M4 Malayalam
Connect with us

Latest news

നിറകണ്ണുകളുമായി ഉറ്റവര്‍,കനത്ത കാറ്റിനെ അവഗണിച്ചും തിരച്ചില്‍; ആനയിറങ്കല്‍ ഡാമില്‍ അകപ്പട്ടവരെ കണ്ടെത്തുന്നതിനുള്ള നീക്കം വിഫലം

Published

on

ഇടുക്കി;ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടി ഇന്ന് രാവിലെ ആരംഭിച്ച രണ്ടാംദിവസത്തെ തിരച്ചിലും വിഫലം.

തിരച്ചില്‍ 7 മണിക്കൂറോളം എത്തിയിട്ടും രണ്ടുപേരെയും കണ്ടെത്താനായിട്ടില്ല.ആഴക്കുടുതലും ശക്തമായ കാറ്റും തിരച്ചിലിന് തടസം സൃഷ്ടിടിയ്ക്കുന്നുണ്ട്.

ചിന്നക്കനാല്‍ 301 സെന്റ് കോളനി സ്വദേശികളായ നിരപ്പേല്‍ ഗോപി (62),പാറക്കല്‍ സജീവന്‍ എന്നിവരെയാണ് ഇന്നലെ രാവിലെ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായത്.

മറുകര എത്താറായപ്പോള്‍ ജലാശയത്തിന്റെ തീരത്ത് ആന നില്‍ക്കുന്നതുകണ്ടെന്നും ഭീതിയില്‍ തിരച്ചുപോരാന്‍ ശ്രമിയ്ക്കവെ ഇവര്‍ സഞ്ചരിച്ചിരുന്ന പ്ലാസ്റ്റിക് വള്ളം മറിയുമായായിരുന്നെന്നാണ് സൂചന.

വെള്ളത്തില്‍ വീണ ഗോപി ഉടന്‍ മുങ്ങിതാഴുകയായിരുന്നു.കരയിലേയ്ക്ക് നീന്തിക്കയറാന്‍ ശ്രമിച്ച സജീവിന്റെ നിലവിളി മരുമകന്‍ രിഞ്ജിത്ത് കേട്ടിരുന്നു.ഇയാള്‍ ഓടി എത്തിയപ്പോഴേയ്ക്കും സജീവനും മുങ്ങിത്താഴ്ന്നിരുന്നു.

മൂന്നാറില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും തൊടുപുഴയില്‍ നിന്നെത്തിയ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.ഇന്നലെ സന്ധ്യവരെ തിരച്ചില്‍ നടത്തിയെങ്കിലും രണ്ടുപേരെയും കണ്ടെത്താനായില്ല.ഇന്ന് രാവിലെ 10.30 വീണ്ടും തിരച്ചില്‍ ആരംഭിച്ചിരുന്നു.

എറണാകുളത്തുനിന്നും തൊടുപുഴ നിന്നും എത്തിയ സ്‌കൂബ ടീം അംഗങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.നന്നായി കാറ്റുവീശുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.

കാണാതായ ഇരുവരുടെയും ബന്ധുക്കളും അയല്‍വാസികളും അടങ്ങുന്ന ചെറിയ ജനക്കൂട്ടം രാവിലെ മുതല്‍ ജലാശയത്തിന്റെ തീരത്തുണ്ട്.എ രാജ എം എല്‍ എ സ്ഥലത്തെത്തി ഉദ്യോഗസ്ഥ സംഘത്തോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

 

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Latest news

ഉഷ്ണതരംഗ മുന്നറിയിപ്പ്: ജനങ്ങൾക്ക് നിർദേശവുമായി ദുരന്തനിവാരണ വകുപ്പ്

Published

on

By

തിരുവനന്തപുരം:സംസ്ഥാനത്ത് ഉഷ്‌ണതരംഗമുണ്ടാകാനുള്ള സാധ്യതകള്‍
കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്‌ മെയ് 6 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.

പ്രധാനാമായും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശനങ്ങൾ ഇങ്ങനെ

വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കാൻ നിർദേശം നല്കിയതോടൊപ്പം പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പൂർണമായി നടത്താൻ പാടില്ല.

മൽസ്യ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,കർഷക തൊഴിലാളികൾ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാറ്റ് കഠിനമായ ജോലികൾ ചെയ്യുന്നവർ എന്നിവരും ജോലി സമയം ക്രമീകരിക്കണം.ടിൻ ഷീറ്റുകൾ,ആസ്ബെസ്റ്റോസ് തുടങ്ങിയ പ്രവർത്തന മേഖലകൾ അടച്ചിടുന്നതിനോടൊപ്പം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മാറണം. ഇതിനാവശ്യമായ സ്വാകര്യങ്ങൾ അധികൃതർ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ പ്ലാന്റുകൾ തുടങ്ങിയ ഇടങ്ങൾ പരിശോധിച്ച് ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റുകളാണ് അതിവേഗം പൂർത്തിയാക്കേണ്ടത്.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പും നാട്ടുകാരും ചേർന്ന് സഹകരിക്കുന്നതിനോടൊപ്പം കല കായിക മത്സരങ്ങൾ 11 മണിമുതൽ 3 വരെ നടത്താൻ പാടുള്ളതല്ല. കൂടാതെ ഉച്ചവെയിൽ കഠിനമാകുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ മേയാൻ വിടുകയോ മറ്റ് ജീവികൾക്ക് സൂര്യപ്രകശം ഏൽക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല.

യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി, ലയങ്ങൾ, ആദിവാസി  ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും പരിസ്ഥിതി ദിനമായ ജൂൺ 5ന് തണൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

Continue Reading

Latest news

കൊടും ചൂട് ; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദ്ദേശം

Published

on

By

തിരുവനന്തപുരം ; ഉഷ്ണതരംഗ സാധ്യതയെത്തുടർന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം.ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്റേതാണ് നിർദേശം.

സ്കൂള്‍ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ മൂന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികള്‍, കർഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച്‌ ജോലിസമയം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Continue Reading

Film News

ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്‍ലിനും

Published

on

By

കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.

നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.

Continue Reading

Latest news

വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.

Published

on

By

തൃശൂര്‍;വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.വീര മണിയാണ് ഹൈടെൻഷൻ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.

തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ വീരമണിക്ക് കഴിഞ്ഞദിവസം കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തെറ്റ് ചെയ്യാത്ത തനിക്ക് കമ്പനി നൽകിയ കാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വീരമണി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പിന്നാലെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അനുനയ ശ്രമത്തിലൂടെ വീരമണിയെ താഴെയിറക്കുകയായിരുന്നു. നടപടി പുനർ പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയത്.

ആരോഗ്യ പരിശോധനയ്ക്കായി വീരമണിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821)

Continue Reading

Trending

error: