M4 Malayalam
Connect with us

News

വർഷയുടെ ഇടപാടുകൾ ദുരൂഹം;225 കിലോ കഞ്ചാവ് കടത്തലിൽ അന്വേഷണം ഊർജ്ജിതം

Published

on

ആലുവ:അങ്കമാലി കറുകൂറ്റിയിൽ പിടിയിലായ കഞ്ചാവ് കടത്തൽ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി സൂചന.നിരവധി തവണ ഇവർ കഞ്ചാവ് കടത്തിയിരുന്നെന്നും വിതരണ ശൃംഘല വിപുലമാണെന്നുമാണ് പോലീസ് കണ്ടെത്തൽ.

പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവരെയാണ് 225 കിലോ കഞ്ചവുമായി കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഇവർ ഇപ്പോൾ റിമാന്റിലാണ്.വർഷയുടെ ഇടപെടലുകളെക്കുറിച്ച് ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

മറ്റ് രണ്ടുപോരും കഞ്ചാവ് കടത്തലിൽ മുമ്പും പങ്കാളികളാണെന്നാണ് പോലീസ് അനുമാനം
കാറിന്റെഡിക്കിയിലും സീറ്റുകൾക്കിടയിലും ആയി ഒളിപ്പിച്ച്, 123 പായ്ക്കറ്റുകളിലായി കൊണ്ടുവന്ന 225 കിലോ കഞ്ചാവാണ് പിടികൂടിയത്.

കേരളത്തിലെ കഞ്ചാവ്. വിതരണ ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞതെന്ന് എസ്.പി കാർത്തിക് പറഞ്ഞു.

ഒരു മാസത്തിലേറെയായി ഈ സംഘം റൂറൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ആന്ധ്രയിലെ ഒറീസ, ജാർഖണ്ഡ് അതിർത്തിയായ പഡേരു ഗ്രാമത്തിൽ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്.

ഇവിടെ നിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവിന്റെ വിതരണം നടക്കുന്നത്.ഇതിന് മലയാളികൾ ഉൾപ്പടെയുള്ള ഏജന്റുമാരുടെ സാഹയവും കഞ്ചാവ് കടത്തൽ സംഘങ്ങൾക്ക് ലഭിയ്ക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.

കഞ്ചാവിന്റെ സാമ്പിൾ കാണിച്ച് വിലയുറപ്പിച്ച ശേഷം ഏജൻറുമാർ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തിൽ കഞ്ചാവുകയറ്റി തിരിച്ചേൽപ്പിക്കുകയാണ് പതിവ്.കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വർഷമായി പഡേരുവിലേക്ക് സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്.

ഇതിനെക്കുറിച്ചും ഇതര സംസ്ഥാനങ്ങളിലെ ഇവരുടെ ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിയ്ക്കുന്നതിനാണ് പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.
പെരുമ്പാവൂരിലേയ്ക്ക് പുറപ്പെട്ട കഞ്ചാവ് കടത്തൽ സംഘം രണ്ട് വാഹനങ്ങളിലായിട്ടാണ് സഞ്ചരിച്ചിരുന്നത്.

വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലവും ഇവർ പാലിച്ചിരുന്നു.തങ്ങൾ പോലീസിന് മുന്നിൽപ്പെട്ടവിവരം മുന്നിലുണ്ടായിരുന്നവർ പിന്നാലെ എത്തിയിരുന്ന വാഹനത്തിൽ ഉണ്ടായിരുന്നവരെ അറിയിച്ചു.

ഇതോടെ വാഹനം തിരിച്ച് സ്ഥലം വിടുന്നതിനായി ഇവരുടെ ശ്രമം.ഇത്തരത്തിലൊരുനീക്കത്തിന് സാധ്യത തിരിച്ചറിഞ്ഞ പോലീസ് സംഘം ഇവരുടെ വാഹനത്തിനുപിന്നിൽ കൃത്യമായ അകലം പാലിച്ച് പിൻതുടർന്നിരുന്നു.

വാഹനം തിരിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ തന്നെ പോലീസ് രംഗപ്രവേശം ചെയ്യുകയും എതിർത്ത് രക്ഷപെടാൻ ശ്രമിച്ച കടത്തൽ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.

കാർ ഓടിച്ചിരുന്നത് ഫൈസൽ ആയിരുന്നു. മുൻസീറ്റിൽ യാത്ര ചെയ്തിരുന്ന വർഷയെ ഭാര്യയെന്നാണ് പോലീസിന് മുമ്പാകെ പരിചയപ്പെടുത്തിയത്.ദമ്പതികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾ അപൂർവ്വമായി മാത്രമെ ചെക്കിംഗ് കേന്ദ്രങ്ങളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കാറുള്ളു. ഈ വിവരം മനസ്സിലാക്കിയിരുന്ന ്‌ഫൈസൽ മുമ്പ് പയറ്റിയിരുന്ന തന്ത്രം കറുകുറ്റിയിലും ആവർത്തിയ്ക്കുകയായിരുന്നു.

എന്നാൽ പോലീസ് സംഘം ഇത് മുഖവിലയ്‌ക്കെടുത്തില്ലന്നുമാത്രമല്ല,വാഹനം വിശദമായ പരിശോധിച്ച് , ഒളിപ്പിച്ചുവച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.ഫൈസലും വർഷയും ദമ്പതികൾ ആണോ എന്ന കാര്യത്തിൽ ഇനിയും സ്ഥരീകരണമായിട്ടില്ലന്നും കൂടുതൽ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനായിട്ടില്ലന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

കഞ്ചാവ് കടത്തലിന്റെ സൂത്രധാരൻ അനസാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന.ഇയാൾക്ക് ആന്ധ്രയിലെ കഞ്ചാവ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇയാൾ പലവട്ടം ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ആന്ധ്രയിലെ കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങളിലേയ്ക്ക് ആവശ്യക്കാരെ സാധാരണയായി കൊണ്ടുപോകില്ലന്നും വാഹനം ഇടനിലക്കാർ കൊണ്ടുപോയി കഞ്ചാവ് കയറ്റിവരുകയാണ് പതിവെന്നുമാണ് ഇന്നലെ പിടിയിലായവർ പോലീസിനെ അറിയിച്ചിട്ടുള്ളത്.

പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.ഇവിടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.രണ്ട് കിലോയുടെ വീതം പാക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു.ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്താണ് ഇവർ ഒരു കിലോ കഞ്ചാവ് വാങ്ങുന്നത്.ഇവിടെ വിൽക്കുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്.

കഴിഞ്ഞ നവംബറിൽ വാഹനത്തിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ നിന്നും 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടിൽ നിന്നും പിടികൂടിയിരുന്നു.കൂടാതെ പെരുമ്പാവൂർ കുന്നുവഴിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറൽ പോലീസ് പിടികൂടുകയുണ്ടായി.

ഒരു വർഷത്തിനുള്ളിൽ 400 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പോലീസ് പിടികൂടിയത്. എസ്.പി കാർത്തിക്ക്, നാർകോടിക് സെൽ ഡി,വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി,വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റർ, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.

1 / 1

Advertisement

Latest news

അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published

on

By

കോതമംഗലം: അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അടിമാലി എസ് എൻ പടി എലേരി വീട്ടിൽ ചന്ദ്രനെ ( 65) യാണ് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ലിന് സമീപം വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏതാനും ദിവസവം മുമ്പ് വീട്ടിൽ നിന്നും ഇറങ്ങിയ ചന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാരുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് മിസ്സിംഗിന് കേസെടുത്ത്, അന്വേഷണം ആരംഭിച്ചിരുന്നു.
1 / 1

Continue Reading

Latest news

ഇഞ്ചത്തൊട്ടി വനംകയ്യേറ്റം; വനംവകുപ്പ് നടപടി പ്രഹസനം മാത്രം , ഇടപെടൽ മുഖം രക്ഷിക്കാനെന്നും  ആക്ഷേപം

Published

on

By

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം ; നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി വനഭൂമി മതിൽ കെട്ടിതിരിച്ചെടുത്ത സംഭവത്തിൽ വനംവകുപ്പ് നടപടി പ്രഹസനമെന്ന് പരക്കെ ആക്ഷേപം.
ഒരു മാസം മുമ്പുമുതൽ പാതയോരത്തോട് ചേർന്ന് വനഭൂമി കയ്യാലകെട്ടി,തിരിച്ചെടുക്കാൻ പ്രദേശവാസി നീക്കം ആരംഭിച്ചിരുന്നെന്നും ഇത് അറിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടഭാവം  നടിച്ചില്ലന്നും  മറ്റുമുള്ള ആക്ഷേപം ശക്തമാണ്.
സംഭവം മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് സംഭവത്തിൽ കേസെടുത്തതെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള പ്രധാന വിമർശനം. എം 4 മലയാളം ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി  മതില്‍ കെട്ടി വനഭൂമ  കൈവശപ്പെടു ത്താൻ ഉദ്യേഗസ്ഥരിൽ ചിലരുടെ  മൗനസമ്മതത്തോടെ സ്വകാര്യ വ്യക്തി നീക്കം നടത്തിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

സംഭവം വിവാദമാവുമെന്നുകണ്ടാണ് തിരക്കിട്ട നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയതെന്നും കയ്യേറ്റം നടത്തിയ പ്രദേശവാസിയിൽ സമ്മർദ്ധം ചെലത്തി, തങ്ങളുടെ ഇടപെടൽ പുറത്തുവരാതിരായ്ക്കാൻ ഉദ്യോഗസ്ഥരിൽ ചിലർ നീക്കം ആരംഭിച്ചതായും അറിയുന്നു.

കേസിൽ കാര്യമായ നടപടി ഉണ്ടാവില്ലന്നും മാധ്യമങ്ങളുടെ കണ്ണൽ പൊടിയിടാനാണ് നടപടിയെന്നും മറ്റും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നും വിശദമായ അന്വേഷണം നടത്തിയാൽ ഇത്തരത്തിൽപ്പെട്ട നിരവധി കയ്യേറ്റങ്ങൾ കണ്ടെത്താനാവു
മെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്

ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.

സംഭവത്തിൽ കഴിഞ്ഞ വിഷു ദിവസം കേസെടുത്തെന്നും നടപകൾ പുരോഗമിക്കുകയാണെന്നും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോ ഫീസർ അറിയിച്ചു.

വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.

ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

1 / 1

Continue Reading

Latest news

മുമ്പെങ്ങും ഇല്ലാത്ത പോലീസ് നടപടി, പിന്നില്‍ ബാഹ്യ ഇടപെടലെന്നും ആക്ഷേപം;കടുത്ത നിരാശയിലെന്ന് പൂരപ്രേമികള്‍

Published

on

By

തൃശൂര്‍ ; പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ഉയരുന്നത് കനത്ത രോക്ഷം.

പൂര പ്രേമികളെ നിരാശയിലാക്കിയ പോലീസ് നടപടിയ്ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.സംഭവം മുതലാക്കാന്‍ രാഷ്ട്രിയ നേതൃത്വങ്ങള്‍ തങ്ങളാവും വിധമുള്ള ഇടപെടുകളും നടത്തുന്നുണ്ട്.

രാത്രിയില്‍ പ്രഗത്ഭരുടെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചവാദ്യവും അനുബന്ധിച്ചുള്ള എഴുന്നള്ളിപ്പും കണ്ടാസ്വദിയ്ക്കുന്നതിനാണ് പൂരപ്രേമികള്‍ ഏറെയും എത്തുന്നത്. ഇത് കാണാന്‍ സ്വരാജ് റൗണ്ടിലാണ് ജനക്കൂട്ടം തമ്പടിയ്ക്കുക.

സാധാരണ പുലര്‍ച്ചെ 2 മണിവരെ ഇവിടെ ജനക്കൂട്ടം തമ്പടിച്ചിരുന്നു.എന്നാല്‍ ഇത്തവണ രാത്രി 10 മണിയോടെ തന്നെ പോലീസ് സ്വരാജ് റൗണ്ടില്‍ പ്രവേശനം വിലക്കിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പോലീസ് ഇടപെടല്‍ മൂലം ചടങ്ങുകള്‍ പേരിന് മാത്രമായി നടത്തുകയായിരുന്നു.ഇത് മണിക്കൂറുകളോളം കാത്തുനിന്ന ആസ്വാദകരെ കടുത്ത നിരാശയിലാക്കി.

പല കാരണങ്ങളാല്‍ പകല്‍പൂരം ഒഴിവാക്കി,രാത്രി പൂരം കാണാന്‍ മാത്രമായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്.മഠത്തില്‍നിന്നും പാറമേക്കാവില്‍നിന്നും തുടങ്ങുന്ന പഞ്ചവാദ്യത്തിന് അകമ്പടി ചേരുന്നതിന് ലക്ഷ്യമിട്ടാണ് ഇവര്‍ പൂര നഗരിയില്‍ എത്തുന്നത്.

രാത്രി പൂരത്തിന് സ്വരാജ് റൗണ്ട് കാലിയാക്കിയിട്ട പൊലീസ് പാറമേക്കാവ് വിഭാഗത്തില്‍നിന്നും കടത്തിവിട്ടത് ഇരുനൂറോളം പേരെമാത്രമാണെന്നാണ് ലഭ്യമായ വിവരം.മുന്‍പൊരുകാലത്തും ഇതുപോലെ എഴുന്നള്ളത്തിന് മുമ്പ് ജനത്തെ നീക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്

പല കാരണങ്ങളാല്‍ പകല്‍പൂരം ഒഴിവാക്കി,രാത്രി പൂരം കാണാന്‍ മാത്രമായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്.തീവെട്ടിയുടെ വെളിച്ചത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പും പഞ്ചവാദ്യവും പൂരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയും ആചാരവുമാണ്.

ഭഗവതിമാരെ പൂരപ്പന്തലില്‍ നിര്‍ത്തി ആസ്വാദകര്‍ മടങ്ങും. ഈ എഴുന്നള്ളിപ്പുകള്‍ വാദ്യആസ്വാദകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ്. കാരണം, പഞ്ചവാദ്യത്തില്‍ ഇതിലും വലിയ നിര എവിടെയുമുണ്ടാകാറില്ല.

ആസ്വാദകരില്ലാതെ ദേവസ്വംകാരെമാത്രം എണ്ണി സ്വരാജ് റൗണ്ടിലേക്കു വിടാമെന്ന പൊലീസിന്റെ വാശി അവസാനിച്ചത് പൂരം ബഹിഷ്‌കരണത്തിലാണ്.

നാട്ടുകാരില്ലാതെ തങ്ങള്‍ പോകില്ലെന്ന് തിരുവമ്പാടി വിഭാഗം ഉറച്ചുനിന്നു.രണ്ടു ദേവസ്വങ്ങളെയും പൊലീസ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുമില്ല.പിന്നീട് ചര്‍ച്ച കളിലൂടെ പ്രശ്‌നം പരിഹരിച്ചപ്പോഴേയ്ക്കും മണിക്കൂറികള്‍ പിന്നിട്ടു.

രാത്രിയില്‍ മാനത്ത് വര്‍ണ്ണവിസ്മയം വിടര്‍ത്തിയിരുന്ന വെടിക്കെട്ട് നടന്നത് രാവിലെ പകല്‍ വെളിച്ചത്തില്‍ ആയത് കാത്തുനിന്ന കാഴ്ചക്കാരെ വല്ലാതെ നിരാശാപ്പെടുത്തി.

.അക്ഷരാര്‍ത്ഥത്തില്‍ ഇക്കൊല്ലത്തെ പൂരം ആസ്വാദകരില്‍ വലിയ നിരാശ സൃഷ്ടിച്ചാണ് കടന്നുപോയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 

 

1 / 1

Continue Reading

Latest news

സി കെ വിദ്യാസാഗറിന്റെ മകള്‍ ഡോ.ധന്യാ സാഗര്‍ അന്തരിച്ചു

Published

on

By

തൊടുപുഴ ;എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ കോഴിക്കോട് നടക്കാവില്‍ നെടുങ്ങാടി ഗാര്‍ഡന്‍സ് റോഡില്‍ ധന്യ വീട്ടില്‍ ഡോ. ധന്യ സാഗര്‍ (44) അന്തരിച്ചു.

അര്‍ബുദബാധയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവില്‍ എസ്ബി ഡെന്റല്‍ ക്ലിനിക് നടത്തുകയായിരുന്നു.ഭര്‍ത്താവ്: ഡോ. സുരേഷ് ബാബു.മകള്‍: ഗൗരി സുരേഷ്.

സംസ്‌കാരം ഇന്ന് 12 ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കല്‍ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: ഡോ. സൗമ്യ സാഗര്‍, പരേതനായ സന്ദീപ് സാഗര്‍, അഡ്വ. മിഥുന്‍ സാഗര്‍, രോഹിണി സാഗര്‍.

 

1 / 1

Continue Reading

Latest news

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച;ഒരു കോടിലേറെ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു,പോലീസ് അന്വേഷണം ഊര്‍ജ്ജിതം

Published

on

By

കൊച്ചി;സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ നിന്നും ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ സൗത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്.

പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ല്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. വീടിന്റെ പിന്‍ഭാഗത്തുനിന്നും എത്തിയ മോഷ്ടാവ് അടുക്കളയുടെ ജനല്‍ തുറന്നാണ് ഉള്ളില്‍ കയറിയത്.

തൊപ്പി ധരിച്ച മോഷ്ടാവ് ജനനലിന് സമീപം നില്‍ക്കുന്നതും തുറക്കാന്‍ ശ്രമിയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.ഇയാള്‍ കയ്യുറ ധരിച്ചിരുന്നു.പ്രദേശത്തെ കൂടുതല്‍ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.

 

1 / 1

Continue Reading

Trending

error: