M4 Malayalam
Connect with us

Latest news

കോതമംഗലം ലയൺസ് ക്ലെബ്ബ് സുവർണ്ണ ജൂബിലി നിറവിൽ; ജനകീയ പദ്ധതികൾ നടപ്പിലാക്കും, സൗജന്യമായി വീട് നിർമ്മിച്ച് നൽകുന്നതിനും പദ്ധതി

Published

on

കോതമംഗലം;സുവർണ ജൂബിലി വർഷത്തിൽ ദുർബ്ബല വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് കോതമംഗലം ലയൺസ് ക്ലെബ്ബ് ഭാരവാഹികൾ അറയിച്ചു.

ഭവനരഹിതർക്ക് വീട് വച്ചുനൽകുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം.വൃക്ക രോഗികൾക്ക് ഡയാലിസിസ്, നിർദ്ധനവിദ്യാർത്ഥികളെ ദത്തെടുക്കൽ, ദുർബലരായ വനിതകൾക്ക് തയ്യൽമെഷീൻ, രോഗികൾ അടങ്ങുന്ന കുടുംബങ്ങൾക്ക് ഓണകിറ്റ്, ഭിന്നശേഷിക്കാർക്കും വയോധികർക്കും സഹായം, കോളേജ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം എന്നിവയും നടപ്പിലാക്കും.

സ്‌കൂളുകളിൽ പച്ചക്കറി ഉദ്യാനം, സെമിനാറുകൾ, നഗരത്തിലെ ട്രാഫിക് ഐലണ്ടുകളുടെ നവീകരണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇതിനുള്ള തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിയ്ക്കുന്നുണ്ടെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

1973 ൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന സമാന ഹൃദയരായ 31 പേർ ചേർന്ന് രൂപം കൊടുത്ത കോതമംഗലത്തെ ആദ്യ സാമൂഹ്യ, സേവന സംഘടനയാണ് സുവർണ്ണ ജൂബലി നിറവിൽ എത്തി നിൽക്കുന്ന കോതമംഗലം ലയൺസ് ക്ലബ്ബ്.

അര നൂറ്റാണ്ടിനിടയിൽ കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിർണ്ണായക ഇടപെടലുകളാണ് ക്ലബ്ബിന്റെ ഭാഗത്തിനിന്നും ഉണ്ടായിട്ടുള്ളത്.

എം എ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന കുര്യൻ മാത്യു പ്രസിഡൻറായും പി ഡബ്ലിയു ഡി എഞ്ചിനീയർ ആയിരുന്ന എം വി തോമസ് സെക്രട്ടറി ആയും ഡോ ജേക്കബ് വർഗീസ് ട്രഷറർ ആയും 1973 ലാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

1974 ഫെബ്രുവരി 8 ന് എം എ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് ക്ലബ്ബിൻറെ ഔപചാരിക ഉദ്ഘാടനം നടന്നു.സാഹിത്യ, രാഷ്ട്രീയ, അക്കാഡമിക്, തൊഴിൽ രംഗങ്ങളിലെ പ്രമുഖരായ പ്രൊഫ കെ എം തരകൻ, ജോർജ് ജോസഫ് മുണ്ടക്കൽ, ടി യു കുരുവിള, എബ്രഹാം കുര്യയ്പ്പ്, പി കെ സജീവ്, ടി ജെ ജോർജ്, തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ക്ലബ്ബിനെ മുന്നോട്ട് നയിച്ചു.

1983 മാർച്ച് 23ന് ചെറിയ പള്ളിക്ക് സമീപത്തുള്ള സ്ഥലത്ത് ലയൺസ് കമ്മ്യൂണിറ്റി ഹാൾ ഉൽഘാടനം ചെയ്യുന്നത് വരെ ക്ലബ്ബ് മീറ്റിംഗുകൾ ധർമ്മഗിരി ആശുപത്രിയുടെ ഹാളിലും എം എ കോളേജ് ഹാളിലുമായി നടത്തി വന്നു.

സ്ഥാപക അംഗങ്ങളിൽ 6 പേർ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്.ക്ലബ്ബിൽ ഇപ്പോൾ 90 അംഗങ്ങൾ ഉണ്ട്. അൻപതു വർഷത്തിനിടയിൽ ആരോഗ്യ, സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾക്ക് കോതമംഗലം ലയൺസ് നേതൃത്വം നൽകി.

കോതമംഗലം നഗരത്തെ തുടർച്ചയായ വർഷങ്ങളിൽ തിമിര വിമുക്ത മേഖലയാക്കി നിലനിർത്താൻ വേണ്ട പ്രവർത്തനങ്ങൾ ക്ലബ്ബ് ഏറ്റെടുത്തു.

പ്രമേഹരോഗികൾക്കായി മെഡിക്കൽക്യാമ്പുകളും സൗജന്യ മരുന്നു വിതരണവും നടത്തി.രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയ്ൽ സിംഗ് പങ്കെടുത്ത,കീരമ്പാറയിലെ സമൂഹ വിവാഹ പരിപാടിക്ക് ലയൺസ് ക്ലബ്ബ് നേതൃത്വപരമായ പങ്കുവഹിച്ചു.

നിരവധി നിർദ്ധനർക്ക് വീട് വച്ചു നൽകുകയും
ഗവൺമെന്റ് ആശുപത്രി അടക്കമുള്ള ആതുരാലയങ്ങൾക്ക് രോഗ നിർണ്ണയതിനുള്ള ഉപകരണങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

തൊഴിൽ രഹിതർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് പഠനസഹായം ലഭ്യമാക്കിയിട്ടുമുണ്ട്.

ജൂലൈ ഒന്നിന് വൈകിട്ട് 7.30 ന് ലയൺസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രിയും ലയൺസ് ക്ലബ് സ്ഥാപക അംഗവുമായ ടി യു കുരുവിള പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

ജൂബിലി വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് ലയൺസ് ഇൻറർനാഷണൽ പി എം ജെ എഫ് അഡ്വ എ വി വാമനകുമാർ നേതൃത്വം നൽകും.ലയൺസ് ക്ലബ്ബ് പ്രസിഡൻറ് അഡ്വ. എം കെ നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സോണി എബ്രഹാം (പ്രസിഡൻറ് ),ടി കെ സോണി(സെക്രട്ടറി ),പി.എസ്. സദാനന്ദൻ (ട്രഷറർ),നീനു സജി (ലേഡീസ് ഫോറം പ്രസിഡൻറ് ),ബിജി ഷിബു (സെക്രട്ടറി ),റോസ് സനു (ട്രഷറർ ),എന്നിവർ ഉൾപ്പെടുന്ന ടീമാണ് സുവർണ്ണ ജൂബിലി വർഷത്തിൽ ഭാരവാഹികളായി ചുമതല ഏൽക്കുന്നത്.

ടി യു കുരുവിള, ഈ എം ജോണി, അഡ്വ.എം കെ നാരായണൻ, സോണി എബ്രഹാം, സോണി ടി കെ, പി എസ് സാദാനന്ദൻ അഡ്വ.ഷിബു കുര്യാക്കോസ്എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

11 വയസ്സുകാരിക്ക് നേരെ പീഡനം: പ്രതിക്ക് 58 വർഷം തടവ്

Published

on

By

കോഴിക്കോട്: 11 വയസ്സ് പ്രയമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പിടിപ്പിച്ച ആൾക്ക് 58 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

നാദാപുരം കോടതിയാണ് ഉത്തരവിട്ടത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയാണ് സമീപത്ത് താമസിച്ചിരുന്ന ബന്ധു കുട്ടിയെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയത്.

വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സംഭവമറിഞ്ഞ സാമൂഹ്യ പ്രവർത്തകരാണ് കുട്ടിയെ ചൈൽഡ് ഹോമിൽ എത്തിച്ചത്.

ഇവിടെ വച്ച് പീഡനവിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ കുറ്റിയാടി പോലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ വച്ചാണ് പിടികൂടിയത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചതിന്റെ പക, കത്തി കൊണ്ട് 20 തവണ കുത്തി, മൂലംകുഴി സ്വദേശിക്ക് ദാരുണാന്ത്യം;അത്തിപ്പുഴ സ്വദേശി അലന്‍ പിടിയില്‍

Published

on

By

കൊച്ചി:ലഹരി മുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ചെന്നാരോപിച്ച് തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്റിലിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ പോലീസ് പിടിയില്‍.

ഇയാളെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.

സംഭവത്തിന് ശേഷം ഒളിവിലിരുന്ന അലന്‍ പിന്നീട് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു എന്നാണ് നിഗമനം.അലന്റെ വീടിനടുത്തുതന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുപതോളം തവണ അലന്‍ ബിനോയിയെ കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ബിനോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഫോര്‍ട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപമായിരുന്നു മൃദദേഹം കണ്ടെത്തിയത്.അലന്‍ മാനസിക അസ്വാസ്ഥതകള്‍ നേരിടുന്ന ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്.ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിച്ചതിന്റെ പകയിലാണ് കൊലനടത്തിയത് എന്നാണ് സൂചന.

ബിനോയിയെ കൊല്ലും എന്ന് അലന്‍ ഭിക്ഷണി പെടുത്തിയിരുന്നതയാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു.വീടിന് അടുത്തുള്ള കടയുടെ മുന്‍പിലായിരുന്നയിരുന്നു കൊലപാതകം.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഭാര്യയെ വനത്തില്‍ എത്തിച്ച് കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു,തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കലും; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

Published

on

By

തിരുവനന്തപുരം;അഭിപ്രായ വ്യത്യസങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നും പറഞ്ഞ് ഭാര്യയെ വനത്തില്‍ എത്തിച്ച് ,കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് ഇടിച്ച് തകര്‍ത്തു.പിന്നാലെ കൊടിയ മര്‍ദ്ദനം.ഒടുവില്‍ വെട്ടി പരിക്കേല്‍പ്പിക്കലും.

തലസ്ഥാനത്താണ് നാടിനെ നടുക്കിയ സംഭവം.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുമണ്‍കോട് വനമേഖലയിലേക്കാണ് സോജി ഗിരിജയെ കൂട്ടിക്കൊണ്ടുപോയത്.ചുറ്റിക ഉപയോഗിച്ചാണ് സോജി ഭാര്യയുടെ കാല്‍മുട്ടുകള്‍ അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ അന്താരാഷ്ട സമ്മേളനത്തിന് തുടക്കമായി

Published

on

By

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ഐ. ഇ. ഇ. ഇ. കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന “കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ (ഐ. ഇ. ഇ. ഇ. റയിസ് 2024)” അന്താരാഷ്ട്ര സമ്മേളനത്തിന്  തുടക്കമായി.

ലോകത്തിലെ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ നിന്നുള്ള 150 ൽ പരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേള്ളനത്തിൻ്റെ മുഖ്യ പ്രമേയം,”കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും” എന്നതാണ്.

ആകെ ലഭിച്ച 450 ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങളാണ് മൂന്നു ദിവസങ്ങളിൽ അഞ്ചു വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക.

അന്താരാഷ്ട്ര സമ്മേളനം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എൻ. പി. ഒ. എൽ. ( ഡി. ആർ. ഡി. ഒ.) ഡയറക്ടർ ഡോ. അജിത് കുമാർ കെ. ഉത്ഘാടനം ചെയ്തു. കമ്പ്യൂട്ടേഷണൽ സമ്പ്രദായങ്ങളിൽ ഉണ്ടായിട്ടുള്ള ബൗദ്ധികമായ വളർച്ചയും നിർമ്മിത ബുദ്ധിയും കൊണ്ട് പ്രതിരോധരംഗത്ത് ലഭ്യമായ നേട്ടങ്ങളെ കുറിച്ചും നിർമ്മിത ബുദ്ധിയുടെ അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

യന്ത്രങ്ങൾക്ക് സ്വപ്നം കാണാനോ പുതിയ സാങ്കേതികതകളും സങ്കേതങ്ങളോ വികസിപ്പിക്കാനോ ഉള്ള കഴിവില്ലെന്നും മനുഷ്യ ബുദ്ധിയും പ്രയത്നവും ആധുനിക കമ്പ്യൂട്ടേഷനൽ സങ്കേതങ്ങളോടൊത്തുചേർന്ന് പ്രവർത്തിക്കുമ്പോൾ അപ്രാപ്യമായ പലതും സാധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മിത ബുദ്ധിയുടെ ഉപയോഗം മനുഷ്യ പ്രയത്നങ്ങൾക്ക് ബദലായി വരുമെന്ന ഭയം വേണ്ടെന്നും താഴ്ന്ന നിലവിലുള്ള ജോലികൾ നിർമ്മിത ബുദ്ധി കൊണ്ട് ചെയ്യുവാൻ കഴിയുമെങ്കിലും ബൗദ്ധീകമായി ഉന്നത നിലവാരം ആവശ്യമുള്ള ജോലികൾ മനുഷ്യർ തന്നെ ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്ഘാടന സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് സ്വാഗതവും പ്രൊ. മുഹമ്മദ് കാസിം (ഐ. ഇ. ഇ. ഇ. കേരള ഘടകം ചെയർ) അദ്ധ്യക്ഷ പ്രസംഗവും നടത്തി.

മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

റയിസ് 2024 ജനറൽ ചെയർമാരായ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ശ്രീ വർഗ്ഗീസ് ചെറിയാൻ, ഐ. ഇ. ഇ. ഇ. വൈസ് ചെയർ ഡോ. ബിജുന കുഞ്ഞ്, ടെക്നിക്കൽ പ്രോഗ്രാം ചെയർ ഡോ. കുമരവേൽ എസ്., തിരുവനന്തപുരം സിഡാക് ലെ ശാസ്ത്രജ്ഞൻ ശ്രീ ജയൻ പി പി. എന്നിവർ സംസാരിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി ; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു

Published

on

By

കോഴിക്കോട് : കാണാതായ ഗർഭിണിയും ഇരുപത്തിനാലുകാരിയുമായ യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത് കാമുകനൊപ്പം .വീട്ടുകാർക്കൊപ്പം ഇല്ലന്നും കാമുകനൊപ്പം പോകുവാനാണ് താൽപര്യമെന്നും യുവതി കോടതിയിൽ . തുടർന്ന് കോടതിയുടെ അനുമതിയോടെ 4 വയസുകാരനായ മകനെയും ഭർത്താവിനെയും  ഉപേക്ഷിച്ച്  കാമുകനൊപ്പം യുവതിയുടെ മടക്കം.

താമരശേരി അമ്പലമുക്കിലാണ് സംഭവം.കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്ന്  ഭർത്താവ്  പൊലീസില്‍ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണമാണ് വിവരങ്ങൾ പുറത്തറിയുന്നതിന് കാരണമായത്.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള വീട്ടിൽ നിന്നും ഭാര്യ  കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് ഭർത്താവ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു.

പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ താന്‍ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു.തുടര്‍ന്ന് രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ഭര്‍ത്താവ് അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: