Connect with us

Local News

ദേവികുളത്തെ കാട്ടുപോത്ത് വേട്ട ;ഉദ്യോഗസ്ഥരുടെ പിൻതുണ ലഭിച്ചെന്ന് സംശയം , അന്വേഷണം ഊർജ്ജിതം

Published

on

മൂന്നാർ:ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെടുന്ന അരുവിക്കാട് സെക്ഷനിൽ നിന്നും കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയെ സംഘത്തെ കണ്ടെത്തുന്നതിനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കം വിഫലം.

4 വയസ്സ് പ്രായമുള്ളതും പ്രായമുള്ള കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയതായിട്ടാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഒരാഴ്ചയിലേറെയായി തുടരുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ലന്നാണ് സൂചന.

ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത് വച്ച് കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തിയ സംഭവം വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും മനസ്സറിവോടെയാണ് കാട്ടുപോത്ത് വേട്ട നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിൽ മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെവച്ച് കൊന്ന് ഇറച്ചി കടത്തിയിരുന്നു.ഈ സംഭവത്തിന്റെ അന്വേഷണം പൂർത്തിയായി വരുന്നതിനിടെയാണ് ദേവികുളം റെയിഞ്ചിൽ നിന്നും സമാന സംഭവം പുറത്തുവന്നിട്ടുള്ളത്.ഈ കേസിൽ ഉൾപ്പെട്ട 15 ഓളം പേരെ അറസ്റ്റ് ചെയ്യുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചയിന് കീഴിലെ സെൻട്രൽ നഴ്സറിക്ക് സമീപം കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് വേട്ടയാടൽ സ്ഥീരീകരിച്ചത്.

വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും മിക്കപ്പോഴും കടന്നുപോകുന്ന പാതയിൽ നിന്നും കാണാവുന്ന ദൂരത്തിലുള്ള വനപ്രദേശത്ത് നിന്നാണ് കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയെതന്നാണ് സൂചന.സംഭവം അക്ഷരാത്ഥത്തിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കാട്ടുപോത്തിനെ വെടിവച്ചിട്ട വനപ്രദേശം.വേട്ടയാടിയ പോത്തിന്റെ ഇറച്ചി തലച്ചുമടായിട്ടായിരിക്കാം കടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മുറിച്ചെടുത്ത ഇറച്ചി എങ്ങോട്ട് കൊണ്ടുപോയി,ആർക്കെല്ലാം വിതരണം നടത്തി എന്നീകാര്യങ്ങൾ കൃത്യത വരുത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ഉന്നതതലത്തിൽ നിന്നും അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് കാട്ടിറച്ചി സംഭരിച്ച്,വിൽപ്പന നടത്തിവരുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നുള്ള സംശയം വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിൽ വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ചുകടത്തിയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

Local News

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ല , എം എം മണിയെ ചേർത്ത് പിടിക്കും -ഗോമതി

Published

on

By

തൊടുപുഴ;നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിന് കയ്യടിക്കാനില്ലന്ന് മൂന്നാർ സമര മായിക ഗോമതി. മുൻ മന്ത്രിയും എംഎൽഎയുമായ എം.എം.മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച മുസ്ലിം ലീഗ് എംഎൽഎ പി.കെ. ബഷീറിന്റെ പരാമർശത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഗോമതി.

രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ ചേർത്തു പിടിക്കും എന്നാണ് ഗോമതി ഇതെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുള്ളത്.

കുറിപ്പിന്റെ പൂർണരൂപം

സഖാവ് എം.എം. മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലിം ലീഗ് എംഎൽഎ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല, ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം.

 

Continue Reading

Local News

താലൂക്ക് തല വായനാ പക്ഷാചരണത്തിന് തുടക്കമായി;ആന്റണി ജോൺ എംഎൽഎ താലൂക്ക് തല ഉദ്ഘാടനം ചെയ്തു

Published

on

By

കോതമംഗലം : സംസ്ഥാനസർക്കാരും , പി എൻ പണിക്കർ ഫൗണ്ടേഷനും സംസ്ഥാന ലൈബ്രറി കൗൺസിലും സംയുക്തമായി ഒരുക്കിയിട്ടുള്ള വായനാ പക്ഷാചരണത്തിന്റെ കോതമംഗലം താലൂക്ക്തല ഉത്ഘാടനം പല്ലാരിമംഗലം ദേശീയ വായനശാലയുടെ സഹകരണത്തോടെ പല്ലാരിമംഗലം ഗവ. വി.എച്ച് എസ് എസിൽ നടന്നു.

ആന്റണി ജോൺ എം എൽ ഉത്ഘാടനം ചെയ്തു.പല്ലാരിമംഗലം ദേശീയ വായനശാല പ്രസിഡന്റ് പി കെ മുഹമദ് അധ്യക്ഷത വഹിച്ചു.മാർ ബേസിൽ ഹയർ സെക്കന്ററി സ്‌ക്കൂൾ റിട്ട. പ്രിൻസിപ്പാൾ ജോർജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ , സെക്രട്ടറി കെ ഒ കുര്യാക്കോസ്, എച്ച് എം ഇൻ ചാർജ്ജ് കെ. മനോ ശാന്തി, എന്നിവർ സംബന്ധിച്ചു. പി ടി എ പ്രസിഡന്റ് ഷിജീബ് സൂപ്പി സ്വാഗതവും ലൈബ്രറി സെക്രട്ടറി പി.എം സിറാജ് നന്ദിയും പറഞ്ഞു.

പല്ലാരിമംഗലം എച്ച് എസ് എസിൽ നിന്ന് എസ് എസ് എൽ സി യ്ക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് എം എൽ എ ഉപഹാരം നൽകി.

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം വളരെ കാലികമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നേറുന്ന സാഹചര്യത്തിൽ വായനയേയും ഒപ്പം സാംസ്‌കാരിക പ്രവർത്തനങ്ങളേയും വളരെ കാര്യക്ഷമമായി കൊണ്ടുപോകുവാൻ ശ്രമിക്കുന്ന വേളയിലാണ് ഇത്തവണത്തെ വിയനപക്ഷാചരണം കടന്നുവരുന്നത്.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ദിശാബോധം നൽകിയ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ എഴുത്തുകാരനും ചിന്തകനും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറിയുമായിരുന്നു ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെ വായനാ പക്ഷാചരണമായി കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.

താലൂക്കിലെ ലൈബ്രറികളിൽ ഈ ദിവസക്കാലം നിരവധി പരിപാടികൾ ഏറ്റെടുത്ത് വിപുലമാക്കുന്നതിനാണ് ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.

 

 

 

Continue Reading

Local News

ആക്രമണം;ഭീതി വിട്ടുമാറാതെ അക്ഷയ,നെഞ്ച് തകർന്ന് ലാലു;ഒളിവിൽ ഇരുന്ന് പോലീസിനെ വട്ടംകറക്കി പ്രതി അൻസാർ

Published

on

By

മൂവാറ്റുപുഴ;വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കി കുഴിയിൽ തള്ളിയിട്ട സംഭവത്തിലെ പ്രതി മാറാടി സ്വദേശി അൻസാറിനെ കണ്ടെത്തുന്നതിനുള്ള പോലീസ് വീക്കം വിഫലമെന്ന് സൂചന

ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിട്ട് ഒരാഴ്ചയോളമായെങ്കിലും ഇയാളെ കണ്ടെത്തുന്നതിന് പോലീസ് നടത്തിവരുന്ന അന്വേഷണം ഇനിയും ഫലപ്രാപ്തയിൽ എത്തിയിട്ടില്ലന്നാണ് അറിയുന്നത്.

ഇയാൾക്ക് ഭരണ പക്ഷ രാഷ്ട്രീയ പിൻബലം ഉണ്ടെന്നും അതിനാൽ കേസിൽ പോലീസ് മൃദുസമീപനം സ്വീകരിയ്ക്കുന്നു എന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.മാറാടി കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്.പോലീസ് വിലക്ക് ലംഘിച്ച് വീടിനോട് ചേർന്നുള്ള സ്ഥലത്തുനിന്നും മണ്ണെടുക്കുന്നത് അക്ഷയ മൊബൈലിൽ പകർത്തിയതാണ് ആക്രമണത്തിന് കാരണം.

ദൃശ്യം പകർത്തുന്നതിനിടെ രോക്ഷാകൂലനായി അൻസാർ അസഭ്യം പറയുകയുകയും കരണത്തടിച്ച ശേഷം തലമുടിക്കുത്തിന് പിടിച്ച് വട്ടം കറക്കി,മണ്ണെടുത്തിരുന്ന കുഴിയിലേയ്ക്ക് തള്ളിയിട്ടെന്നും മൊബൈൽ വാങ്ങി നിലത്തെറിഞ്ഞെന്നുമാണ് അക്ഷയ വ്യക്തമാക്കിയിട്ടുള്ളത്.

പരിക്കേറ്റ അക്ഷയയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വീട്ടിലെത്തിയിട്ടും മകളുടെ ഭീതി വിട്ടുമാറിയിട്ടില്ലന്നാണ് പിതാവ് ലാലു വേണുഗോപാൽ മാധ്യമങ്ങളോട് വ്യമാക്കിയിട്ടുള്ളത്.പാലക്കാട് എഫ് സി ഐ ഡിപ്പോയിലെ ജീവനക്കാരനാണ് ലാലു.

വീട്ടിൽ ഭാര്യയും താനും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവമെന്നും മണ്ണെടുത്ത് മാറ്റിയാൽ മുകൾ ഭാഗത്തുള്ള തങ്ങളുടെ വീട് നിലം പൊത്തുന്ന സ്ഥിതിയാവുമെന്നതിനാലാണ് ദൃശ്യം പകർത്തി,അധികൃതരെ തെളിവുസഹിതം വിവരം അറിയിക്കാൻ മകൾ തയ്യാറായതെന്നും ലാലു പറയുന്നു.

അക്ഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അൻസാറിനെതിരെ കേസെടുത്തിട്ടുള്ളത്.വീട്ടിലേയ്ക്ക് പോകാൻ ഭയമാണെന്നും അൻസാർ കൊല്ലുമെന്നും മറ്റും പറഞ്ഞ ആശുപത്രി കട്ടിലിൽ ഇരുന്ന് നിർത്താതെ നിലവിളിച്ച അക്ഷയെ ഏറെ പാടുപെട്ടാണ് കൂടെയുണ്ടായിരുന്നവർ ആശ്വസിപ്പിച്ചത്.

ആക്രമണത്തെക്കുറിച്ച് പോലീസിനോടും മാധ്യമപ്രവർത്തകരോടും വിവരിയ്ക്കുമ്പോഴും അക്ഷയ പൊട്ടിക്കരയുന്നുണ്ടായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: