Connect with us

Latest news

ടോറസ് പിന്നിൽ ഇടിച്ചു,തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു.മരണപ്പെട്ടത് മെട്രൊ വാർത്ത ആർട്ടിസ്റ്റ് വിബിൻ ജോസ്

Published

on

കൊച്ചി: മെട്രൊ വാർത്ത കൊച്ചി യൂണിറ്റിലെ ലേ ഔട്ട് ആർട്ടിസ്റ്റ് ചെല്ലാനം ആറാട്ടുകുളങ്ങര വീട്ടിൽ വിബിൻ ജോസ് (37) വാഹനാപകടത്തിൽ മരിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ഓഫിസിലേയ്ക്കുള്ള യാത്രാമധ്യേ തോപ്പുപടി ബിഒടി പാലത്തിന് സമീപമായിരുന്നു അപകടം.പിന്നിൽ നിന്നു വന്ന ടോറസ് ലോറി വിബിൻ സഞ്ചിരിച്ച സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ വിബിൻ തൽക്ഷണം മരിച്ചു.

മികച്ച കായികതാരം കൂടിയായിരുന്ന വിബിൻ ക്രിക്കറ്റിൽ പ്രാവീണ്യം നേടിയിരുന്നു.എറണാകുളം പ്രസ് ക്ലബിൻറെയും പ്രാദേശിക ടീമുകളുടെയും ടൂർണമെൻറുകളിൽ പങ്കെടുത്ത് കഴിവു തെളിയിച്ചിരുന്നു. ബോട്ട് സവാരിയിലും പ്രാഗത്ഭ്യമുണ്ടായിരുന്ന വിബിൻ കടലിലെ മത്സ്യബന്ധനത്തിലും വിദഗ്ധനായിരുന്നു.

ഐലൻഡ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.എയ്ഞ്ചൽ. മക്കൾ: തിയോഫിൻ (3), ഗ്ലെൻ (1). സഹോദരി: വിജിത. സഹോദരീ ഭർത്താവ്: സിജോ.

 

 

1 / 1

Advertisement

Latest news

റംസാൻ – വിഷു ചന്തകൾ ഇന്നുമുതൽ

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് ഉച്ചമുതല്‍ 300 വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു.റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഇന്നുമുതൽ വിതരണം ആരംഭിക്കാൻ തീരുമാനിച്ചത്.

10 കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ ലഭിക്കുമെന്നും എം മെഹബൂബ് വ്യക്തമാക്കി.ചന്തകള്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമതി നല്‍കിയത്.

ചന്തകള്‍ ‘സര്‍ക്കാര്‍ സ്‌പോണ്‍സേഡ്’ ആണെന്ന തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രചാരണം പാടില്ലെന്നു കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തില്‍ ചട്ടലംഘനമുണ്ടായാല്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഇടപെടാം.തെരഞ്ഞെടുപ്പിനു ശേഷം കണ്‍സ്യൂമര്‍ഫെഡിനു സര്‍ക്കാരിനോടു തുക ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പു കഴിയുന്നത് വരെ സർക്കാർ സബ്‌സിഡിക്കു വിലക്കുണ്ട്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്ന സ്‌പെഷല്‍ ചന്തകളുടെ നടത്തിപ്പ് സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ പ്രചാരണായുധമാക്കരുതെന്നു ഹൈക്കോടതി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അവകാശപ്പെട്ടതു നല്‍കുന്നത് ഭരണനേട്ടമായി പറയാനാവില്ല. ജനങ്ങള്‍ക്ക് അവശ്യ സേവനം നല്‍കുന്നതു സര്‍ക്കാരിന്റെ ഔദാര്യമല്ല, ബാധ്യതയാണെന്നും കോടതി ഓര്‍മിപ്പിച്ചു.

1 / 1

Continue Reading

Latest news

ഭാരത് അരി വിതരണത്തിനെതിരെ പാലക്കാട് പ്രതിഷേധം നടത്തി എൽ ഡി എഫ്

Published

on

By

പാലക്കാട്‌ ; മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം.തുടർന്ന് അരിവിതരണം നിർത്തിവച്ചു. ലോറിയിലെത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് പ്രവർത്തകരെത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചായിരുന്നു പ്രതിഷേധം. മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലാണ് ബി.ജെ.പി ഇന്ന് രാവിലെ ഭാരത് അരി വിതരണം ചെയ്യാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ എല്‍.ഡി.എഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു.

പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് ലോറി തിരിച്ചയച്ചത്.എന്നാല്‍ അരി വിതരണത്തിനായി തങ്ങള്‍ ചട്ടം ലംഘിച്ച്‌ സ്ഥാനാർഥിയുടേയോ പ്രധാനമന്ത്രിയുടേയോ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബി.ജെ.പി പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്ബ് ജില്ലയില്‍ ഭാരത് അരിയുടെ വിതരണത്തില്‍ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നല്‍കിയിരുന്നു.

 

1 / 1

Continue Reading

Latest news

റംസാൻ വിഷു ചന്തകൾ നടത്താൻ ഹൈക്കോടതി അനുമതി

Published

on

By

കൊച്ചി ; റംസാന്‍- വിഷു ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി നല്‍കി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉത്സവചന്തകളുടെ ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി പണം അനുവദിക്കുന്നത് കോടതി വിലക്കിയിട്ടുള്ളത്.

ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കാന്‍ പാടില്ലെന്നും നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച്‌ ചന്തകള്‍ നടത്താമെന്നും കോടതി വ്യക്തമാക്കി. റംസാന്‍- വിഷുചന്തകള്‍ തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഏപ്രില്‍ 26-ന് ശേഷം സര്‍ക്കാരിന് ഈ സബ്‌സിഡി പണം അനുവദിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഹൈക്കോടതി ശരിവെച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഉത്സവച്ചന്തകള്‍ സര്‍ക്കാരിന്റെ സഹായത്തോടെയുള്ള സബ്‌സിഡി ചന്തകളായി മാറുമ്പോൾ അത് തെരഞ്ഞെടുപ്പ് വിഷയമായി മാറും എന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഇത് ഒരുതരത്തിലും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചന്തകള്‍ നടത്താമെങ്കിലും അതിനുള്ള സബ്‌സിഡി തെരഞ്ഞടുപ്പ് കഴിയുന്നതുവരെ നല്‍കരുതെന്നും കോടതി നിർദേശിച്ചു.

1 / 1

Continue Reading

Latest news

കുന്നംകുളം ചിറ്റഞ്ഞൂരിൽ നിന്നും സ്ഫോടനം വസ്തുക്കൾ കണ്ടെത്തി

Published

on

By

തൃശ്ശൂർ ; കുന്നംകുളത്തിനടുത്ത് ചിറ്റഞ്ഞൂരില്‍ പാടത്തുനിന്നും സ്ഫോടക വസ്തു കണ്ടെത്തി.കുഴി മിന്നല്‍ എന്നറയിപ്പെടുന്ന വലിയ ഗുണ്ടിനോട് സാമ്യമുളള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്.

ചിറ്റഞ്ഞൂരിലും പരിസരത്തും തേങ്ങപെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് ഗുണ്ടിന്‍റെ ആകൃതിയിലുള്ള സ്ഫോടക വസ്തു റോഡിന് സമീപമുള്ള പാടത്തുനിന്നും കിട്ടിയത്.പൊലീസും ബോംബു സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.

തേങ്ങയും സ്ഫോടക വസ്തുവുമായി ചിറ്റഞ്ഞൂര്‍ സ്കൂളിന് സമീപമെത്തിയപ്പോഴ് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടു. അവരാണ് വാര്‍ഡ് കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിച്ചത്.

മെറ്റല്‍ അംശങ്ങള്‍ ബോംബിലില്ലെന്നാണ് പ്രാഥമിക നിഗമനം. തിരക്കുള്ള പാതയ്ക്കരുകില്‍ സ്ഫോടക വസ്തു എങ്ങനെയെത്തിയെന്ന അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. വെടിക്കെട്ട് പുരയില്‍ നിന്ന് മോഷ്ടിച്ചതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഒപ്പം ഗുണ്ടാ സംഘങ്ങള്‍ ഉപേക്ഷിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്.

പ്രധാനമന്ത്രി പതിനഞ്ചിനാണ് കുന്നംകുളത്ത് എത്തുന്നത്. വഴിയരികില്‍ സ്ഫോടക വസ്തു കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരിശോധന കൂട്ടാനാണ് പൊലീസ് തീരുമാനം.

1 / 1

Continue Reading

Latest news

യാത്രക്കാർക്കൊപ്പം ഉറക്കം നടിച്ച് കിടക്കും,അവസരം ഒത്തുവരുമ്പോൾ മൊബൈൽ കൈക്കലാക്കും;യുവാവ് പിടിയിൽ.

Published

on

By

മഥുര; ട്രെയിൻ യാത്രക്കാരുടെ വിശ്രമമുറിയിൽ കാത്തിരുന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ.

ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തതിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്‌സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു.

റെയിൽവെ പോലീസിന്റെ തന്ത്രപരമായ ഇടപൈടലാണ് മോഷ്ടാവ് കുടുങ്ങാൻ കാരണം.സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

വിശ്രമ മുറയിൽ യാത്രക്കാർ കിടന്നുറങ്ങുമ്പോൾ അവർക്കൊപ്പം ഉറക്കം നടച്ചുകിടക്കുകയും ഉറങ്ങിയെന്ന് ബോദ്ധ്യമാവുമ്പോൾ മൊബൈൽ കൈക്കലാക്കി മുങ്ങുന്നതുമാായിരുന്നു ഇയാളുടെ രീതി.5 മൊബൈലുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.

 

1 / 1

Continue Reading

Trending

error: