M4 Malayalam
Connect with us

Latest news

റവന്യൂവകുപ്പ് ഓഫീസുകളിൽ കൈക്കുലി വാങ്ങാൻ ഏജന്റുമാരും ? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Published

on

അടിമാലി ; റവന്യൂവകുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ട നടപടികൾക്ക് കൈക്കൂലി വാങ്ങാൻ ഏജന്റുമാരും.കൈക്കൂലികേസിൽ കൊന്നത്തടി വില്ലേജ് ഓഫീസർ നെടുങ്കണ്ടം മുണ്ടിയെരുമയിൽ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭാ നിവാസിൽ കെ.ആർ.പ്രമോദ് കുമാറിനെ(50)കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ തെളിവെടുപ്പിലാണ് ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചത്.അപേക്ഷകളിൽ മനപ്പൂർവ്വം നടപടികൾ താമസിപ്പിക്കുകയും പിന്നീട് ഏജന്റുമാരെ പറഞ്ഞുവിട്ട് അപേക്ഷകനോട് കൈക്കൂലി ആവശ്യപ്പെടുകയാണ് ജില്ലയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്ഥിരം പരിപാടിയെന്നാണ് വ്യക്തമായിട്ടുള്ളത്.

ഇക്കാര്യം നേരത്തെ റവന്യുവകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരിൽ ചിലർ രഹസ്യമായി സമ്മതിയ്ക്കുന്നുമുണ്ട്.ഓരോ ഇനത്തിൽപ്പെട്ട സർട്ടിഫിക്കറ്റുകൾക്കും ഉദ്യോഗസ്ഥ സംഘം കൈക്കൂലി നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് ലഭിയ്ക്കാതെ ഇവർ നടപടികളിലേയ്ക്ക് പ്രവേശിയ്ക്കില്ലന്നുമാണ് പരസ്യമായ രഹസ്യം.

ക്രമവിരുദ്ധമായ കാര്യങ്ങളും ഉദ്യോഗസ്ഥർ കിമ്പളം കൈപ്പറ്റി നടത്തുന്നുണ്ടെന്നുള്ള ആക്ഷേപവും സജീവമാണ്.കുടുംബാംഗ സർട്ടിഫിക്കറ്റ് ആവശ്യത്തിന് അപേക്ഷ നൽകിയ കാക്കാസിറ്റി കണിച്ചാട്ട് നിസാറിൽനിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രമോദ് കുമാറിനെ വിജിലൻസ് സംഘം അറസ്റ്റുചെയ്തത്.

സർട്ടിഫിക്കറ്റ് നൽകുന്നതിന് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ കാലതാമസം വരുത്തിയിരുന്നു. പിന്നീട് ഓഫിസറുമായി ബന്ധപ്പെട്ട ഏജന്റാണ് കൈക്കൂലി നൽകിയാൽ സർട്ടിഫിക്കറ്റ് കിട്ടുമെന്ന് അറിയിച്ചത്.

വില്ലേജ് ഓഫിസറുമായി ചർച്ച ചെയ്ത് 3000 രൂപ കൈക്കൂലി നൽകാൻ ധാരണയിലെത്തി.ഇക്കാര്യം നിസാർ വിജിലൻസിനെ അറിയിക്കുകയായിരുന്നു.ആദ്യം 500 രൂപ നൽകി. ബാക്കി 2500 രൂപ നൽകുമ്പോഴാണ് വിജിലൻസ് സംഘം പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒമാരായ ടിഫൻ തോമസ്, മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രമോദ്കുമാറിനെ 14 ദിവസത്തേയ്ക്ക് റിമാന്റുചെയ്തു.

 

1 / 1

Latest news

കോതമംഗലത്ത് മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

By

കോതമംഗലം: റോഡിലൂടെ നടന്നു പോകവേ വർഷോപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പിടവൂർ മൈലാടുംപാറ കുമ്പപിള്ളി കെ എം ചന്ദ്രൻ(56) ആണ് മരിച്ചത്.

അവശനിലയിൽ കണ്ടെത്തിയ ചന്ദ്രനെ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Latest news

മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം

Published

on

By

ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.

മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.

1 / 1

Continue Reading

Latest news

കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തുടര്‍ക്കഥയായി; നേര്യമംഗലത്ത് വനംവകുപ്പ് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമെന്ന് പരക്കെ ആക്ഷേപം

Published

on

By

കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കയ്യേറ്റവും മരം മുറിയ്ക്കലും നടക്കുന്നതായി വെളിപ്പെടുത്തല്‍.

ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയെടുത്തായിട്ടാണ് പൂറത്തുവന്നിട്ടുള്ള വിവരം.ഈ മേഖലയില്‍ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇത്തരത്തില്‍ നിരവധി കൈയ്യേറ്റങ്ങള്‍ അടുത്തകാലത്ത് മേഖലയില്‍ നടന്നിട്ടുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം.വന നിയമങ്ങള്‍ ലംഘിച്ചുള്ള റിസോര്‍ട്ട് മാഫിയയുടെ പ്രഹവര്‍ത്തനങ്ങള്‍ക്കുനേരെ ഉദ്യോഗസ്ഥര്‍ ചെറുവിരലനക്കാന്‍ തയ്യാറാവുന്നില്ല എന്നുള്ള ആക്ഷേപവും ശക്തമാണ്.

വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഇഞ്ചത്തൊട്ടിയില്‍ ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനി്ന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.

വന ഭൂമിയിലേയ്ക്ക് ഇറക്കികെട്ടിയ കയ്യാല പൊളിച്ചെന്നും സംഭവത്തില്‍ കേസെടുത്തെന്നുമാണ് ഇതെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ എം4മലയാളത്തോട് പ്രതികരിച്ചത്.വിഷുദിവസമാണ് കൈയ്യാല പൊളിച്ചതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ അവകാശവാദം.

എന്നാല്‍ രണ്ട് ദിവസം മുമ്പുവരെ കയ്യേറ്റം പൊളിച്ച് മാറ്റന്‍ പ്രദേശത്ത് ആരും എത്തിയിട്ടില്ല എന്നാണ് പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.ഉള്‍വനങ്ങളില്‍ നിന്നും വിലപ്പെട്ട മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കലോ അന്വേഷണമോ നടന്നിട്ടില്ലന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.

ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

1 / 1

Continue Reading

Latest news

അമ്മ പൊള്ളിച്ചു, രണ്ടാനച്ഛൻ പച്ചമുളക് തീറ്റിച്ച ശേഷം അടിച്ചു; 7 വയസുകാരൻ്റ വെളിപ്പടുത്തലിൽ ഞെട്ടി നാട്ടുകാർ

Published

on

By

തിരുവനന്തപുരം: 7 വയസുകാരനെ രണ്ടാനച്ഛനും മാതാവും ചേർന്ന് മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപെട്ട് ആറ്റുകാൽ സ്വദേശി അനുവിനെതിരെയും അമ്മ അഞ്ജനയ്ക്കെതിരെയും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് കേസെടുത്തു.

കുട്ടിയെ പതിവായി മർദ്ദിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂരമർദനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തിന് പിന്നാലെ കാലിൽ കെട്ടിത്തൂക്കി മർദ്ദിച്ചതിന് തെളിവായി കുട്ടി പറയുന്ന വിഡിയോയും ബന്ധുക്കൾ പുറത്ത് വിട്ടു.

ബന്ധുക്കൾ എടുത്ത വിഡിയോയിൽ കുട്ടി പറയുന്നത്:

‘‘നോട്ട് എഴുതാത്തതിന് അച്ഛൻ മുണ്ടെടുത്ത് കാലിൽ കെട്ടി. എന്നിട്ട് തലകുത്തി നിർത്തി. അതിന് ശേഷം അടിച്ചു. അമ്മ ചട്ടുകം പഴുപ്പിച്ച് വക്കുമെന്ന് പറഞ്ഞു. അച്ഛൻ പച്ചമുളക് തീറ്റിച്ചശേഷം അടിച്ചു.

അമ്മയാണ് മുളക് എടുത്ത് കൊടുത്തത്. അച്ഛൻ സ്പൂൺ എടുത്ത് അടിക്കാൻ വന്നു. കഴുത്തിലും കാലിലും ചങ്ങല കൊണ്ട് അടിച്ചു. ഫാനിന്റെ കമ്പിയിൽ തുണി ചുറ്റി കെട്ടിത്തൂക്കി.

ബെൽറ്റ് ഉപയോഗിച്ചും വയറുപയോഗിച്ചും അടിച്ചു. അമ്മയാണ് അടിക്കാൻ കൂട്ടുനിൽക്കുന്നത്. അച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കയ്യുംകെട്ടി നോക്കിനിൽക്കും.”

കുട്ടിയുടെ ദേഹത്ത് മർദ്ദനമേൽപിച്ചതിന് സമാനമായ നിരവധി പാടുകളും മുറിവുകളുമുള്ളതായി പരിശോധനയിൽ തെളിഞ്ഞു.

കൂടാതെ ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാടും ശരീരത്തിൽ കണ്ടെത്തി . ഒരു വർഷമായി അമ്മയുടെ രണ്ടാം ഭർത്താവ് കുട്ടിയെ മർദ്ദിച്ചിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.സംഭവത്തിൽ അമ്മക്കും പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

1 / 1

Continue Reading

Trending

error: