Connect with us

Latest news

ഗുഡ്നൈറ്റ് മെഷീനിനുള്ളില്‍ ഒളിക്യാമറ സ്ഥാപിച്ച് ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്; യുവാവ് അറസ്റ്റില്‍

Published

on

മലപ്പുറം: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യം പകര്‍ത്തി, ഭീഷിണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ നടത്തിയ കേസില്‍ ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) അറസ്റ്റില്‍.

കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പോലീസാണ് മുനീറിനെ പിടികൂടിയത്.ഒളിക്യാമറ സ്ഥാപിച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നു.തുടര്‍ന്ന് മൊബൈലില്‍ വിളിച്ച് ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും പുറത്തുവിടാതിരിയ്ക്കാന്‍ 1.45 ലക്ഷം രൂപ വശ്യപ്പെടുകയായിരുന്നു.

കോഴിക്കോട് പാരമൗണ്ട് ഹോട്ടലില്‍ കഴിഞ്ഞ ഏപ്രില്‍ 20 നാണ് ദമ്പതികള്‍ റൂമെടുത്ത് താമസിച്ചത്.തിരൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

സമാനമായി കോഴിക്കോട്ടെ ഹോട്ടലില്‍ റൂമെടുത്ത നിരവധി ദമ്പതികളുടെ ദൃശ്യങ്ങളള്‍ ഇയാള്‍ ഒളിക്യാമറവെച്ച് പകര്‍ത്തിയെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ രൂപത്തിലുള്ള ക്യാമറയും പോലീസ് കണ്ടെടുത്തു.

പ്രതി അബ്ദുല്‍ മുനീര്‍ ഈ ഹോട്ടലിലെ ഫ്രണ്ട് ഓഫീസിലായിരുന്നു ജോലിചെയ്തിരുന്നത്.തുടര്‍ന്ന് 2 ലക്ഷത്തിന്റെ ക്രമക്കേടുനടത്തിയതിന്റെ പേരില്‍ കഴിഞ്ഞ മേയ് 5 ന് ഇയാളെ ജോലിയില്‍നിന്നും പിരിച്ചുവിടുകയായിരുന്നു.

തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ വിപിന്‍. കെ.വി സി.പി.ഒ മാരായ ധനീഷ്‌കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest news

കുത്തൊഴുക്കില്‍ അടിതെറ്റിയപ്പോള്‍ കുഞ്ഞുങ്ങളെ വലയം തീര്‍ത്ത് സംരക്ഷിച്ച് തള്ളയാനകളും കൂട്ടരും;നിശാന്ത് ശശിധരന്‍ പര്‍ത്തിയ ദൃശ്യം ശ്രദ്ധേയമായി

Published

on

By

അടിമാലി;കനത്ത മഴയില്‍ പുഴയില്‍ വെള്ളം പൊങ്ങിയത് ശരവേഗത്തില്‍.പരാക്രവുമായി പുഴയില്‍ കാട്ടാനകൂട്ടം.അടി തെറ്റിയ ഒഴുക്കില്‍പ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ തള്ളയാനകളും കൂട്ടരും വലയം തീര്‍ത്ത് നിലയുറപ്പിച്ചത് മണിക്കൂറുകളോളം.

ഇടുക്കി മാങ്കുളം ആനക്കുളത്താണ് സംഭവം.കഴിഞ്ഞദിവസത്തെ കനത്ത മഴയില്‍ ഇവിടെ പുഴയില്‍ ജലനിരപ്പ് നന്നായി ഉയര്‍ന്നിരുന്നു.ഈ സമയത്താണ് കുഞ്ഞങ്ങളുമായി ആനക്കൂട്ടം പുഴയില്‍ ഇറങ്ങുന്നത്.ശക്തമായ ഒഴുക്കില്‍ കൂട്ടത്തിലെ കുഞ്ഞുങ്ങള്‍ ഒന്നുരണ്ടുവട്ടം നിലതെറ്റി ഒഴുക്കില്‍പെട്ടു.

ഇതുകണ്ട് സമീപത്തുണ്ടായിരുന്ന തള്ളയാനയും കൂട്ടരും കുഞ്ഞുങ്ങള്‍ക്ക് വലയം സൃഷ്ടിച്ച്, രക്ഷിച്ച് കൂടെ നിര്‍ത്താന്‍ പരാക്രമായി.കുഞ്ഞുങ്ങളുടെ തല മാത്രം പുറത്തുകാണാന്‍ കഴിയുന്ന തരത്തിലായിരുന്നു ഈ സമയം പുഴയിലെ ജല നിരപ്പ്.കുത്തൊഴുക്കും മുകള്‍ പരപ്പില്‍ ദൃശ്യമയിരുന്നു.ഈ സമയം ഇതുവഴി എത്തിയ ആനക്കുളം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിശാന്ത് ശരിധരന്‍ ഈ ദൃശ്യങ്ങള്‍ കാമറിയില്‍ പകര്‍ത്തി.

ആനക്കൂട്ടത്തിന്റെ “രക്ഷാദൗത്യം”ചിത്രീകരിയ്ക്കാന്‍ കഴിഞ്ഞത് തനിയ്ക്ക് സന്തോഷം പകരുന്നുണ്ടെന്നും നിരവധി വന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ദൃശ്യം ലഭിയ്ക്കുന്നത് ആദ്യമായിട്ടാണെന്നും നിശാന്ത് പറഞ്ഞു.

ആനക്കുളം ഓരില്‍ കാട്ടാനക്കൂട്ടം വെള്ളകുടിക്കാന്‍ എത്തുക പതിവാണ്. മണിക്കൂറുകളോളം ആനക്കൂട്ടം ഇവിടെയുണ്ടാവും. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പുഴയില്‍ പെട്ടെന്ന് വെള്ളം പൊങ്ങി.ഒഴുക്കും ശക്തമായി.ഇതാണ് കുഞ്ഞുങ്ങള്‍ ബാലന്‍സ് തെറ്റി ഒഴുക്കില്‍പ്പെടാന്‍ കാരണം.

ഇവിടേയ്ക്കുള്ള ആനക്കൂട്ടത്തിന്റെ വരവ് കാണേണ്ട കാഴ്ചയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.പരിസരം ശ്രദ്ധയോടെ വീക്ഷിച്ച് ഇറങ്ങിയെത്തുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന ആനക്കൂട്ടം പതിയെ വെള്ളത്തിലേയ്ക്കിറങ്ങുന്നതാണ് രീതി.

കുട്ടിയാനകള്‍ പരസ്പരം ഉന്തും തള്ളുമൊക്കെയായി കളിച്ചുതിമിര്‍ക്കുമ്പോള്‍ മുതിര്‍ന്ന ആനകള്‍ തുമ്പികൈ കൊണ്ട് അടിത്തട്ടിലെ കല്ലുകള്‍ മാറ്റി വെള്ളം കുടിയ്ക്കാന്‍ തുടങ്ങും.

ഇടയ്ക്ക് തുമ്പികൈ ജലപ്പരപ്പിന് മുകളില്‍ എത്തിച്ച് കുഞ്ഞുങ്ങളുടെ ദേഹത്തേയ്ക്ക് വെള്ളം ചീറ്റിച്ചും കുഞ്ഞുതുബികൈകളിലേയ്ക്ക് വെള്ളപകര്‍ന്നുമൊക്കെ അമ്മമാരുടെ സ്നേഹപ്രകടവും കാണാം.4 ഉം5 ഉം മണിക്കൂര്‍ വരെ തങ്ങി ദാഹം ശമിപ്പിച്ച്,ദേഹവും തണുപ്പിച്ചാണ് പിന്നെ ആനക്കൂട്ടത്തിന്റെ മടക്കം.

10-15 മീറ്റര്‍ വരെ അടുത്ത് മണിക്കൂറുകളോളം കാട്ടാനകൂട്ടത്തെ കണാമെന്നതാണ് മാങ്കുളം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷത.അതുകൊണ്ടുതന്നെ മലമടക്കുകള്‍ക്കിടയിലെ ഈ ചെറുഗ്രാമം ഇന്ന് വിദേശിയര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.

100 ഉം ചിലപ്പോള്‍ 150 എണ്ണം വരെയുള്ള കാട്ടാനകൂട്ടം ഇവിടെ വെള്ളം കുടിയ്ക്കാനെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരം.

കാര്യമായ ചലനമില്ലാതെ നിന്ന നില്‍പ്പില്‍ ആസ്വദിച്ചുള്ള ആനകളുടെ വെള്ളംകുടിയ്ക്കല്‍ കാണാന്‍ അടുത്ത കാലത്തായി ഇവിടേയ്ക്ക് വിനോദസസഞ്ചാരികളുടെ പ്രവാഹം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

Continue Reading

Latest news

കന്നി 20 പെരുന്നാള്‍ ;കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

Published

on

By

കോതമംഗലം;ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

കോതമംഗലം എം.എല്‍.എ ആന്റണി ജോണിന്റെ നേതൃത്വത്തില്‍ റെവന്യൂ,കെ.സ്. ഇ.ബി, പോലീസ്, എക്‌സൈസ്, ഹെല്‍ത്ത്, മുനിസിപ്പാലിറ്റി, കെ.സ്.ആര്‍.റ്റി.സി ,ഫയര്‍ഫോഴ്സ് എന്നീ സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകളെ ഏകോപിപ്പിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീര്‍, തഹസീല്‍ദാര്‍ റെയ്ച്ചല്‍ വര്‍ഗീസ് മതമൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി.ജോര്‍ജ്ജ്, കണ്‍വീനര്‍ കെ.എ.നൗഷാദ്, അഡ്വ. മാത്യു ജോസഫ് , ഇ.കെ. സേവ്യര്‍, മൈതീന്‍ ഇഞ്ചക്കുടി, എല്‍ദോസ് ചേലാട്ട്. ഭാനുമതി രാജു , ഷെമീര്‍ പനയ്ക്കല്‍, കെ.സ് യു. സംസ്ഥാന പ്രസിഡന്റ് ബേസില്‍ പാറേക്കുടി, ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലില്‍ ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണന്‍ചേരില്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Continue Reading

Latest news

സെക്രട്ടറിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ്;നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് മുന്നിലെ കുത്തിയിരുപ്പ് അവസാനിപ്പിച്ചെന്ന് യൂഡിഎഫ്

Published

on

By

കോതമംഗലം;കഴിഞ്ഞ 7 ദിവസമായി നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ നടത്തിവന്നിരുന്ന കൂത്തിയിരിപ്പ് സമരം അധികൃതതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചെന്ന് യൂഡിഎഫ് നേതൃത്വം.

വാര്‍ഡിലെ താമസക്കാരില്‍ ഒരാളുടെ പ്രശനം പരിഹരിയ്ക്കുന്നതുമായയി ബന്ധപ്പെട്ട് കാണാന്‍ എത്തിയപ്പോള്‍ മെമ്പര്‍ എം.വി റെജിയെയും മറ്റ് യുഡിഎഫ് മെമ്പര്‍മാരെയും സെക്രട്ടറി അസഭ്യം പറയുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് യൂഡിഎഫ് മെമ്പര്‍മാര്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങിയത്.

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തിലാണ് യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് ആരംഭിച്ചത്്.

പഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണ വിധേയമായി ട്രാന്‍ഫര്‍ ചെയ്യാം എന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുനല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിയ്ക്കുന്നതെന്നും തുടര്‍ സമരങ്ങള്‍ യൂഡിഎഫ് നേതൃത്വം ഏറ്റെടുക്കുന്നതായും നേതാക്കള്‍ അറിയിച്ചു.

സമരത്തിന് നേതൃത്വം കൊടുത്ത മെമ്പര്‍മാരായ എം വി റെജി, നാസര്‍ വട്ടേക്കാടന്‍, വൃന്ദ മനോജ്, ഷഹന ഷെരീഫ്, ഷറഫിയ ഷിഹാബ് എന്നിവരെ യൂഡിഎഫ് നേതാക്കള്‍ ഷാളണിയിച്ച് സ്വീകരിച്ചു.തുടര്‍ന്ന് പ്രകടനവും നെല്ലിക്കുഴി കവലയില്‍ സമാപന സമ്മേളനം സംഘടിപ്പിച്ചു.

യൂഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ കെ എം കുഞ്ഞുബാവയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി ബാബു ഉദ്ഘാടനം ചെയ്തു.ഡിസിഡി സെക്രട്ടറി അഡ്വ. അബു മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി.അലി പടഞ്ഞാറേച്ചാലില്‍, പരീത് പട്ടമ്മാവുടി, എംഎ കരിം, എംവി റെജി, പിഎം ഷമീര്‍,സി എം മീരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചന്ദ്രലേഖ ശശിധരന്‍, രഹന നൂറുദ്ദീന്‍,പിപി തങ്കപ്പന്‍, ഗുണപതി ശിവദാസന്‍,വിഎം സത്താര്‍,അജീബ് ഇരമല്ലൂര്‍, ഇബ്രാഹിം, സുരേഷ് ആലപ്പാട്ട്, വാസിഫ് ഷാഹുല്‍, ബഷീര്‍ പുല്ലോളി, വിജയന്‍ നായര്‍, മുസ്തഫ കമാല്‍, കെപി കുഞ്ഞ്, കെ പി അബ്ബാസ്, കെഎം മീരാന്‍, നസീര്‍ ഖാദര്‍, ഷൗക്കത്ത് പൂതയില്‍, എകെ സുകുമാരന്‍, കാസിം പാണാട്ടില്‍, അബു മൊളാടന്‍ തുടങ്ങി നിരവധി UDF നേതാക്കളും പ്രവര്‍ത്തകരും പ്രകടനത്തിലും സമ്മേളനത്തിലും പങ്കാളികളായി.

 

 

 

Continue Reading

Latest news

35 കാരിയെ പീഡിപ്പിച്ചു,35 ലക്ഷത്തിന്റെ സ്വര്‍ണ്ണം തട്ടിയെടുത്തു, സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്;പീരിമേട് ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍

Published

on

By

ഇടുക്കി:രാജസ്ഥാന്‍ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിയ്ക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തി ഇവരുടെ 35 ലക്ഷത്തോളം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്.

കഴിഞ്ഞ മെയ് എട്ടിനാണ് സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട രാജസ്ഥാന്‍ സ്വദേശിയായ യുവതിയെ കുമളിയില്‍ വിളിച്ചുവരുത്തി രണ്ടുപേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്.ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും യുവതിയുടെ പക്കല്‍ നിന്നും തട്ടിയെടുത്തിരുന്നു.

കട്ടപ്പനയില്‍ വസ്തു വ്യാപാരം നടത്തുന്ന പാലാ സ്വദേശി മാത്യൂസ് ജോസഫ്,കുമളി ചെങ്കര സ്വദേശി സക്കീര്‍ മോന്‍ എന്നിവരെ പ്രതിയാക്കിയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നത്.

പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ല എന്നാണ് ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ സൂചന.ഇത് പ്രതികള്‍ക്ക് ദില്ലിയിലേക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും അവസരം നല്‍കിയെന്നും മറ്റുമുള്ള സൂചനകളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന

കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാന്‍ സ്വദേശിയായ യുവതി കുമളിയില്‍ വച്ച് പീഡനത്തിന് ഇരയാകുന്നത്.ജൂണ്‍ 15ന് ദില്ലിയില്‍ നിന്നാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.തുടര്‍ന്ന് നടന്ന തെളിവെടുപ്പില്‍ കേസില്‍ ഡിവൈഎസ്പിയുടെ ഇടപെടല്‍ വ്യക്തമായി.

തുടര്‍ന്ന് ഉന്നതാധികൃതര്‍ അന്വേഷണത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു.ഇതെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിട്ടുള്ളത്.സംഭവത്തില്‍ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഉന്നത തലത്തില്‍ തീരുമായിട്ടുണ്ടെന്നാണ് അറിയുന്നത്.

 

Continue Reading

Latest news

ഇളകിക്കിടന്ന മണ്ണ് മാറ്റിയപ്പോള്‍ പുറത്തുവന്നത് കാലുകള്‍, ഒറ്റക്കുഴിയില്‍ മൂടിയത് 2 യുവാക്കളുടെ ജഡം;സ്ഥലം ഉടമ പോലീസ് കസ്റ്റഡിയില്‍

Published

on

By

പാലക്കാട്; കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കള്‍ മരിച്ചത് ഷോക്കേറ്റെന്ന് സൂചന.സ്ഥലം ഉടമ പിടിയില്‍.മൃതദ്ദേഹം ഉടന്‍ പുറത്തെടുക്കുമെന്ന് പോലീസ്.

പന്നിയെ കുടുക്കാനായി താന്‍ വൈദ്യുത കമ്പികള്‍ സ്ഥാപിച്ച് കെണിയരുക്കിയിരുന്നെന്നും യുവാക്കള്‍ മരണപ്പെട്ടത് കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റായിരിക്കാമെന്നുമാണ് സ്ഥലം ഉടമ ആനന്ദ്കുമാര്‍ പോലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ തന്നെ പാടത്ത് കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്ക് സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.സതീഷ് (22), ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്നാണ് സൂചന.ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്,സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് 4 പേരും കരിങ്കരപ്പുള്ളിയില്‍ സതീഷിന്റെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്ന് ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലിയില്‍ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല.ഫോണ്‍ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

അഭിന്റെയും അജിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം പരിസരത്ത് തിരിച്ചില്‍ നടത്തി.തിരച്ചിലില്‍ പാടത്ത് മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തി.തുടര്‍ന്ന് സംശയം തോന്നി മണ്ണുനീക്കിയപ്പോള്‍ ഒരാളുടെ കാല്‍ കണ്ടെത്തുകയായിരുന്നു.പിന്നാലെ സ്ഥലം ഉടമയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനുള്ള പോലീസിന്റെ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിയ്ക്കുകയാണ്്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവു എന്നാണ് പോലീസ് നിലപാട്.

 

 

 

Continue Reading

Trending

error: