M4 Malayalam
Connect with us

Local News

വന്യമൃഗശല്യം ഒഴിവാക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ

Published

on

കോതമംഗലം : 2022 മാര്‍ച്ച് മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ടു.യോഗത്തില്‍ കോട്ടപ്പടി, കീരംപാറ പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതിനു അടിയന്തര നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പിന് എം എല്‍ എ നിര്‍ദ്ദേശം നല്‍കി.

റഷ്യ, ഉക്രയിന്‍ യുദ്ധം മൂലം ഉക്രയിനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും കോതമംഗലം താലൂക്ക് പ്രദേശത്തുനിന്നും ഉള്ള ഏകദേശം 40-ളം വിദ്യാര്‍ത്ഥികളില്‍ കുറച്ചു പേരെ ഇതിനകം നാട്ടിലെത്തിക്കാനായെന്നും ബാക്കിയുള്ളവര്‍ക്കായി അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എം എല്‍ എ യോഗത്തെ അറിയിച്ചു.

കൂടാതെ കുടിവെള്ളക്ഷാമം നേരിടുന്ന കോട്ടപ്പടി,വാരപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

പഞ്ചായത്ത് പ്രസിഡന്റുമാര്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,തഹസില്‍ദാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

1 / 1

Latest news

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം

Published

on

By

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Local News

പൊളിങ് സ്ഥലങ്ങളിൽ യന്ത്ര തകരാര്‍ ; ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പിന് നിമിഷങ്ങ്ള്‍ മാത്രമിരിക്കെ വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീന് തകരാറുകള്‍ കണ്ടെത്തി.തൃക്കാക്കരയില്‍ വിവിപാറ്റിന് തകരാര്‍ കണ്ടെത്തി.

തൃക്കാക്കര വില്ലേജ് ഓഫീസ് പോളിങ് സ്റ്റേഷന്‍ 91 നമ്ബര്‍ ബൂത്തിലെ വിവിപാറ്റിനാണ് തകരാര്‍. മാറ്റാന്‍ നടപടി തുടങ്ങികോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്ബര്‍ 1 ല്‍ വോട്ടിങ് മെഷീന്‍ തകരാറില്‍. മോക്ക് പോള്‍ സമയത്താണ് ശ്രദ്ധയില്‍പ്പെട്ടത്.

പുതിയ മെഷീന്‍ ഉടന്‍ എത്തിക്കും. പത്തനംതിട്ടയിലെ ബൂത്തില്‍ വിവിപാറ്റ് പ്രവര്‍ത്തിക്കുന്നില്ല. പത്തനംതിട്ട വെട്ടൂര്‍ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല. മോക്ക് പോളിലാണ് തകരാര്‍ കണ്ടെത്തിയത്. പുതിയ മെഷീന്‍ എത്തിക്കും. സംഭവത്തെതുടര്‍ന്ന് ഈ ബൂത്തില്‍ മോക്ക് പോളിങ് വൈകുകയാണ്

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Trending

error: