Connect with us

Latest news

ആശ്വാസത്തിന്റെ നിറവിൽ തോട്ടം മേഖല,ലക്ഷ്യം കണ്ടത് കൃത്യമായ ആസൂത്രണം; മൂന്നാറിനെ വിറപ്പിച്ച കടുവയുടെ മോചനത്തെക്കുറിച്ച് ചർച്ചകളും സജീവം

Published

on

മൂന്നാർ:നെയമക്കാട്എസ്റ്റേറ്റിൽ കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കടുവ കെണിയിൽ കുടുങ്ങയതിൽ ആശ്വാസമെന്ന് തോട്ടം തൊഴിലാളികളും നാട്ടുകാരും.

ഇന്നലെ രാതി 8.30 തോടെ എസ്‌റ്റേറ്റിൽ പശുക്കളെ കൊന്നൊടുക്കിയ തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.

11 വയസോളം തോന്നിക്കുന്ന ആൺകടുവയാണ് പിടിയിലായിട്ടുള്ളതെന്നും പ്രത്യക്ഷത്തിൽ ആരോഗ്യവാനാണെന്നും ഡിഎഫ്ഒ രാജു കെ ഫ്രാൺസീസ് അറയിച്ചു.കടുവ പിടിയിലായതോടെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന ഭീതിയ്ക്ക് ഒരു പരിധിവരെ അറുതിയായി.ഇനിയും മേഖലയിൽ കടുവയുണ്ടെന്നും ഇവയെ പിടികൂടുന്നതിന് നടപടി വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

തുടർച്ചയായ ദിവസസങ്ങളിൽ കടുവ എസ്റ്റേറ്റിലെ കാലിതൊഴുത്തുകളിൽ എത്തി കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.10 പശുക്കളെയും രണ്ട് കിടാരികളെയും കടുവ കടിച്ചു കൊന്നിരുന്നു.മൂന്നെണ്ണം പരിക്കേറ്റ് ചികത്സയിലാണ്.

കടുവ ഇറങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തുകയും കടുവയുടെ ആക്രമണം ഉണ്ടായ തൊഴിത്തിന് സമീപത്തും മറ്റുമായി കൂടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഡിഎഫ്ഒ രാജു കെ ഫ്രാൺസീസ് ,ഫോറസ്റ്റ് റെയിഞ്ചോഫീസർമാരായ ആരുൺ മാഹാരാജ, രതീഷ് കെവി ,സജീവ് എന്നിവരുടെ നേതത്വത്തിൽ 100-ലേറെ വരുന്ന ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ മൂന്നുദിവസമായി നെയമക്കാട് എസ്‌റ്റേറ്റിൽ തമ്പടിച്ച്,നടപ്പിലാക്കിയ കർമ്മപദ്ധതിയാണ് ഇന്നലെ ലക്ഷ്യം കണ്ടത്.

നെയമക്കാട് ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയും ഒരു കിടാരിയെയുമാണ് ആദ്യ ദിവസം കടുവ കടിച്ചു കൊന്നത്. പിറ്റേന്ന് കടുവ ഈ തൊഴുത്തിൽ നിന്നും 50 മീറ്ററോളം അകലെ മറ്റൊരുതൊഴുത്തിൽ വളർത്തിയിരുന്ന പശുക്കളെയും കിടാരിയെയും കൊന്നൊടുക്കുകയായിരുന്നു.

എസ്റ്റേറ്റ് തൊഴിലാളികളായായ മാരിയപ്പൻ ,പളനിച്ചാമി വേൽമുരുകൻ ,അന്തോണി എന്നിവർ വളർത്തിവന്നിരുന്ന കന്നുകാലികളാണ് ആക്രമണത്തിൽ ചത്തിട്ടുള്ളത്. കടിച്ച് കൊന്ന് രക്തം കുടിച്ച ശേഷം ജഡങ്ങൾ ഉപേക്ഷിച്ച പോയ കടുവ വീണ്ടും എത്താൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ ഉദ്യോഗസ്ഥർ കണക്കുകൂടിയിരുന്നു.ഇതുപ്രകാരമാണ് കടുവയെ കുടുക്കാൻ ഉദ്യോഗസ്ഥ സംഘം കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.

സംഭവം പുത്തുവന്നതിന് പിന്നാലെ മേഖലയിൽ തോട്ടംതൊഴിലാളികൾ സംഘടിച്ച് ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേ വനംവകുപ്പ് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ദേവികുളം സബ്ബ് കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തുകയും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ സന്നദ്ധരായത്.

നഷ്ടപരിഹാരത്തുകയുടെ ചെക്ക് തൊട്ടടുത്ത ദിവസം തന്നെ വനംവകുപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു.

 

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

അമൃതം പൊടിയിലും പുഴുക്കൾ ; പരാതിയുമായി ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ

Published

on

By

കോഴിക്കോട് ; അംഗനവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയില്‍ നിന്ന് പുഴുക്കളെയും പ്രാണികളെയും കിട്ടിയതായി പരാതി. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അപർണയ്‌ക്കാണ് അമൃതം പൊടിയില്‍ നിന്ന് പുഴുക്കളെ കിട്ടിയത്.

കഴിഞ്ഞ ദിവസം ആറു മാസം പ്രായമുള്ള മകന് നല്‍കാനായി അമൃതം പൊടി കുറുക്കിയപ്പോഴാണ് പുഴുക്കള്‍ അമൃതയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് അംഗൻവാടിയില്‍ നിന്ന് ലഭിച്ച മറ്റ് പാക്കറ്റുകള്‍ പരിശോധിച്ചപ്പോഴും സമാന അവസ്ഥ തന്നെയായിരുന്നു.

കക്കോടി പഞ്ചായത്തിലെ കാളത്തൂർ അംഗൻവാടിയില്‍ നിന്നാണ് അമൃതം പൊടി ലഭിച്ചത്. 2024 മെയ് മാസത്തില്‍ നിർമിച്ച പാക്കറ്റിന് മൂന്ന് മാസമാണ് കാലാവധി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കെജ്‌രിവാളിന്റെ ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

Published

on

By

ന്യൂഡൽഹി ; കെജ്‌രിവാള്‍ ജയിലില്‍ തുടരും, ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി ഉത്തരവ് താൽകാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ജാമ്യം നല്‍കിയതിനെതിരെയുള്ള അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നടപടി.

ജൂണ്‍ 25ന് ഹർജിയില്‍ കോടതി വിധി പറയുമെന്നും അതുവരെ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നുമാണ് വെള്ളിയാഴ്ച കോടതി നിര്‍ദേശം. മൂന്നുമാസം മുൻപാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ജൂണ്‍ 20 നാണ് എ എ പി നേതാവിന് ഡല്‍ഹി റോസ് അവന്യു കോടതി ജാമ്യം നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുധിർ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചത്. ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഇ ഡി യുടെ പ്രധാന ആവശ്യം.

മൂന്നുമാസം മുൻപാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തെ തീഹാർ ജയിലില്‍ കസ്റ്റഡിയിലേക്ക് അയച്ചു. മാർച്ച്‌ 21ന് അറസ്റ്റ് ചെയ്യപ്പെട്ട കെജ്‌രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിന് കീഴടങ്ങണമെന്നായിരുന്നു നിർദേശം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മരം ദേഹത്ത് വീണ് അപകടം:ഒരാൾ മരിച്ചു

Published

on

By

മലപ്പുറം: എടവണ്ണയിൽ മരം മുറിക്കുന്നതിനിടെ അപകടം.തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് (60) മരിച്ചത്.

പുഴയരികിലെ മരം മുറിച്ച് നീക്കുന്നതിനിടെ മുള കൂട്ടം ദേഹത്തേക്ക് വീഴുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മാൾട്ടയിൽ ഉല്ലാസബോട്ടിൽ ബ്യൂട്ടി ഇൻഫ്ലുവൻസർ മരിച്ച നിലയിൽ

Published

on

By

മെഡിറ്ററേനിയൻ: വാലെറ്റയിൽ തുനീസിയൻ ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമായ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി (36) അന്തരിച്ചു.

മാൾട്ടയിൽ ഒരു ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബോധരഹിതയായി വീണ ഫറായെ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷകനായില്ല. ഇൻസ്റ്റഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഫറായ്ക്കുള്ളത്.

ഒരാഴ്ചത്തെ അവധിയാഘോഷിക്കാനായാണ് അവർ മാൾട്ടയിലെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കേരളത്തിൽ വരാനിരിക്കുന്നത് അതിതീവ്ര മഴ:മുന്നറിയിപ്പ് നൽകി കാലാവസ്ഥാവകുപ്പ്

Published

on

By

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴമുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.

ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കാണ് മഴ മുന്നറിയിപ്പ് തുടരുന്നത്.കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ജൂൺ 23 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.നിലവിലെ സാഹചര്യത്തിൽ റെഡ്, ഓറഞ്ച്, യെല്ലോ, അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത് ഇങ്ങനെ

റെഡ് അലർട്ട്

ജൂൺ 23: കോഴിക്കോട്, വയനാട്, കണ്ണൂർ.

ഓറഞ്ച് അലർട്ട്

ജൂൺ 21: കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂൺ 22: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂൺ 23: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്

ജൂൺ 24: കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂൺ 25: കോഴിക്കോട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്

ജൂൺ 21: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ജൂൺ 22: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്

ജൂൺ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ജൂൺ 24: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ജൂൺ 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: