Health
ഭാര്യയുമായുള്ള ആസ്വാരസ്യം ; വീടുവിട്ട നേഴ്സ് തിരിച്ചെത്തി

തിരുവനന്തപുരം:ഭാര്യയുമായുള്ള അഭിപ്രായവ്യത്യസത്തെത്തുടർന്ന് ആരോടും പറയാതെ രണ്ടു ദിവസം മുൻപ് നാടുവിട്ട മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തിരിച്ചെത്തി.
കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33)യാണ് പോലീസ് തിരയുന്നത് അറിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയത്.വീട്ടിൽ ആരോടും പറയാതെ സ്ഥലം വിട്ട ഇയാൾ നാഗർകോവിലിൽ എത്തി ,ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.
കാണാനില്ലെന്നു കാട്ടി ഭാര്യാസഹോദരൻ പരാതി നൽകിയതിനെത്തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.ഫോൺ നമ്പറിൽ പൊലീസ് വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിനിടയിൽ ഭാര്യയുടെ മൊബൈലിലേക്കു വിളിച്ച ഋതുഗാമി, താൻ നാഗർകോവിലിൽ ഉണ്ടെന്നും ഉടൻ തിരച്ചെത്തുമെന്നും അറിയിക്കുകയായിരുന്നു. കേസ് എടുത്തിരുന്നതിനാൽ തിരിച്ചെത്തിയ ഋതുഗാമിയെ കോടതിയിൽ ഹാജരാക്കിയശേഷം പോലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Health
കോവിഡ്;രോഗ ബാധിതരുടെ എണ്ണം പെരുകി,ചികത്സ തേടുന്നവർ കുറവ്,ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് നിഗമനം

ന്യൂഡൽഹി;രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിയ്ക്കുന്നു.ഇത് കാര്യമായ ആശങ്കയ്ക്ക് വഴിവയ്ക്കുന്നില്ലന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്.ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന എന്നതാണ് ഇക്കാര്യത്തിൽ ആശ്വാസം പകരുന്ന വസ്തുത.
ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഇരട്ടിയോളം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.214 മരണവുമുണ്ട്. അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ ഒരുമിച്ച് റിപ്പോർട്ട് ചെയ്തതാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധനയ്ക്ക് കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.എന്നാൽ, ഒരാഴ്ചത്തെ കണക്കെടുത്താൽ കേസുകളിൽ 35% വർധനയുണ്ട്.ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു.
കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.യുപിയിലെ 7 ജില്ലകളിൽ മാസ്ക് വീണ്ടും കർശനമാക്കി.
ഹരിയാനയിൽ 4 ജില്ലകളിൽ മാസ്ക് നിർബന്ധമാക്കി. നേരത്തേ, നിർബന്ധിത മാസ്ക് ഉപയോഗം ഒഴിവാക്കിയ ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ നാളത്തെ യോഗത്തിൽ തുടർനടപടി തീരുമാനിക്കും.ആശങ്കപ്പെടേണ്ട സാഹചര്യം ഡൽഹിയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
എയർ ഇന്ത്യയ്ക്ക് ഹോങ്കോങ്ങിൽ വിലക്ക്
യാത്രക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് ഈ മാസം 24 വരെ വിലക്കേർപ്പെടുത്തി.കഴിഞ്ഞ ദിവസം എത്തിയ 3 യാത്രക്കാർ കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ 24 വരെ അവിടേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.മറ്റു വിമാനങ്ങളിൽ എത്തുന്നവർ 48 മണിക്കൂർ മുൻപുള്ള നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് ഹോങ്കോങ് അധികൃതർ അറിയിച്ചു. യാത്രക്കാരെ വിമാനത്താവളത്തിലും പരിശോധിക്കും.
കേരളം കണക്ക് നൽകാത്തതിൽ അതൃപ്തി അറയിച്ച് കേന്ദ്രം
പ്രതിദിന കോവിഡ് റിപ്പോർട്ടിങ്ങിൽ കേരളം ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തെഴുതി.
കഴിഞ്ഞ 5 ദിവസമായി കേരളം കോവിഡ് കണക്കുകൾ നൽകിയിട്ടില്ല. ഈ സമീപനം പ്രതിരോധത്തെ ബാധിക്കുമെന്നും പ്രതിദിന റിപ്പോർട്ടിങ്ങിൽ മുടക്കം പാടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കേരളത്തിലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്ക് എഴുതിയ കത്തിൽ പറയുന്നത്.
Health
9 ശസ്ത്രക്രീയകളും തുടര്‍ ചികത്സകളും അഥീനയുടെ ജീവന് തുണയായില്ല;ഒന്നര വര്‍ഷത്തിനിടെ 28 കാരി താണ്ടിയത് ദുരിതപര്‍വ്വം

നെടുംകണ്ടം;നീണ്ട നാളത്തെ കാത്തിരിപ്പും പ്രതീക്ഷയും വിഫലം.സ്നേഹിച്ചവരെ സങ്കടക്കടലിലാക്കി അഥീന ജോണ്‍ യാത്രയായി ,വേദനകളില്ലാത്ത ലോകത്തേയ്ക്ക്.
28 വയസിനിടയില്‍ ഒന്നര വര്‍ഷം ആശുപത്രിയില്‍.തലയില്‍ മാത്രം അതി സങ്കീണ്ണമായിരുന്ന 9 ശസ്ത്രക്രീയകള്‍.30 റേഡിയേഷനും നടത്തി.ദിവസവും ഫിയോ തെറാപ്പിയ്ക്കും വിധേയയാക്കിയിരുന്നു.
വീല്‍ ചെറയിലും സ്ട്രച്ചറിലും ഒക്കെയായിരുന്നു മാസങ്ങളായി അഥീനയുടെ സഞ്ചാരം.3 റേഡിയേഷന് കഴിഞ്ഞതോടെ കഴുത്തിന് താഴേയ്ക്ക് തളര്‍ന്നിരുന്നു.
ഇടുക്കി നെടുംങ്കണ്ടം താന്നിക്കല്‍ സാബു ആന്റണി -ബിന്‍സി ദമ്പതികളുടെ മകളാണ് ആഥീന.ബി ടെക്കും എം ബി എ യും കഴിഞ്ഞ് കൊച്ചി അസ്റ്റര്‍ മെഡിസിറ്റിയില്‍ രണ്ടുവര്‍ഷം ജോലി ചെയതിരുന്നു.
കഴുത്തിന് കടുത്ത വേദന ആനുഭവപ്പെട്ടതോടെയാണ് ചികത്സ തേടിയത്.വേദനയ്ക്കുകാരണം ക്യാന്‍സര്‍ ആണെന്ന തിരിച്ചറിവ് വീട്ടുകാര്‍ക്കും അടുപ്പമുള്ളവര്‍ക്കും കടുത്ത മാനസീക പ്രയാസത്തിന് കാരണമായി.കൂടുതല്‍ പരിശോധനയില്‍ പിന് കഴുത്തില്‍ തലയോട്ടിയോട് ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകള്‍ ഒട്ടുമുക്കാലും ദ്രവിച്ച് പോയതായി കണ്ടെത്തി.
ബ്രെയിന്‍ സ്റ്റമ്മിനെ ബാധിക്കുന്നതും അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതുമായ ക്ലൈവല്‍ കോര്‍ഡോമ എന്ന രോഗമാണ് അഥീനയെ ബാധിച്ചിരുന്നത്.2020 മെയ്ലിലാണ് ആദ്യം ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്.ആദ്യത്തെ ഓപ്പറേഷന് മാത്രം 25 ലക്ഷത്തിലധികം രൂപ ചിലവായി.ഇനകം 8 ഓപ്പറേഷനുകള്‍ക്ക് അഥീന വീധേയയാരുന്നു.
നെടുങ്കണ്ടത്ത് ചിന്നാര്‍ കൂള്‍ബാര്‍ എന്ന പേരില്‍ സ്ഥാപനം നടത്തിവന്നിരുന്ന സാമ്പു, ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ചികത്സ നടത്തിയിരുന്നത്.ചികത്സയ്ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടതോടെ സാഹായമതി രൂപീകരിച്ച് ധനസാമാഹരണവും ആരിഭിച്ചിരുന്നു.
വീട്ടിലും സംസ്കാരം സംസ്കാര ചടങ്ങുകള്‍ നടന്ന നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാപള്ളിയിലും അഥീനക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരെത്തി.
Health
കോവിഡ് വ്യാപനം ; ഇടുക്കിയിലും കടുത്ത നിയന്ത്രണം

തൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.
ഇത് സംബന്ധിച്ച് ജില്ല ഭരണകൂടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ നിരോധിച്ചു.
ഇടുക്കി ഡാമുള്‍പ്പടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു സമയത്ത് പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളു. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സെക്ടര്‍ മജിസ്ട്രേറ്റുമാര്‍, ബന്ധപ്പെട്ട അധികാരികള്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രം പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കേണ്ടതാണ്.
ഇക്കാര്യം പാലിക്കപ്പെട്ടില്ലന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ നിയമനടപടി നേരിടേണ്ടി വരും.എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.
ഷോപ്പിങ്ങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് വലിയ കടകള്‍ 25 സ്ക്വയര്‍ ഫീറ്റില്‍ ഒരാളെന്ന ക്രമത്തില്‍ തിരക്കുകള്‍ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കേണ്ടതാണ്.
ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍ കട ഉടമ സൗജന്യമായി നല്‍കേണ്ടതും ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരങ്ങള്‍ സൂക്ഷിക്കേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള സൗകര്യങ്ങള്‍ കട ഉടമ ഉറപ്പ് വരുത്തേണ്ടതാണ്.ജില്ലയിലെ ഹോട്ടലുകളില്‍ ഉള്‍പ്പെടെയുള്ള ജിമ്മുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ അടച്ചിടും.
ഹോട്ടലുകളില്‍ ഇരുത്തിയുള്ള ഭക്ഷണ വിതരണം അന്‍പത് ശതമാനം സീറ്റുകളില്‍ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാന്‍ പാടുള്ളു. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ മുഖേന വില്‍പ്പന പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.
ഹോട്ടലുകളിലെ കോമണ്‍ ഏരിയ എല്ലാ ദിവസവും ഹോട്ടല്‍ ഉടമയുടെ ചെലവില്‍ സാനിറ്റൈസ് ചെയ്യേണ്ടതാണ്. ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനംഅടച്ചിടുന്നതിന് പ്രിന്‍സിപ്പല്‍ ഹെഡ് മാസ്റ്റര്‍ എന്നിവര്‍ക്ക് തീരുമാനം എടുക്കാം.
ജില്ലയില്‍ നടത്തുന്ന എല്ലാ ഗ്രാമസഭകളും, വികസന സെമിനാറുകളും ഓണ്‍ലൈനായി മാത്രമേ നടത്താന്‍ പാടുള്ളൂ.എല്ലാവരും നിര്‍ബന്ധമായും മാസ്ക് കൃത്യമായി ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news1 week ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ