M4 Malayalam
Connect with us

News

വർണ്ണവസന്തം,ഷി ജിം പദ്ധതികൾക്ക് തുടക്കമായി;അഭിമാനനേട്ടം സ്വന്തമാക്കി ചെറുവട്ടൂർ സ്‌കൂൾ

Published

on

കോതമംഗലം;ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർസെക്കന്ററി സ്‌ക്കൂളിൽ ആരംഭിച്ച വർണ്ണവസന്തം പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്് ഉല്ലാസ് തോമസും പെൺകുട്ടികളുടെ വ്യായാമത്തിനായി ആരംഭിച്ച ഷി ജിം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈനി ജോർജ്ജും ഉൽഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മുഖ്യാഅതിഥിയായിരുന്നു.

രണ്ടുപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ജില്ലാപഞ്ചായത്ത് ആണ്.വർണ്ണവസന്തം പദ്ധതിയിലൂടെ സ്‌കൂളിന്റെ 3000 ത്തോളം സ്‌ക്വയർഫിറ്റ് വരുന്ന മതിലുകൾ മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കിയിട്ടുണ്ട്.നീലകുറിഞ്ഞിയും ഇഞ്ചതൊട്ടി തൂക്കുപാലം ഉൾപ്പടെയുളള ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സ്‌കൂൾ ചുവരുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതികളിലൊന്നാണ് ഷി ജിം.പൊതു വിദ്യാലയങ്ങളിൽ സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്.സ്‌കൂളിലെ പെൺകുട്ടികൾക്ക് വ്യായാമത്തിന് അവസരം ഒരുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ജില്ലയിലെ 5 സ്‌ക്കൂളുകളിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് ഷി ജിം പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.രണ്ടുപദ്ധതികൾക്കുമായി ഓരോ ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്.ജില്ലാപഞ്ചായത്ത് മെബർ റഷീദ സലീം ചടങ്ങിൽ അധ്യക്ഷതവഹിച്ചു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പി എ എം ബഷീർ ,എറണാകുളം ജില്ല വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ , പി,ശോഭവിനയൻ
വൃന്ദമനോജ് ,പ്രിൻസിപ്പാൽ എ നൗഫൽ ,അബുവട്ടപ്പാറ ,സിന്ധു ടി എൻ, പ്രീതി ജി,ചിത്രകല അധ്യാപകൻ ഹസ്സൻ കോട്ടേപറബിൽറംല ഇബ്രാഹീം, പി എ സുബൈർ സന്ദീപ് ജോസഫ് ,മുഹമ്മദ് സി എ ,നസീമ പി,കെ എച്ച് സൈനുദ്ദീൻ ,ജലാലുദ്ധീൻ പി ബി,മനോജ് കാനാട്ട്,സന്തോഷ് കെറ്റി തുടങ്ങിയവർ സംസാരിച്ചു.

 

 

1 / 1

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: