M4 Malayalam
Connect with us

Latest news

പഴമ്പിള്ളിച്ചാലിലെ വനംകൊള്ള;വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും ഫോറസ്റ്ററും സസ്പെന്‍ഷനില്‍

Published

on

അടിമാലി:പഴമ്പിള്ളിച്ചാലില്‍ നിന്നും അനധികൃതമായി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

നേര്യമംഗലം റേഞ്ചില്‍ ഉള്‍പ്പെടുന്ന വാളറ ഫോറസ്്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചര്‍ സിജി മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ലാലു എന്നിവരെയാണ് അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി.പുകഴേന്തി സസ്പെന്‍ഡ് ചെയ്തത്.

ഫോറസ്റ്റ് ആന്റ് ഇന്റലിജന്‍സ് വിഭാഗം അഡീ. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സിജി മുഹമ്മദ് തടിക്കച്ചവടക്കാരനും കേസിലെ ഒന്നാം പ്രതിയുമായ ജയിംസില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

വിഷയത്തില്‍ ഫോറസ്റ്റര്‍ ലാലുവും ഒത്താശ ചെയ്തതായും ഇരുവര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹിണത്തില്‍ ഗുരുതര വീഴ്ചപറ്റിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

മൂന്നാര്‍ ഡിവിഷനില്‍പ്പെട്ട പഴമ്പിള്ളിച്ചാല്‍, പടിക്കപ്പ്, ഒഴുവത്തടം, കാഞ്ഞിരവേലി എന്നീ പ്രദേശങ്ങളിലെ പട്ടയമില്ലാത്ത കൈവശ ഭൂമിയില്‍ നിന്നാണ് വ്യാപകമായി മരം മുറിച്ച് കടത്തിയത്.

ആഞ്ഞിലി, പ്ലാവ്, വട്ട, മഹാഗണി, കശുമാവ് എന്നീയിനത്തില്‍പ്പെട്ട മരങ്ങളാണ് മുറിച്ച് കടത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കമാണ് മരംമുറി വിഷയത്തില്‍ നടന്ന ക്രമക്കേടുകള്‍ പുറത്തെത്തിച്ചതെന്നാണ് സൂചന.

പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിയിക്കുന്നതെന്നാണ് പരക്കെയുണ്ടായിരുന്ന പ്രചാരണം.തലക്കോട് ചെക്ക് പോസ്റ്റ് കടത്താന്‍ ഒരു ലോഡിന് നിശ്ചിത തുക ഉദ്യോഗസ്ഥര്‍ വാങ്ങിയിരുന്നെന്നാണ് അറിയുന്നത്.

പരാതികളൊന്നും ഇല്ലാതെ തടികടത്തല്‍ മുമ്പോട്ട് പോകുന്ന അവസരത്തില്‍ സിജി 3 മാസത്തെ പരിശീലനത്തിനായി പോയിരുന്നു.പകരം ചര്‍ജ്ജ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ തന്റെ ഇഷ്ടക്കാരനായ ലാലുവിന് നല്‍കിയതോടെയാണ് സംഭവത്തില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി എത്തുന്നത്.

അടുത്തിടെ ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണവും മറ്റ് തെളിവുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

 

Latest news

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍

Published

on

By

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ 

ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.

ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.

എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.

Continue Reading

Latest news

കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം

Published

on

By

കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.

ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.

18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Continue Reading

Latest news

താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

By

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു

Continue Reading

Latest news

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം; വിജയശതമാനം 99.9.തിരുവനന്തപുരം മുന്നിൽ

Published

on

By

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 99.9 വിജയ ശതമാനവുമായി തിരുവനന്തപുരം മുന്നിൽ

ആകെ .87.98 ആണ് വിജയശതമാനം. 98.47 ശതമാനവുമായി ചെന്നൈ രണ്ടാം സ്ഥാനവും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നിലവിൽ ഡിജിലോക്കറിലും cbseresults.nic.in, cbse.gov.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം അറിയാൻ സാധിക്കും. പത്താംക്ലാസ് പരീക്ഷഫലം ഇന്ന് വൈകിട്ടോടെ പ്രസിദ്ധികരിക്കു
മെന്നാണ് സൂചന.

Continue Reading

Latest news

ടി.ടി.ഇക്ക് നേരെ ആക്രമണം, മൂക്കിന് പരിക്ക്; യാത്രക്കാരൻ പിടിയിൽ

Published

on

By

കോഴിക്കോട്: റിസർവേഷൻ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യാത്രക്കാൻ ടിടിഇ യെ ആക്രമിച്ചു. മംഗലാപുരം,തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് ടി.ടി.ഇക്ക് നേരെ ആക്രമണം ഉണ്ടായത്. യാത്രക്കാരുടെ മുൻപിലിട്ടാണ് ടി.ടി.ഇയെ യാത്രക്കാരൻ മർദ്ദിച്ചത്.

മുക്കിന് ഇടിയേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണ ഷൊർണുരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സതേടി. തിരൂരിന് അടുത്ത് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണെന്ന് ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യ്ത ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ടിടിഇയുടെ പരാതിയിൽ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി.

Continue Reading

Trending

error: