M4 Malayalam
Connect with us

Latest news

2 വയസുകാരനെ മുങ്ങിയെടുത്തത് 16 അടി ആഴത്തിൽ നിന്ന്,ജീവൻ രക്ഷപതക് നൽകി രാജ്യത്തിന്റെ ആദരം;ജയോച്ചന്റെ ഓർമ്മകളിൽ വിതുമ്പി നാട്ടുകാർ

Published

on

തൊടുപുഴ;ജയോച്ചൻ വിടപറഞ്ഞത് നാടിന് അഭിമാനമായി മാറിയ രക്ഷാദൗത്യത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി.ഇന്നലെ രാവിലെയാണ് ജയോച്ചൻ എന്ന ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസ്(69)നിര്യാതനായത്.

33 വർഷം മുമ്പ് ജയോച്ചൻ നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു മരണവാർത്ത അറിഞ്ഞ അഭ്യുദയകാംക്ഷികളുടെയും അടുത്തസുഹൃത്തുക്കളുടെയുമെല്ലാം മനസ്സിൽ ആദ്യമെത്തിയത്.

വീടിനടുത്തെ 25 അടിയോളം ആഴമുള്ള കിണറ്റിൽ മുങ്ങാംകുഴിയിട്ട് ,16 അടിയോളം താഴ്ചയിൽ അകപ്പെട്ട കുരുന്നിന്റെ കൈയ്യും പിടിച്ച് കൈയ്യിൽപിടിച്ച് ജലപ്പരപ്പിന് മുകളിലേയ്ക്ക് ജയോച്ചൻ പൊങ്ങിവന്നത് ഇപ്പോഴും ഇവരുടെ മനസ്സിലുണ്ട്.

രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് ബഹുമതി ജയോച്ചന് ലഭിയ്ക്കുന്നതിനും ഇതുവഴി ആലക്കോട് എന്ന ഗ്രാമം വാർത്തമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനും ഈ രക്ഷാദൗത്യം വഴിയൊരുക്കി.

1989 ഡിസംമ്പർ 27-ന് ആലക്കോട് സഹകരണ ബാങ്കിന്റെ കാർഷിക മേളയ്ക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയ ജയോച്ചൻ സ്ത്രീകളുടെ അലമുറയും ഒച്ചപ്പാടു കേട്ടാണ് അയൽവീട്ടിലെ കിണറ്റിൻ കരയിലെത്തിയത്.കിണറ്റിലേയ്ക്ക് നോക്കുമ്പോൾ മുങ്ങിത്താഴുന്ന കുരുന്നിനെ ജയോച്ചന്റെ ശ്രദ്ധയിൽപ്പെട്ടു.

ഉടൻ ജയോച്ചൻ കിണറ്റിലേയ്ക്ക് എടുത്തുചാടി.എന്തും സംഭവിയ്ക്കാവുന്ന സ്ഥിതി.കരയിൽ കൂടിനിന്നവർ പ്രാർത്ഥന നിരതരായി.ഏതാനും നിമഷങ്ങൾ കടന്നുപോയപ്പോൾ കുഞ്ഞിന്റെ കയ്യും പിടിച്ച് ജയോച്ചൻ വെള്ളത്തിന്റെ മുകൾപരപ്പിലെത്തി.ഇതോടെ കിണറിന്റെ ചുറ്റും നിന്നവരുടെ മുഖത്ത് ആശ്വസത്തിന്റെ തിരയിളത്തം ദൃശ്യമായി.

പിന്നെയെല്ലാം വേഗത്തിലായി.ഓടിക്കൂടിയവർ ഇട്ടുകൊടുത്ത വടത്തിൽ തൂങ്ങി,കുഞ്ഞിനെ നെഞ്ചോട്് ചേർത്ത് ജയോച്ചൻ കരയ്ക്കെത്തി.കൂടി നിന്നവർ ആർപ്പുവിളകളോടെയാണ് അന്ന് ജയോച്ചനെയും കുഞ്ഞിനെയും കരയിലേയ്ക്ക് എതിരേറ്റത്.പഴയേരിൽ അലിയാരിന്റെ മകൻ അഫ്സലിന്റെ ജീവനാണ് അന്ന് ജയോച്ചന്റെ ധീരമായ ഇടപെടൽ മൂലം ഒരു പോറൽ പോലും എൽക്കാതെ രക്ഷപെട്ടത്.കളിയ്ക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു.

16 അടിയോളം താഴ്ചയിൽ നിന്നാണ് താൻ കുഞ്ഞിനെ തപ്പിയെടുത്തതെന്ന് ജയോച്ചൻ വെളിപ്പെടുത്തിയപ്പോൾ കൂടി നിന്നവർ അക്ഷരാർത്ഥത്തിൽ അന്തംവിട്ടു.നിമഷങ്ങളുടെ വ്യത്യാസത്തിലാണ് നഷ്ടപ്പെടുമായിരുന്ന ജീവനാണ് തക്കസമയത്തുള്ള ജയോച്ചന്റെ രക്ഷാപ്രവർത്തനം മൂലം രക്ഷപെട്ടതെന്ന് ഇതോടെ വ്യക്തമായി.

മുന്നും പിന്നും നോക്കാതെ കുഞ്ഞിന്റെ ജീവൻ രക്ഷിയ്ക്കാൻ ജയോച്ചൻ നടത്തിയ ഇടപെടൽ പരക്കെ പ്രശംസിക്കപ്പെട്ടു.പഞ്ചായത്ത് അനുമോദനത്തിനൊപ്പം 500 രൂപ ക്യാഷ് അവാർഡും ജയോച്ചന് നൽകി.

ആവർഷത്തെ രാഷ്ട്രപതിയുടെ ജീവൻ രക്ഷപതക് ബഹുമതിക്ക് ജയോച്ചനും തിരഞ്ഞെടുക്കപ്പെട്ടു.ഇത് നാടിനും അഭിമാനിയ്ക്കാനുള്ള വകയായി.അന്ന് ഈ ബഹുമതിനേടിയ 12 മലയാളികളിൽ ഉൾപ്പെട്ട ഏക ഇടുക്കി ജില്ലക്കാരനായിരുന്നു ജയോച്ചൻ.

ഇതെ വർഷം സ്വതന്ത്ര്യദിനത്തോടനുബന്ധുച്ച് നടന്ന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനിൽ നിന്നാണ് ജയോച്ചൻ ബഹുമതി ഏറ്റുവാങ്ങിയത്.

ഇന്ന് രാവിലെ 11-ന് സഹോദരൻ സേവിയുടെ വീട്ടിൽ ശൂശ്രൂഷ ചടങ്ങുകൾ ആരംഭിയ്ക്കും.സംസ്‌കാരം കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ റോസമ്മ ഉള്ളനാട് മാടയ്ക്കൽകുടുംബാംഗം.
മക്കൾ:അജിത്ത്,ഷീജ,അനിത.മരുമകൻ:ജിയോ,മലേക്കണ്ടം,കോതമംഗലം(ദുബായ്).

 

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: