Connect with us

News

കള്ളന്‍ കാടുകയറി,തിരച്ചില്‍ വിഫലം ; നാട്ടുകാര്‍ ഭീതിയില്‍

Published

on

കാഞ്ഞങ്ങാട്: കാടുകയറിയ കള്ളനെ പിടിക്കാന്‍ പോലീസും നാട്ടുകാരും നെട്ടോട്ടത്തില്‍.

കറുക വളപ്പില്‍ അശോകന്‍ എന്ന കുപ്രിസിദ്ധ മോഷ്ടാവാണ് കഴിഞ്ഞദിവസം പോലീസിനെ വെട്ടിച്ച് കാട്ടില്‍ കയറിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

കള്ളന്‍ കാടുകയറിയതോടെ നാട്ടുകാരും ഭീതിയിലായിരിയ്ക്കുകയാണ്.ഏതാനും ദിവസങ്ങളായി അശോകനെ കണ്ടെത്താന്‍ സ്ത്രീകള്‍ അടക്കമുള്ള നാട്ടുകരും പോലീസിനൊപ്പം തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്.

കാട്ടിലൂടെ ഇയാള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വഴികളുടെ റൂട്ട് മാപ്പ് പോലീസ് തയാറാക്കിട്ടുണ്ട്.ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാല്‍ ആശോകന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് കണക്കുകൂട്ടല്‍.അതിനാല്‍ പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

1 / 1

Latest news

വരൻ മദ്യപിചെത്തി: രംഗം വഷളായതോടെ പിന്മാറി വധു, കേസെടുത്ത് പോലീസ്

Published

on

By

പത്തനംതിട്ട: കോഴഞ്ചേരി തടിയൂരിൽ വിവാഹത്തിന് മദ്യപിച്ചെത്തി വരൻ. സംഭവത്തിന് പിന്നാലെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങി.

പള്ളിമുറ്റത്തെത്തിയ വരൻ വളരെ പണിപ്പെട്ടാണ് പുറത്തിറങ്ങിയത്. ചടങ്ങുകൾ നിർവഹിക്കാൻ എത്തിയ വൈദികനോട് വരെ മോശമായി സംസാരിച്ചതോടെ വധുവും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരോടും വരൻ തട്ടിക്കയറിയതോടെ വരനെതിരെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി  കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു.

വിദേശത്ത് നിന്നും വിവാഹത്തിന് എത്തിയ വരൻ രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ ആരോപിച്ചു.വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാം എന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

1 / 1

Continue Reading

Latest news

മൈക്രോ പ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ഹൈഡ്രോജെൽ: പരിസ്ഥിതി സംരക്ഷണത്തിന് അവസരോചിത കണ്ടുപിടുത്തവുമായി ഐ.ഐ.എസ്സി

Published

on

By

ബെംഗളൂരു: വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി).സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്കുകൾ ജലത്തിൽ നിന്നും ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നും പഠനത്തിൽ കണ്ടെത്തി.

വെള്ളത്തിൻ്റെ വ്യത്യസ്ത പി.എച്ച് മൂല്യങ്ങൾക്കും താപനിലകൾക്കും അനുസരിച്ച് ഇത് ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐ.ഐ.എസ്.സി മെറ്റീരിയൽസ് എൻജിനീയറിങ് പ്രഫസർ സൂര്യസതി ബോസിൻ്റെ അഭിപ്രായം.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

പ്രകൃതിദത്ത പോളിമർ സംയുക്തങ്ങളായ റബ്ബർ, ഷെല്ലാക്ക്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിജന്യമോ കൃത്രിമമോ ആയ പോളിമർ സംയുക്തങ്ങളെയാണ് പൊതുവേ പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നത്. ചെറിയ മോണോമർ തന്മാത്രകൾ കൂട്ടി യോജിപ്പിച്ചാണ് പ്ലാസ്റ്റിക്കുകളുടെ നിർമ്മാണം.

വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങൾ മൂലവും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ കാരണവും ചെറിയ പ്ലാസ്റ്റിക് തരികളായി രൂപം കൊള്ളുന്നു. വലിപ്പം കുറവായതിനാൽ ഇത് ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.

മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യനെ ബാധിക്കുമോ ?

 

മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ ഇടയാക്കും.

ഒരു വർഷം ജീവിതശൈലി ഭക്ഷണം വെള്ളം എന്നിവയിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിൽ 39,000 മുതൽ 52,000 വരെ പ്ലാസ്റ്റിക് കണികകൾ എത്തുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മത്സ്യങ്ങൾ ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് മൂലവും മനുഷ്യനെയും ഭക്ഷ്യശൃംഖലയെയും ഇത് ഒരുപോലെ ബാധിക്കും.

2024ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ കാൽലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്താനാകും എന്ന് തെളിയിച്ചിരുന്നു.
ഇത് മൂലം പ്രധാന അവയവങ്ങളിലെ വ്യക്തിഗത കോശങ്ങളിലേക്കും ഞാനോ പ്ലാസ്റ്റിക്കുകൾക്ക് പ്രവേശിക്കാനാകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2004 മുതൽ തന്നെ മൈക്രോ പ്ലാസ്റ്റിക്കുകളെ കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മണ്ണ് ജലം വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ

 

1 / 1

Continue Reading

Latest news

ചീങ്കണ്ണി ആക്രമണം:കയ്യിലും കാലിലും ആഴത്തിൽ മുറിവേറ്റു, പ്ലസ് ടു വിദ്യാർത്ഥി ചികിത്സയിൽ

Published

on

By

തൃശ്ശൂർ: വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരിക്കേറ്റത്.

അതിരപ്പിള്ളി വാൽപ്പാറ മാണം പള്ളി എസ്റ്റേറ്റിനടുത്തുള്ള പുഴയിൽ പവർഹൗസിന് സമീപമായിരുന്നു
സംഭവം.കുളിക്കുമ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്ന് അജയ് പറഞ്ഞു.

കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർ ചികിത്സയ്ക്കായി കുട്ടിയെ പൊള്ളാച്ചി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

1 / 1

Continue Reading

Latest news

മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം:പരക്കെ ഭീതി

Published

on

By

മൂന്നാർ: മാട്ടുപ്പെട്ടി മേഖലയിൽ  ഇറങ്ങിയ കാട്ടാനക്കൂട്ടം  വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു.ഫാക്ടറിക്ക് സമീപം അൽപ്പം  മുമ്പാണ് നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്.

പ്രദേശത്ത് ഇപ്പോഴും കാട്ടാനക്കൂട്ടം തുടരുന്നത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തി.ആക്രമണത്തിൽ 2 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറുകളുടെ ചില്ലുകളും മുകൾഭാഗവും പൂർണ്ണമായും തകർന്നു.

എങ്കിലും ഉള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.വിനോദസഞ്ചാരികൾ വിവരം അറിയിച്ചതിനെ തുടർന്ന്  ആർ ടി സംഘം സ്ഥലത്ത്  എത്തിയിട്ടുണ്ട്.കാട്ടാന കൂട്ടത്തെ വനത്തിലേക്ക് തുരത്താനാണ്  ഇപ്പോഴുള്ള തീരുമാനം.

അവധിക്കാലമായതിനാൽ വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് പരിസരത്തെ ആന ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

1 / 1

Continue Reading

News

ശശി തരൂരിനെതിരെ താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

തിരുവനന്തപുരം ; തിരുവനന്തപുരത്തെ യൂ ഡി എഫ് സ്ഥാനാർത്ഥിയായ ശശി തരൂരിന്റെ വാദങ്ങൾക്കെതിരെ ശക്തമായ താക്കീതു നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് സിറ്റിംഗ് എംപി ശശി തരൂരിനും 24 ചാനല്‍ മേധാവി ശ്രീകണ്ഠൻ നായർക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.

ന്യൂസ് 24 ചാനല്‍ അഭിമുഖത്തിലാണ് രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ വ്യാജ ആരോപണം ഉന്നയിച്ചത്.രാജീവ് ചന്ദ്രശേഖർ വോട്ടിനു വേണ്ടി വോട്ടർമാർക്കും സമുദായ നേതാക്കള്‍ക്കും പണം നല്‍കുന്നു എന്നായിരുന്നു ആരോപണം.

ഇതിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനർ അഡ്വ. ജെ.ആർ പത്മകുമാറും എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കണ്‍വീനർ വി.വി. രാജേഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ശശി തരൂരിനും ശ്രീകണ്ഠൻ നായർക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ ആരോപണം തെളിയിക്കാനോ തൃപ്തികരമായ മറുപടി നല്‍കാനോ ഇരുവർക്കുമായില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേർക്കും കർശനമായ താക്കീത് നല്‍കിയത്.

അഭിമുഖത്തിന്റെ വിവാദ ഭാഗങ്ങള്‍ മറ്റേതെങ്കിലും രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും കമ്മീഷൻ വിലക്കിയിട്ടുണ്ട്.

1 / 1

Continue Reading

Trending

error: