Connect with us

Latest news

ദേശീയ ചൂണ്ടയിടൽ മത്സരം കാണികൾക്ക് കൗതുകമായി; റഫീക്ക് ഖാദറിന് സമ്മാനമായി ലഭിച്ചത് അരലക്ഷം രൂപ

Published

on

പഴയങ്ങാടി: കനത്ത മഴയിലും തോരാത്ത ആവേശത്തോടെ ഏഴോം പുഴയിൽ ദേശീയ ചൂണ്ടയിടൽ മത്സരം കാണികൾക്ക് കൗതുകമായി.

69 പേർ പങ്കെടുത്ത മത്സരത്തിൽ, 850 ഗ്രാം തൂക്കമുള്ള കൊളോൻ മത്സ്യം ചൂണ്ടയിട്ട് പിടിച്ച് കാസർകോട് സ്വദേശി റഫീക്ക് കാദർ ജേതാവായി. 530 ഗ്രാമുള്ള ചെമ്പല്ലിയെ ചൂണ്ടയിൽ കോർത്ത മലപ്പുറം സ്വദേശി എൻ സലാഹുദ്ദീൻ രണ്ടാം സ്ഥാനം നേടി. കണ്ണൂർ സ്വദേശി എം സി രാജേഷ് മൂന്നാം സ്ഥാനവും അഷ്റഫ് കാസർകോട് നാലാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനത്തിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയുമാണ് സമ്മാനമായി ലഭിച്ചത്. ഏറ്റവും കൂടുതൽ തൂക്കം ലഭിക്കുന്ന മത്സ്യങ്ങൾ പിടിക്കുന്നവരാണ് വിജയികളായത്.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകി.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഏഴിലം ടൂറിസവും സംയുക്തമായി നടത്തിയ മത്സരത്തിന്റെ സമ്മാനദാനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. രാവിലെ കോട്ടക്കീൽ ഏഴിലം ടൂറിസം സെന്ററിൽ ജില്ലാ കലക്ടർ ചൂണ്ടയിട്ട് മത്സരം ഉദ്ഘാടനം ചെയ്തു.

വിനോദസഞ്ചാര മേഖലയിൽ വേറിട്ട പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും ചൂണ്ടയിടൽ പോലുള്ള മത്സരങ്ങളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും കലക്ടർ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ടൂറിസം കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ്, ആന്ധ്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ താരങ്ങൾ ഉൾപ്പെടെ 69 പേർ ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയിൽ നടന്ന മത്സരത്തിൽ പങ്കാളികളായി.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഏഴിലം ടൂറിസവുമായി ചേർന്ന് നടത്തിയ ചൂണ്ടയിടൽ മത്സരത്തിൽ ആദ്യമീനെ ചൂണ്ടയിലാക്കിയത് രാജേഷാണ്. ഏഴോം പുഴയിൽ നടന്ന മത്സരം കാണികൾക്ക് കൗതുകവും ആവേശവുമായി.

ചൂണ്ടയിടൽ അത്ര നിസ്സാരമല്ലെന്ന് തെളിയിച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം മത്സരാർഥികളാണ് മഴയെ വകവയ്ക്കാതെ മത്സരത്തിൽ പങ്കെടുത്തത്. വേറിട്ട മത്സരത്തിലൂടെ വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകൾ തുറന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരാർഥികൾ പറഞ്ഞു.

ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ടൂറിസം കലണ്ടർ അടിസ്ഥാനമാക്കി കയാക്കിങ് ചാമ്പ്യൻഷിപ്പ്, ബീച്ച് ഫുട്ബോൾ, മൺസൂൺ സൈക്ലിങ്, കളരി ചാമ്പ്യൻഷിപ്പ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടപ്പാക്കി വരുന്നത്.സമാപന ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ആംഗ്ലിങ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശീതൾ കാളിയത്ത്, മാനേജർ കെ സജീവൻ, പി കെ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, വൈസ് പ്രസിഡണ്ട് കെ എൻ ഗീത, സ്ഥിരം സമിതി അധ്യക്ഷൻ കെ പിഅനിൽകുമാർ, പഞ്ചായത്തംഗം കെ വി രാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ വി നാരായണൻ, സബ്കലക്ടർ അനുകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, മാനേജർ കെ സജീവൻ, ഏഴിലം ചെയർമാൻ പി അബ്ദുൾ ഖാദർ, എംഡി പി പി രവീന്ദ്രൻ, ഏഴോം ബാങ്ക് പ്രസിഡണ്ട് കെ ചന്ദ്രൻ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Latest news

ടിപ്പറും ജെസിബിയും വിട്ടുനൽകില്ലന്ന് ഉടമകൾ,വീട് നിർമ്മാണം പ്രതിസന്ധിയിൽ; കോതമംഗലം പോലീസിന്റെ ഇടപെടലിനെതിരെ പ്രതിഷേധം ശക്തം

Published

on

By

കൊച്ചി;കോതമംഗലം താലൂക്കിൽ കെട്ടിട നിർമാണ മേഖല പ്രതിസന്ധിയിൽ.വീട് നിർമ്മാണത്തിനായി പഴയ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും പുരത്തറയിലേക്ക് ആവശ്യമായ മണ്ണ് എത്തിയ്ക്കുന്നതിനും പോലീസ് ഏർപ്പെടുത്തിയിട്ടുള്ള വിലക്കാണ് പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്.

ഇതുമൂലം കനിവ് ,ലൈഫ് തുടങ്ങിയ ഭവന പദ്ധതികളിലെ നിർമ്മാണ പ്രവർത്തനങ്ങളും അവതാളത്തിലാക്കിയിരിയ്ക്കുകയാണ്.കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയുന്ന സ്ഥലത്തെത്തി,വാഹനങ്ങൾ പിടികൂടി പോലീസ് കേസ് ചാർജ്ജുചെയ്യുന്നതിനാൽ ജെ സി ബി ,ടിപ്പർ വാഹന ഉടമകൾ നിലവിൽ തങ്ങളുടെ വാഹനങ്ങൾ നിർമ്മാണ ആവശ്യങ്ങൾക്കായി വിട്ടുനൽകാൻ തയ്യാറാവുന്നില്ല.

മണ്ണുമാഫിയ സംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് പോലീസിന്റെ കർശന നിലപാടിന് കാരണമെന്നാണ് സൂചന.വീട് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യാൻ ആരംഭിയ്ക്കുമ്പോൾ തന്നെ ഇത്തരക്കാരിൽ ചിലർ ജിയോളജി-റവന്യു വകുപ്പുകളിലെ തങ്ങളുടെ ഇഷ്ടക്കാരെ വിളിച്ച് വിവരം നൽകുകുന്നത് പതിവായിരിയ്ക്കുകയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കോളുകളെത്തുമ്പോൾ ഈ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോസ്ഥർ നടപടികൾക്കായി പോലീസിനെ ചുമതലപ്പെടുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിവാഹനങ്ങൾ പിടിച്ചെടുത്ത് കേസ് ചാർജ്ജുചെയ്യുന്നതായിട്ടുമാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.

സ്ഥിരമായി ഉദ്യോഗസ്ഥർക്കി വിവരം നൽകുന്നവരൽ ചിലർ പോലീസ് നിരീക്ഷണത്തിലാണ്.ഇവരുടെ മൊബൈൽ വിളികൾ സംബന്ധിച്ചും ഇടപാടുകൾ സബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കെട്ടിട അവശിഷ്ടങ്ങൾ കൊണ്ടു പോകുന്നതിന് നിയമ തടസമില്ലങ്കിലും പോലീസ് വഴിയിൽ തടയുന്നതും നടപടികൾ സ്വീകരിയ്ക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

മണ്ണ് മാഫിയ എന്ന് ചിത്രീകരിച്ച് പലപ്പോഴും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ വൻതുകൾ കെട്ടിവച്ച് കോടതി വഴി വീണ്ടെടുക്കേണ്ട അവസ്ഥയും നിലവിലുണ്ട്.

ഭവന പദ്ധതികളിൽ ചിലതിന്റെ കാലാവധി മാർച്ചിൽ അവസാനിയ്ക്കും.ഈ സാഹചര്യത്തിൽ അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്നും നിയമപ്രകാരം ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിൽ നിന്നും പോലീസ് വിട്ടുനിൽക്കണമെന്നുമാണ് കെട്ടിട നിർമ്മാതാക്കളുടെയും തൊഴിലാളികളുടെയും ആവശ്യം.ഇത് സംബന്ധിച്ച ഇവർ ബന്ധപ്പെട്ട അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.

 

Continue Reading

Latest news

പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം നൽകി,47 കാരൻ 16 കാരിയെ സ്വന്തമാക്കി, തമിഴ്‌നാട്ടിലേയ്ക്ക് കടന്നെന്നുംസൂചന; അന്വേഷണം ഊർജ്ജിതം

Published

on

By

മൂന്നാർ;സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിൽ ബാലവിവാഹം നടന്നതായി റിപ്പോർട്ട്. 47 വയസ്സുള്ളയാൾ പതിനാറുകാരിയെ വിവാഹം കഴിച്ചതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.

കണ്ടത്തിക്കുടി സ്വദേശി രാമനാണ് രണ്ടാഴ്ച മുൻപ് പതിനാറുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പെൺകുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.വിവാഹത്തിന്റെ അടുത്ത ദിവസം തന്നെ അയൽവാസികൾ മൂന്നാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇയാളിൽനിന്നു പണം കൈപ്പറ്റിയതായും അയൽവാസികൾ പറയുന്നു. സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ഇടമലക്കുടിയിൽ നടത്തിയ അന്വേഷണത്തിൽ വിവാഹം നടന്നതായി സ്ഥിരീകരിച്ചു.

ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നെന്നും അന്വേഷണത്തെപ്പറ്റി വിവരം കിട്ടിയതോടെ തമിഴ്‌നാട്ടിലേയ്ക്ക് കടന്നെന്നുമാണ് സൂചന. ഇടുക്കി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സാമൂഹികക്ഷേമ വകുപ്പ് സംഭവം ബസംബന്ധിച്ച് റിപ്പോർട്ട് നൽകി.

എത്രയും വേഗം പെൺകുട്ടിയെ കണ്ടെത്താനും നാൽപത്തേഴുകാരനെതിരെ പോക്‌സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്യാനും നിർദേശം നൽകിയതായി ജില്ലാ സിഡബ്ല്യുസി ചെയർമാൻ ജയശീലൻ പോൾ അറിയിച്ചു.ലോക്ഡൗൺ കാലത്ത് ഇടുക്കിയിലെ തോട്ടം മേഖലയിൽ 7 ബാലവിവാഹങ്ങൾ നടന്നതായി സ്‌പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ബാലവിവാഹം- നടത്തുന്നവർക്കും വരനും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നയാളും വിവാഹത്തിനു നിർബന്ധിക്കുന്ന രക്ഷിതാക്കളും ചടങ്ങിനു കാർമികത്വം വഹിക്കുന്നയാളും കേസിൽ പ്രതികളാകുമെന്ന് നിയമവിദഗ്ധർ.

ബാലവിവാഹം ചെയ്യുന്ന വ്യക്തിക്ക് 2 വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മാതാപിതാക്കൾക്കും ബാലവിവാഹമാണെന്ന് അറിഞ്ഞുകൊണ്ട് പങ്കെടുക്കുന്നവർക്കും 2 വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാം.

 

Continue Reading

Latest news

ആദ്യം എക്‌സൈസ് സംഘത്തെ എതിരിട്ടത് കൂറ്റൻ നായ,പിന്നാലെ അക്രമിച്ച് തുരത്താനും ശ്രമം;ലിയോൺ റെജി പിടിയിൽ

Published

on

By

കൊച്ചി:കാക്കനാട് തുതിയൂരിൽ ലഹരി മാഫിയക്കെതിരെ എക്‌സൈസിന്റെ സർജിക്കൽ സ്‌ട്രൈക്ക്.ലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനി പിടിയിൽ.

തുതിയൂരിൽ തമ്പടിച്ച് ലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനി കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്.

പിടികൂടുടാൻ എത്തുമ്പോൾ സൈബീരിയൻ ഹസ്‌കി എന്ന ഇനത്തിൽപ്പെട്ട നായ ഇയാൾക്കൊപ്പം മുറിയിൽ ഉണ്ടായിരുന്നു.മുറിയിൽ പ്രവേശിച്ചയുടൻ ലിയോണിന്റെ നിർദ്ദേശത്തെത്തുടർന്ന് നായ ഉദ്യോസ്ഥരെ ആക്രമിയ്ക്കാൻ കുരച്ചുചാടി.ആദ്യം ഒന്ന് പകച്ചെങ്കിലും ഉദ്യമത്തിൽ നിന്നും ഉദ്യോഗസ്ഥർ പിൻമാറിയില്ല.

തുടർന്ന് തന്ത്രപരമായി നായയെ മറ്റൊരുമുറിയിലേയ്ക്ക് എത്തിച്ച് ,അകത്താക്കി കതകടച്ചശേഷം ലിയോണിനെ പിടികൂടുകയായിരുന്നു.ലഹരി ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്നതിനാൽ ശക്തമായ ചെറുത്തുനിൽപ്പാണ് ലിയോണിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നുമാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.

ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.അഞ്ച് ദിവസം മുൻപാണ് തുതിയൂർ സെന്റ് ജോർജ്ജ് കപ്പേള റോഡിലെ ഒരു വീട്ടിൽ ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇയാൾ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇയാൾ താമസിക്കുന്ന മുറിയിൽ തന്നെയാണ് നായയെയും പാർപ്പിച്ചിരുന്നത്.

ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുന്ന ഇയാളെക്കുറിച്ച് നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡേയ്ക്കും എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനും സൂചന ലഭിച്ചിരുന്നു.ഇയാൾ തുതിയൂരിൽ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും എവിടെയെന്ന് കൃത്യമായി കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഇയാൾ താമസം തുടങ്ങിയ അന്നുമുതൽ റൂമിന് പുറത്ത് ഇറങ്ങിയിരുന്നില്ല. ഓൺലൈൻ മുഖേന ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചിരുന്ന ഇയാളെ ആരും തന്നെ വീടിന് പുറത്ത് ഇറങ്ങി കണ്ടിട്ടില്ല.നായെ പേടിച്ച് ആരും ഇയാളെ അന്വേഷിച്ച് ചെല്ലാറുമില്ല.

മയക്ക് മരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകി കഴിഞ്ഞാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽ വച്ച് തന്നെ ഇടപാട് നടത്തിവരികയുമായിരുന്നു.ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോയും ഇന്റലിജൻസ് വിഭാഗവും നടത്തിയ അന്വേഷമണത്തിലാണ് ഇയാൾ താമസിയ്ക്കുന്ന സ്ഥലം കണ്ടെത്താനായത്.

മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതിനാൽ പിടിയിലായ ശേഷവും ഇയാൾ അക്രമം അഴിച്ചുവിട്ട് കൊണ്ട്,അലറി വിളിച്ചത്് കണ്ടു നിന്ന നാട്ടുകാരിൽ ഭീതി പടർത്തി.നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.ലിയോണിന് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന വരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ഗ്രാമിന് 2500 – ൽ പരം രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4000 മുതൽ 6000 രൂപ നിരക്കിൽ മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു ഇയാൾ.പാർട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ , സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സി ഇ ഒ ടി.ആർ അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Continue Reading

Latest news

ബീഎൽറാം സാധരണ നിലയിലേയ്ക്ക് ;അരിക്കൊമ്പൻ കാടുകയറി, വനത്തിലേയ്ക്ക് നീങ്ങാൻ മടിച്ച് ആനക്കൂട്ടം, ഭീതിവേണ്ടെന്ന് വനംവകുപ്പും

Published

on

By

മൂന്നാർ;അരിക്കൊമ്പൻ കാടുകയറി.കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കൂട്ടത്തിന്റെ നീക്കം മന്ദഗതിയിൽ.ബിഎൽറാമിൽ ജനജീവിതം സാധാരണ നിലയിലെന്നും ജാഗ്രത തുടരുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടത്തെ തുരത്താൻ ആർ ആർ ടി സംഘം പരിശ്രമിച്ചുവരികയായിരുന്നു.പ്രദേശത്ത് നാശനഷ്ടങ്ങൾ വിതച്ചിരുന്ന അരികൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് ദൗത്യസംഘം കാടുകയറ്റിയത്.കുഞ്ഞുങ്ങളും പിടകളും ഉൾപ്പെടെ 10 എണ്ണം വരുന്ന കൂട്ടത്തെ കാടുകയറ്റുന്നതിനുള്ള നീക്കം ഇനിയും വിജയിച്ചിട്ടില്ല.

പന്നിയാർ എസ്റ്റേറ്റിൽ നിലയുറപ്പിരുന്ന ആനക്കൂട്ടം പത്തേക്കർ ഭാഗത്തേയ്ക്ക് മാറിയതായിട്ടാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് ആനക്കൂട്ടം വേഗത്തിൽ കാട്ടിലേയ്ക്ക് മടങ്ങാൻ കൂട്ടാക്കാത്തത് എന്നാണ് ആർ ആർ ടി സംഘത്തിന്റെ നിഗമനം.

ഒരാഴ്ചയോളമായി പന്നിയാർ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ആനക്കൂട്ടം എത്തിയിരുന്നു.പന്നിയാർ എസ്റ്റേറ്റിൽ വച്ച് ഫോറസ്റ്റ് വാച്ചർ ശക്തിവേലൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ റേഷൻകട രണ്ട് തവണ ആന തകർത്തിരുന്നു.

നാട്ടുകാർ അരിക്കൊമ്പൻ എന്ന് പേരിട്ടിട്ടുള്ള കാട്ടുകൊമ്പനാണ് റേഷൻകട തകർത്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.വീടും കടകളുമെല്ലാം തകർത്ത് അരിതിന്നുന്ന രീതി തുടർന്നുവരുന്നതിനാലാണ് ഈ ആനയെ നാട്ടുകാർ അരിക്കൊമ്പൻ എന്ന് വിളിച്ച് തുടങ്ങിയതെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിയ്ക്കുന്ന വിവരം.

രണ്ടുദിവസത്തിനുള്ളിൽ ബിഎൽറാം പ്രദേശത്ത് അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തിരുന്നു.പ്രദേശവാസികളായ ബെന്നി,ഷൺമുഖവേൽ എന്നിവരുടെ വീടുകൾക്കാണ് ആനആക്രണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.

വീടുകളുടെ കേടുപാടുകൾ പരിഹരിയ്ക്കുന്നതിന് വനംവകുപ്പധികൃതർ ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.

 

Continue Reading

Latest news

കാട്ടുകൊമ്പനെ ശകാരിച്ച് കാടുകയറ്റി താരമായി, ജീവന്‍പൊലിഞ്ഞത് ആന ആക്രമണത്തില്‍; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന് ദാരുണാന്ത്യം

Published

on

By

മൂന്നാര്‍;സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍താരം ,ഫോര്‍സ്റ്റ് വാച്ചര്‍ ആനയിറങ്ങല്‍ അയ്യപ്പന്‍മുടി സ്വദേശി ശക്തിവേല്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഞെട്ടല്‍ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.

ഇന്ന് ഉച്ചയോടെ പന്നിയാര്‍ എസ്‌റ്റേറ്റിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.രാവിലെ പാതയോരത്ത് ശക്തിവേലിന്റെ സ്‌കൂട്ടര്‍ ഇരിയ്ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.ഏറെ നേരമായിട്ടും സ്‌കൂട്ടര്‍ എടുക്കാന്‍ ആള്‍ തിരകെ എത്താതിരുന്നതിനെത്തിടര്‍ന്ന് ഇവരില്‍ ചിലര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.

ആനയുടെ കുത്തും ചവിട്ടും ഏറ്റാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനയും വ്യക്തത വരുത്താനായിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം.

ഇന്നലെ രാത്രി ഈ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നെന്നും ഇത് മനസ്സിലാക്കി,ആനക്കൂട്ടിന്റെ സഞ്ചാരപദം തേടിയായിരിക്കാം ശക്തിവേല്‍ ഈ ഭാഗത്തെത്തിയതെന്നും തിരച്ചിലിനടയില്‍ ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടിരിയ്ക്കാമെന്നുമാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.

മേഖലയില്‍ ആനകളുമായി ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകിയിരുന്ന വാച്ചര്‍മാരില്‍ ഒരാളായിരുന്നു ശക്തിവേല്‍.ശാന്തന്‍പാറ -പൂപ്പാറ റോഡില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ ശക്തിവേല്‍ ശക്തിവേല്‍ ശകാരിച്ച് കാട്ടിലേയ്ക്ക് കയറ്റിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായരുന്നു.

 

Continue Reading

Trending

error: