Uncategorized
പോലീസിനെ കണ്ടപ്പോൾ മുങ്ങി,കണ്ടെത്തിയത് ചാക്കുകണക്കിന് പുകയില ഉൽപ്പന്നങ്ങൾ; റഹീം മുഹമ്മദിനെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം

തൊടുപുഴ;വിദ്യാർത്ഥികൾ അടക്കമുള്ള ആവശ്യക്കാർക്ക് പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തി വന്നിരുന്ന മുതലക്കോടം കടപ്ലാക്കൽ റഹീംമുഹമ്മദിനെ(45) കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഇന്നലെ തൊടുപുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിൻതുടർന്ന് പിടികൂടാൻ നടത്തിയ നീക്കം വിഫലമായിരുന്നു.ചാഴിക്കാട് ആശുപത്രിയിക്ക് സമീപം സ്‌കൂട്ടറിൽ എത്തിയ ഇയാൾ പോലീസ് സംഘത്തിന്റെ മുന്നിൽ അകപ്പെടുകയായിരുന്നു.
പോലീസ് പിൻതുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ ആശുപത്രി വളപ്പിലേയ്ക്ക് സ്‌കൂട്ടർ ഓടിച്ചുകയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് പുഴയുടെ ഭാഗത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു.
യുവാവ് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടു.വാഹനം കസ്റ്റഡിയിൽ എടുത്തു.റെയിഡിൽ ഒന്നര ലക്ഷത്തിലേറെ രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പോലീസ് കണ്ടെടുത്തു.
ഇയാൾ വിദ്യാർത്ഥികൾ താമസിയ്ക്കുന്ന ഹോസ്റ്റലുകളിൽ എത്തി റഹീം പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ഇയാളുടെ സ്‌കൂട്ടറിന്റെ നമ്പർ പോലീസ് തപ്പിയെടുത്തു.ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താൻ അന്വേഷവും ആരംഭിച്ചിരുന്നു.ഇതിനിടയിലാണ് ഇയാൾ പോലീസിന്റെ മുന്നിൽപ്പെട്ടത്.
ഇയാൾ ഓടി രക്ഷപെട്ടതിന് പിന്നാലെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.തുടർന്ന് കാരിക്കോട് ആശുപത്രിയ്ക്ക് സമീപം ഇയാൾ രണ്ട് മുറികൾ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന് പോലീസംഘത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി.
്‌പോലീസ് പൂട്ടുതകർത്ത് കെട്ടിടത്തിനുള്ളിൽക്കടന്ന് പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ തമിഴ്‌നാട്ടിൽ നിന്നെത്തിച്ചതാണെന്നാ പോലീസ് അനുമാനം.
Uncategorized
ചിരിച്ച മുഖത്തോടെ കാഴ്ചകൾ ആസ്വദിച്ച് യുവാവ്,പിന്നലെ കൂട്ടനിലവിളിയും; കെഎസ്ആർടിസി ബസ് യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറൽ

അടിമാലി;ഇന്നലെ രാവിലെ നേര്യമംഗലത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറൽ.
സാമാന്യം വേഗത്തിൽ നീങ്ങുന്ന ബസിൽ നിന്നുള്ള പുറംകാഴ്ചകളും ഉള്ളിലെ കാഴ്ചകളുമാണ് വീഡിയോയിലുള്ളത്.ദൃശ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹെഡ്‌ഫോൺ ധരിച്ച യുവാവോ ഇയാളുടെ കൂടെയുണ്ടായിരുന്നവരോ ആകാം വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന.
ചിരച്ച മുഖഭാവത്തോടെ ഈ യുവാവ് പുറംകാഴ്ചകൾ ആസ്വദിയ്ക്കുന്നതാണ് ഒരുമിനിട്ട് 11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ അവസാനഭാഗത്ത് കാണുന്നത്.അപകടത്തിൽപ്പെട്ടതിന് പിന്നാലെയുള്ള യാത്രക്കാരുടെ നിലവിളി ശബ്ദവും വീഡിയോയിലുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവന്നത്.നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.ചുരുങ്ങിയ സമയത്തുനുള്ളിൽ ഈ വീഡിയോ പതിനായിരങ്ങളാണ് കണ്ടത്.
ഇന്ന് രാവിലെ 7.30 തിനോടടുത്ത് കൊച്ചി -ധനുഷ്‌കോടി പാതയിൽ നേര്യമംഗലത്ത് വില്ലാഞ്ചിറ കയറ്റത്തിലാണ് ബസ് അപകടത്തിൽപ്പെട്ടത്്.തിരുവന്തപുരത്തുനിന്നും മൂന്നാറിന് വരികയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സ് നിന്ത്രണം വിട്ട് മറിയുകയായിരുന്നു.
എതിർവശത്തേയ്ക്കാണ് ബസ്സ് മറിഞ്ഞതെങ്കിൽ പതിയ്ക്കുക സാമാന്യം താഴ്ചയിലേയ്ക്കായിരുന്നെന്നും ഇത് ഒരുപക്ഷെ ഒരു ദുരന്തമായി പരിണമിയ്ക്കുമായിരുന്നെന്നുമാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ചിരിഞ്ഞുകിടക്കുന്ന പ്രദേശമായതിനാൽ ബസ് തകിടം മറിയുന്നതിനും സാധ്യത നിലനിന്നിരുന്നെന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
30 ളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു.ആർക്കും ഗുരുതരമായ പരിക്കുകളില്ല.ഡ്രൈവറുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.ഇയാളെ ഉടൻ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കി.
അമിത വേഗതയാണ് അപകടത്തിന് വഴിതെളിച്ചെതെന്നാണ് സൂചന.സംഭവം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നാണ് കെഎസ്ആർടിസി അധികൃതരുടെ നിലപാട്.
വീഡിയോ കാണാം
Uncategorized
കെണിയിൽപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തി 50 ലക്ഷം ആവശ്യപ്പെട്ടു,2 യുവതികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കോട്ടയം; ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. 2 യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
രതിമോളുടെ ബന്ധുവായ മധ്യവയസ്‌കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചത്.നിർമാണ തൊഴിലാളിയായ മധ്യവയസ്‌കനെ ജോലിയുടെ ആവശ്യത്തിനെന്ന പേരിൽ വിളിച്ചുവരുത്തി ,കെണിയിൽപ്പെടുത്തുകയായിരുന്നു.
ധൻസാണ് ദൃശ്യങ്ങൾ പകർത്തിയത്.നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പട്ടത്.
ധൻസ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ പ്രശനം ഒത്തുതീർപ്പാക്കാമെന്നും രതിമോൾ മധ്യവയസ്‌കനോട് പറഞ്ഞിരുന്നു.
പിന്നീട് പലപ്പോഴായി രതിയും ധൻസും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മധ്യവയസ്‌കന്റെ പരാതിയിൽ വൈക്കം എസ്‌ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Uncategorized
മക്കളുടെ കൺമുന്നിൽ പിതാവിന് ദാരുണാന്ത്യം; മാങ്കുളത്ത് വീണ്ടും മുങ്ങിമരണം, മരണപ്പെട്ടത് ചിത്തിരപുരം സ്വദേശി സത്യൻ

അടിമാലി: മാങ്കുളത്ത് വെള്ളത്തിൽ അകപ്പെട്ട് മരണം തുടരുന്നു.സുരക്ഷ മുന്നിറിയിപ്പുബോർഡുകൾ സ്ഥാപിയ്ക്കണമെന്നും ബോധവൽക്കരണത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തം.
ഇന്നലെ മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാലുകയത്തിൽ അപ്പെട്ട് യുവാവ് മരണപ്പെട്ടിരുന്നു.
ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ (42) ആണ് മരിച്ചത്. മാങ്കുളത്ത് വൈദ്യുതി വകുപ്പിന് കീഴിൽ കരാർ എടുത്തിട്ടുള്ള സ്വകാര്യകമ്പിനിയിലെ സബ്എഞ്ചിനീയർ ആയിരുന്നു.
മാങ്കുളത്ത് സത്യൻ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ച് വരികയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് ഒപ്പം പുഴയിൽ എത്തി കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.
കുട്ടികൾ ബഹളംവച്ചതിനെത്തുടർന്ന് തുടർന്ന് പരിസരവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തി സത്യനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
മക്കളായ പ്രജുലും പ്രജ്വലും നോക്കി നിൽക്കെയാണ് സത്യൻ വെള്ളത്തിൽ മുങ്ങിപ്പോയതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
ഒരാഴ്ച മുമ്പ് മാങ്കുളം വല്യപാറക്കുടി പുഴയിൽ എറണാകുളം നെട്ടൂർ സ്വദേശിയും അരൂർ ഔർ ലേഡി മേഴ്‌സി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായിരുന്നുഅമിത്ത് മാത്യു (17) ആണ് മു്ങ്ങി മരിച്ചിരുന്നു.
വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുമ്പും മാങ്കുളം മേഖലയിൽ വിനോദസഞ്ചാരികൾ പുഴയിൽ മുങ്ങിമരിച്ചിട്ടുണ്ട്.2022 ജൂൺ 18-ന് ഒഴുക്കിൽപ്പെട്ട 29 കാരനായ ചാലക്കുടി ആളൂർ ക്രാസിൻ തോമസിന്റെ ജഡം ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് കണ്ടെടുക്കാനായത്.ആഴം മനസ്സിലാകാതെ പുഴയിൽ ഇറങ്ങുന്നവർ മുങ്ങിപ്പോകുന്നതാണ് അപകടത്തിന് കാരണമാവുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.മരണങ്ങൾ പതിവായിട്ടും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ചെറുവിരലനക്കാൻ തയ്യാറായിട്ടില്ല.
Uncategorized
കടിച്ചാലും അറയില്ല, ദേഹമാകെ ചൊറിച്ചിലും നീരും,30 ളം പേർ ചികത്സ തേടി; നെടുംങ്കണ്ടത്തെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി

നെടുങ്കണ്ടം:ദേഹത്ത് കടിച്ചിരുന്നിട്ടും അറിഞ്ഞില്ല.ചൊറിച്ചിലും നീരും അസ്വസ്തതകൾ.30 ളം പേർ ചികത്സ തേടി.മാവടി പൊന്നാമലയിലെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി.
ഇതിനകം ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനിന്റെ കടിയേറ്റ 30 ളം പേർ ചികത്സ തേടിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വനമേഖലയോട് ചേർന്നുള്ള കുരുമുളക് തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾ
ക്കുമാണ് പ്രത്യേക ഇനത്തിൽപ്പെട്ട പേനിന്റെ കടിയേറ്റിട്ടുള്ളത്.
വയർ, മാറിടം, തുട, കഴുത്ത്, മുതുക് എന്നിവിടങ്ങളിൽ പേനുകളെ പറ്റിപ്പിടിച്ചിരിയ്ക്കുന്ന നിലയിൽ കണ്ടതായും കടിയേറ്റ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭപ്പെടുകയും നീരുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ചികത്സ തേടിയെത്തിയവർ ഡോക്ടർമാരോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ചെറിയ ചെള്ളിന്റെ രൂപമായിരുന്നതിനാലും വേദന ഇല്ലാത്തതിനാലും പലർക്കും പേനിനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതായിട്ടാണ് മെഡിയ്ക്കൽ സംഘത്തിന്റെ വിലയിരുന്നത്.
മേഖലയിലെ ഫീൽഡ് വർക്കർമാർ അറിയിച്ചതനുസരിച്ച് കഴിഞ്ഞദിവസം പൊന്നാമല സെന്റ് മേരീസ് പള്ളിയിൽ വച്ച് പേൻ ആക്രമണം സംബന്ധിച്ചുള്ള ഭീതിയകറ്റാൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെന്ന് പട്ടംകോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ പ്രശാന്ത് പറഞ്ഞു.
പേൻ കടിച്ചിടതോ പേനിനെ നീക്കം ചെയ്തതോ ആയ ശരീര ഭാഗങ്ങൾ ചുവന്ന് നീരുവയ്ക്കുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ്
പേനിന്റെ കടിയേറ്റവർ വെളിപ്പെടുത്തിയിട്ടുള്ളത്.
സംഭവം മേഖലയിലാകെ ഭീതി പരത്തിയിട്ടുണ്ട്. ഇതുമൂലം തൊഴിലാളികൾ ജോലിയ്ക്കുപോകാൻ പോലും പുറത്തിറങ്ങുന്നില്ലന്നുള്ള സ്ഥിയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
Uncategorized
രാത്രി കാവൽ,100 ലേറെ കിലോമീറ്റർ ചെയിസിംങ്; അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകളില്ലാത്ത പോരാട്ടം

കോതമംഗലം:ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്നുള്ള നിരോധനം നില നിൽക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകൾ ഇല്ലാത്ത ഇടപെടൽ.
തമിഴ്‌നാട്ടിൽ നിന്നും പന്നികളുമായി പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി കേരളത്തിലേയ്ക്ക് കടന്ന പിക്കപ്പ്‌വാൻ ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ 100 ലേറെ കിലോമീറ്റർ പിൻതുടർന്ന് കോതമംഗലം ഊന്നുകല്ലിലെത്തി പിടികൂടി.
ഇന്നലെ പുലർച്ചെയാണ് സംഭവം.പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി തമിഴ്‌നാട്ടിൽ പന്നികളുമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘടന പ്രവർത്തകർ നിരീക്ഷണം ആരംഭിച്ചിരുന്നു.
ഇതിനിടയിലാണ് രാത്രി പന്നികളുമായി തമിഴ്‌നാട് രിജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാൻ കടന്നുപോയതായി സംഘടന പ്രവർത്തകർക്ക് വിവരം ലഭിയ്ക്കുന്നത്.ഉടൻ ഇവർ വാഹനത്തെ മറ്റൊരുവാഹനത്തിൽ പിൻതുടരുകയായിരുന്നു.100 കിലോ മീറ്ററിലേറെ വാഹനത്തെ പിൻതുടർന്ന്,ഊന്നുകല്ലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്നു ഇറച്ചിവിൽപ്പന കേന്ദ്രത്തിലെത്തിയാണ് സംഘടന പ്രവർത്തകർ വാഹനം തടഞ്ഞിട്ടത്.
വാഹനം തടഞ്ഞിട്ട് , കൊടികുത്തിയ ശേഷം സംഘടന പ്രവർതകർ വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാൽ തമിഴ് നാട്ടിൽ നിന്നും പന്നികളെയും പന്നി ഇറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും കടത്തിക്കൈാണ്ടുവരുന്നതിൽ കർശന നിയന്ത്രണം നിലനിൽക്കെയാണ് ഊന്നുകല്ലിലെ ഇറച്ചി വിൽപ്പന കേന്ദ്രത്തിലേയ്ക്ക് അനധികൃതമായി പന്നികളെ എത്തിച്ചിട്ടുള്ളതെന്നും ഇത് രോഗവ്യാപനത്തിന് വഴി തെളിക്കുമെന്നും സംഘടന നേതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
-
News1 year ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News1 year ago
അടിമാലി കൊരങ്ങാട്ടിയില് ഗൃഹനാഥനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി
-
News1 year ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില് നാടന് തോക്കുമായി 8 പേര് പിടിയില്
-
Latest news12 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news12 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news10 months ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി