News
വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ

കോതമംഗലം;എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലത്ത് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
25 വർഷം ആരുടെ മുന്നിലും തല കുനിക്കാതെ തന്റെ സമുദായത്തിന്റെ ഉന്നമനത്തിനായി ശക്തമായി വാദിക്കാനും അത് നേടിയെടുക്കാനും വെള്ളാപ്പള്ളി നടേശൻ കാണിക്കുന്ന കാർക്കശ്യം സമുദായത്തിന് വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉള്ള കാര്യം സത്യസന്ധമായി ആരുടെയും മുഖത്ത് നോക്കിപ്പറയാൻ മടി കാണിക്കാത്ത ഒരു നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു.
ചടങ്ങിന് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, സി പി എം ഏരിയാ സെക്രട്ടറി കെ.എ. ജോയി, കെ പി സി സി മുൻ എക്സിക്യൂട്ടീവ് അംഗം കെ.പി.ബാബു ,സി പി ഐ ജില്ല അസി.സെക്രട്ടറി ഇ.കെ ശിവൻ, ബി ജെ പി മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ, ബി ഡി ജെ എസ് ,ജില്ല വൈസ് പ്രസിഡന്റ് എം.കെ.ചന്ദ്ര ബോസ്, യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ബി തിലകൻ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സതി ഉത്തമൻ ,വൈദീക യോഗം പ്രസിഡന്റ് നിമേഷ് ശാന്തി, സൈബർ സേന ജില്ല ചെയർമാൻ അജേഷ് തട്ടേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന് യൂണിയൽ സെക്രട്ടറി പി.എ.സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഷിനിൽകുമാർ നന്ദിയും പറഞ്ഞു.
Latest news
പൂട്ടിയ ബഡ്സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം ശശികുമാർ , കെ റ്റി അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.
Latest news
സിഗരറ്റ് വലിക്കരുത്..ഇത് വലിക്കാം..കുഴപ്പമില്ല; വീഡിയോകളിലുടെ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിച്ച മട്ടാഞ്ചേരി മാർട്ടിൻ റിമാന്റിൽ

കൊച്ചി;മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫോർട്ടുകൊച്ചി ബീച്ച് റോഡ് പുത്തൻ പുരയ്ക്കൽ ഫ്രാൺസീസ് നിവിൻ അഗസ്റ്റിൻ (34) റിമാന്റിൽ.
കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഇയാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു.സ്ഥരിം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ തന്നെ വീഡിയോകൾ വഴി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതെത്തുടർന്നാണ് ഇയാൾ കഞ്ചാവ് കൈവശം സൂക്ഷിക്കുണ്ടെന്ന് വിലയിരുത്തി എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.മട്ടാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ വി എസ് പ്രദീപും സംഘവും വീട്ടിൽ നിന്നുമാണ് മാർട്ടിനെ കസ്റ്റഡിയിൽ എടുത്തത്.
വീട്ടിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും കഞ്ചാവിന്റെ തരിപോലും ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചില്ല.തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
നിസ്സാര അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്.വേണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന് സ്റ്റേഷൻ ജാമ്യത്തിൽ മാർട്ടിനെ വിട്ടയക്കാവുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഇയാൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.പ്ലസ്ടു വിദ്യർത്ഥിനിയോട് പുകയടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ലൈവ് ചാറ്റ് വൈറലായിരുന്നു.
ഇതെത്തുടർന്നാണ് കേസ് എടുത്ത് മാർട്ടിനെ കോടതിയിൽ ഹാജരാക്കാൻ അധികൃതർ തീരുമാനിച്ചത്.ഇന്നലെ മട്ടാഞ്ചേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്യപ്പെട്ട മാർട്ടിനെ മട്ടാഞ്ചേരി സബ്ബ് ജയിലേക്കാണ് മാറ്റിയിട്ടുള്ളത്.
Latest news
കുണ്ടളയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു; കൂടുതൽ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി

മൂന്നാർ;കുണ്ടളയിൽ ഉരുൾപൊട്ടൽ മേഖലയിൽ നീരൊഴുക്കും മണ്ണൊലിപ്പും തുടരുന്നു.രണ്ട് ഉരുൾപൊട്ടൽ ഉണ്ടായ ചെണ്ടുവര എസ്റ്റേറ്റിന്റെ പൂതുക്കടി ഡിവിഷനിലെ മലമുകളിൽ നിന്നാണ് വെള്ളം ഒഴുക്ക് കൂടിയതായിട്ടാണ് പരിസരവാസികളുടെ വിലയിരുത്തൽ.മുകളിൽ നിന്നും മണ്ണും കല്ലും താഴേയ്ക്ക് പതിക്കുന്നുമുണ്ട്.ഇത് മൂലം സമീപ പ്രദേശത്തുനിന്നും കൂടുതൽ താമസക്കാർ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറി.
ഉരുൾപൊട്ടലിൽ രണ്ട് രണ്ട് വീടുകളും രണ്ട് ചായക്കടകളും പാതയോരത്തുണ്ടായിയുന്ന ഗണപതി ക്ഷേത്രവും മണ്ണിനടിയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്നും ബന്ധപ്പെട്ട അധികൃതർ ആളുകളെ മാറ്റിപ്പാർച്ചിരുന്നത് തുണയായി.പുലർച്ചെ 4 മണിക്കും രാവിലെ 7 മണിക്കുമാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്.ദുരന്തസ്ഥലത്തുനിന്നും തൊഴിലാളികളെ മാറ്റിപാർപ്പിച്ചിരുന്ന ക്യാമ്പ് ഓഫീസിലേക്ക് പോകുന്ന വഴിയിൽ മണ്ണിടിഞ്ഞ് വീണത് ദുരിതമായി.റോഡിലൂടെ യാത്ര തടസ്സപ്പെട്ടതോടെ ക്യാമ്പിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യവസ്തുകൾ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറി.വീണ്ടും മണ്ണിച്ചിൽ ഉണ്ടായേക്കാമെന്ന ഭീതിയിൽ നിരവധി തൊഴിലാളികൾ താമസ സ്ഥലത്തുനിന്നും വീട്ടുപകരണങ്ങളും അത്യാവശ്യസാധനങ്ങളും എടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
കൂറ്റൻ പാറകളും ചെളിയും വന്നടിഞ്ഞ് മൂന്നാർ-വട്ടവട റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.ഇത് പുനസ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്
അപകട സാധ്യത മുന്നിൽ കണ്ട് കുണ്ടളയിലേക്ക് പോകുന്ന വഴിയിലുള്ള എക്കോ പോയിന്റിൽ വാഹനങ്ങൾ പോലീസ് തടഞ്ഞു. അപകട മേഖല സന്ദർശിക്കുവാൻ എത്തിയവരെയാണ് പോലീസ് തടഞ്ഞത്.
അഡ്വ. എ.രാജാ എം.എൽ.എ യുടെ നേതൃത്വത്തിൽ ദുതാശ്വസപ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു.ഇന്നോ നാളെയോ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.ഡീൻ കുര്യാക്കോസ് എം.പി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
-
News6 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News5 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News5 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news2 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news2 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News9 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News9 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News9 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ