M4 Malayalam
Connect with us

Latest news

ശബരിമലയില്‍ തിരക്കിന് ശമനമില്ല ; ദര്‍ശനം ഒഴിവാക്കി തീര്‍ത്ഥാടകര്‍ മടങ്ങുന്നു

Published

on

ശബരിമലയില്‍ തിരക്ക് അതിരൂക്ഷം. ദര്‍ശനം കിട്ടാതെ തീര്‍ത്ഥാടകര്‍ പന്തളത്ത് നിന്നും മടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മണിക്കൂറുകള്‍ കാത്തു നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മാലയൂരി മടങ്ങുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരാണ് ഇത്തരത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതെന്നാണ് സൂചന.

മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാത്തതിനാലാണ് ഭക്തര്‍ ഇത്തരത്തില്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാവുന്നത്.

ഒരാഴ്ചയോളമായി തുടരുന്ന തിരക്കിന് ഇന്നും ശമനമില്ല. കെഎസ്ആര്‍ടിസി ബസുകള്‍ പോലും മണിക്കൂറുകള്‍ പിടിച്ചിടുന്ന സാഹചര്യവും നിലവിലുണ്ട്.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്ത ജനങ്ങള്‍ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി. എന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രതാപന്റെ ആവശ്യം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തികഞ്ഞ പരാജയമായെന്നും അടിയന്തരപ്രമേയത്തില്‍ ടിഎന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി.

ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ഇന്ന് ചേരുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.

 

 

 

 

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത് മാതാവ്; ഉടൻ അറസ്റ്റെന്ന് പോലീസ്

Published

on

By

കൊച്ചി:എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറില്‍ നവജാത ശിശുവിനെ കൊന്ന് ,കവറിലാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മാതാവെന്ന് പോലീസ്.

ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി മാതാവ് സമ്മതിച്ചതായി പോലീസ് അറയിച്ചു.

ഇന്ന് 7.30 തോടെയാണ് നവജാത ശിശുവിന്റെ മൃതദ്ദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്.സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടാം നിലയിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 24 വയസുള്ള കുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു.

ജനിച്ച്് 3 മണിക്കൂറിനുള്ളില്‍ കുട്ടിയെ കൊലപ്പെടുത്തി ,മാതാവ് കൊറിയര്‍ കവറിലാക്കി വലിച്ചെറിയുകയായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് വെളിപ്പെടുത്തിയിട്ടുള്ളത്.മാതാവിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
കുട്ടിയുടെ മാതാവ് ലൈംഗീക പീഡനത്തിനിരയായി എന്നുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

റോഡിലേക്ക് വീണ പൊതി സമീപവാസി തുറന്നുനോക്കിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ വിവരം പോലീസ് അറയിക്കുകയായിരുന്നു.

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വലിച്ചെറിഞ്ഞു എന്ന് സംശയം ,ദുരൂഹത നീങ്ങുന്നു

Published

on

By

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറിൽ ആൺകുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു.

സമീപത്തുള്ള ഫ്ലാറ്റിൽ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.എന്നാൽ ഫ്ലാറ്റിൽ ഉള്ളവരെ ചോദ്യം ചെയ്തതിലൂടെ രണ്ടാം നിലയിലെ ഫ്ലാറ്റിലെ ശുചിമുറിയിൽ പോലീസ് രക്തക്കറ കണ്ടെത്തുകയായിരുന്നു.

രാവിലെ 8:40 ഓടെയാണ് സംഭവം.റോഡിലേക്ക് തെറിച്ച് വീണ പൊതി കണ്ടെത്തിയ സമീപവാസി ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടക്കത്തിൽ പ്രസവശേഷം മരിച്ചതാകാം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തലെങ്കിലും
ചോദ്യം ചെയ്യലിലൂടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണെന്ന് തെളിയുകയായിരുന്നു.സംഭവമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ് .

Continue Reading

Latest news

കുസാറ്റ് പ്രവേശന പരീക്ഷ തീയതികള്‍ പ്രസിദ്ധീകരിച്ചു

Published

on

By

കൊച്ചി ; കൊച്ചി സർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്-24) ഈ മാസം 10, 11, 12 തീയതികളില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.അപേക്ഷകർക്ക് പ്രൊഫൈലില്‍ നിന്ന് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകള്‍ക്കായി വെവ്വേറെ അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

admissions.cusat.ac.in. 0484 2577100.

കേരളത്തിന് അകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: https://admissions.cusat.ac.in/

Continue Reading

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Trending

error: