Connect with us

Latest news

കോഴിക്കോട് വീടുകളിൽ കടലേറ്റ ഭീഷണി: ജനങ്ങൾ ദുരിതത്തിൽ

Published

on

കോഴിക്കോട്: കോങ്ങാട് ബീച്ചിന് സമീപമുള്ള വീടുകളിൽ കടലേറ്റ ഭീഷണി. ജനങ്ങൾ ദുരിതത്തിൽ.

വീടുകളിലേക്ക് കടൽവെള്ളം ഇരച്ചെത്തുന്ന സ്ഥിതിവിശേഷമാണ് സമീപവാസികൾക്കും പറയാനുള്ളത്. പല വീടുകളും ഉപ്പുവെള്ളം കയറി ദ്രവിച്ച് നിലം പൊത്തുന്ന അവസ്ഥയിലാണ്.

കടൽവെള്ളം വീടുകളിലേക്ക് കയറുന്നത് തടയാൻ കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കടൽ ഭിത്തിയും ഫലം കാണാത്ത സ്ഥിതിയാണ്. മാറി താമസിക്കാൻ തയ്യാറാണെങ്കിൽ 10 ലക്ഷം രൂപ നൽകാമെന്നാണ് അധികാരികൾ പറയുന്നത് എന്നാണ് സമീപവാസികൾ പറയുന്നത്.

എന്നാൽ ഈ തുക കൊണ്ട് ഒരു പുരയിടമോ സ്ഥലമോ വാങ്ങാൻ കഴിയുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. 250 ഓളം വീടുകളാണ് ഈ പ്രദേശത്ത് നിലവിലുള്ളത്.

കടലേറ്റ ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ വലിയ ആശങ്കയിലാണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത് എന്ന് സമീപവാസികൾ പറയുന്നു.

എത്രയും പെട്ടെന്ന് അധികാരികൾ ഇവർക്ക് മറ്റൊരു താമസസ്ഥലം കണ്ടെത്താൻ ആവശ്യമായ തുകയോ കടലേറ്റത്തിന് ശ്വാശ്വത പരിഹാരമോ ഉറപ്പാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. അധികാരികളെ പരിഹാരം തേടി സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്നും, ഇവിടത്തെ ജനങ്ങളുടെ ജീവന് എന്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് എന്നും സമീപവാസികൾ ചോദിക്കുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

വീണ്ടും ന്യൂനമർദ്ദവും ചക്രവാതം ചുഴലിയും ; സംസ്ഥാനത്ത് ഇന്ന് നാലിടങ്ങളിൽ യെല്ലോ അലർട്ട്

Published

on

By

വയനാട് ; ന്യൂനമർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ വീണ്ടും തുടരും. ഇതിന്റെ ഫലമായി 4 ദിവസം വടക്കൻ കേരളത്തില്‍ ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് കാരണമായി വന്നിരിക്കുന്നത് വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാള്‍ ഉള്‍കടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ്.

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11:30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇന്നും നാളെയും റേഷന്‍ വിതരണം മുടങ്ങും

Published

on

By

തിരുവനന്തപുരം;വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ നടത്തുന്ന കടയടപ്പ് സമരം മൂലം ഇന്നും നാളെയും സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങും

സിഐടിയു നേതൃത്വം നല്‍കുന്നതുള്‍പ്പെടെ 4 സംഘടനകള്‍ അടങ്ങിയ സംയുക്ത റേഷന്‍ കോഓര്‍ഡിനേഷന്‍ സമിതി ഇന്നുമുതല്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 48 മണിക്കൂര്‍ രാപകല്‍ സമരം നടത്തും

ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കേണ്ട ആദ്യദിനമാണിന്ന്. സമരത്തിന് മുന്നോടിയായി ഭക്ഷ്യ- ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മാന്നാർ കൊലപാതകം ; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തൽ

Published

on

By

ആലപ്പുഴ ; ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്ത്. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശിയായ സോമൻ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച്‌ തന്നോട് പറഞ്ഞിരുന്നതായി മുരളീധരൻ എന്നയാളും പറയുന്നു. എന്നാല്‍ കൊലപാതകവിവരം അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോൽ വെളിപ്പെടുത്തിയതിന്റെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിച്ചുവരുകയാണ്.

15 വർഷം മുൻപ് നടന്ന കൊലപാതകത്തില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തില്‍ ഗുണം ചെയ്യുമെന്നതാണ് പോലീസിന്‍റെ കണക്ക് കൂട്ടല്‍. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്നും ഒപ്പം കേസിലെ പ്രതികളായ ജിനുവും പ്രമോദും ഉണ്ടായിരുന്നതായും മാന്നാർ സ്വദേശി സോമൻ പറയുന്നു. മുരളീധരനും സോമനും എസ്‌എന്‍ഡിപിയുടെ മുൻ പ്രസിഡന്റുമാരാണ്. മാന്നാർ എസ്‌എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വർഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും നടത്തി. അതേസമയം, കേസില്‍ തുമ്പുണ്ടാക്കാൻ തലങ്ങും വിലങ്ങും അന്വേഷണം നടത്തുകയാണ് പൊലീസ്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

” സോൾപിഡെം” എന്ന മാരക രാസലഹരി മരുന്നുമായി യുവാവ് പിടിയിൽ

Published

on

By

കൊച്ചി: സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന “സോൾപിഡെം” എന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയും ഇപ്പോൾ പാലാരിവട്ടം മാമംഗലത്ത് പത്മശ്രീ ലൈനിൽ സഫ്രോൺ വില്ലാസിൽ താമസിക്കുന്ന മുഹമ്മദ് അമാൻ (21) എന്നയാളെ ആണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എറണാകുളം എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്ന് മാനസ്സിക വെല്ലുവിളി നേരിടുന്നവർക്ക് സമാശ്വാസം നൽകുന്നതിന് ഉപയോഗിക്കുന്ന അത്യന്തം മാരകമായ സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന “സോൾപിഡെം” എന്ന 75 എണ്ണം മയക്ക് മരുന്നു ഗുളികകളാണ് കണ്ടെടുത്തത്. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വെറും ഒമ്പത് രൂപ മാത്രം വിലയുള്ള ഒരു മയക്ക് മരുന്ന് ഗുളിക 100 രൂപയ്ക്കാണ് ഇയാൾ മറിച്ച് വിറ്റിരുന്നത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്.

കലൂർ,പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളിൽ മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ടീമിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ ഉള്ള ടീം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇയാൾ മയക്ക് മരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടെ കാത്ത് നിൽക്കവേ ഇയാളെ എക്സൈസ് സംഘം കൈയ്യോടെ പിടി കൂടുകയായിരുന്നു.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന “സോൾപിഡെം” എന്ന അതിമാരക മയക്ക് മരുന്ന് ഇത്രയും ഏറെ അളവിൽ പിടി കൂടുന്നത്. ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഉള്ള എക്സൈനിൻ്റെ സൗജന്യ ലഹരി മുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന്നുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

എറണാകുളം സ്പെഷ്യൽ സ്ക്വാസ് ഇൻസ്പെക്ടർ, കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി.ടോമി, എറണാകുളം ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ജിനേഷ് കുമാർ സി.പി, സജോ വർഗ്ഗീസ്, ടി.ടി. ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പനി ബാധിച്ച് ചികിത്സക്കെത്തിയ പെൺകുട്ടിയെ കയറിപിടിച്ചെന്ന് പരാതി:ഡോക്ടർക്കെതിരെ കേസ്

Published

on

By

കാസർകോട് :പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

തൃക്കരിപ്പൂരിലെ റിട്ട. ഡോ. സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് ചന്ദേര പൊലീസ് കേസ് എടുത്തത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായത്.

തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി തനിക്കുണ്ടായ അനുഭവം വീട്ടുകാരോട് പങ്കുവെക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: