M4 Malayalam
Connect with us

Latest news

ഒരുമാസം എല്ലാശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം,ചോദ്യം ചെയ്യലിന് ഹാജരാവണം; അടിമാലിയിലെ വഞ്ചന കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

Published

on

അടിമാലി;40 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്തതായുള്ള കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം.കോതമംഗലം ഊന്നുകൽ സ്വദേശി അരുൺകുമാർ അടിമാലി കോടതിയിൽ നൽകിയ ഹർജ്ജിയിലുണ്ടായ അനുകൂല വിധിയെത്തുടർന്ന് അടിമാലി പോലീസ് ചാർജ്ജുചെയ്ത വഞ്ചന കേസിലാണ് നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്.

സാധുവായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ച സ്ഥലത്ത് സ്ഥതിചെയ്യുന്ന റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതിക്കാരൻ ഹർജ്ജിയിൽ സൂചിപ്പിട്ടുള്ളത്.

അടിമാലി പോലീസ് നോട്ടീസ് നൽകി ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറയിച്ച് അവധി അപേക്ഷ നൽകുകയായിരുന്നു.മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് ബാബുരാജ് നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം.

കെട്ടിടങ്ങളിൽ 17 എണ്ണത്തിന് പഞ്ചായത്ത് നമ്പർ ഇട്ട് നൽകിയിട്ടില്ലന്നും സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾപ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ,റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസ് നൽകിയിരുന്നെന്നും ഇതെല്ലാം മറച്ചുവച്ച് വാടകക്കരാർ സൃഷ്ടിച്ച് ബാബുരാജ് 40 ലക്ഷം രൂപ വാങ്ങുകയായിരുന്നെന്നുമാണ് അരുൺകുമാർ വെളിപ്പെടുത്തിയിട്ടുള്ളത്.

2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും നിശ്ചയിച്ച് റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിയ്ക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയിരുന്നു. ഇതിൻ പ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകി.

കബളിപ്പിയ്ക്കപ്പെട്ടെന്ന് ബോദ്ധയപ്പെട്ടപ്പോൾ പണം മടക്കി നൽകാൻ ആവശ്യപ്പെട്ട് ബാബുരാജിന് നോട്ടീസ് അയച്ചിരുന്നു. അനുകൂല പ്രതികരണം ഉണ്ടകാത്തതിനെത്തുടർന്നാണ് നിയമ നടപടികളിലേയ്ക്ക് കടന്നത്.ഇതാണ് സംഭവം സംബന്ധിച്ച് കോടതി ഇടപെലിന് വഴിതെളിച്ച സാഹചര്യത്തെക്കുറിച്ച് അരുൺകുമാർ പുറത്തുവിട്ടിട്ടുള്ള വിവരം.

 

1 / 1

Latest news

ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി

Published

on

By

കോതമംഗലം,: ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി.

എസ് എം എൽ പി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള 41-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് രാവിലെ 8 മണിക്ക് ശേഷവും ആരംഭിച്ചിട്ടില്ല.
വോട്ടിംഗ് യന്ത്രം തകരാറിൽ ആയതാണ് വോട്ടിംഗ് മുടങ്ങാൻ കാരണം. വേറെ വോട്ടിംഗ് യന്ത്രം സ്ഥലത്തെത്തിച്ചിട്ടുണ്ട്. താമസിയാതെ പോളിംഗ് ആരംഭിയ്ക്കു
മെന്നാണ് സൂചന.
1 / 1

Continue Reading

Latest news

ലോക്സഭ തിരഞ്ഞെടുപ്പ് ; വിധിയെഴുത്തിന് തുടക്കമായി, എവിടെയും വോട്ടർമാരുടെ നീണ്ടനിര

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ രാവിലെ 7 മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു.

ജില്ലകളിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ  കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Trending

error: