Connect with us

Latest news

നാടിന്റെ കാരുണ്യവും കരുതലും തുണയായി, അടിമാലിയിൽ മണിക്കുട്ടിക്ക് സ്‌നേഹവീട് ഒരുങ്ങുന്നു

Published

on

അടിമാലി;മരണമുഖത്തുനിന്നും പതിയെ ജീവിതത്തിലേയ്ക്ക് പിച്ചവച്ചുതുടങ്ങിയ മണിക്കുട്ടിക്കായി അടിമാലിയിൽ സ്‌നേഹവീട് ഒരുങ്ങുന്നു.

അടിമാലി ഇരുനൂറ് ഏക്കർ സ്‌നേഹ സാന്ത്വനം തീപ്പൊള്ളൽ ചികത്സ കേന്ദ്രത്തിലെ ജോർജ്ജ് ഫിലിപ്പ് വൈദ്യൻ, കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ,തിരുവന്തപരം ഐടുഐ ന്യൂസ് എന്നിവരുടെ കൂട്ടായമയിൽ വിവിധ സംഘടനകളുടെയും പൊതുജങ്ങളുടെ സഹകരണത്തോടെയുമാണ് വീട് നിർമ്മിയ്ക്കുന്നത്.

ഇടുക്കി ജില്ലകളക്ടർ ഷീബ ജോർജ്ജ് ശിലാസ്ഥാപനം നിർവ്വഹിച്ചു.വീട് നിർമ്മിക്കാൻ ജോർജ്ജ് വൈദ്യർ നൽകുന്ന 5 സെന്റ് സ്ഥലത്തിന്റെ പ്രമാണം സബ്ബ്കളക്ടർ വിഎ ജയകൃഷ്ണൻ അളകനന്ദയ്ക്ക് കൈമാറി.

ആയിരംഏക്കർ സെന്റ്‌തോമസ് ചർച്ച് പാരീഷ്ഹാളിൽ നടന്ന വികാരി റവറൽ ഫാദർ ജോർജ്ജ് കരിവേലിയ്ക്കൽ അധ്യക്ഷത വഹിച്ചു.റവൽ ഫാദർ എൽദോസ് കൂറ്റപ്പാല,ഫാ.മത്തായി കുളങ്ങരക്കുടി ,റവ.ഫാദർ സോണി പള്ളത്തുകുടുയിൽ,റവ,ഫാദർ റെജി പാലേക്കാടൻ,കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി,എച്ച് എം സിസ്റ്റർ ക്രീസ്റ്റീന,പഞ്ചായത്തംഗം റോയി പാലയ്ക്കൽ, അടിമാലി സി ഐ ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു

ജോർജ്ജ് ഫിലിപ്പ് വൈദ്യർ സ്വാഗതവും അടിമാലി എൻ എസ് എസ് കരയോഗം ട്രഷറാർ അജിത് കുമാർ കെ എം കൃതജ്ഞതയും അർപ്പിച്ചു.

ചികത്സയിക്ക് എത്തിച്ചത് പൊള്ളേലേറ്റ് ,ശരീരഭാഗങ്ങളിൽ വൃണങ്ങൾ രൂപപ്പെട്ട നിലയിൽ

മുഖത്തിന്റെ ഒരുവശം മുതൽ കാൽപാദം വരെ പൊള്ളലേറ്റ് ശരീരഭാഗങ്ങൾ വികൃതമായി ,വൃണങ്ങൾ രൂപപ്പെട്ട നിലയിലാണ് അളകനന്ദയെ ജോർജ്ജ് വൈദ്യന്റെ ചികത്സ കേന്ദ്രത്തിൽ അമ്മുമ്മ ഗീത എത്തിയ്ക്കുന്നത്.

പിന്നെ മാസങ്ങളോളം നീണ്ടുനിന്ന പാരമ്പര്യ ചികത്സ.ഒപ്പം കൂടെ നിർത്തി ,കരുതലോടെയുള്ള പരിചരണവും ലഭ്യമാക്കി.ഫലം അത്ഭതാവഹമായിരുന്നു.

പൊള്ളലിനെത്തുടർന്നുള്ള മുറിവുകളെല്ലാം ചികത്സ തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ കരിഞ്ഞു,വേദനയും വൈഷമ്യങ്ങളും പാടെ വിട്ടകന്നു.ഇപ്പോൾ അളകന്ദ കൂമ്പൻപാറ ഫാത്തിമ മാത സ്്കൂളിൽ ചേർന്ന് ,മുടുങ്ങിപ്പോയ തന്റെ പഠനം പുനരാരംഭിച്ചു.

നന്നായി പഠിച്ച് മാർക്ക് വാങ്ങണം.. പിന്നെ ഒരു ജോലിയൊക്കെ തരപ്പെടുത്തണം ..ഇപ്പോഴത്തെ ആഗ്രഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായുന്നു മണിക്കുട്ടിയുടെ പ്രതികരണം.

അളകനന്ദയ്ക്ക് ദുരിത ജീവിതം സമ്മാനിച്ചത് അച്ഛന്റെ ആസിഡ് ആക്രമണം

കഠനിന ഹൃദയുടെയും മനസിളക്കുന്നതാണ് മണിക്കുട്ടിക്ക് പൊള്ളൽ ഏൽക്കുന്നതിനും മാതാപിതാക്കളെ നഷ്ടപ്പെടുന്നതിനും ഇടയാക്കിയ സംഭവ പരമ്പരകൾ.

കൊട്ടിയൂർ പള്ളത്ത് സിനിൽകുമാർ -മിജിത ദമ്പതികളുടെ മകളായിരുന്നു മണിക്കുട്ടി.വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം അവൾ മണിക്കുട്ടിയാണ്.

ചെറുപ്പത്തിലെ മകളെ മണിക്കുട്ടി എന്നാണ് മാതാവ് മിജിത വിളിച്ചിരുന്നത്.പിന്നെ ഈ വിളി ബന്ധുക്കളും നാട്ടുകാരും തുടരുകയായിരുന്നു.

വയനാട് കാക്കവയൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ഏഴാം ക്ലാസ് പഠിയ്ക്കുമ്പോൾ ,2022 ജനുവരി 15-ന് ഉച്ചയൂണിന് തയ്യാറെടുക്കുമ്പോഴാണ്് അളകനന്ദയ്ക്ക് മാതാപിതാക്കളെ നഷ്ടമാവുന്നതിന് കാരണമായ സംഭവ പരമ്പരകളുടെ തുടക്കം.

ഈ സമയം മജിത ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ മക്കളുമായി മജിത മാറി താമസിയ്ക്കുകയായിരുന്നു.ഉപജീവനത്തിനായി മുറിവാടകയ്‌ക്കെടുത്ത് നാരങ്ങവെള്ളവും ചെറുപലഹാരങ്ങളുമൊക്കെ മറ്റുംല വിൽക്കുന്ന ഒരു വ്യാപാര സ്ഥാപനവും മാജിത ആരംഭിച്ചിരുന്നു.

മക്കളും അന്നെ ദിവസം ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഇവർ ചോറുണ്ണാൻ കടയിൽ നിന്നും മുകളിലെ നിലയിലേക്ക് കയറി.ഈ സമയം ടെറസിന്റെ മുകളിൽ ഒളിച്ചിരിക്കുന്ന നിലയിൽ സനിൽകുമാറിനെ അതുൽ കണ്ടു.ഈ വിവരം അറയിക്കാൻ അതുൽ അമ്മയുടെ അടുത്തേക്ക് ഓടി.പിന്നാലെ സനിൽകുമാറും എത്തി.

അടുത്തെത്തിയപ്പോൾ ബക്കറ്റിൽ കൈയ്യിൽക്കരുതിയിരുന്ന ആസിഡ് സനൽകുമാർ മജിതയുടെ ദേഹത്തേയ്ക്ക് ഒഴിച്ചു.ഈ സമയം അടുത്തുനിന്നിരുന്ന മണിക്കുട്ടിയുടെ ദേഹത്തും ആസിഡ് വീണു.ആസിഡ് ഒഴിച്ചശേഷം സനിൽ ഓടിരക്ഷപെട്ടു.

തുടർന്ന് ഓടിക്കൂടിയവർ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.ഏട്ടാം ദിവസം രാവിലെ മിജിത മരണപ്പെട്ടു.സംഭവം നടന്ന് 3 ദിവസം പിന്നിട്ടപ്പോൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ സനിലിന്റെ ജഡം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

രക്ഷയായത് “സ്‌നേഹ സാന്ത്വനം”

പരിശോധനയിൽ മണിക്കുട്ടിയുടെ ആന്തരീക അവയവങ്ങൾക്ക് കുഴപ്പിമില്ല എന്ന് ഡോക്ടർമാർ സ്ഥീരീകരിച്ചു.മൂന്നരമാസത്തോളം നീണ്ട ചികത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ പോയി മരുന്നുകഴിച്ചാൽ മതിയെന്നും പറഞ്ഞ് മണിക്കുട്ടിയെ ഡോക്ടർ മണിക്കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തു.ഇതിനകം പലവഴിക്ക് 2 ലക്ഷത്തിലേറെ രൂപയും ചിലവായിരുന്നു.

ഈയവസരത്തിലാണ്് അടിമാലിയിൽ പൊള്ളലിന് ചികത്സിക്കുന്ന ജോർജ്ജ് വൈദ്യരെക്കുറിച്ച് ഗീത അറിയുന്നത്.തുടർന്ന് വൈദ്യശാലയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കുകയായിരുന്നു.പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ വൈദ്യശാലയിൽ സഹായിയായി, ഗീത ഇവിടെത്തന്നെ കൂടുകയായിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു ; ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

Published

on

By

പാലക്കാട്‌ ; സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു.

അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ അമ്മ ജീവനൊടുക്കി: ആത്മഹത്യ മകന് വിഷം നൽകിയ ശേഷം

Published

on

By

ഇടുക്കി: കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ മോളെ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആലപ്പുഴയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു: രോഗിക്ക് ദാരുണാന്ത്യം

Published

on

By

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. രോഗിക്ക് ദാരുണാന്ത്യം.

എസ് എൽ പുരം കളത്തിൽ ഉദയൻ (64) ആണ് മരിച്ചത്.എസ് എൻ കോളേജിന് സമീപത്തുള്ള ദേശീയപാതയിൽ ആലപ്പുഴയിലേക്ക് പോയ കാറും ചേറത്തറയിലേക്ക് പോയ ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: