Connect with us

Uncategorized

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയും

Published

on

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും.

രാവിലെ 9-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും.9.15-ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷിയുള്ള കുട്ടികള്‍ ഒരുക്കുന്ന കലാവിരുന്നും ആരംഭിയ്ക്കും.

10-ന് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷതവഹിയ്ക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉല്‍ഘാടനം ചെയ്യും.ചടങ്ങില്‍ നടി ആശാശരത്തും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന നൃത്താവിഷ്‌കാരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍ ,കെ രാജന്‍ ,ജെ ചിഞ്ചുറാണി,കെ ബി ഗണേഷ്‌കുമാര്‍,മുഹമ്മദ് റിയാസ് ,എന്‍ കെ പ്രേമചന്ദ്രന്‍ എം പി ,എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്,കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്,സിനിമതാരം നിഖിലാ വിപിന്‍ തുടങ്ങിയവര്‍ മുഖ്യഥിതികളായി പങ്കെടുക്കും.

കൊടിക്കുന്നില്‍ സുരേഷ് എം പി ,എം എല്‍ എ മാരായ എ എം ആരീഫ് ,പി എസ് സുപാല്‍,ജി എസ് ജയലാല്‍,കോവൂര്‍ കുഞ്ഞുമോന്‍, പി സി വിഷ്ണുനാഥ്,സുജിത്ത് വിജയന്‍ പിള്ള ,സി ആര്‍ മഹേഷ് ,കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍,ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു,കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാ അഥിതികളായി പങ്കെടുക്കും.

പൊതുവിദ്യാഭ്യ ഡയറക്ടര്‍ എസ് ഷാനവാസ് ഐഎഎസ് കൃതജ്ഞത രേഖപ്പെടുത്തും.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000- ളം മത്സരാര്‍ത്ഥികള്‍ വേദികളിലെത്തും.വിവിധ ഇടങ്ങളിലായി 24 വേദികളാണ് സജ്ജീകരിച്ചിട്ടുണ്ട്.

8-ാം തീയതി വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി പത്ര സമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് രാവിലെ നടന്ന ചാചകപ്പുരയുടെ പാലുകാച്ചല്‍ ചടങ്ങിലും മന്ത്രി പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് ഇന്ന് വൈകിട്ടോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കലോത്സവ നഗരിയില്‍ എത്തിക്കും.കോഴിക്കോട് നിന്ന് ഇന്നലെ രാവിലെയാണ് കപ്പിന്റെ യാത്ര തുടങ്ങിയത്.

 

1 / 3
2 / 3
3 / 3

Uncategorized

അടിമാലിയിലെ ഷെൽട്ടർ ഹോമിൽ നിന്നും കണതായ 15 കാരിയ കണ്ടെത്തി

Published

on

By

ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 15 വയസുകാരിയെ കണ്ടത്തി. കുട്ടി വെങ്ങാലൂർ പരിസരത്തുകൂടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ഇന്ന് ഉച്ചയോടുകൂടി മുവാറ്റുപുഴയിൽ നിന്നും കണ്ടെത്തിയത്.

പെൺകുട്ടിയെ സുരക്ഷിതമായി തൊടുപുഴയിലെ ഷെൽട്ടർ ഹോമിൽ എത്തിച്ചു.
പെൺകുട്ടി ഏത് സാഹചര്യത്തിലാണ് അവിടെ നിന്നും പുറത്തു പോയത് എന്ന് സംബന്ധിച്ച് ഉള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
പരീക്ഷയുണ്ട് എന്ന് പറഞ്ഞാണ് പെൺകുട്ടി അനാഥാലയത്തിൽ നിന്നും ഇറങ്ങിയത്.പെൺകുട്ടി 2 ദിവസം എവിടെയായിരുന്നു എന്നത് പോലീസ് അന്വേഷിച്ച് വരികയാണ്.

1 / 3
2 / 3
3 / 3

Continue Reading

Latest news

പോലീസും ജനക്കൂട്ടവുമായി ഏറ്റുമുട്ടൽ,ലാത്തി വീശൽ,കുപ്പികളും കസേരകളും കൊണ്ടുള്ള ഏറും; പുൽപ്പള്ളിയിലേത് സമാനതകൾ ഇല്ലാത്ത പ്രതിഷേധം

Published

on

By

പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ പാക്കത്തിനടുത്ത് വെള്ളച്ചാൽ സ്വദേശി പോൾ എന്നറിയപ്പെടുന്ന പൗലോസ് കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നേരിയ അയവ്.

രാവിലെ മുതൽ പുൽപ്പള്ളി കേന്ദ്രീകരിച്ച് വൻ സംഘർഷമാണ് അരങ്ങേറിയത്. പോലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലും ലാത്തി വീശലും മറ്റും നടന്നിരുന്നു.അൽപ്പം മുമ്പ് പോളിന്റെ മൃതദ്ദേഹം ആമ്പുലൻസിൽ നിന്നും ഇറക്കി,പൊതുദർശനത്തിന് അവസരം ഒരുക്കിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായിട്ടുള്ളത്.

അൽപ്പം മുമ്പുവരെ ജനക്കൂട്ടം പല സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് മുദ്യാവാക്യം വിളികളുമായി തുടരുകയായിരുന്നു.കളക്ടറോ ഡി.ഫ്.ഓ യോ അടക്കമുള്ള ആളുകൾ സ്ഥലത്ത് എത്തിയിട്ടില്ലന്നും ശ്വാശത പരിഹാരം വേണമെന്നുമായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം.

ഇതിനിടെ വീട്ടിലെത്തിച്ചിട്ടും പോളിന്റെ മൃതദ്ദേഹം ബന്ധുക്കൾ ആമ്പുലൻസിൽ നിന്നും പുറത്തിറക്കാൻ തയ്യാറായിരുന്നില്ല.സർക്കാരിന്റെ ഭാഗത്തുനിന്നും രേഖാമൂലം ഉറപ്പ് ലഭിയ്ക്കാതെ മൃതദ്ദേഹം ആമ്പുലൻസിൽ നിന്നും പുറത്തിറക്കില്ലന്നായിരുന്നു ബന്ധുക്കളുടെ നലിപാട്.

ആക്രമത്തിൽ പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.എം.ൽ.എ ടി. സിദ്ദിഖിന്റെ വാഹനം തടഞ്ഞ സമരക്കാർ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ജനപ്രതിനിധികൾക്ക് നേരെ ആക്രമണം ഉണ്ടായ ഘട്ടത്തിലാണ് പോലീസ് ലാത്തിവീശിയത്.പരിക്കുകൾ ഏറ്റവർ ഉൾപ്പെടെയുള്ള ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയാറാകാതെ വീണ്ടും സംഘടിയ്ക്കുകയും പോലീസിന് നേരെ ശക്തമായി പ്രതിഷേധിയ്ക്കുകയുമായിരുന്നു.ഇതോടെ വീണ്ടും കാര്യങ്ങൾ കൈവിട്ട സ്ഥിതിയായിരുന്നു.

ലാത്തികൊണ്ട് പേടിപ്പിക്കാൻ സാധിക്കില്ലെന്നും മരണം വരെ സമരം തുടരുമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.രാവിലെ 10 മണിക്കാണ് പോളിന്റെ മൃതദേഹമടങ്ങിയ ആംബുലൻസ് കോഴിക്കോട് മെഡിക്കൽ കോളേയ്ജ്ൽ നിന്നും പുറപ്പെട്ടത്.

പുൽപ്പള്ളിയിൽ എത്തിയപ്പോൾ ജനരോക്ഷം അണപ്പൊട്ടി.തുടർന്ന് മണിക്കൂറുകളോളം ആബുലൻസ് പ്രതിഷേധക്കാരുടെ വലയത്തിൽ ആയിരുന്നു എന്നുതന്നെ പറയാം.തുടർന്ന് പ്രതിഷേധക്കാരെ ഒരു വിധം ശാന്തരാക്കി പോളിന്റെ മൃതദ്ദേഹം പാക്കത്തെ വീട്ടിൽ എത്തിച്ചത്.

നടക്കുന്നത് ഗൂഢാലോചനയാണെന്നും ഗവൺമെന്റിന്റെ വീഴ്ചയാണെന്നും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കണമെന്നും പിന്നീട് മാധ്യമങ്ങളുമായി സംസാരിയ്ക്കവെ കോൺഗ്രസ് നേതാവ് ടി. സിദ്ധിക്ക് പ്രതികരിച്ചിരുന്നു.

സർവക്ഷി യോഗത്തിൽ 11 ലക്ഷം രൂപ അടിയന്തരമായി പോളിന്റെ കൂടുംബത്തിന് കൈമാറാൻ തീരുമാനമായെന്നും കൂടാതെ 40 ലക്ഷം രൂപ നൽകുന്നതിന് തത്വത്തിൽ ധാരണയായിട്ടുണ്ടെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇത് സംബന്ധിച്ച വിവരങ്ങൾ അൽപ്പം മുമ്പ് ഉദ്യോഗസ്ഥ സംഘം കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെയും പ്രതിഷേധക്കാരെയും ബോദ്ധ്യപ്പെടുത്തിയതോടെയാണ് പ്രതിഷേധത്തിന് നേരിയ ശമനമായത്.

തുടർന്ന് ബന്ധുക്കൾ മൃതദ്ദേഹം ആമ്പുലൻസിൽ നിന്ന് ഇറക്കി, പൊതുദർശനത്തിന് സൗകര്യം ഒരുക്കുകയായിരുന്നു.വീട്ടിൽ സംസ്‌കാരത്തിന് മുന്നോടിയായുള്ള പ്രാർത്ഥന ചടങ്ങുകൾ പുരോഗമിയ്ക്കുകയാണ്.അൽപ്പസമയത്തിനകം സംസ്‌കാരം നടക്കും.

1 / 3
2 / 3
3 / 3

Continue Reading

Uncategorized

പോലീസിന്റെ മോശം പെരുമാറ്റം ജോലി സമ്മർദ്ധം മൂലം എന്ന വാദത്തിൽ കഴമ്പില്ലന്ന് ഹൈക്കോടതി

Published

on

By

കൊച്ചി;നല്ലരീതിയിൽ ജനങ്ങളോട് പെരുമാറാൻ പോലീസിന് ബുദ്ധിമുട്ടോ എന്ന് ചോദ്യം.ജോലി സമ്മർദ്ധം മോശം പെരുമാറ്റത്തിനുള്ള ന്യായികരണം അല്ലന്ന് നിരീക്ഷണവും.

ഹൈക്കോടതിയുടെ ഭാഗത്തുനിന്നാണ് ഇത്തരത്തിൽ ചോദ്യവും നിരീക്ഷണവും ഉണ്ടായിട്ടുള്ളത്.

മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിൽ എത്തിയ അഡ്വ. അക്വിബ് സുഹൈലിനെ എസ്‌ഐ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തിൽ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.

ഇതിന് പുറമെ അഭിഭാഷകനും കോടതിയലക്ഷ്യ ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു.ഇവ പരിഗണിയ്ക്കുന്നതിനിടെയാണ് പോലീസ് ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് കോടതിയുടെ ഭാഗത്തുനിന്നും പരാമർശങ്ങൾ ഉണ്ടായത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് കേസ് പരിണിച്ചത്.
ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ പൊലീസിന് ഇത്ര ബുദ്ധിമുട്ടാണോ എന്ന്് കോടതി ചോദിച്ചു.

ജോലി സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ലെന്നും ഇതൊക്കെ മറികടക്കാനുള്ള പരിശീലനം പൊലീസിന് ലഭിക്കുന്നതാണെന്നും കോടതി പരാമർശിച്ചു.

എസ്‌ഐ വി. ആർ. റെനീഷ് നൽകിയ സത്യവാങ്മൂലത്തിൽ പരസ്പര വിരുദ്ധവും അവ്യക്തവുമായ കാര്യങ്ങളാണ് പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.

കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് വിശദീകരണം.അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുമുണ്ട്.ഇത് പരസ്പരവിരുദ്ധമാണ്. മോശം വാക്കുകളൊന്നും ഉപയോഗിച്ചില്ലെങ്കിൽ മാപ്പ് എന്തിനാണ്?

കുറ്റം ചെയ്തില്ലെന്നാണ് വാദിക്കുന്നതെങ്കിൽ വിചാരണ നേരിട്ട് അതു തെളിയിക്കണം.അല്ലെങ്കിൽ സത്യവാങ്മൂലത്തിൽ വ്യക്തത വരുത്തണം. കോടതി ആവശ്യപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അച്ചടക്ക നടപടിയുടെ പുരോഗതി ഡിജിപി അറിയിക്കണമെന്നുും കോടതി നിർദേശിച്ചു.മാർച്ച് 1 ന് കേസ് വീണ്ടും പരിഗണിക്കും.

ഇതിനിടെ, തൊഴിൽപരമായ ആവശ്യങ്ങൾക്ക് സ്റ്റേഷനിലെത്തുന്ന അഭിഭാഷകരോട് ഇടപെടുമ്പോൾ പൊലീസ് പിൻതുടരേണ്ട നടപടിക്രമം സംബന്ധിച്ചും അഭിഭാഷകർക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും മാർഗനിർദേശം ആവശ്യപ്പെട്ട് ഹൈക്കോർട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിൽ വിശദീകരണത്തിന് സർക്കാർ മൂന്നാഴ്ച സമയം തേടി.

കേന്ദ്ര ബാർ കൗൺസിലും കേരള ബാർ കൗൺസിലും നൽകിയ ശുപാർശയിൽ എന്തു തീരുമാനം എടുത്തു എന്ന് അറിയിക്കാനാണ് നിർദേശം.

 

 

1 / 3
2 / 3
3 / 3

Continue Reading

Uncategorized

തൃശ്ശൂർ അമ്പഴക്കാടിൽ അപകടം: നിയന്ത്രണം തെറ്റി ബൈക്ക് പോസ്റ്റിൽ ഇടിച്ചു, യുവാവിന് ദാരുണ അന്ത്യം,

Published

on

By

അമ്പലക്കാട്: തൃശ്ശൂർ അമ്പഴക്കാടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കാര്യാട്ട് പറമ്പിൽ സുമേഷ് സുബ്രനാണ്(38) മരിച്ചത്. ഇയാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇന്നലെ രാത്രി 11 മണിയോടെ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു.

ബൈക്കിൽ ഒപ്പം സഞ്ചരിച്ച കുട്ടുകാരൻ വിഘ്നേശ് സുരേഷ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

1 / 3
2 / 3
3 / 3

Continue Reading

Uncategorized

പങ്കാളിയുടെ മൃതദേഹത്തോട് അവഗണന, ഏറ്റെടുക്കാൻ ആളില്ല; വീട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് നിയമപോരാട്ടത്തിൽ

Published

on

By

കൊച്ചി;ഫ്‌ലാറ്റിൽ നിന്നും വീണ് ,ചികത്സയിലിരിക്കെ പങ്കാളി മരണപ്പെട്ട സംഭവത്തിൽ ഹൈക്കോടതയിൽ ഹർജിയുമായി മുണ്ടക്കയം സ്വദേശി.മരണപ്പെട്ട പങ്കാളിയുടെ മൃതദ്ദേഹം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചിട്ടുള്ളത്.

ആശുപത്രിയിൽ മെഡിക്കൽ ബില്ല് ഇനത്തിൽ അടയ്ക്കാനുള്ള 1.30 ലക്ഷം രൂപ അടയ്ക്കാൻ നിവൃത്തിയില്ലന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാൻ തയ്യാറാണെന്നും മൃതദേഹം വിട്ടുനൽകണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പടെ വിശദീകരണം തേടി.

മരണപ്പെട്ട കണ്ണൂർ സ്വദേശി, താനുമായി ലിവിംങ് ടുഗദർ ബന്ധത്തിൽ എറണാകുളത്തെ ഒരു ഫ്‌ലാറ്റിൽ ഒന്നിച്ച് താമസിക്കുകയായിരുന്നു എന്നും കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ സ്വദേശീയെ കളമശ്ശേരിയിലെ ഫ്‌ലാറ്റിൽ നിന്നും അബദ്ധത്തിൽ താഴെ വീണ്, ഗുരുതരമായി പരിക്കേറ്റത്തിനെത്തുടർന്ന് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറകൾക്കുള്ളിൽ മരണം സ്ഥരീകരിച്ചു.

പോലീസിന്റെ ഇടപെടലിനെ തുടർന്ന് ബന്ധുക്കൾ എത്തിയെങ്കിലും മൃതദ്ദഹം ഏറ്റുവാങ്ങിയില്ല.യുവാവ് മെഡിക്കൽ ബില്ല് അടച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നായിരുന്നു ഇവരുടെ നിലപാട്.

തുടർന്ന് മന്ത്രിയുടെയും മറ്റും ഇടപെടലിലൂടെ ബില്ലിൽ ഇളവ് വരുത്തിയെങ്കിലും വീട്ടുകാർ തുകയടക്കാൻ തയ്യാറാവുകയോ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാവുകയോ ചെയ്തില്ല. ഇതേത്തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.

 

1 / 3
2 / 3
3 / 3

Continue Reading

Trending

error: