News
ഡോക്ടര്‍ ഉള്‍പ്പെട്ട പീഡനക്കേസ്;ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ നീക്കം ഊര്‍ജ്ജിതം

തൊടുപുഴ; പീഡനക്കേസില്‍ ഡോക്ടര്‍ അറസ്റ്റിലായ സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം.
വിവാഹ വാഗ്ദാനം നല്‍കി ഡോക്ടര്‍ പീഡിപ്പിച്ചെന്നും 5 കോടി നല്‍കിയില്ലങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്നും പറഞ്ഞ് ഭീഷിണിപ്പെടുത്തിയെന്നുമായിരുന്നു കോട്ടയം ജില്ലയില്‍ നിന്നുള്ള ഡെന്റല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി.
സംഭവത്തില്‍ കോട്ടയം മെഡിയ്ക്കല്‍ കോളേജിലെ ഹൗസ് സര്‍ജ്ജന്‍ കൊട്ടാരക്കര നിലമേല്‍ കാരിയോട് അല്‍ഹുദ വീട്ടില്‍ ലത്തീഫ് മുര്‍ഷാദി(26)നെ തൊടുപുഴ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു.
ഡോക്ടറുടെ മൊബൈല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.വിദഗ്ധരുടെ പരിശോധനയ്ക്ക് കൈമാറിയ ഫോണില്‍ നിന്നും നിര്‍ണ്ണായ വിവരങ്ങള്‍ ലഭിയ്ക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങില്‍ എത്തിച്ച് പീഡിപ്പിച്ചതായി വിദ്യര്‍ത്ഥിനി മൊഴി നല്‍കിയതായിട്ടാണ് സൂചന.ലത്തീഫ് കാറില്‍ കോളേജ് ഹോസ്റ്റലില്‍ എത്തി വിളിച്ചുകൊണ്ട് പോയിരുന്നെന്നും കാറില്‍ വച്ചും ലോഡ്ജുകളില്‍ എത്തിച്ചും പീഡിപ്പിച്ചെന്നും ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചതായിട്ടാണ് അറിയുന്നത്.
മൂന്നാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയുടെ ഇടപെടലുകളെക്കുറിച്ച് ലത്തീഫ് നിരവധി ആരോപണങ്ങള്‍ പോലീസ് മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്.ഈ വിവരങ്ങളെല്ലാം കേസിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നെന്നും തുടര്‍ന്ന് വീട്ടുകാര്‍ വിവാഹ ആലോചനയുമായി വീട്ടുകാര്‍ മുന്നോട്ടുപോയിരുന്നെന്നും ഇതിനിടയില്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് 5 കോടി രൂപ തന്നാല്‍ മാത്രമെ വിവാഹം നടക്കു എന്ന് തീര്‍ത്തുപറഞ്ഞെന്നും ഇതാണ് പോലീസ് കേസുവരെ കാര്യങ്ങള്‍ എത്താന്‍ കാരണമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
Latest news
സിസേറിയനിൽ പെൺകുഞ്ഞിന് ജന്മം നൽകി,7 മണിക്കൂറിന് ശേഷം രക്തസ്രാവം തുടങ്ങി,ചികത്സ ഫലിച്ചില്ല;അടിമാലി സ്വദേശിനിക്ക് ദാരുണാന്ത്യം

അടിമാലി ; സീസേറിയനെതുർന്നുള്ള രക്തസ്രാവം അവസാനിപ്പിയ്ക്കുന്നതിനുള്ള ചികത്സ ഫലിച്ചില്ല.വിദഗ്ധ ചികത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു.
കഴിഞ്ഞപ്പോൾ അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല.ഗർഭപാത്രം ചുരുങ്ങു8 മണിക്കൂർ പിന്നിട്ടപ്പോൾ രക്തസ്രാവം തുടങ്ങി.നെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു.
അടിമാലി ഇഞ്ചപ്പിള്ളിൽ എബിവറുഗീസിന്റെ ഭാര്യ ജിഷ (33)യാണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ 10.30 തോടെ അടിമാലി താലൂക്ക് ആശുപത്രയിൽ ജിഷയെ സിസേറിയന് വിധേയയാക്കിയിരുന്നു.
വൈകിട്ട് 6.30 തോടടുത്താണ് രക്തസ്രാവം തുടങ്ങിയത്.ഗൈനക്കോളജിസ്റ്റ് മാരായ സത്യബാബു,അനശ്വര എന്നിവർ അടങ്ങിയ മെഡിയ്ക്കൽ സംഘം മരുന്നുകൾ നൽകി ഇത് നിയന്ത്രിയ്ക്കുന്നതിന് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.

തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിയ്ക്കുകയുമായിരുന്നു.
ഐസിയു ആമ്പുലൻസിൽ അടിമാലിയിൽ നിന്നും രാജഗിരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില പെട്ടെന്ന് വഴളായി.ആമ്പുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് ഉടൻ ഇവിടുത്തെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനക്കമറ്റ അവസ്ഥയിലാണ് ജിഷയെ ഈ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.ഹൃദയസ്തംഭനം ആയിരിക്കാം മരണത്തിന് കാരണമായതെന്നാണ് മെഡിയ്ക്കൽ സംഘത്തിന്റെ പ്രാഥമീക നിഗമനം.പരാതിയില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
രാവിലെ സിസേറിയനിൽ ജിഷ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെന്നും ഈ സമയം അസ്വഭാവികമായി ഒന്നും കണ്ടില്ലന്നും വൈകുന്നേരം രക്തസ്രാവം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ലഭ്യമായ മാർഗ്ഗങ്ങളിലുള്ള ചികത്സ ലഭ്യമാക്കിയെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലന്നും അടിമാലി താലൂക്ക് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.സത്യബാബു വ്യക്തമാക്കി.
Latest news
ജ്യൂസ് നൽകാമെന്നും പറഞ്ഞ് വിളിച്ചുവരുത്തി 9 വയസുകാരിക്ക് നേരെ ലൈംഗീക അതിക്രമം;52 കാരനായ ബന്ധു അറസ്റ്റിൽ

തൊടുപുഴ;ജ്യൂസ് നൽകമെന്നും പറഞ്ഞ് വീടിന്റെ അടുക്കളയിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം 9 വയസുകാരിയ്ക്കുനേരെ ലൈംഗീക അതിക്രം. ബന്ധു അറസ്റ്റിൽ.
ഒളമറ്റത്ത് കഴിഞ്ഞദിവസാമണ് സംഭവം.ആദ്യകുർബാന ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.
സംഭവത്തിൽ മൂവാറ്റുപുഴ ആയവന കാലാമ്പൂർ സിദ്ധൻപടി ഭാഗത്ത് കണ്ണങ്കരയിൽ സജി കെ ജോണിനെ(52)നെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു.വീലുള്ളവരെല്ലാം പുറത്ത് ബന്ധുക്കൾക്കൊപ്പം ആയിരുന്നതിനാൽ അടുക്കള ഭാഗത്ത് ആരും ഇല്ലായിരുന്നു.ഇത് മനസിലാക്കി സജി പെൺകുട്ടിയിലെ ഇവിടേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.
എസ്‌ഐ അജയകുമാർ, സ്‌ക്വാഡിലെ എസ്‌ഐ ഷംസുദീൻ, എഎസ്‌ഐ ഉണ്ണികൃഷ്ണൻ, സിപിഒദ് ഹരീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ മുൻപും ചെറിയപ്രായത്തിലുള്ള പെൺകുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പന്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ജ്യൂസ് നൽകാൻ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ അടുക്കളയിൽ എത്തിച്ച് ലൈംഗീക അതിക്രമം നടത്തുകയായിരുന്നു.
Latest news
കൈക്കൂലിക്കാർ ജാഗ്രതൈ.. എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ, എസ്ഒഎസ് പട്ടികയിൽ പെട്ടാൽ നടപടി ഉറപ്പെന്നും സൂചന

തിരുവനന്തപുരം;വിജിലൻസ് നിരീക്ഷണത്തിൽ എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥർ.
റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിച്ചുവരുന്നത്.
ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങൾ, സൗഹൃദങ്ങൾ എന്നിവ വിജിലൻസ് പരിശോധിക്കും.പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തുടരന്വേഷണം നടത്തും.ഇത്തരത്തിൽ സംശമുള്ളവരെ സസ്‌പെക്റ്റഡ് ഓഫിസേഴ്‌സ് ഷീറ്റ് (എസ്ഒഎസ്) എന്ന പട്ടികയിൽ ഉൾപ്പെടുത്തുകയും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യും.
പട്ടികയിലുള്ളവരെക്കുറിച്ച് പുതുതായി കിട്ടുന്ന വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ റേഞ്ച് എസ്പിമാർ വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറും.ശക്തമായ തെളിവുകൾ ലഭിച്ചാൽ നടപടികളിലേയ്ക്ക് കടക്കും.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും പട്ടിക തയാറാക്കുക.വ്യക്തിവിരോധത്തിൽ തെറ്റായ പരാതികൾ ലഭിയ്ക്കാനിടയുണ്ടെന്നുള്ള സാഹചര്യം മുൻനിർത്തി,ശരിയാവിവരങ്ങൾ കണ്ടെത്തിയാവും പട്ടിക തയ്യാറാക്കു
പട്ടികയിൽ ആളുകളുടെ വിവരങ്ങൾ തെറ്റായി ചേർക്കാതിരിക്കാൻ മാസങ്ങളോളം രഹസ്യനിരീക്ഷണം നടത്തും.ഇതിന് മാസങ്ങൾ തന്നെ വേണ്ടിവരും.
ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെ വിജിലൻസ് അറസ്റ്റു ചെയ്തതിട്ടുണ്ട്. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു.
ആരോഗ്യം-4, തദ്ദേശം-6, പൊലീസ്-2, വനം-1, കൃഷി-2, റജിസ്‌ട്രേഷൻ-1, പട്ടികജാതി വകുപ്പ്-1 എന്നിങ്ങനെയാണ് മറ്റുവകുപ്പുകളിൽ നിന്നും അറസ്റ്റുചെയ്തിട്ടുള്ളവരുടെ എണ്ണം. കഴിഞ്ഞവർഷം 47 കേസുകളിലായി 55 പേരെ അറസ്റ്റു ചെയ്തു. 2021-ൽ 30 കേസുകളിലായി 36 പേരെ അറസ്റ്റു ചെയ്തു.2018ന് ശേഷം കൂടുതൽ അറസ്റ്റ് നടന്നത് റവന്യുവകുപ്പിലാണ്.
Latest news
16 കാരിയെ എത്തിച്ചത് വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ, ഇടയ്ക്ക് ലൈംഗീക അതിക്രവും; കരിമണ്ണൂരിൽ 19 കാരൻ അറസ്റ്റിൽ

തൊടുപുഴ; 16 കാരിയ്‌ക്കൊപ്പം രാത്രി കഴിച്ചുകൂട്ടിയത് വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ.ഇടയ്ക്ക് ലൈംഗീക അതിക്രവും.കരിമണ്ണൂരിൽ 19 കാരൻ അറസ്റ്റിൽ.
തൊമ്മൻകുത്ത് പുത്തൻപുരയ്ക്കൽ യദുകൃഷ്ണ(19)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ബന്ധുക്കൾ അന്വേഷിയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കി,പെൺകുട്ടിയെ വനംവകുപ്പ് ഓഫീസിന് സമീപം എത്തിച്ചശേഷം യദുകൃഷ്ണ സ്ഥലം വിടുകയായിരുന്നെന്നാണ് സൂചന.
മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടിയെകാണാതായത്.തുടർവീട്ടുകാർ കരിമണ്ണൂർ പോലീസിൽ വിവരം അറിയിച്ചു.
തുടർന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് വ്യാപകമായി നടത്തിയെങ്കിലും കണ്ടെത്താനായില്ല.യദുകൃഷ്ണയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നെന്നാണ് സൂചന.

ഒറ്റ നോട്ടത്തിൽ പകൽ പോലും ഭീതി ഉളവാക്കുന്ന തരത്തിൽ സ്ഥിതിചെയ്തിരുന്ന വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടടത്തിലാണ് യദുകൃഷ്ണയും പെൺകുട്ടിയും രാത്രി കഴിച്ചുകൂട്ടിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
തൊമ്മൻകുത്തിലെത്തി ദോശ വാങ്ങി പെൺകുട്ടിയും താനും കഴിച്ചെന്നും ആഹാരംവാങ്ങാൻ രണ്ടുതവണ പെൺകുട്ടിയെ കെട്ടടത്തിൽ ഇരുത്തി താൻ തൊമ്മൻകുത്തിൽ എത്തിയതായും യദുപോലീസിൽ സമ്മതിച്ചു.
യുവാവ് പെൺകുട്ടിയെയും കൂട്ടി വനാന്തർഭഗത്തെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ എത്തിയത് ആസൂത്രിത നീക്കമായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമീക നിഗനമം.സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടന്നുവരുന്നതായി പോലീസ് അറയിച്ചു.
Latest news
ഒറിജിലിനെ വെല്ലുന്ന രൂപ ഭംഗി,ഒറ്റനോട്ടത്തിൽ തിരച്ചറിയാനും വിഷമം, പണയപ്പെടുത്തി തട്ടിയെടുത്തത് കാൽകോടി; രണ്ടുപേർ അറസ്റ്റിൽ

കട്ടപ്പന:യഥാർത്ഥ സ്വർണ്ണ ഉൾപ്പടികൾ എന്ന് തോന്നിയ്ക്കുന്നതും വില കുറഞ്ഞ ലോഹമിസ്ൃതം ഉപയോഗിച്ച് നിർമ്മിച്ചതുമായ ആഭരണങ്ങൾ പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി ഉൾപ്പെടെ കൾ പിടിയിൽ.ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം ആറായി.
കേസിലെ പ്രധാന പ്രതികളായ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തൻവീട്ടിൽ കുട്ടപ്പൻ ഗോപാലൻ(60), കോതമംഗലം ചേലാട് കരിങ്ങഴ വെട്ടുപറമ്പിൽ റെജി മണി(51)എന്നിവരാണ് പോലീസ് പിടിയിലായിട്ടുള്ളത്.കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വ്യാപകമായി നടത്തിയ തിരച്ചിലിലാണ് ഇവർ കുടുങ്ങിയത്.
കുട്ടപ്പനാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നും ഇയാളാണ് തട്ടിപ്പുസംഘത്തിന് മുക്കുപണ്ടം എത്തിച്ചു നൽകിയിരുന്നതെന്നും പോലീസ് അറിയിച്ചു.ഇരുവർക്കുമെതിരെ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയകേസുകളുണ്ടെന്നും കുട്ടപ്പനെതിരെ വാഹന മോഷണക്കേസും ഉണ്ടെന്നും പോലീസ് വിശദമാക്കി.
ഈ കേസിൽ നേരത്തെ കാഞ്ചിയാർ പാലാക്കട പുത്തൻപുരയ്ക്കൽ റൊമാറിയോ ടോണി(29), മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ(33), പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ(38), അണക്കര ചെല്ലാർകോവിൽ ഒന്നാംമൈൽ അരുവിക്കുഴി സിജിൻ മാത്യു(30) എന്നിവർ പിടിയിലായിരുന്നു.

ഇവർ വർഷങ്ങളായി ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണാഭരണങ്ങൾ നിർമിച്ച് കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പ്രതികൾ തട്ടിപ്പ് നടത്തിവരികയായിരുന്നു.
20- ഓളം ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് കാൽ കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തതായിട്ടാണ് പോലീസ് കണ്ടെത്തൽ.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്. രഹസ്യവിവരത്തെ തുടർന്ന് പീരുമേട് എസ്എച്ച്ഒ സുമേഷ് സുധാകരൻ, സിപിഒ അങ്കു കൃഷ്ണൻ എന്നിവരുടെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ്ഐമാരായ സജിമോൻ ജോസഫ്, ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ഇ.എഫ്, ലിജോ, അനീഷ് വി.കെ. എന്നിവരാണ് ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
News1 year ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News1 year ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News1 year ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news12 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news11 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news10 months ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി