M4 Malayalam
Connect with us

Latest news

മണ്ണുമാഫിയ ബന്ധം ; മുൻ കഞ്ഞിക്കുഴി എസ് ഐ അബിയെ പിരിച്ചു വിട്ടു

Published

on

ചെറുതോണി ; ഇടുക്കിയിൽ മണ്ണുകടത്ത് മാഫിയയുമായി ബന്ധം പുലർത്തിയകൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.

കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ.എ.അബിയെയാണ് പിരിച്ചുവിട്ടത്. അബി കരിമണ്ണൂർ എസ്എച്ച്ഒയുടെ ചുമതലയിൽ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണു സംഭവം.

തൊടുപുഴ ഡിവൈഎസ്പിയായിരുന്ന എം.ആർ.മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏപ്രിലിൽ ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെ നേരിട്ടെത്തി പിടികൂടിയതോടെയാണു സംഭവം പുറത്തറിയുന്നത്.

കരിമണ്ണൂരിൽ ഇയാളുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് വീടു നിർമിക്കാനായി മണ്ണെടുക്കാൻ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവിൽ വൻതോതിൽ മണ്ണെടുത്തു വിറ്റെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

മണ്ണു നീക്കം ചെയ്യാൻ ഉപയോഗിച്ച ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും അബിയുടെ ഉടമസ്ഥതയിൽ ഉള്ളവയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

സംഭവശേഷം ഇയാളെ അടിമാലിയിലേക്കും പിന്നീടു കഞ്ഞിക്കുഴിയിലേക്കും സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെന്നു കണ്ടെത്തിയാണു പിരിച്ചുവിടൽ.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കൈയിൽ നിശ്ചയിച്ച ശസ്ത്രക്രിയ നാവിൽ: ഡോക്ടർക്കെതിരെ പരാതിയുമായി കുടുംബം

Published

on

By

സംസാരിക്കാനും ഭക്ഷണം കഴിക്കാനും പാടുപെട്ട് 4 വയസ്സുകാരി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപ്പിഴവ്. കൈയിലെ ആറാമത്തെ വിരൽ നിക്കാൻ ചികിത്സതേടിയ കോഴിക്കോട് ചെറുവല്ലൂർ സ്വാദേശിനിയായ 4 വയസ്സുകാരിയാണ് ചികത്സാപ്പിഴവിന് ഇരയായത്.

പെൺകുട്ടിയുടെ വായിൽ പഞ്ഞി  ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വീട്ടുക്കാർ കാര്യം തിരക്കിയപ്പോഴാണ് “കുട്ടിയുടെ നാവിനടിയിൽ  കെട്ട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ്  ഡോക്ടര്‍ ബന്ധുക്കളോട് വ്യക്തമാക്കിയിട്ടുള്ളത്.

പിന്നീട് രണ്ടാമതൊരു ശാസ്ത്രക്രിയയിലൂടെയാണ് പെൺകുട്ടിയുടെ വിരൽ നീക്കിയത്. ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ചതിനെ തുടർന്ന് പിഴവ് സംഭവിച്ചതായി ഡോക്ടർമാർ സമ്മതിച്ചു.

അമ്മയും കുഞ്ഞും ഡിപ്പാർട്മെന്റിന്റെ കിഴിലാണ് പിഴവ് സംഭവിച്ചെതെങ്കിലും ആശുപത്രി അധികൃതരോ ഡിപ്പാർട്മെന്റോ ഇതുമായി ബന്ധപെട്ട് വിശദീകരണം നല്‍കിയിട്ടില്ല. അതെ സമയം പരാതിയുമായി മുന്നോട്ട് പോകുമെന്നും നടപടിയെടുക്കുമെന്ന ഉറപ്പിലാണ് തിരിച്ച് പോകുന്നതെന്നും കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു.സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി അടിയന്ത്രിരമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോട്ടയത്തെ മൂന്നംഗ കുടൂംബത്തെ തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

By

ഇടുക്കി;കോട്ടയത്തെ മൂന്നംഗ കുടൂംബത്തെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം കാഞ്ഞിരത്തുംമൂട് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.

ഇവരെ കാണാനില്ല എന്ന പരാതിയിൽ വാകത്താനം പൊലീസ് മിസ്സിംങ്ങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടത്.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം.കോട്ടയം രജിസ്ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കഞ്ചാവുമായി യാത്ര ചെയ്ത യുവാക്കൾ ടി.ടി ഇയെ ആക്രമിച്ചു

Published

on

By

പാലക്കാട്:വടക്കാഞ്ചേരിയിൽ ട്രെയിനിൽ ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത ടി.ടി.ഇമാർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസ്സിലെ ടി.ടി.ഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്സ്പ്രസിലെ ടിടിഇ ആർദ്ര കെ.അനിൽ എന്നിവരാണ് ആക്രമണത്തിനിരയായത്.

വടകരയിൽ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും പരിശോധനയിൽ കഞ്ചാവും കണ്ടെടുത്തു.

ചെന്നൈ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതികളിൽ ഒരാൾ ടി.ടി.ഇ മനോജ് വർമ്മയെ തള്ളിയിടുകയും പിന്നാലെ വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു.ആക്രമണത്തിനുശേഷം ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്.

അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിക്കും.ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം.

hscap.kerala.gov.in വഴിയാണ് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്.

create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത്.

ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ other സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.

എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published

on

By

കാസര്‍കോട്; പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്.

Trending

error: