M4 Malayalam
Connect with us

Latest news

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണൂ: ബോണറ്റ് തകർന്നു,ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ആവശ്യം

Published

on

കോഴിക്കോട്: ചക്കിട്ടപാറയിൽ പെരുവണ്ണാമൂഴി റോഡിൽ ബുധനാഴ്ച ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് ബോണറ്റ് തകർന്നു. പന്നിക്കോട്ടൂർവയൽ മേഖലയിൽ ഇന്ന് രാവിലെ 7:15 ഓടെയാണ് അപകടമുണ്ടായത്.

വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ലൈറ്റുകൾ ഉൾപ്പെടെ ഒട്ടുമുക്കാലും തകർന്നു.
പേരാമ്പ്ര സ്വദേശിയായ അമ്മയും മകളും മരുതോങ്കരയിലേക്കുള്ള സഞ്ചാരപാതയിലാണ് അപകടം.

അപകടത്തിൽ ആർക്കും പരിക്കില്ല എന്നതാണ് ആശ്വാസകരമായ വാർത്ത.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും ഒരു കിലോമീറ്റർ പരിധി പിന്നിട്ടപ്പോഴാണ് അപകടം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന ഒരു പ്രേദേശമാണ് ഇത്.

കാട്ടുപോത്ത്, ആന, മാൻ, പന്നി ഉൾപ്പെടെ ഇറങ്ങാറുള്ള മേഖലയിൽ സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്ത് വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത് മാതാവ്; ഉടൻ അറസ്റ്റെന്ന് പോലീസ്

Published

on

By

കൊച്ചി:എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറില്‍ നവജാത ശിശുവിനെ കൊന്ന് ,കവറിലാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മാതാവെന്ന് പോലീസ്.

ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി മാതാവ് സമ്മതിച്ചതായി പോലീസ് അറയിച്ചു.

ഇന്ന് 7.30 തോടെയാണ് നവജാത ശിശുവിന്റെ മൃതദ്ദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്.സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടാം നിലയിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 24 വയസുള്ള കുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു.

ജനിച്ച്് 3 മണിക്കൂറിനുള്ളില്‍ കുട്ടിയെ കൊലപ്പെടുത്തി ,മാതാവ് കൊറിയര്‍ കവറിലാക്കി വലിച്ചെറിയുകയായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് വെളിപ്പെടുത്തിയിട്ടുള്ളത്.മാതാവിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
കുട്ടിയുടെ മാതാവ് ലൈംഗീക പീഡനത്തിനിരയായി എന്നുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

റോഡിലേക്ക് വീണ പൊതി സമീപവാസി തുറന്നുനോക്കിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ വിവരം പോലീസ് അറയിക്കുകയായിരുന്നു.

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വലിച്ചെറിഞ്ഞു എന്ന് സംശയം ,ദുരൂഹത നീങ്ങുന്നു

Published

on

By

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറിൽ ആൺകുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു.

സമീപത്തുള്ള ഫ്ലാറ്റിൽ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.എന്നാൽ ഫ്ലാറ്റിൽ ഉള്ളവരെ ചോദ്യം ചെയ്തതിലൂടെ രണ്ടാം നിലയിലെ ഫ്ലാറ്റിലെ ശുചിമുറിയിൽ പോലീസ് രക്തക്കറ കണ്ടെത്തുകയായിരുന്നു.

രാവിലെ 8:40 ഓടെയാണ് സംഭവം.റോഡിലേക്ക് തെറിച്ച് വീണ പൊതി കണ്ടെത്തിയ സമീപവാസി ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടക്കത്തിൽ പ്രസവശേഷം മരിച്ചതാകാം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തലെങ്കിലും
ചോദ്യം ചെയ്യലിലൂടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണെന്ന് തെളിയുകയായിരുന്നു.സംഭവമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ് .

Continue Reading

Latest news

കുസാറ്റ് പ്രവേശന പരീക്ഷ തീയതികള്‍ പ്രസിദ്ധീകരിച്ചു

Published

on

By

കൊച്ചി ; കൊച്ചി സർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്-24) ഈ മാസം 10, 11, 12 തീയതികളില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.അപേക്ഷകർക്ക് പ്രൊഫൈലില്‍ നിന്ന് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകള്‍ക്കായി വെവ്വേറെ അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

admissions.cusat.ac.in. 0484 2577100.

കേരളത്തിന് അകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: https://admissions.cusat.ac.in/

Continue Reading

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Trending

error: