Connect with us

News

47 ലക്ഷം വിദ്യാർത്ഥികൾ , ക്ലാസ്സുകൾ വൈകിട്ടുവരെ ; സ്‌കൂളുകൾ ഇന്നുമുതൽ സാധാരണ നിലയിലേക്ക്

Published

on

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്നുമുതൽ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിയ്ക്കും.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കുളുകളിലേയ്ക്ക് എത്തുന്നത്.ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ രാവിലെ പത്ത് മുതൽ വൈകിട്ടു നാലു വരെയാണ് അധ്യയനം.ബാച്ച് തിരിച്ചുള്ള ക്രമീകരണം അവസാനിപ്പിക്കുന്നതോടെ മാർച്ച് വരെ പൊതു അവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും.

പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ 50 % കുട്ടികളെ വീതം ഉൾപ്പെടുത്തി ബാച്ച് തിരിച്ച് ഉച്ചവരെയായിരിക്കും ക്ലാസ്.2020 മാർച്ചിൽ അടച്ച സ്‌കൂളുകൾ 22 മാസത്തിനു ശേഷമാണ് പൂർണതോതിൽ പുനരാരംഭിക്കുന്നത്.

ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ 38 ലക്ഷത്തോളം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണ് ഇന്ന് സ്‌കൂളുകളിലേക്കെത്തുക.

പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകൾക്കും ഐസിഎസ്ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: