Connect with us

Film News

“മഹാറാണി”ടീസര്‍ ടൊവീനോ തോമസ് റിലീസ് ചെയ്തു

Published

on

കൊച്ചി;യുവനിരയിലെ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “മഹാറാണി”യുടെ ടീസര്‍ ടൊവീനോ തോമസ് റിലീസ് ചെയ്തു.

നവംബര്‍ 24 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്.ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും,രാജീവ്ആലുങ്കലിന്റെയും വരികള്‍ക്ക്‌സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥന്‍ ആണ്. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2 ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍വള്ളിക്കുന്ന്,വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍,മനോജ്പന്തയില്‍, ക്രീയേറ്റീവ്‌കോണ്‍ട്രിബൂട്ടേഴ്സ്- ബൈജു ഭാര്‍ഗവന്‍, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്റ്റര്‍ – സാജു പൊറ്റയില്‍ക്കട ,റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരണ്‍ മോഹന്‍, പി.ആര്‍.ഒ – പി ശിവ പ്രസാദ് & ആതിര ദില്‍ജിത്ത്, സൗണ്ട് മിക്‌സിങ് – എം.ആര്‍ രാജാ കൃഷ്ണന്‍, സ്റ്റില്‍സ് -അജി മസ്‌കറ്റ്, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

 

 

1 / 3
2 / 3
3 / 3

Film News

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;നടൻ ടോവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു, വേദനയിൽ പങ്ക് ചേർന്ന് താരം

Published

on

By

ഏറ്റുമാനൂർ: പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലറ തെക്കേഈട്ടിത്തറ സ്വദേശിയും നടൻ ടോവിനോ തോമസിന്റെ പാചകക്കാരനും കൂടിയായ വിഷ്ണു (31)ആണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ രണ്ടു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ മണർകാട് പട്ടിത്താനം ബൈപ്പാസിൽ ചെറുവണ്ടൂർ ഭാഗത്തായിരുന്നു അപകടം.

പേരൂരിലെ ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോകുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കും
എതിർദിശയിൽ നിന്നും എത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാർ ചേർന്ന് തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിൽ ടോവിനോ തോമസ് അനുശോചനം രേഖപ്പെടുത്തി. പാരലൽ കോളേജ് അധ്യാപകനായിരുന്ന ശിവനന്ദൻ രാജി ദമ്പതികളുടെ മകനാണ് വിഷ്ണു.

ഭാര്യ: ആതിര, സഹോദരങ്ങൾ: ശ്രീജ, ജ്യോതി, സംസ്കാരം ഇന്ന് നാല് മണിക്ക് വെച്ചൂരിലെ വീട്ടുവളപ്പിൽ നടക്കും.

1 / 3
2 / 3
3 / 3

Continue Reading

Film News

“ഭ്രമയുഗം” റിലീസ് വൈകുമോ?;മമ്മൂട്ടി ആരാധകർ ആശങ്കയിൽ, “പുഞ്ചമൺ പോറ്റി”യെ തീയറ്ററിൽ എത്തിക്കാൻ നീക്കം സജീവം

Published

on

By

കൊച്ചി; മമ്മൂട്ടി ചിത്രം ഭ്രമയുഗം റീലീസ് വൈകുമോ?സിനിമ മേഖലയിൽ ഇക്കാര്യത്തിൽ ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.ചിത്രവുമായി ബന്ധപ്പെട്ടുള്ള ഹർജ്ജിയിൽ ഹൈക്കോടി ഇടപെട്ടിട്ടുള്ള സാഹചര്യത്തിലാണ് റീലിസ് നീളുമോ എന്നുള്ള സംശയം ബലപ്പെടാൻ കാരണം.

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.അണിയറ പ്രവർത്തകർ ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയിരുന്നു.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നാണ് പേര് നൽകിയിട്ടുള്ളതെന്നും ഇത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നുമാണ് ഹർജ്ജിയിൽ ഇല്ലക്കാർ ഉന്നയിച്ചിട്ടുള്ള പ്രാധന ആരോപണം.

ഹർജിയിൽ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചു.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നും ഹർജിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, മമ്മൂട്ടിയെപ്പോലെ പ്രശസ്തനായ നടൻ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കാൻ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലന്നും ഹർജ്ജിയിൽ പറയുന്നു.തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമർശങ്ങളും നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

 

1 / 3
2 / 3
3 / 3

Continue Reading

Film News

പുതിയ പാന്റും ഷര്‍ട്ടും കൂളിംങ് ഗ്ലാസുമൊക്കെ റെഡിയാക്കിയിരുന്നു,മുണ്ടും ഷര്‍ട്ടും ധരിച്ചത് വീഡിയോ കണ്ടതിനാല്‍-വേദിയില്‍ “ലാളിത്യ”ത്തിന്റെ രഹസ്യം പങ്കിട്ട് മമ്മൂട്ടി

Published

on

By

കൊല്ലം;വിവേചനങ്ങളില്ലാത്ത പലതരം കലകളുടെ സമ്മേളനമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്നും ഇതു തുടരണമെന്നും നടന്‍ മമ്മൂട്ടി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ കണ്ണൂരിന് സ്വര്‍ണ്ണകപ്പ് സമ്മാനിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എന്നെപ്പോരാള്‍ക്ക് ഈ പരിപാടിയില്‍ എന്തകാര്യം എന്നാണ് യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത്. നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്ന് മന്ത്രി പറഞ്ഞു. ഞാനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കാഴ്ചയിലേ അങ്ങനെയുള്ളൂ, എനിക്കു വയസ്സ് പത്തുതൊണ്ണൂറായി.

എന്തായാലും വരാമെന്ന് തീരുമാനിച്ച,് പുതിയ ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ ഒരുക്കിവച്ചു.അപ്പോഴാണ് ഒരു വിഡിയോ കണ്ടത്.മമ്മൂട്ടി ഏത് ഉടുപ്പിട്ടിട്ടാവും ഇവിടെ വരികയെന്നാണ് അതില്‍ ചോദിക്കുന്നത്.

മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാകും വരികയെന്ന്് പറയുന്നതും കേട്ടു. അതുപ്രകാരമാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നത്.മൈക്കിന് മുന്നില്‍ നിന്നും അല്‍പ്പം മാറി ,സദസിനെ വേഷം കാണിച്ച് അദ്ദേഹം വ്യക്തമാക്കി.

”ഇത്ര വലിയ ജനക്കൂട്ടം കാണുമ്പോള്‍ പരിഭ്രമമുണ്ട്. വാക്കുകള്‍ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതാണ് അതിലൊന്ന്. മഴ പെയ്യുന്നതിനുള്ള സാധ്യതയാണ് മറ്റൊന്ന്.

പെട്ടെന്നു മഴ പെയ്താല്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയുമുണ്ട്.ഞാന്‍ പഠിച്ച കാലത്തെ സ്‌കൂളല്ല ഇപ്പോള്‍. അന്ന് പത്താം ക്ലാസ്സ് വരെയേ സ്‌കൂളുള്ളൂ.

ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെയുണ്ട്. കലാപരിപാടികളിലെ വിജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ് എന്നോര്‍ക്കണം. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണ്.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉല്‍ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ കലാപാരമ്പര്യം തുടരുന്നതിനുള്ള പദ്ധതിക്ക് സാമ്പത്തികം തടസ്സമാകില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക അടുത്ത വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും മാനുവല്‍ പുതുക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

വട്ടപ്പാട്ടില്‍ മത്സരിച്ച് മടങ്ങുമ്പോള്‍ അപകടം പറ്റിയ മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി 50,000 രൂപയുടെ ധനസഹായവും മന്ത്രി പ്രഖ്യാപിച്ചു.കലോത്സവത്തിന് ഭക്ഷണം തയാറാക്കിയ പഴയിടം മോഹനന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ളവരെ ആദരിച്ചു.

മന്ത്രിമാരായ സജി ചെറിയാന്‍, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി, എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ്, പി.സി. വിഷ്ണുനാഥ്, പി.എസ്. സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, കലക്ടര്‍ എന്‍.ദേവിദാസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

5 ദിവസം നീണ്ട കലാമാമാങ്കത്തില്‍ 24 വേദികളിലെ 239 ഇനങ്ങളിലായി 12,217 കുട്ടികളാണു മത്സരിച്ചത്.സമാപന ചടങ്ങുകള്‍ വീക്ഷിക്കാന്‍ വന്‍ജനക്കൂട്ടവും എത്തിയിരുന്നു.

 

1 / 3
2 / 3
3 / 3

Continue Reading

Film News

ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് ചന്ദ്രയാന്‍ ദൗത്യം

Published

on

By

കൊച്ചി:2023 – ല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് രാജ്യത്തെ അഭിമാനത്തിന്റെ കൊടിമുടിയിലേക്ക് എടുത്ത് ഉയര്‍ത്തിയ ചന്ദ്രയാന്‍ തന്നെ.

ഒപ്പം തന്നെ ചാറ്റ് ജിപിറ്റി, യൂട്യൂബ്, തുടങ്ങിയ കാര്യങ്ങളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
ഫേസ്ബുക്ക്, വെതര്‍, ജി മെയില്‍,ആമസോണ്‍, വാട്‌സ്ആപ്പ് എന്നിവയാണ് ഇക്കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട സെര്‍ച്ചുകളില്‍ മിന്നിയത് കിയാര അദ്വാനി ആണെങ്കിലും സംഗീത ലോകത്തെ താരം അര്‍ജിത്ത് സിംഗ് ആണ്.

സൂപ്പര്‍ ഹീറോ സെര്‍ച്ചില്‍ സ്‌പൈഡര്‍മാന്‍ ഇടം പിടിച്ചപ്പോള്‍ “മോയെ മോയെ ” ഗാനവും ആളുകള്‍ വിടാതെ പിൻതുടർന്നിരുന്നു.

സിനിമയുടെ കാര്യം എടുത്താല്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം അന്തര്‍ദേശീയ തലത്തില്‍ തിരഞ്ഞ സിനിമയുടെ റെക്കോര്‍ഡ് ഷാരൂഖാന്റെ ജവാനാണ്, ഗദ്ദര്‍ 2, പത്താന്‍ എന്നിവയും ട്രെന്‍ഡിങ് സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചു.

ആരോഗ്യസംരക്ഷവും ചർമ്മ സംരക്ഷണവും ലക്ഷ്യമിട്ടുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെക്കുറിച്ചും സൂര്യാഘാതം തടയുന്ന  വസ്തുക്കളെക്കുറിച്ചും തിരഞ്ഞവരും മുൻപന്തിയിൽ ഉൾപ്പെടും.

യൂട്യൂബില്‍ 5K സബ്‌സ്‌ക്രൈബേഴ്സ് നേടാം എന്നത് മുതല്‍ കാഞ്ചീപുരം സാരി വരെ സെര്‍ച്ച് ലിസ്റ്റില്‍ മുന്നിട്ടു നിന്നിരുന്നു.

 

 

1 / 3
2 / 3
3 / 3

Continue Reading

Film News

മമ്മൂട്ടി-ജ്യോതിക ചിത്രം “കാതല്‍ ദി കോര്‍”ചരിത്ര വിജയത്തിലേക്ക് !

Published

on

By

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത “കാതല്‍ ദി കോര്‍” ചരിത്രം വിജയത്തിലേക്ക്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചുകൊണ്ട് തിയറ്ററുകളില്‍ നിറസാനിധ്യം അറിയിച്ച ചിത്രം 40 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.

നവംബര്‍ 23നാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്തത്. സ്ലോ ഫേസില്‍ സഞ്ചരിച്ച് സുഖമുള്ളൊരു വേദന പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഈ സിനിമ മനുഷ്യ മനസ്സുകളില്‍ മൂടികിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതുമായ വികാരവിചാരങ്ങളെ കുറിച്ചാണ് സംവദിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ ‘കാതല്‍ ദി കോര്‍’ല്‍ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്.

സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുര്‍ബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്ന ഈ സിനിമ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

അന്‍വര്‍ അലിയും ജാക്വിലിന്‍ മാത്യുവും ചേര്‍ന്ന് വരികള്‍ ഒരുക്കിയ ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് മാത്യൂസ് പുളിക്കനാണ് സംഗീതം പകര്‍ന്നത്. സാലു കെ തോമസ് ഛായാഗ്രാഹണം നിര്‍ഹഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഫ്രാന്‍സിസ് ലൂയിസ് കൈകാര്യം ചെയ്തു.

കലാസംവിധാനം: ഷാജി നടുവില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: ശബരി.

 

1 / 3
2 / 3
3 / 3

Continue Reading

Trending

error: