M4 Malayalam
Connect with us

News

മുല്ലപ്പെരിയാർ കേസ്;കോടതി ഉത്തരവ് വഴികാട്ടി,ഇനി മുഖ്യം സർക്കാർ താൽപര്യമെന്ന് ഡോ .ജോ ജോസഫ്

Published

on

കോതമംഗലം;ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.നല്ലവരായ നിമയ വിദഗ്ധരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം നിർണ്ണായകമായി.ഈ വിജയം അവരുടേതും കൂടിയാണ്.ഇനി എല്ലാം കേരള സർക്കാരിന്റെ താൽപര്യം പോലെ നടക്കും.ഇത് സുവർണ്ണാവസരമാണ്.ഇനി ഇങ്ങിനെ ഒരു സാധ്യത ഒരു പക്ഷെ നമുക്ക് ലഭിക്കാൻ സാധ്യതയില്ല.കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് പറഞ്ഞു.

മുല്ലപ്പെരിയാർ ഡാം കേസിൽ തമിഴ്‌നാടിനെ അടിയറവ് പറയിച്ച് ,സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി സ്വന്തമാക്കിയതിനെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഡാമിന്റെ മേൽനോട്ടവും നടത്തിപ്പും സൂപ്പർവൈസറി കമ്മിറ്റിയുടെ നിയന്ത്രണത്തിലാക്കാണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്.ഡാമിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ഡോ.ജോ ജോസഫ് നൽകിയ ഹർജ്ജിയിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിട്ടുള്ളത്.

കോടതി നിർദ്ദേശ പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോയാൽ ഡാം സെയിഫ്റ്റി ആക്ട് പ്രകാരം സ്വതന്ത്ര സുരക്ഷാ വിദഗ്ധരക്കൊണ്ടാവും ഡാമിൽ പരിശോധന നടത്തുക.ഈ അവസരത്തിൽ എന്തൊക്കെ പരിശോധിക്കണം എന്നതിനെപ്പറ്റി അഭിപ്രായം പറയാൻ ഈ വിധിയിലൂടെ കേരളത്തിനും അവസരം ലഭിയ്ക്കും.ഇതുതന്നെയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധിയുടെ സുപ്രധാന നേട്ടം.ഡോ .ജോ ജോസഫ് പറഞ്ഞു.

പരിശോധനയിൽ സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ പുതിയ ഡാം ഉൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങളിലേയ്ക്ക് പോകേണ്ടിവരും.പുതിയ ഡാം നിർമ്മാണം, ജലനിരപ്പിന്റെ ക്രമീകരണം ഉൾപ്പെടെയുള്ള ഡാമിന്റെ എല്ലാകാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരമാണ് സുപ്രീം കോടതി സൂപ്പർവൈസറി കമ്മിറ്റിക്കാണ് നൽകിയിരിക്കുന്നത്.

ഡാമിന്റെ കാര്യത്തിൽ ഇതുവരെ തമിഴ്‌നാട് പറയുന്നത് കേൾക്കേണ്ട സ്ഥിതിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്.ഇതുഈ വിധിയോടെ ആ സാഹചര്യം മാറും.ലീക്ക്, ലീച്ചിംഗ്, പ്രഷറർ തുടങ്ങിയ ഡാമിന്റെ ഡാറ്റ എല്ലാവിധ കാര്യങ്ങളും കേരളത്തിന്റെകൂടി പ്രതിനിധി ഉൾപ്പെടുന്ന സമതിയ്ക്ക് പരിശോധിക്കാനുള്ള അവസരമാണ് വിധിയിലൂടെ ലഭിയ്ക്കുന്നത്.

ഡാമിൽ റൂൾക്കർവും, ഇൻസ്ട്രമെന്റേഷനും, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഡോ. ജോ ജോസഫ് കൂട്ടിച്ചേർത്തു.

2020 സെപ്റ്റംമ്പറിൽ ഡോ.ജോ ജോസഫിന്റെ നേതൃത്വത്തിൽ നൽകിയ കേസിലാണ് മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഇപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാന ഇടപെടൽ ഉണ്ടായിട്ടുള്ളത്.

ഡാമിന്റെ സുരക്ഷ കാര്യങ്ങളിലെ വീഴ്ച , സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, റൂൾക്കർവ് നടപ്പാക്കുന്നതിലെ വിമുഖത എന്നിവ ചൂണ്ടിക്കാട്ടിയും സൂപ്പർവൈസറി കമ്മിറ്റി ശക്തമാക്കണം,ഡാം സൂപ്പർവൈസറുടെ കീഴിൽ കൊണ്ടുവരണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുമാണ് ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.

2021 ൽ ഈ ഹർജ്ജിയിൽ ഒരു ഇന്ററിം ഓർഡർ കോടതി നൽകിയിരുന്നു.ഇതിന്റെ തുടർച്ചയായി ഈ മാസം 8-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡാം നടത്തിപ്പിന് കോടതി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഭൂകമ്പങ്ങൾ അളക്കാനും അത് ഡാമിനെ എങ്ങനെ ബാധിക്കും എന്നു പഠിക്കാനുമുള്ള രണ്ട് ഉപകരണങ്ങളാണ് സേസ്‌മോഗ്രാഫും, ആക്‌സ്‌ലോഗ്രാഫും.1991 ൽ ഇവ ഡാമിൽ സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലായില്ല.കഴിഞ്ഞ 30 വർഷമായി തമിഴ്‌നാട് ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ തയ്യാറായില്ല.

പല കാരണങ്ങളും പറഞ്ഞ് അത് മാറ്റിവച്ചു. പക്ഷെ ഈ കേസിലെ ആദ്യ കോടതി ഉത്തരവ് എത്തിയതിന് പിന്നാലെ തമിഴ്‌നാട് ഈ ഉപകരണങ്ങൾ സ്ഥാപയ്ക്കാൻ നിർബന്ധിതരായി.

തമിഴ്‌നാടിന്റെ തടസ്സവാദങ്ങളെ പൊളിച്ചടുക്കി,കേരളത്തിലെ ജനങ്ങളുടെ ആശങ്കയും ആവലാതിയും കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴഞ്ഞതാണ് സംസ്ഥാനത്തിന് അഭിമാനിയ്ക്കാവുന്ന തരത്തിലേയ്ക്ക് മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി ഇടപെലുണ്ടായിട്ടുള്ളത്.

ഇനി സംസ്ഥാന ഗവൺമെന്റിന്റെ താൽപര്യമാണ് ഇക്കാര്യത്തിൽ പ്രധാനം.സുപ്രീംകോടതി വിധി നടപ്പിലായാൽ ഡാമിന്റെ കാര്യത്തിൽ നമുക്കും നിർണ്ണായക ഇടപെടലുകൾക്ക് അവസരം ലഭിയ്ക്കും.ഡോ.ജോ ജോസഫ് വിശദമാക്കി.

എറണാകുളം മെഡിയ്ക്കൽ കോളേജിലെ ജോലി രാജിവച്ചാണ് ഡോ.ജോ ജോസഫ് പൊതുപ്രവർത്തനിറങ്ങിയത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ട്വൻന്റി ട്വൻന്റി സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫ് കോതമംഗലത്ത് മത്സരിച്ചിരുന്നു.

കേരള-തമിഴ്‌നാട് സർക്കാരുകളെയും മേൽനോട്ടസമതിയെയും സെന്ററൽ വാട്ടർ കമ്മിഷനെയും എതിർകക്ഷികളാക്കിയാണ് ഡോ.ജോ ജോസഫ് കോടതിയിൽ ഹർജ്ജി നൽകിയിരുന്നത്.കോതമംഗലം സ്വദേശി കൂടിയായ അഡ്വ. സൂരജ് ടി ഇലഞ്ഞിക്കൽ ആയിരുന്നു മുഖ്യനിയമോപദേശകൻ.

ഡോ.ജോ ജോസഫിന്റെ ഹർജ്ജിയിൽ ഇപ്പോൾ ഇടക്കാല ഉത്തരവാണ് ഉണ്ടായിട്ടുള്ളതെന്നും ഹർജ്ജി സുപ്രീംകോടതി ഇപ്പോഴും നിലനിർത്തിയിരിയ്ക്കുകയാണെന്നും ഏത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടായാലും വീണ്ടും ഇതെ കോടതിയെ തന്നെ സമീപിയ്ക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോതമംഗലം അഡ്വ. സൂരജ് അറിയിച്ചു.

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: