Connect with us

Latest news

റൂൾകർവ് പിന്നിട്ടു;ഇടമലയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത, ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് അധികൃതർ

Published

on

കോതമംഗലം;ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് റൂൾകർവിലെത്തി.ഇന്ന് തുറക്കാൻ സാധ്യത.

163 മീറ്ററാണ് റൂൾകർവ് പരിധി.ഇത് രാവിലെ ഈ അളവിലേക്ക് ജലനിരപ്പ് ഉയർന്നതായിട്ടാണ് സൂചന.ഇന്നലെ രാത്രി 8 മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഡാം നാളെ രാവിലെ 10-ന് തുറക്കുമെന്നായിരുന്നു ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നത്.ഇത് ഇപ്പോൾ മണിക്കൂറിൽ 3 സെന്റീമീറ്റർ എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.ഇതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണം.

റൂൾകർവ് പാലിക്കേണ്ട സാഹചര്യം ഉള്ളതുകൊണ്ട മാത്രമാണ് ഡാം തുറക്കുന്നതെന്നും നേരിയ തോലിലാണ് വെള്ളം ഒഴുക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലന്നും അധികൃതർ അറിയിച്ചു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

Published

on

By

തിരുവനന്തപുരം ; ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതശരീരം കണ്ടെത്തിയതായി സൂചന.ജീർണ്ണാവസ്ഥയിലുള്ള മൃതശരീരം പഴവങ്ങാടി-തകരപ്പറമ്ബ് ഭാഗത്തെ കനാലില്‍ നിന്നാണ് ലഭിച്ചത്. മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്ബാരത്തില്‍ കുടുങ്ങിയത്. തോട് വൃത്തിയാക്കുന്നതിനിടെ മഴ വന്നു. ഒപ്പമുണ്ടായിരുന്നവർ കരയ്‌ക്ക് കയറിയെങ്കിലും ജോയ് തോടിന്റെ മറുഭാഗത്തേക്ക് പോയി. ഇതിനിടെ ഒഴുക്ക് കൂടുകയും മാലിന്യത്തില്‍ കുടുങ്ങുകയുമായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

അഭിമന്യൂവിന്റെ ജീവൻ നഷ്ടപ്പെടാൻ സ്‌കൂൾ ബാഗിന്റെ ഭാരവും കാരണമായോ ? വിശദമായ അന്വേഷണത്തിലെന്ന് പോലീസ്

Published

on

By

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യൂവിന്റെ ജീവനെടുത്തത് രോഗാവസ്ഥയെന്ന് പരക്കെ സംശയം.സ്‌കൂൾ ബാഗിന്റെ ഭാരമായിരിക്കാമെന്നും നിഗമനം.വീഴ്ചയിൽ കല്ലിൽ തലയിടിച്ചോ മറ്റോ ബോധം നഷ്ടപ്പെട്ടിരിക്കാമെന്ന വാദഗതികളും ശക്തം.കൃത്യമായ വിവരം ഇനിയും സ്ഥിരീകരിയ്ക്കാനായിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

ഈ മാസം 12-ന് വൈകിട്ട് 4.45 ഓടെ നിന്നും കഷ്ടി 200 മീറ്റർ മാത്രം അകലെയുള്ള ഇടുങ്ങിയതും കഷ്ടി മൂന്നോ നാലോ അടിമാത്രം ആഴമുള്ളതുമായ കനാലിലാണ് കള്ളാട് പരേതനായ കീഴേത്തുകുടി ബിനോജിന്റെ മകൻ അഭിമന്യു (12) അനക്കമറ്റനിലയിൽ കണ്ടെത്തുന്നത്.സ്‌കൂളിൽ നിന്ന് വിട്ടിലേക്ക് മടങ്ങും വഴി കാൽവഴുതി കനാലിൽ അകപ്പെടുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീ കനാലിന്റെ സമീപത്ത് കുട കിടക്കുന്നത് കണ്ട് അടുത്തെത്തി നോക്കുമ്പോഴാണ് വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ അഭിമന്യൂവിനെ കാണുന്നത്.

ഇവർ അറിയിച്ചത് പ്രകാരം ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷയിക്കാനായില്ല.

ചേലാട് ബസ് ആനിയ പബ്‌ളിസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിമന്യു.കോതമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.കളമശേരി മെഡിയ്ക്കൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വെള്ളം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.

ശക്തമായ മഴയുള്ളപ്പോൾ മാത്രം വെള്ളമൊഴുക്കുള്ളതും കഷ്ടി ഒരാൾക്ക് ഇറങ്ങി നിൽക്കാൻ പാകത്തിന് വീതിയുള്ളതുമായ കനാലിലാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ അഭിമന്യുവിനെ നാട്ടുകാർ കണ്ടെത്തിയത്.ഈ സമയം മഴയുണ്ടായിരുന്നു.

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം ഏകദേശം 300 മീറ്ററോളം നടന്നാണ് അഭിമന്യു വീട്ടിലെത്തിയിരുന്നത്.ബസിറങ്ങി ,സമീപവാസിയായ ഗോപാൻ നടത്തിവന്നിരുന്ന കടയിൽ നിന്നും ലെയ്‌സ് വാങ്ങി കഴിച്ചുകൊണ്ടാണ് അഭിമന്യു വീട്ടിലേയ്ക്ക് നടന്നുനീങ്ങിയിരുന്നത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

സാമ്ാന്യു വീതിയുള്ള റോഡിന്റെ ഒരു ഭാഗത്താണ് കനാൽ സ്ഥിതി ചെയ്യുന്നത്.കനാൽ സംരക്ഷിയ്ക്കുന്നതിനായി ഇവിടെ കരിങ്കൽകെട്ടും തീർത്തിട്ടുണ്ട്്.ഈ ഭാഗത്തുകൂടി വീട്ടിലേയ്ക്ക് നടക്കുമ്പോൾ കാൽവഴുതി അഭിമന്യു കനാലിൽ വീണു എന്നാണ് പോലീസ് അനുമാനം.ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രദേശവാസികളിൽ ഏറെപ്പേരുടെയും വിലയിരുത്തൽ.

വീണാൽ തന്നെ കഷ്ടി ഈ സമയം കഷ്ടി രണ്ടോ മൂന്നോ അടി വെള്ളം മാത്രമുള്ള കനാലിൽ നിന്നും അഭിമന്യുവിന് നിഷ്പ്രയാസം എഴുന്നേൽക്കാനാവുമായിരുന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

കണ്ടെത്തുമ്പോൾ സ്‌കൂൾ ബാഗ് പുറത്തുണ്ടായിരുന്നു.ബാഗിന്റെ ഭാരവും വീണതിന്റെ ആഘാതവും കൂടിയായപ്പോൾ കൂട്ടിക്ക് എഴുന്നേൽക്കാൻ പറ്റാതായിരിയ്ക്കാമെന്നും കമിഴ്ന്നുവീണതിനാൽ വെള്ളംകുടിച്ചിരിയ്ക്കാമെന്നും മറ്റുമുള്ള സംശയവും പ്രദേശവാസികൾ പങ്കുവയ്ക്കുന്നുണ്ട്.

മരണപ്പെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഭിമന്യുവിന് പനിയുണ്ടായിരുന്നു എന്നും ഇതെത്തുടർന്നുള്ള അസ്വസ്തകൾ മൂലം തലകറക്കോ മറ്റോ ഉണ്ടായിരിയ്ക്കാമെന്നും ഇതായിരിക്കാം കുട്ടി കനാലിൽ അകപ്പെടുന്നതിന് കാരണമായതെന്നും മറ്റുമുള്ള വാദഗതികളും ശക്തിപ്പെട്ടിട്ടുണ്ട്.എല്ലാവശങ്ങളും വിശദമായി പരിശോധിയ്ക്കുന്നുണ്ടെന്നും സംഭവിച്ചത് എന്താണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വിശദമാക്കി.

അന്ത്യവിശ്രമം അച്ഛനും ജേഷ്ഠനും ഒപ്പം

വീട്ടിൽ നിന്നാൽ കാണാവുന്ന ദൂരത്തിൽ ,കൂടുംബക്കാർക്കുമാത്രമുള്ള ശ്മശാനത്തിൽ, അച്ഛൻ ബിനോജും ജേഷ്ഠൻ അർജ്ജുനും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ, അവരുടെ തൊട്ടടുത്തായിട്ടാണ് അഭിമന്യുവിനെ അടക്കിയിട്ടുള്ളത്

ഏകദേശം 5 വർഷങ്ങൾക്ക് മുമ്പാണ് ബിനോജിന്റെയും അർജ്ജുന്റെയും ജീവൻ വിധി വിളയാട്ടത്തിൽ നഷ്ടമായത്. ബിനോജും അർജ്ജുനും അഭിമന്യുവും ചോറ്റാനിക്കര ക്ഷേത്ര ദർശനം നടത്തി മടങ്ങി വരുമ്പോൾ കോലഞ്ചേരി കടാതിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ഇടയിക്കുകയായിരുന്നു.

അപകടത്തിൽ നിന്നും അന്ന് പരിക്കുകളോടെ അഭിമന്യു രക്ഷപെട്ടിരുന്നു.ബിനോജിന്റെയും അർജ്ജുന്റെയും വേർപാട് തീർത്ത വേദനയിൽ നിന്നും കരകയറും മുമ്പാണ് കീഴത്തുകുടി വീട്ടിലേയ്ക്ക് വീണ്ടും മരണവാർത്ത എത്തുന്നത്.

ഭർത്താവിന്റെയും മൂത്തമകന്റെയും വേർപാട് സമ്മാനിച്ച ഉള്ളം നുറുങ്ങും വേദനയിലും അഭിമന്യു ഒപ്പമുണ്ടല്ലോ എന്ന ആശ്വസത്തിലായിരുന്നു മാതാവ് മായ.അഭിമന്യുവിന്റെ വേർപാട് താങ്ങാനാവതെ അലമുറയിട്ടിരുന്ന ഇവരെ ആശ്വസിയ്പ്പിക്കാൻ ഉറ്റവരും അടുപ്പക്കാരും വാക്കുകൾ കിട്ടാതെ വിഴമിയ്ക്കുന്നതും കാണാമായിരുന്നു.ആർത്തനാദത്തിന്റെ അലയൊലികൾ കാഴ്ചക്കാരുടെ മിഴികളിലും ഈറൻ പകർന്നിരുന്നു.

ദുരന്തവാർത്തയറിഞ്ഞ് എം 4 മലയാളം കള്ളാട് അഭിമന്യുവീട്ടിലെത്തുമ്പോൾ നിർത്താതെ തേങ്ങലുകൾ ഉയർന്നിരുന്നു.ദു;ഖത്തിൽ പങ്കുചേരാനെന്നവണ്ണം മഴയും എത്തി.പ്രദേശത്ത് കണ്ടവരുടെയെല്ലാം മുഖത്ത്് ദു;ഖം ഘനീഭവിച്ച ഭാവം.അഭിമന്യു എത്രത്തോളം പ്രയപ്പെട്ടവനായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു അവരിൽ ഓരോരുത്തരുടെയും ഭാവ ചലനങ്ങൾ.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് ; നേവി സംഘം തെരച്ചില്‍ ആരംഭിക്കും

Published

on

By

തിരുവനന്തപുരം ; ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ തുടങ്ങും.സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും.

സോണാർ ഉപയോഗിച്ച്‌ പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. രക്ഷാപ്രവർത്തനത്തിനായി ഇന്നലെ രാത്രി നാവികസേന സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ സോണാർ ഉപയോഗിച്ചുള്ള പരിശോധന നേവി ആരംഭിക്കും. തോട്ടിലെ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷമാകും മറ്റു പരിശോധനകളിലേക്ക് കടക്കുക.

ഫയർ ഫോഴ്സിന്റെ സ്കൂബാ സംഘവും രാവിലെ തന്നെ പരിശോധന തുടങ്ങും. ഇന്നലെ റെയില്‍വേ സ്റ്റേഷനിലെ മാൻ ഹോളുകള്‍ ഫ്ലഷ് ചെയ്ത് ടണലിലെ മാലിന്യം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ന് മൈനർ ഇറിഗേഷൻ വിഭാഗം തോട്ടില്‍ തടയണ കെട്ടി വെള്ളം ശക്തിയായി കടത്തിവിട്ട് മാലിന്യം പുറത്തേക്ക് തള്ളാൻ ശ്രമം നടത്തും.

അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ തിരുവനന്തപുരം കോർപ്പറേഷനും ദക്ഷിണ റെയില്‍വേയും തമ്മിലുള്ള പോര് തുടരുകയാണ്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു ; ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, മലപ്പുറം, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ത‍ൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയില്‍ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ഇന്ന് അവധിയായിരിക്കും.

കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെന്ന് സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പശ്ചിമ ബംഗാളിനും, ഝാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ പെയ്യുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ചക്ക പറിയ്ക്കുന്നതിനിടെ പ്ലാവ് മറിഞ്ഞ് വൈദ്യുത ലൈനിൽ പതിച്ചു; പെരുമ്പാവൂർ വേങ്ങൂരില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

Published

on

By

പെരുമ്പാവൂർ: ചക്ക പറിയ്ക്കുന്നതിനിടെ പ്ലാവ് ഒടിഞ്ഞ് വൈദ്യുത ലൈനിൽ പതിച്ചു. കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു.

വേങ്ങൂര്‍ പഞ്ചായത്തിലെ പാണിയേലി കൊച്ചുപുരയ്ക്കല്‍ കടവിലാണ് സംഭവം. 3 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.

വൈദ്യുത ലൈനിൻ്റെ കമ്പി ആനയുടെ ദേഹത്ത് മുട്ടിക്കിടന്നിരുന്നു.  സമീപത്ത് നിന്നിരുന്ന പ്ലാവ് വൈദ്യുത ലൈനിലേയ്ക്ക്  മറിഞ്ഞു വീണ നിലയിലാണ് . ആന ചക്ക പറിയ്ക്കുന്നതിനായി മുൻ കാൽ പ്ലാവിൽ ചവിട്ടിയിരിക്കാമെന്നും ഭാരം താങ്ങാനാവാതെ പ്ലാവ് മറിഞ്ഞ്,  പുരയിടത്തിലെ വീട്ടിലേയ്ക്ക് വലിച്ചിരുന്ന വൈദ്യുത ലൈനിലേയ്ക്ക് വീണിരിയ്ക്കാമെന്നുമാണ് പ്രാഥമീക നിഗമനം.

ജഡത്തിന് രണ്ട്‌ ദിവസത്തിലേറെ പഴക്കമുണ്ട്.പ്രദേശത്ത് കടുത്ത ദുർഗന്ധം പരന്നിരുന്നു. കൂടുതൽ പരിശോധനകൾക്കായി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാനകള്‍ കൂട്ടത്തോടെ പകല്‍ സമയത്തും ഈ പ്രദേശത്തേക്ക് വരാറുണ്ട്. കാട്ടാനകള്‍ വ്യാപക കൃഷിനാശം ഉണ്ടാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: