M4 Malayalam
Connect with us

Latest news

സംസ്ഥാന സ്‌കൂള്‍ കലോത്സവം;ഭക്ഷണ പന്തലും,രജിസട്രേഷനും നാളെ ഉല്‍ഘാടനം ചെയ്യും

Published

on

മന്ത്രി വി ശിവന്‍കുട്ടിക്ക് നാളെ കൊല്ലത്ത് തിരക്കിട്ട പരിപാടികള്‍

കൊല്ലം;സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് നാളെ വിദ്യാഭ്യാസ മന്ത്രി വി . ശിവന്‍കുട്ടിക്ക് കൊല്ലത്ത് തിരക്കിട്ട പരിപാടികള്‍.

രാവിലെ 10-ന് ആശ്രാമം മൈതാനത്ത്, ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രോഗ്രാം കമ്മിറ്റിയ്ക്ക് കൈമാറുന്നതാണ് ആദ്യത്തെ പരിപാടി.തുടര്‍ന്ന് 10.30-ന് ഗവണ്മെന്റ് ടൗണ്‍ യു പി സ്‌കൂളില്‍ രജിസ്റ്ററേഷന്‍ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിയ്ക്കും.

11-ന് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള നഗരം ചുറ്റല്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.ആശ്രാമം മൈതാനിയിലാണ് ചടങ്ങ് ക്രമീകരിച്ചിട്ടുള്ളത്.

11.20-നാണ്് ഭക്ഷണ പന്തല്‍ ഉത്ഘാടനം നിശ്ചയിച്ചിട്ടുള്ളത്.1 മണിയ്ക്ക് സംഘടിപ്പിച്ചിട്ടുള്ള (ഏനാത്ത് പാലം, ജയ ഓഡിറ്റോറിയത്തിന് എതിര്‍വശം) ട്രോഫി കൈമാറല്‍ ചടങ്ങിലും മന്ത്രി പങ്കെടുക്കും.

3 മണിയ്ക്ക് സംഘാടക സമിതി ഓഫീസില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ മേളയുടെ നടത്തിപ്പിനെക്കുറിച്ച് മന്ത്രി വിശദീകരിയ്ക്കും.

5.40 ചിന്നക്കടയില്‍ സ്വര്‍ണ്ണകപ്പ് സ്വീകരണം ,6.30 ന് കാസര്‍ഗോഡ് നിന്നും എത്തുന്ന നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം എന്നിവയാണ് മന്ത്രി പങ്കെടുക്കുന്ന മറ്റ് പരിപാടികള്‍

 

Latest news

ടി.ടി.ഇക്ക് നേരെ ആക്രമണം, മൂക്കിന് പരിക്ക്; യാത്രക്കാരൻ പിടിയിൽ

Published

on

By

കോഴിക്കോട്: റിസർവേഷൻ കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യാത്രക്കാൻ ടിടിഇ യെ ആക്രമിച്ചു. മംഗലാപുരം,തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് ടി.ടി.ഇക്ക് നേരെ ആക്രമണം ഉണ്ടായത്. യാത്രക്കാരുടെ മുൻപിലിട്ടാണ് ടി.ടി.ഇയെ യാത്രക്കാരൻ മർദ്ദിച്ചത്.

മുക്കിന് ഇടിയേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണ ഷൊർണുരിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സതേടി. തിരൂരിന് അടുത്ത് ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണെന്ന് ടിടിഇ മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യ്ത ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ടിടിഇയുടെ പരാതിയിൽ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി.

Continue Reading

Health

മഞ്ഞപ്പിത്ത ഭീതിയിൽ കേരളം ; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം ; മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മഞ്ഞപിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച്‌ മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.

മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികള്‍ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Published

on

By

കണ്ണൂർ: പാനൂർ കൃഷ്ണപ്രിയ കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്.  തലശ്ശേരി അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതിയാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിധി പ്രസ്താവിക്കുന്നത്.

കൊലപാതകത്തിൽ പ്രതി ശ്യംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.വധശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷൻ്റെ വാദം.

2022 ഒക്ടോബർ 2നായിരുന്നു  കേസിനാസ്പദമായ സംഭവം.
പ്രണയപ്പകയെ തുടർന്ന് വിഷ്ണുപ്രിയയെ ശ്യംജിത്ത് വീടിനകത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Latest news

യാത്ര ദുരിതത്തിനു പരിഹാരമായില്ല ; ഇന്നും വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

Published

on

By

കൊച്ചി ; വീണ്ടും എയർ ഇന്ത്യ പണിമുടക്കി. ഇന്ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി എയർ ഇന്ത്യ എക്സ്‌പ്രസ് . രാവിലെ 8.35ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റ് റദാക്കി. കണ്ണൂരില്‍ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് രണ്ട് സർവ്വീസുകള്‍ റദ്ദാക്കി. ഷാർജ,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.

അതേസമയം യാത്ര ദുരിതത്തിനു എയർ ഇന്ത്യ എക്സ്‌പ്രസ് മാനേജ്മെന്റ് പരിഹാരം കാണുന്നില്ല . കഴിഞ്ഞ ദിവസവും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ മുടങ്ങിയിരുന്നു .കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ്റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം.

അതേസമയം മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു .

Continue Reading

Latest news

ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേരാം.ഒപ്പം വന സൗന്ദര്യവും നുകരാം;ഇരിങ്ങോൾ കാവിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം

Published

on

By

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ;കാടിന് നടുവിലെ ആത്മീയ ചൈതന്യം .എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൾ കാവിനെ ഒറ്റ വാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം.കാവ് സന്ദർശിയ്ക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്ത് വൻ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

നട്ടുച്ചവെയിലും കുളിർമ്മപകരുന്ന അന്തരീക്ഷവും സദാസമയവും ഉയരുന്ന കിളികളുടെ കളകളാരവും ഇടതൂർന്ന കാടുമെല്ലാം സന്ദർശകരിൽ നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ 55 ഏക്കർ വനഭൂമിക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വനമേഖലയായിമാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും ഇവിടം വന്യമൃങ്ങൾ താവാളമാക്കിയിട്ടല്ല എന്നാണ് ഇതുവരെയുള്ള നിരീക്ഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

ഇതുകൊണ്ടുതന്നെ ഭയമില്ലാതെ ഈ വനമേഖലയുടെ സൗന്ദര്യം ആസ്വദിയ്ക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
കാവിനോടനുബന്ധിച്ചുള്ള വനത്തിൽ പലഭാഗത്തേയ്ക്കും കാൽനട പാതകൾ രൂപപ്പെടുത്തിയിട്ടുണ്ട്.

ഇതുമൂലം ആത്മീയചൈതന്യം തേടിയെത്തുന്നവർക്കൊപ്പം പരിസ്ഥിതി സ്നേഹികളും ഇവിടേയ്ക്കെത്തുന്നുണ്ട്.സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിതവനം ഇരിങ്ങോൾകാവിനോടനുബന്ധിച്ചുള്ളതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.

180-ൽപ്പരം ഔഷധസസ്യങ്ങളും 70- ഇനം പക്ഷികളും ഇവിടെയുണ്ടെന്ന് കേരളഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.അപൂർവ്വയിനത്തിൽപ്പെട്ട് ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ് ഈ വനമേഖല.

രാജ്യത്ത് പട്ടണനടുവിൽ ഇത്രയും വിസ്തൃമായ വനഭൂമിയിൽ സ്ഥിതി ചെയ്യുന്ന കാവ് ഒരു പക്ഷേ ഇതുമാത്രമായിരിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ദക്ഷിണകേരളത്തിലെ ഏറ്റവും വലിയകാവെന്ന ഖ്യാതിയും ഇരിങ്ങോൾ കാവിന് സ്വന്തം.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ളതാണ് നിത്യപൂജയുള്ള ഈ ക്ഷേത്രം.

കൃഷ്ണാവതാരവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രധാന ഐതീഹ്യം.വനദുർഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ.ഇവിടുത്തെ പൂജകാര്യങ്ങളിലും നിരവധി സവിശേഷതകളുണ്ട്.

പുജയ്ക്ക് ചന്ദനത്തിരിയും സുഗന്ധ പുഷിപങ്ങളും ഉപയോഗിക്കാറില്ല.ചെത്തി,തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾ മാത്രമാണ് ഇവിടെ പൂജയ്ക്കെടുക്കുന്നത്.സുഗന്ധ പുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നതിനും വിലക്കുണ്ട്.അഭിഷേകത്തിന് പച്ചവെള്ളം മാത്രമാണ് ഉപയോഗിയ്ക്കുക.

ആചാരാ-അനുഷ്ടാനങ്ങളിലും സവിശേഷതകളുണ്ട്.പിടിയാനയാണ് ഇവിടുത്തെ എഴുന്നള്ളിപ്പിനായി എത്തിയ്ക്കുന്നത്.ഇവിടെ ഉപദേവ പ്രതിഷ്ഠയില്ലന്നതാണ് മറ്റൊരുപ്രത്യേകത.നവരാത്രി ഉത്സവമാണ് പ്രധാന ആഘോഷം.

ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന സഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തും നടന്നുവരുന്നു.ക്ഷേത്രകലകൾക്കും മേളങ്ങൾക്കുമാണ് പ്രാധാന്യം.

Continue Reading

Trending

error: