M4 Malayalam
Connect with us

News

തട്ടേക്കാട് പക്ഷിസങ്കേതം ; സന്ദര്‍ശകപ്രവാഹം വര്‍ദ്ധിച്ചു,ബോട്ടിംഗ് ആരംഭിയ്ക്കാനും നീക്കം

Published

on

കൊച്ചി;ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ സന്ദർശകരുടെ തിരക്ക് വർദ്ധിയ്ക്കുന്നു.

അവധിദിവസങ്ങളിൽ പക്ഷിസങ്കേതത്തിൽ സാമാന്യം ഭേതപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.കുട്ടികളടക്കം കുടുംബം ഒന്നടങ്കമാണ് പക്ഷിസങ്കേതത്തിലെ കാഴ്ചകൾ കണ്ടാസ്വദിയ്ക്കാൻ എത്തുന്നത്.

കേവിഡ് കാലത്തിന് ശേഷം പക്ഷിസങ്കേതം വീണ്ടും ചലനാത്മകമാവുന്നതിന്റെ ലക്ഷണങ്ങാണ് ഇപ്പോൾ പ്രകടമാവുന്നത്.ഇവവിടേയ്‌ക്കെത്തുന്ന ദേശടാന പക്ഷികളുടെ എണ്ണത്തിലെ വർദ്ധനയും ശുഭസൂചനയാണ് നൽകുന്നത്.

പക്ഷി നിരീക്ഷണവും ഗവേഷണവും ലക്ഷ്യമിട്ട് എത്തുന്നവർക്ക് കാടിനുള്ളിൽ തങ്ങി പക്ഷികളെ നിരീക്ഷിയ്ക്കുന്നതിനായി ട്രീ ഹൗസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തന സജ്ജമായിിട്ടുണ്ടെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി എ ഷാജി അറിയിച്ചു.

വിനോദ സഞ്ചാരികൾക്ക് കാടിന്റെ മനോഹാരിതയും പെരിയാർ തീരങ്ങളുടെ വശ്യതയും ആവോളം ആസ്വദിച്ച് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തുന്നതോടെ പെരിയാറിൽ ബോട്ടിംഗ് സാധ്യമാവും.വന്യമൃഗങ്ങളെ അടുത്തുകാണുന്നതിന് ബോട്ട് യാത്ര സഹായകമാവും.അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശാടന പക്ഷികൾ എത്തിയിട്ടുണ്ടെന്നും ഇതൊടൊപ്പം സന്ദർശകരുടെ തിരക്ക് വർദ്ധിച്ചിച്ചുവരുന്നുണ്ടെന്നും നിലവിലെ സ്ഥിതിഗതികൾ പക്ഷിസങ്കേതത്തിൽ വീണ്ടും ഒരു സുവർണ്ണകാലം ആരംഭിച്ചു എന്നതിന്റെ സൂചനയാണ നൽകുന്നതെന്നും ഇവിടുത്തെ ആദ്യകാല പക്ഷിനിരീക്ഷകരിൽ ഒരാളും തട്ടേക്കാട് സ്വദേശിയുമായ ശിവദാസ് പറഞ്ഞു.

200 -ളം ഇനം ശലഭങ്ങൾ ഇവിടുത്ത ശലഭപാർക്കിലുണ്ടെന്നും ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശലഭപാർക്ക് പരിപാലന ചുമതല വഹിയ്ക്കുന്ന കുഞ്ഞാപ്പു പറഞ്ഞു.ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ പാർക്കിൽ ബട്ടർഫ്‌ലൈ മ്യൂസിയവും പ്രവർത്തിയിയ്ക്കുന്നുണ്ട്.

പാർക്കിലെ ചെടികളിൽ ഒട്ടുമിക്കതും പൂവിട്ട നിലയിലാണ്.ചുറ്റും വിവിധ വർണ്ണങ്ങളിലുള്ള ശലഭങ്ങളും.കുട്ടികൾ അടക്കമുള്ള സന്ദർശകർക്ക് ഇവിടുത്തെ കാഴ്ച ഒരു നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.

322 ഇനം പക്ഷകളെയാണ് ഇതുവരെ ഇവിടെ തിരിച്ചറിഞ്ഞിട്ടുള്ളത്.ഇതിൽ 160 ഇനം ദേശാടകരാണ് ദേശാടകരാണ്.ഇതിൽ തന്നെ അന്താരാഷ്ട്രദേശടനം നടത്തുന്നത് 50 ശതമാനം മാത്രമാണ്.പെരിയാറിന്റെ തീരത്തെ 2500-ൽപ്പരം ചതുരശ്ര കിലോമീറ്റർ വനപ്രദേശം ഉൾപ്പെടുന്നതാണ് തട്ടേക്കാട് പക്ഷി സങ്കേതം.

ലോകപ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ.സലീം അലിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ശിൽപി. 4 പതിറ്റാണ്ടോളം നീളുന്ന ചരിത്രത്തിൽ പക്ഷിശാസ്ത്ര ശാഖയ്ക്ക് മുതൽക്കൂട്ടാവുന്ന നേട്ടങ്ങളും ഈ പക്ഷിസങ്കേതം സമ്മാനിച്ചിട്ടുണ്ട്.

 

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: