Latest news
കോഴിയിറച്ചിയും പോത്തിറച്ചിയും സമ്മാനം; നാഗപ്പുഴ സ്‌കൂളിലെ സമ്മാനകൂപ്പൺ വിതരണം വിവാദത്തിൽ

മൂവാറ്റുപുഴ;ഈ വർഷത്തെ ഈസ്റ്ററും വിഷുവും റംസാനും എസ്എംപിഎസിനോടൊപ്പം.
നാഗപ്പുഴ സെന്റ് മേരീസ് പബ്‌ളിക് സ്‌കൂൾ മാനേജുമെന്റ് ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ തലക്കെട്ടാണ് മുകളിൽ ചേർത്തിട്ടുള്ളത്.കൂപ്പൺ വില 50 രൂപ.ഒന്നാം സമ്മാനം 8 കിലോ കോഴിയിറച്ചിയും 5 കിലോ പോത്തിറച്ചിയും.
പുറമെ 9 പേർക്കും സമ്മാനം ലഭിയ്ക്കും.എല്ലാവർക്കും ലഭിയ്ക്കുക കോഴിയിറച്ചിയും പോത്തിറച്ചിയും.സ്ഥാനങ്ങളുടെ ക്രമത്തിൽ ഇറച്ചിയുടെ തുക്കം കുറയും എന്നുമാത്രം.
ബാലാവകാശ കമ്മീഷനിൽ പരാതിയെത്തിയതോടെ സ്‌കൂൾ അധികൃതർ സമ്മാനം ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ മതിയെന്ന് തീരുമാനിച്ചതായിട്ടാണ് സൂചന.വിഷയം ചർച്ചചെയ്യാൻ അടിയന്തിര പിടിഎ മീറ്റിംഗ് വിളിച്ചുചേർത്തതായും അറിയുന്നു.
സ്‌കൂളിലെ കൂട്ടികകൾ കൂപ്പണുകളുമായി സമീപിച്ചതോടെയാണ് നാട്ടുകാരിൽ ഒട്ടുമിക്കവരും സമ്മാനപദ്ധതിയെക്കുറിച്ചറിയുന്നത്.കൂപ്പൺവിതരണത്തിൽ സമ്മിശ്രപ്രതികരണമാണ് ആദ്യഘട്ടത്തിൽ നാട്ടുകാരുടെ ഭാഗത്തുനിന്നും പുറത്തുവന്നത്.
പൊരിവെയിലിൽ കൂട്ടികൾ കൂപ്പൺവിൽപ്പനയുമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകരിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ തകിടംമറിയുന്ന സ്ഥിതിയായി.
നാട്ടുകാരനായ എസ് ആർ ഹരിദാസാണ് കൂപ്പൺ വിതരണം സംബന്ധിച്ച് ബാലാവകാശ കമ്മീഷനിൽ പരാതി സമർപ്പിച്ചത്.സ്‌കൂൾ കുട്ടികളെ ഉപയോഗിച്ച് ഇറച്ചി സമ്മാനമായി പ്രഖ്യപിച്ചിട്ടുള്ള കൂപ്പൺ വിതരണവും ഇതോടനുബന്ധിച്ചുള്ള നോട്ടീസ് വിതരണവും ന്യായികരിയ്ക്കാൻ കഴിയില്ലന്നായിരുന്നു ഹരിദാസ് നൽകിയ പരാതിയിലെ സൂചന.
കൂപ്പൺ വിതരണത്തിനുള്ള തീരുമാനം പിടിഎ കമ്മറ്റിയാണ് സ്വീകരിച്ചതെന്നും പ്രതിഷേധം ഉയർന്നതോടെ ഇറച്ചി സമ്മാനമായി നൽകുന്നതിനുള്ള നീക്കം ഉപേക്ഷിച്ചെന്നും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഇറച്ചി സമ്മാനമായി പ്രഖ്യപിച്ചിരുന്ന കൂപ്പൺവിതരണം അവസാനിപ്പിക്കാനും ആനുപാതിക തുകയ്ക്കുള്ള ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ സമ്മാനാർഹർക്ക് നൽകുന്നതിനുമാണ് ഇന്നലെ ചേർന്ന പിടിഎ യോഗം തീരുമാനിച്ചിട്ടുള്ളത്.
Latest news
അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ;തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു

കുമളി;അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു.
രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയ്ക്ക് മയക്കുവെടി ഏറ്റതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.
മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.
Latest news
റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.
പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.
Latest news
സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം;6 പേർക്കെതിരെ പോലീസ് കേസെടുത്തു

കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം.
സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പോലീസ് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കുമളിപോലീസ് കേസെടുത്തു.
സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സയിലാണ്.
Latest news
തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.
കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.
മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.
കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.
ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.
ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.
യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.
ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.
Latest news
സിസേറിയനിൽ പെൺകുഞ്ഞിന് ജന്മം നൽകി,7 മണിക്കൂറിന് ശേഷം രക്തസ്രാവം തുടങ്ങി,ചികത്സ ഫലിച്ചില്ല;അടിമാലി സ്വദേശിനിക്ക് ദാരുണാന്ത്യം

അടിമാലി ; സീസേറിയനെതുർന്നുള്ള രക്തസ്രാവം അവസാനിപ്പിയ്ക്കുന്നതിനുള്ള ചികത്സ ഫലിച്ചില്ല.വിദഗ്ധ ചികത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു.
കഴിഞ്ഞപ്പോൾ അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല.ഗർഭപാത്രം ചുരുങ്ങു8 മണിക്കൂർ പിന്നിട്ടപ്പോൾ രക്തസ്രാവം തുടങ്ങി.നെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു.
അടിമാലി ഇഞ്ചപ്പിള്ളിൽ എബിവറുഗീസിന്റെ ഭാര്യ ജിഷ (33)യാണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ 10.30 തോടെ അടിമാലി താലൂക്ക് ആശുപത്രയിൽ ജിഷയെ സിസേറിയന് വിധേയയാക്കിയിരുന്നു.
വൈകിട്ട് 6.30 തോടടുത്താണ് രക്തസ്രാവം തുടങ്ങിയത്.ഗൈനക്കോളജിസ്റ്റ് മാരായ സത്യബാബു,അനശ്വര എന്നിവർ അടങ്ങിയ മെഡിയ്ക്കൽ സംഘം മരുന്നുകൾ നൽകി ഇത് നിയന്ത്രിയ്ക്കുന്നതിന് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.
തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിയ്ക്കുകയുമായിരുന്നു.
ഐസിയു ആമ്പുലൻസിൽ അടിമാലിയിൽ നിന്നും രാജഗിരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില പെട്ടെന്ന് വഴളായി.ആമ്പുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് ഉടൻ ഇവിടുത്തെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനക്കമറ്റ അവസ്ഥയിലാണ് ജിഷയെ ഈ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.ഹൃദയസ്തംഭനം ആയിരിക്കാം മരണത്തിന് കാരണമായതെന്നാണ് മെഡിയ്ക്കൽ സംഘത്തിന്റെ പ്രാഥമീക നിഗമനം.പരാതിയില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
രാവിലെ സിസേറിയനിൽ ജിഷ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെന്നും ഈ സമയം അസ്വഭാവികമായി ഒന്നും കണ്ടില്ലന്നും വൈകുന്നേരം രക്തസ്രാവം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ലഭ്യമായ മാർഗ്ഗങ്ങളിലുള്ള ചികത്സ ലഭ്യമാക്കിയെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലന്നും അടിമാലി താലൂക്ക് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.സത്യബാബു വ്യക്തമാക്കി.
-
News1 year ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News1 year ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News1 year ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news12 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news12 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news10 months ago
കഞ്ചാവ് വലിക്കാൻ പ്ലസ്ടൂക്കാരിയെ കൂട്ടിന് വിളിച്ചത് ചാറ്റിൽ, ചാറ്റ് വാർത്തയായത് “പണി”യായി; മട്ടാഞ്ചേരി മാർട്ടിൻ അറസ്റ്റിൽ
-
News2 years ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News2 years ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി