Connect with us

Uncategorized

വിപ്ലവ പോരാളിക്ക് നൂറിന്റെ നിറവ്;വി എസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

Published

on

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്‍പ്പെടെ സമൂഹത്തിന്റെ നാനതുറകളിലുള്ളവര്‍ വിപ്ലവ പോരാളിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നു.

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എന്ന ബഹുമതി ഇന്ന് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസിന് സ്വന്തം.
വിപ്ലവ വഴിയില്‍ അസാധ്യമായതെല്ലാം നേടിയെടുത്ത സഖാവ്,അസുഖത്തിന്റെ ആലസ്യത്തിലും കേരളീയ സമൂഹത്തിലെ ചലനങ്ങള്‍ എല്ലാം ടിവിയിലൂടെയും പത്രത്തിലൂടെയുമെല്ലാം അറിയുന്നുണ്ടെന്നും അഭിപ്രായങ്ങള്‍ പങ്കുന്നുണ്ടെന്നുമാണ് അടുപ്പക്കാര്‍ പങ്കിടുന്ന വിവരം.

മകന്‍ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വി എസ് താമസിക്കുന്നത്.നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് വി എസ് പൊതു വേദിയില്‍ നിന്ന് അകന്നത്.

അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായെങ്കിലും ഇടയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആരോഗ്യപ്രശ്നങ്ങളുണ്ടാകുംവരെ വി എസ് സമരപഥങ്ങളില്‍ നിറഞ്ഞുനിന്നിന്നിരുന്നു.

2019 ഒക്ടോബര്‍ 23ന് പുന്നപ്ര പറവൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഇടവേളകള്‍ അറിയാത്ത ആ പോരാട്ട ജീവിതത്തിലെ അവസാനത്തെ പ്രസംഗം
മലയാളികളില്‍ വലിയൊരുവിഭാഗം വിഎസിന്റെ വാക്കുകള്‍ക്ക് കാതോത്തിരുന്നു.എട്ടു പതിറ്റാണ്ടിലേറെ സമരമുഖങ്ങളിലെ സജീവ സാന്നിദ്ധ്യം മായിരുന്നു സഞ്ചാരത്തിന്റെ കയറ്റിറക്കങ്ങള്‍.

അനിതര സാധാരണമായ ഇച്ഛാശക്തിയും പോരാട്ടവീറുമാണ് വി എസിന്റെ വഴികളില്‍ ഊര്‍ജവും ഇന്ധനവും നിറച്ചതെന്നാണ് ദേശാഭിമാനിയുടെ വിലയിരുത്തല്‍.വിഎസിന്റെ നൂറാം പിറന്നാളിനെ പാര്‍ട്ടി ആഘോഷങ്ങളിലൂടെ ചര്‍ച്ചയാക്കുന്നില്ല.

വി എസ് എന്ന വ്യക്തിത്വത്തിന്റെ മഹത്വം ഉര്‍ത്തിക്കാട്ടുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും ദേശാഭിമാനിയില്‍ പങ്കുവച്ച ആശംസകള്‍.ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ വിപ്ലവ പോരാളിക്ക് ആശംസ അറിയിച്ചിട്ടുണ്ട്.

 

Uncategorized

എംഎ കോളേജ് അസോസ്സിയേഷന്‍ സപ്തതി ആഘോഷം;ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഈമാസം 29-ന് റസൂല്‍ പൂക്കുട്ടി ഉല്‍ഘാടനം ചെയ്യും

Published

on

By

കോതമംഗലം;മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഈമാസം 29-മുതല്‍ ഡിസംബര്‍ 2 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സപ്തതി ആഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

29 – ന് രാവിലെ 10.30 -ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് പത്മശ്രീ റസൂല്‍ പൂക്കൂട്ടി കള്‍ച്ചറല്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്യും.

കോളേജ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിക്കും.

കോളേജ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ അഭി. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സിനിമാ സംവിധായകനുമായ കെ.എം. കമല്‍ ആമുഖ പ്രഭാഷണം നടത്തും.മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ്, മരിയ സിജു എന്നിവര്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ എം എ കോളേജ് അസോസീയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ്, പബ്‌ളിസിറ്റി ചെയര്‍മാന്‍ കെ പി ബാബു,കണ്‍വീനര്‍ ഡോ.സണ്ണി കെ ജോര്‍ജ്ജ് ,എം എ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ് ,എം എ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മഞ്ജു കുര്യന്‍,എം എ എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബോസ് മാത്യു, മാര്‍ ബസേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബെന്നി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.

1953 ഒക്ടോബര്‍ 21–നാണ് മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്.മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന് കീഴില്‍ മാര്‍ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മാര്‍ ബസേലിയോസ് കോളേജ്, അടിമാലി എന്നീ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.

1955 ജൂലൈ 14 ന് ആരംഭിച്ച മാര്‍ അത്തനേഷ്യസ് കോളേജ് എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയാണ് ഉദ്ഘാടനം ചെയ്തത്. 127 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച മാര്‍ അത്തനേഷ്യസ് കോളേജില്‍ ഇപ്പോള്‍ 15 ബിരുദ കോഴ്സുകളും 17 ബിരുദാനന്തരബിരുദ കോഴ്സുകളും കൂടാതെ വിവിധ വിഷയങ്ങളില്‍ ഗവേഷണ സൗകര്യവുമുണ്ട്. കോളേജില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

 

Continue Reading

Uncategorized

നേര്യമംഗലം – ഇടുക്കി റോഡിൽ കരിമണലിൽ വാഹനാപകടം ,അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു ; അപകടം ഇന്ന് പുലർച്ചെ

Published

on

By

കോതമംഗലം:നേര്യമംഗലം – ഇടുക്കി റോഡിൽ കരിമണലിൽ വാഹനാപകടം. അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു .

തോപ്രാംകുടി മുണ്ടയ്ക്കൽ ഡെനി ഐപ്പാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 തോടെ ഇതു വഴിയെത്തിയ കാർ യാത്രക്കാരനാണ് പാതയോരത്ത് മൃതദേഹം കണ്ടെത്തിയത്. ഇയാൾ അറിയിച്ചത് പ്രകാരം കരിമണൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Continue Reading

Uncategorized

പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചതിന് ആടിനെ ഉപദ്രവിച്ചു,ചോദ്യം ചെയ്തപ്പോള്‍ വീട്ടമ്മയ്ക്കും മകള്‍ക്കും മര്‍ദ്ദനം,52 കാരന്‍ അറസ്റ്റില്‍

Published

on

By

കോലഞ്ചേരി;ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മര്‍ദ്ദിച്ചയാള്‍ പിടിയില്‍.

മേമുറി, നെയ്ത്തുശാലപ്പടിക്ക് സമീപം മുതലക്കുളങ്ങര വീട്ടില്‍ രാധാകൃഷ്ണന്‍ (52) നെയാണ് രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പറമ്പില്‍ ആടുകയറി പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചു എന്നാരോപിച്ച് ആടിനെ ഉപദ്രവിച്ചിരുന്നു.

ഇത് വീട്ടമ്മയുടെ മകന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമിച്ചത്.വീട്ടമ്മയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും സാരമായി പരിക്കേറ്റു.

കൊലപാതകശ്രമത്തിനുള്‍പ്പടെയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ വി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

Continue Reading

Uncategorized

പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ

Published

on

By

കോതമംഗലം പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ.

കോതമംഗലം ചെറുവട്ടൂർ മരോട്ടിക്കൽ ഹനീഫ് (43) ആണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെ കൺട്രോൾ റൂമിലാണ് ഫോൺ വിളിച്ച് പറഞ്ഞത്.

രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് പിടികൂടി. ബോംബ് ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി.

ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

Latest news

നേര്യമംഗലം ചെമ്പൻകുഴിയിൽ വീടുകളുടെ പരിസരത്ത് ഇതര സംസ്ഥാനക്കാരായ യുവാക്കളുടെ സാന്നിദ്ധ്യം ; പരക്കെ ഭീതി, പോലീസ് ഇടപെടൽ ഗുണം ചെയ്തില്ലന്നും ആക്ഷേപം

Published

on

By

നേര്യമംഗലം : രാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ ഇതര സംസ്ഥാനക്കാരായ യുവാക്കളെ നേരാംവണ്ണം വിവര ശേഖരണം നടത്താതെ പോലീസ്  സ്വകാര്യ ബസിൽ കയറ്റി അയച്ചതായി ആക്ഷേപം.

അൽപ്പം മുമ്പ് നേര്യമംഗലം ചെമ്പൻ കുഴിയിലാണ് സംഭവം.രാത്രിയിൽ വിട്ടുമുറ്റം വരെ ഇവരിൽ ഒരാൾ എത്തിയെന്നും ആരാന്ന് ചോദിച്ചേ പ്പാൾ ഹിന്ദിയിൽ എന്തോ പറഞ്ഞ് മടങ്ങിയെന്നും പ്രദേശവാസി വെളിപ്പെടുത്തി.

പിന്നാലെ നാട്ടുകാർ ഒത്തുചേർന്ന് പരിസരത്ത് തപ്പിയപ്പോൾ  ഹിന്ദി സംസാരിയ്ക്കുന്ന  മറ്റൊരു യുവാവിനെയും കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ ഭയപ്പാടിലായി. ഇതെത്തുടർന്ന് നാട്ടുകാർ വിവരം ഊന്നുകൽ പോലീസിൽ അറിയിച്ചു. പോലീസ്  സ്ഥലത്തെത്തിയെങ്കിലും ഹിന്ദി സംസാരിച്ചിരുന്നു യുവാക്കളെ കുറിച്ച് വിവര ശേഖരണത്തിന് തയ്യാറായില്ലന്നും ഇവരെ സ്വകാര്യ ബസിൽ കയറ്റി , ആലുവ ഭാഗത്തേയ്ക്ക് പറഞ്ഞയച്ചു എന്നുമാണ് നാട്ടുരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

രാത്രി 8 മണിയോടുകൂടിയാണ് പോലീസ് സ്റ്റേഷനിൽ നാട്ടുകാർ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം യുവാക്കള ഒരു ഓട്ടോയിൽ കയറ്റി നേര്യമംഗലം ടൗണിൽ ഇറക്കി വിടാനാണ് ശ്രമിച്ചത് ഇത് നാട്ടുകാർ എതിർത്തപ്പോൾ ,ട്രെയിൻ മാർഗ്ഗം  നാട്ടിൽ പോകാൻ നിർദേശിച്ച് ഇവരെ  ആലുവയ്ക്കുള്ള ബസിൽ കയറ്റി വിട്ടതായിട്ടാണ്  സൂചന.

ഇവർ എന്തിന് ഇവിടെ വന്നു എന്നത് സംബന്ധിച്ചുള്ള സംശയങ്ങൾ ബാക്കിയാണെന്നും  ഇവരെക്കുറിച്ച് പോലീസ് വേണ്ടവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ ഭീതി കൂടാതെ  കഴിയാമായിരുന്നു എന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.

 

Continue Reading

Trending

error: