Connect with us

Latest news

വല്യപാറക്കൂട്ടി റോഡിലെ ട്രഞ്ച് മൂടി,വനംവകുപ്പ് ഇനിയും ക്ഷമ പരീക്ഷിയ്ക്കരുത്; പ്രകടമായത് നാട്ടുകാരുടെ സംഘശക്തിയെന്നും പ്രവീൺ ജോസ്

Published

on

അടിമാലി;വനംവകുപ്പധികൃതർ ജെസിബി ഉപയോഗിച്ച് ട്രഞ്ച് തീർത്ത് അടച്ചുപൂട്ടിയ വല്യപാറക്കൂട്ടി റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ് വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ട്രഞ്ച് മൂടി,റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടത്തിയ ഇടപെടൽ നാട്ടുകാരുടെ സംഘ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു.വനംവകുപ്പിനോട് അവസാനമായി ഒരു വാക്ക് .. ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കാൻ നിൽക്കരുത്. പ്രവീൺ വീഡിയോയിൽ വിശദമാക്കി.

മാങ്കുളം പുഴയിലെ വലിയപാറക്കൂട്ടിയിൽ കഴിഞ്ഞ ദിവസം 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വനംവകുപ്പ് റോഡിൽ ട്രഞ്ച് താഴ്ത്തി ഗതാഗതം മുടക്കിയത്.പുറമെ നിന്ന് അനധികൃതമായി ഓഫ് റോഡ് സഫാരിയ്ക്കായി വാഹനങ്ങളിൽ വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് ട്രഞ്ച് താഴ്ത്തി ഗതാഗതം തടഞ്ഞതെന്നുമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് ഉദ്യോരുടെ വാദം.

65 വർഷത്തോളമായി നിലവിണ്ടായിരുന്ന തങ്ങളുടെ യാത്രമാർഗ്ഗം തടസ്സപ്പെടുത്തിയ വനംവകുപ്പ് അധികൃതരുടെ നടപടി നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.

വനംവകുപ്പ് ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കരുത് ;ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ ജോസ്‌-വീഡിയോ കാണാം

 

https://fb.watch/j6lJUKLEmN/

1 / 2
2 / 2

Advertisement

Latest news

ചൂട് മേൽപ്പോട്ട്,വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ;വിതരണ ശൃംഘല കനത്ത പ്രതിസന്ധിയിൽ എന്നും സൂചന

Published

on

By

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; സംസ്ഥാനത്ത് ചൂട് അനുദിനം ഉയരുന്നു.വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ.നില തുടർന്നാൽ വോട്ടേജ് ക്ഷാമത്തിനും വൈദ്യിതി തടസത്തിനും സാധ്യതയെന്നും വിലയിരുത്തൽ.

സംസ്ഥാനത്ത് മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്.സംസ്ഥാനത്ത് ഇത്തരത്തിൽ വൈദ്യുത ഉപയോഗ നിരക്ക് ഉയരുന്നത് ഇത് ആദ്യാമയിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചത്.ഇക്കുറി മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടിയെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

വേനൽച്ചൂടിനൊപ്പമുയരുന്ന വൈദ്യുതി ഉപയോഗം വിതരണ ശൃംഘലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.താങ്ങാവുന്നതിന്റെ പരമാവധിയും ചിലപ്പോൾ ഇതിൽ കൂടുതലും അളവിലുള്ള വൈദ്യുതിയാണ് ഫീഡറുകൾ വഴി കടന്നുപോകുന്നത്.

സബ്്‌സ്‌റ്റേഷനുകൾ മുഴുവൻ സമയവും ഫുൾലോഡിൽ ഓടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ട്രാൻഫോർമറുകളിലും ലോഡ് വർദ്ധന പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കും.ഇത് വോൾട്ടേജ് ക്ഷാമത്തിനും ചിലപ്പോൾ വൈദ്യുതി വിതരണം തടസപ്പെടുന്നതിനും കാരണമാവും.

ശ്രദ്ധിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം

വൈകിട്ട് 6 നും 11 നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവ ഈ സമയത്ത് പ്രവർത്തിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത ലൈറ്റുകൾ, ഫാനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം ഓഫ് ചെയ്യുക. എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുക.
റഫ്രിജറേറ്ററുകൾ പീക്ക് സമയത്ത് ഒരു മണിക്കൂർ ഓഫ് ചെയ്തിടുക.

ത്രീ ഫേസ് ഉപഭോക്താക്കൾ കഴിവതും തുല്യമായ രീതിയിൽ ലോഡ് ബാലൻസ് ചെയ്യുക. വ്യവസായ സ്ഥാപനങ്ങൾ ഓഫ് പീക്ക് സമയങ്ങളിൽ ഉൽപാദനം കൂട്ടി പീക്ക് സമയത്തെ ഉൽപാദനം ക്രമീകരിക്കുക

 

1 / 2
2 / 2

Continue Reading

Latest news

സപ്ലൈകോ ഈസ്റ്റര്‍, റംസാൻ,‌ വിഷു ചന്തകള്‍ പ്രവർത്തനം തുടങ്ങി

Published

on

By

തിരുവനന്തപുരം ;  സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകള്‍ ഇന്ന് ( മാർച്ച്‌ 28) ആരംഭിക്കും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവർത്തിക്കും.

മാർച്ച്‌ 29, 31, ഏപ്രില്‍ 1,2 തീയതികളില്‍ ചന്ത പ്രവർത്തിക്കില്ല.

താലൂക്കിലെ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ്‌ ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.

ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്ബാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും.

1 / 2
2 / 2

Continue Reading

Latest news

നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

Published

on

By

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.

അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

1 / 2
2 / 2

Continue Reading

Latest news

പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Published

on

By

പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.

80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.

1 / 2
2 / 2

Continue Reading

Latest news

പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു

Published

on

By

കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.

അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.

1 / 2
2 / 2

Continue Reading

Trending

error: