M4 Malayalam
Connect with us

Local News

പത്തനംതിട്ടയിൽ ഉറങ്ങിക്കിടന്ന 3 വയസുകാരനെ പുലി ആക്രമിച്ചു

Published

on

പത്തനംതിട്ട ; ഉറങ്ങിക്കിടന്ന 3 വയസുകാരനെ പുലി ആക്രമിച്ചു.

പത്തനംതിട്ട ചാലക്കയത്തായിരുന്നു സംഭവം. ചാലക്കയം സ്വദേശി ഭാസ്‌ക്കരന്റെ മകൻ സുബിഷിനെയാണ് വീട്ടിൽക്കയറിപുലി ആക്രമിച്ചത്.

തലയ്‌ക്കാണ് പരുക്കേറ്റിട്ടുള്ളത്. സുബീഷിനെ  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പ്രദേശവാസികളിൽ ഭീതിപരത്തായിരിയ്ക്കു കയാണ്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest news

അടഞ്ഞുകിടന്ന വീട്ടിൽക്കയറി  വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ

Published

on

By

കോതമംഗലം ;അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു; കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.
തേനിങ്കൽ റ്റി സി വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ കൊച്ചുമകൾ ഏഞ്ചൽ ജോൺ വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള ഈ വീട് ഉടമകൾ വിദേശത്തായതു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്.
വീടിൻ്റെ പുറകുവശത്തെ കതക് തല്ലിപ്പൊളിച്ചാണ് അക്രമികൾ അകത്തു കയറിയത്. അലമാര, സെറ്റി, കസേരകൾ, മേശകൾ, സാനിട്ടറി ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടിലെ മുഴുവൻ വസ്തുക്കളും നശിപ്പിച്ചിരിക്കുകയാണ്. വീടിൻ്റെ ഭിത്തി മാത്രമാണ് അവശേഷിച്ചിട്ടുള്ളൂ.
ആൻ്റണി ജോൺ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോതമംഗലം പോലീസും സംഭവസ്ഥലത്ത് എത്തി. കൂടുതൽ അന്വേഷണം നടത്തുന്നതിനായി പോലീസ് വിരലടയാള വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തും.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും വീട്ടുടമയുടെ ബന്ധുവായ ജോസഫ് തോമസ് ആവശ്യപ്പെട്ടു.
News, House vandalized, Ramallur Kothamangala
Continue Reading

Latest news

എടാ മോനെ.……; ആവേശം ഓടിടിയിൽ,ചിത്രമെത്തുന്നത് ഇറങ്ങി ഒരുമാസം പിന്നിടുമ്പോൾ

Published

on

By

ഹൈദരാബാദ്: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ഫഹദ് ഫാസിലിൻ്റെ മാസ്സ് എൻ്റർടൈനറായ എറ്റവും പുതിയ ചിത്രം ആവേശം ഒടിടിയിലേക്ക്. ഇറങ്ങി ഒരുമാസം പിന്നിടുമ്പോഴാണ് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ എത്തുന്നത്.

അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ആവേശം തിയേറ്ററിൽ ചുരുങ്ങിയ നാളുകൾക്കൊണ്ട് പ്രേഷകരിൽ ആവേശം സൃഷ്ട്ടിച്ച ഒരു ചിത്രം കൂടിയാണ്. കൂടാതെ ഇറങ്ങി നാളുകൾക്കുള്ളിൽ ഒരു വിജയചിത്രം ഇത്രവേഗം ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനകളിലേക്ക് എത്തുമെന്നത് അപ്രതീക്ഷിതമായ ഒരു കാര്യമാണ്.

150 കോടിയാണ് ചിത്രം ആഗോള കളക്ഷനിൽ സ്വാന്തമാക്കിയത്. 66 കോടി രൂപ കേരളത്തിൽ നിന്നും സ്വന്തമാക്കിയപ്പോൾ 16 കോടി കർണാടക,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ആവേശം വാരിക്കൂട്ടി. വിഷു റിലീസിൻ്റെ ഭാഗമായി വന്ന ചിത്രം ഫഹദ് ഫാസിലിൻ്റെ അഭിനയ ജീവിതത്തിൽ തന്നെ എറ്റവും പണം വാരിയ സിനിമകളിൽ ഒന്ന്കുടിയാണ്.

പിന്നാലെ പ്രേഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫഹദ് ഫാസിലിൻ്റെ രംഗണ്ണനെ എറ്റെടുത്തപ്പോൾ സിനിമയിലെ ഗാനങ്ങളും വലിയ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ സുഷിൻ ശ്യാം ഈണം പകർന്ന് വിനായക് ശശികുമാർ വരികൾ രചിച്ച ജാഡയാണ് പ്രേഷകർ നെഞ്ചോട് ചേർത്ത ഗാനങ്ങളിൽ ഒന്ന്. ശ്രീനാഥ് ഭാസിയാണ് പാട്ടിന് ശബ്ദ്ദം നൽകിയിരിക്കുന്നത്.

രോമാഞ്ചത്തിന്റെ സംവിധായകൻ ജീത്തു മാധവനാണ് ആവേശത്തിൻ്റെയും സംവിധാനം നിർവഹിക്കുന്നത്. ഒരു കോളേജ് അന്തരീക്ഷത്തിലെ കഥ പറയുന്ന ചിത്രത്തിൽ അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയായാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനൊപ്പം മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Continue Reading

Local News

കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ; രണ്ടു പേര്‍ മരിച്ചു

Published

on

By

ഇടുക്കി ; കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്. കാർ യാത്രക്കാരായ രണ്ടുപേർ അപകടത്തില്‍ കൊല്ലപ്പെട്ടു. 10 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേർക്ക് അപകടത്തില്‍ പരിക്കേറ്റു.പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്.

റോഡില്‍ നിന്നും 600 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Continue Reading

Latest news

സുഹൃത്തിനെ തടിക്കഷണം ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ യുവാവ് കോടതിയിൽ കിഴടങ്ങി

Published

on

By

കൊല്ലം: ഉറ്റ സുഹൃത്തിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ ആൾ കിഴടങ്ങി. പോർട്ട് കൊല്ലം ഹാർബർ ശാലേം നഗർ നിവാസി ഡെന്നീസ് ക്ലീറ്റസ് ആണ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയത്.

കഴിഞ്ഞ മാർച്ച് 31നാണ് സംഭവം. ഡെന്നീസിന്റെ സുഹൃത്ത് ഷാബു സേവ്യറുമായി ചീട്ടുകളിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പിന്നാലെ രാത്രിയിൽ വീട്ടിൽ ഉറങ്ങി കിടന്ന ഷാബുവിനെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയും സമീപമുണ്ടായിരുന്ന തടിക്കഷണം ഉപയോഗിച്ച് തലയ്ക്കും വാരിയെല്ലിനും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു

തുടർന്ന്, ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞാ സമയം ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ഡെന്നീസ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ക്കിഴ് കോടതിയിൽ ഹാജരായത്

Continue Reading

Latest news

പിതാവിനെ കെട്ടിയിട്ട് മർദ്ദിച്ചു: പിന്നാലെ മരണം, മകൻ പിടിയിൽ

Published

on

By

കോഴിക്കോട്∙ ബാലുശ്ശേരി എകലൂരിൽ പിതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി. കരാട്ടെ പരിശീലകനായിരുന്ന ദേവദാസാണ് (61) മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു ദേവദാസിന് മർദ്ദനമേറ്റത്. എന്നാൽ ഉയരത്തിൽ നിന്നും വീണ് പരുക്കുപറ്റി എന്നാണ് അക്ഷയ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ദേവദാസ് മരണത്തിന് കിഴടങ്ങുകയും പിന്നാലെ അധികൃതരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ അക്ഷയ്‌യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തപ്പോഴാണ്‌ ദേവദാസും അക്ഷയ്‌യും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചപ്പോഴുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് തെളിഞ്ഞത്.

ദേവദാസിനെ വീടിനുളളിൽ കെട്ടിയിട്ട ശേഷം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരിൽ മുൻപും വീട്ടിൽ വഴക്കുകൾ പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടിലെ പ്രേശ്നങ്ങൾ മൂലം മകളുടെ കൂടെയാണ് ദേവദാസിന്റെ ഭാര്യ താമസിച്ചിരുന്നത്. അക്ഷയ് ലഹരിക്കടിമയായിരുന്നു എന്നാണ് സൂചന.

Continue Reading

Trending

error: