M4 Malayalam
Connect with us

News

60 അടി താഴ്ചയുള്ള കിണിറ്റിൽ നിന്നും 10 ചാക്ക് നിറയെ ചന്ദനമരത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു

Published

on

നെടുങ്കണ്ടം;60 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും 10 ചാക്ക് ചന്ദനമരങ്ങളുടെ അവശിഷ്ടങ്ങൾ അഗ്നിരക്ഷാസേനയുടെ സഹോയത്തോടെ വനപാലകർ വീണ്ടെടുത്തു.

അഗ്‌നിരക്ഷാസേനാ മുങ്ങൽ വിദഗ്ധരെ കിണറ്റിലിറക്കിയാണു തടിക്കഷണങ്ങളുടെ ഭാഗം പുറത്തെടുത്തത്.രാമക്കൽമേട്ടിലെ ചന്ദന മോഷണം സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് മോഷ്ടാക്കൾ തടിക്കഷണങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചത്.

ഒന്നരയടി വരെ വലുപ്പമുള്ള തടിക്കഷണങ്ങളാണ് കണ്ടെടുത്തത്.ഏതാനും ദിവസം മുൻപാണു രാമക്കൽമേട് സ്വദേശിയുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മോഷണം പോയത്.

മോഷണം നടന്ന കൃഷിയിടത്തിൽ നിന്നും അര കിലോമീറ്ററോളം അകലെയുള്ള പുരയിടത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്നാണ് തടിക്കഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ചെറുതായി മുറിച്ച കഷണങ്ങൾ, തടിയുടെ അവശിഷ്ടങ്ങൾ, മരത്തിന്റെ തൊലി തുടങ്ങിയവയാണ് ചാക്കുകളിലുണ്ടായിരുന്നത്. ചന്ദനമരങ്ങൾ ചുവടെ വെട്ടിയെങ്കിലും കാതൽ ഇല്ലാത്തതിനാൽ കടത്തൽ സംഘം കൃഷിയിടത്തിൽ തന്നെ ഉപേക്ഷിച്ച് ,സ്ഥലം വിടുകയായിരുന്നു.

മുങ്ങൽ വിദഗ്ധരായ ഡി.പ്രശോഭ്, ശരൺകുമാർ എന്നിവരാണു കിണറ്റിലിറങ്ങിയത്. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സുനിൽകുമാർ, ചന്ദ്രകാന്ത്, ബിനോജ് രാജൻ, സിദ്ധാർഥൻ, രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.

 

1 / 1

Advertisement

Latest news

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം;ഭക്തനതിരക്ക് രൂക്ഷം, ഏര്‍പ്പെടുത്തിയിട്ടുള്ളത് വിപുലമായ ക്രമീകരണങ്ങള്‍

Published

on

By

കുമളി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷ ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.

വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.
രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ലന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ 4 മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിട്ടിരുന്നു. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിട്ടു.

ഓരോ ട്രാക്ടറുകളിലും ആറു പേര്‍ക്ക് സഞ്ചരിയ്ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്.

പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.

1 / 1

Continue Reading

Latest news

ഭക്ഷണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ മുന്നില്‍ പത്തിവിടര്‍ത്തി രാജവെമ്പാല; ഞെട്ടലില്‍ കുടുംബവും നാട്ടുകാരും; സംഭവം ഇടുക്കി തൊമ്മന്‍കുത്തില്‍

Published

on

By

തൊടുപുഴ;ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്തോ ശബ്ദം കേട്ടു,തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് പത്തിവിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ.ഉടന്‍ കുട്ടികളെ പുറത്തിറക്കി.പിന്നാലെ വനംവകുപ്പ് അധികൃതരെ വിവരം അറയിച്ചു.അവരെത്തി ,പാമ്പിനെ വീട്ടില്‍ നിന്നും മാറ്റിയപ്പോഴാണ് സമാധാനമായത്.

വീടിനുള്ളില്‍ പട്ടാപ്പകല്‍ രാജവെമ്പാലയെ കണ്ട സംഭവത്തില്‍ തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ തങ്കപ്പന്റെ വിവരണം ഇങ്ങിനെ.വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് തങ്കപ്പന്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

വിവവരം അറയിച്ചത് പ്രകാരം പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വെണ്‍മണി സ്വദേശി കാമി, വനപാലകരായ പി.ജി.സത്യപാലന്‍, രാജിമോള്‍ ബാലകൃഷ്ണന്‍, പി.പി.ചന്ദ്രന്‍, സുമോദ് എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി,കുളമാവ് വനത്തില്‍ തുറന്നുവിട്ടു.പത്തടി നീളവും 4 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.

 

1 / 1

Continue Reading

Latest news

കായിക താരത്തെ മർദ്ദിച്ചു: പിന്നാലെ കയ്യും കാലും അടിച്ചോടിച്ചു ,മൂന്നംഗ സംഘത്തിനെതിരെ പരാതി

Published

on

By

മലപ്പുറം: നിലമ്പൂര്‍ കരുളായിയില്‍ കായിക താരത്തെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദേശീയ സ്കൂള്‍ കായിക മേളയില്‍ റിലേ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനാണ് മർദ്ദനമേറ്റത്.

ഫുട്ബോള്‍ കളിക്കാനായി ഷാന്‍ സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീണ ഷാനിനെ ബൈക്കിലുണ്ടായിരുന്ന 3 പേരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

മൂന്നംഗ സംഘത്തിൻറെ മർദ്ദനത്തിൽ ഷാനിന്റെ കയ്യിലെയും കാലിലെയും എല്ലിന് പൊട്ടൽ സംഭവിച്ചു. പരിക്കേറ്റ ഷാനിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഷാനിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ പൂക്കാട്ടുംപാടം പോലീസ് കേസെടുത്തു.

1 / 1

Continue Reading

Latest news

വോട്ടിങ്ങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ പ്രചാരണം: യുവാവിനെതിരെ കേസ്

Published

on

By

പാലക്കാട്: സമൂഹമാധ്യമത്തിലൂടെ വോട്ടിംഗ് രീതിയെ പറ്റി തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. ചെര്‍പ്പുളശ്ശേരി സ്വദേശി അഭിലാഷാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ സന്ദേശമയച്ചത്.

ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടിംഗ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.

1 / 1

Continue Reading

Latest news

100ൽ അധികം ലൈസൻസ് നൽകാൻ അനുവാദമില്ല:ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്, വിവാദമായതിന് പിന്നാലെ തീരുമാനം മാറ്റി എം.വി.ഡി

Published

on

By

തിരുവനന്തപുരം: പ്രതിദിനം 100ൽ കൂടുതല്‍ ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് പൊതുമധ്യത്തില്‍ ടെസ്റ്റ് നടത്തിപ്പിക്കാനുള്ള വിവാദ തീരുമാനം പിൻവലിച്ച് മോട്ടോര്‍ വാഹനവകുപ്പ്.

15 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ കൊണ്ട് മാധ്യമങ്ങളുടെയും വിദഗ്ദരുടെയും സാനിധ്യത്തില്‍ ടെസ്റ്റ് നടത്താനായിരുന്നു തിരുമാനം. ചൊവ്വാഴ്ച ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനിടെ വിവാദമുണ്ടാകുമെന്നതിനാൽ മാറ്റി.

ഒരു ദിവസം 30 ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നായിരുന്നു പുതിയ ഗതാഗതമന്ത്രി വന്നശേഷമുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനമെങ്കിലും മെയ് 1 മുതല്‍ നടപ്പാക്കാനിരുന്ന ചട്ടത്തിനെതീരെ ഉദ്യോഗസ്ഥക്കിടയിലും ഡ്രൈവിംഗ് സ്ളുകള്‍ക്കിടയിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു.

എന്നാൽ ഡ്രൈവിംഗ് സ്കൂകളുടെ പ്രതിഷേധത്തിന് പിന്നില്‍ ജീവനക്കാര്‍ തന്നെയൊണെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴുള്ള വിലയിരുത്തല്‍.

ഇതിന് പിന്നാലെ പുതിയ ചട്ടങ്ങൾക്കതീതമായി ദിവസവും 100 ലൈസന്‍സില്‍ കൂടുതല്‍ കൊടുക്കുന്ന മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ഇതിൽ നിന്നും 15 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുകയുമായിരുന്നു.

നിയമങ്ങളെല്ലാം പാലിച്ചാണ് ലൈസൻസ് നൽകുന്നതെങ്കിൽ അത് നേരിട്ട് ഹാജരായി വിശദീകരിക്കാൻ ഉദ്യോഗസ്ഥരോട് ഗതാഗത വകുപ്പ് നിർദ്ദേശിക്കുകയും ചെയ്തു.

നിലവിലെ കാലയളവിൽ 40 പുതിയ ലൈസന്‍സും 20 തോറ്റവർക്കായുള്ള ടെസ്റ്റ് നടത്തുന്നതും കൂട്ടി 60 ലൈസന്‍സ് നല്‍കണമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒപ്പം എങ്ങനെ പോയാലും 100 ലൈന്‍സ് പ്രതിദിനം നല്‍കാനാവില്ല എന്നും ചൂണ്ടിക്കാട്ടുന്നു.

ഇത് മറികടന്ന് 120 ലൈസന്‍സ് വരെ ചില ഓഫീസുകളില്‍ നിന്നും നൽകിയിരുന്നതായും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നുമാണ് ഗതാഗതമന്ത്രിയുടെ ആരോപണം.

വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിയമങ്ങളെല്ലാം പാലിച്ചാണ് ഈ ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നല്‍കുന്നതെങ്കില്‍ അത് നേരിട്ട് വിശദീകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം മുട്ടത്തറയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലൽ എംവിമാര്‍ക്ക് പരീക്ഷ നടത്താന്‍ ഗതാഗത വകുപ്പ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പിനിടെ വിവാദങ്ങള്‍ കൊഴുക്കുമെന്ന് മനസിലാക്കിയതോടെ തീരുമാനം ബന്ധപെട്ടവർ പിൻവലിയ്ക്കുകയായിരുന്നു.

1 / 1

Continue Reading

Trending

error: