M4 Malayalam
Connect with us

Latest news

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉമ്മന്‍ ചാണ്ടി ഹാള്‍;കേസില്‍ നീതി ലഭിച്ചെന്ന് പി എ എം ബഷീര്‍

Published

on

കോതമംഗലം;ബ്ലോക്ക് പഞ്ചായത്തിലെ ഉമ്മന്‍ ചാണ്ടി സ്മാരക ഹാളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ നീതി ലഭിച്ചെന്നും തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദു ചെയ്‌തെന്നും പ്രസിഡന്റ് പിഎഎം ബഷീര്‍.

പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാം നിലയില്‍ ഈ ഭരണ സമിതി അധികാരം ഏറ്റതിന് ശേഷം ഹാളിന്റ നിര്‍മാണം ആരംഭിച്ച് 2022-2023 വാര്‍ഷീക പദ്ധതി തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഹാളിന്റെ ഉദ്ഘടനവുമായി ബന്ധപ്പെട്ട് അജണ്ടയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ജൂലൈ 31-ന് കൂടിയ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഏക കണ്ഠമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ പേര് ഹാളിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു.ഓഗസ്റ്റ് 12-ന് ഉദ്ഘാടനം ചെയ്തുപ്രവര്‍ത്തനം ആരംഭിക്കാനും ധാരണയായിരുന്നു.

ഓഗസ്റ്റ് 10-ന് കോതമംഗലം എം എല്‍ എ ഒരു നിവേദനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കൊടുക്കുകയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കുറിപ്പോടുകൂടി കൈമാറുകയും ചെയ്തിരുന്നു.

ഇതുപ്രകാരം തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ഹാളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നിറുത്തിവയ്ക്കണമെന്ന് നോട്ടീസ് നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഗവണ്മെന്റ് എന്ന നിലയില്‍ ഭരണ സമിതി ഏകകണ്ഠമായി തീരുമാനിച്ച കാര്യങ്ങള്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എടുത്ത നടപടി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കേക്കര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് കോരമ്പേല്‍ എന്നിവര്‍ ചേര്‍ന്ന് ഹൈക്കോടതിയില്‍ WP(c) 27566/2023 നമ്പറായി ഓഗസ്റ്റ് 21-ന് ഹര്‍ജ്ജി ഫയല്‍ ചെയ്തിരുന്നു.

ഇതെതുടര്‍ന്ന് ഒക്ടോബര്‍ 30-ന് ഹൈക്കോടതി പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ് റദ്ദ് ചെയ്യുകയും, ഉമ്മന്‍ ചാണ്ടി സ്മാരക ഹാള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഉത്തരവായി.കൂടാതെ പ്രാദേശിക ഗവണ്‍മെന്റ് തീരുമാനത്തിന് എതിരെ ഇത്തരത്തില്‍ നിയമപരമില്ലാതെ എന്ത് അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായത് എന്ന് കോടതിയില്‍ വിശദീകരണം നല്‍കണമെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടറോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇടതുപക്ഷ ഭരണത്തിന്റെ ധാര്‍ഷ്ട്യം കൊണ്ട് നിയമം കയ്യിലെടുക്കാനും,നിയമ വിധേയമല്ലാത്ത ഉത്തരവുകള്‍ ഉദ്യോഗസ്ഥരെ കൊണ്ട് നടപ്പിലാക്കുവാനും ഉള്ള ശ്രമമാണ് എംഎല്‍എ യും, സിപിഐ ( എം) ഉം സ്വീകരിച്ചത്.

നിര്‍മ്മിക്കാത്ത ഹാള്‍ പേരിട്ട് ഉദ്ഘാടനം ചെയ്തു എന്ന് ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുകയും,ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ അപകീര്‍ത്തി പെടുത്താനും ശ്രമം നടന്നു.ജനാധിപത്യ രാജ്യത്ത് നിയമ സംരക്ഷണം ലഭിക്കും എന്ന് ഈ കോടതി ഉത്തരവിലൂടെ വ്യക്തമായി.അദ്ദേഹം വിശദമാക്കി.

പത്ര സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ആനിസ് ഫ്രാന്‍സിസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ജോമി തെക്കേക്കര, സാലി ഐപ്,ജയിംസ് കോറമ്പേല്‍,അംഗങ്ങളായ ഡയാന നോബി, നിസ മോള്‍ ഇസ്മായില്‍,റ്റി കെ കുഞ്ഞുമോന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Latest news

കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി

Published

on

By

തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.

മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.

അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.

ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര്‍ യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.

തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.

ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

Continue Reading

Latest news

അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ;ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു

Published

on

By

കൊച്ചി ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.

രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading

Latest news

കോതമംഗലം കുടമുണ്ടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഹൃഹനാഥൻ മുങ്ങിമരിച്ചു

Published

on

By

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ  ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം.
കുടമണ്ട പുഞ്ചകുഴി ശശി (58) യാണ് മരണപ്പെട്ടത്.ഉദ്ദേശം 25 അടി ആഴവും 3 അടി വെള്ളവും ഉള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ  ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണ  ശശി മുങ്ങി പോകുകയായിരുന്നു.
ശശിയെ രക്ഷിയ്ക്കാൻ ഇറങ്ങിയ നാട്ടുകാരന് ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥനായ റഷീദ് സുരക്ഷാ സംവിധാനേത്തോടെ കിണറ്റിൽ ഇറങ്ങി കരയ്ക്കെത്തിച്ച് ,ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശശിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം  അനിൽകുമാർ, എസ് എഫ് ആർ ഒ പി എം റഷീദ്,സേനാംഗങ്ങളായ വി എം ഷാജി 1വൈശാഖ്, വിഷ്ണു, അനുരാജ്,ബേസിൽ ഷാജി , രാമചന്ദ്രൻ നായർ എന്നിവർ  രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
Continue Reading

Trending

error: