Connect with us

Latest news

ഡിഫന്ററിൽ മമ്മൂട്ടിയുടെ മാസ് എൻട്രി;മഴയെ അവഗണിച്ചും കാത്തുനിന്ന ആരാധകർക്ക് ആഹ്‌ളാദം

Published

on

കോതമംഗലം;തുണ്ടത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണർവ്വ്.മഹാനടൻ മമ്മൂട്ടി എത്തിയതറിഞ്ഞ് ആരാധക വൃന്ദം വനപാതയിൽ തടിച്ചുകൂടി.ശക്തമായ മഴ വകവയ്ക്കാതെ താരത്തെ കാണാൻ സമീപപ്രദേശങ്ങളിൽ നിരവധി ആരാധകരാണ് മണിക്കൂറുകളോളം കാത്തുനിന്നത്.

രാവിലെ 10 മണിയോടെ ലൊക്കേഷനിൽ എത്തിയ താരം മഴമൂലം മുടങ്ങിയ ഏതാനും ഭാഗങ്ങളും കൂടി ചിത്രീകരിച്ച ശേഷമെ കോതമംഗലത്ത് നിന്നും മടങ്ങകയുള്ളു എന്നാണ് അറിയുന്നത്.വൈകിട്ട് 7 മണിക്ക് ശേഷവും മമ്മൂട്ടി ലൊക്കേഷനിൽ നിന്നും മടങ്ങിയിട്ടില്ല.

ബി ഉണ്ണികൃഷ്ണന്റെ ഇനിയും പേരിടാത്ത ചിത്രത്തിലാണ് താരം അഭിനയിച്ചുവരുന്നത്.ഇതിന്റെ ഏതാനും രംഗങ്ങളുടെ ചിത്രീകരണമാണ് ഇന്ന് കോതമംഗലം വടാട്ടുപാറ തുണ്ടംവനഭാഗത്ത് ഒരുക്കിയിട്ടുള്ള ലൊക്കേഷനിൽ നടക്കുന്നത്.

നിർത്താതെ മഴയുണ്ടായിരുന്നെങ്കിലും ഇഷ്ടതാരം ലൊക്കേഷനിൽ ഉണ്ടെന്നറിഞ്ഞ് ആരാധരിൽ നല്ലൊരുവിഭാഗവും കാത്ത്‌നിൽപ്പ് തുടരുകയായിരുന്നു.

തുണ്ടത്തും പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചയോളമായി ചിത്രീകരണം നടന്നുവന്നിരുന്നെങ്കിലും പ്രമുഖ താരങ്ങളാരും എത്തിയിരുന്നില്ല.തുണ്ടത്തെ ലൊക്കേഷനിലെ ചിത്രീകരണം ഇന്ന് സമാപിച്ചു.സമീപ്രദേശമായ ചെങ്കരയിലാണ് അടുത്ത ദിവസങ്ങളിൽ ചിത്രീകരണം നടക്കുന്നതെന്നാണ് സൂചന.

 

Latest news

ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Published

on

By

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

 

Continue Reading

Latest news

പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published

on

By

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്‌ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.

ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.

 

Continue Reading

Latest news

പൂട്ടിയ ബഡ്‌സ്‌കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Published

on

By

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്‌കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം  ശശികുമാർ , കെ റ്റി  അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.

Continue Reading

Trending

error: