M4 Malayalam
Connect with us

Latest news

യുവതിക്ക് നേരെ അതിക്രമം; ബലമായി കാറിൽ കയറ്റാൻ ശ്രമം,3 പേർ പിടിയിൽ

Published

on

കൊച്ചി: യുവതിയെ കാറിൽ കടത്തികൊണ്ടുപോകാൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ.

ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പിൽ തുരുത്തുങ്കൽ ആദർശ് (23) വൈലോപ്പിള്ളി വീട്ടിൽ മഹാദേവ് (25) അജ്മൽ(27), എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി 8 മണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം.

ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന പറവൂർ ഏഴിക്കര സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.

രോഗിയായ അമ്മയെ സന്ദർശിച്ച ശേഷം മടങ്ങവേ അടുത്ത് കാർ നിർത്തിയശേഷം ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ യുവാക്കൾ കൂട്ടാക്കാത്തതിനെ തുടർന്ന്
യുവതിയുടെ ദേഹത്ത് കയറി പിടിക്കുകയും കാറിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തു.

കരച്ചിൽ കേട്ട നാട്ടുകാരാണ് മൂവർസംഘത്തെ പിടികൂടി പൊലീസിന് കൈമാറിയത്.

പിടിയിലായ അജ്മലിന് പരിക്കേറ്റിട്ടുണ്ട്. സംഘം വഴിയിൽ ഏറെനേരം കാത്തുകിടന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Latest news

ചന്ദ്രഹാസൻ വടുതല വിരമിച്ചു

Published

on

By

കൊച്ചി ; ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു.

എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസറായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.

പത്രപ്രവർത്തന രംഗത്തു നിന്നാണ് അദ്ദേഹം പബ്ലിക് റിലേഷൻസ് വകുപ്പിലെത്തുന്നത്. മുൻ രാജ്യസഭാ എംപിയും എഴുത്തുകാരനും പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്ന ടി.കെ.സി. വടുതലയുടെ മകനാണ്. ഭാര്യ ശ്രീകല. മക്കൾ ശ്രീചന്ദന, ശ്രീനന്ദന.

കാക്കനാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പി ആർ ഡി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ്‌, എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ സി.ടി ജോൺ, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ഓഫീസുകളിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരായ സൗമ്യ ചന്ദ്രൻ, എ ടി രമ്യ, എം എൻ സുനിൽകുമാർ എന്നിവരും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഇൻഫർമേഷൻ ഓഫീസ് ജീവനക്കാരും പങ്കെടുത്തു.

Continue Reading

Latest news

ചെന്നൈയിലെ മലയാളിയായ റെയിൽവേ ഗാർഡിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

Published

on

By

ചെന്നൈ; മലയാളി വനിതായായ റെയില്‍വേ ഗാര്‍ഡിനെ ആക്രമിച്ച 17 വയസ്സുകാരന്‍ മധുരയില്‍ പിടിയിൽ. പരുക്കേറ്റ കൊല്ലം കടവൂര്‍ താമസിക്കുന്ന ഗീതാസില്‍ രാഖി (23) ആണ് ആക്രമണമേടറ്റത്.  അപകടനില തരണം ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അക്രമി സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡിണ്ടിഗലില്‍ നിന്ന് തിരുനെല്‍വേലിയിലേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ഗാര്‍ഡായിരുന്നു രാഖി. മധുര കുടല്‍നഗറില്‍ ട്രെയിന്‍ സിഗ്‌നല്‍ കാത്തു കിടക്കവെ, 2 പേര്‍ കോച്ചില്‍ കയറി രാഖിയുടെ സ്വര്‍ണമാലയും ബാഗും മൊബൈല്‍ ഫോണും കവരാന്‍ ശ്രമിക്കുകയായിരുന്നു.

എതിര്‍ത്തതോടെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഫോണും പണവുമുള്ള ബാഗുമായി കടന്നു.ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റ രാഖിയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാര്‍ മധുരയിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്യപിക്കാനുള്ള പണത്തിനു വേണ്ടിയാണ് പ്രായപൂര്‍ത്തിയാകാത്ത സംഘം ഗാര്‍ഡിനെ ആക്രമിച്ചതാണെന്നാണു പൊലീസ് നിഗമനം

 

Continue Reading

Latest news

ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്

Published

on

By

തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്

രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍.ചന്ദ് ആയിരുന്നു വരന്‍.

ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയിരുന്നു.

Continue Reading

Latest news

കേരള എസ് എസ് എൽ സി പരീക്ഷ ഫലം മെയ്‌ എട്ടിന്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്ബാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഇഡിയുടെ ഹര്‍ജി മെയ് 17 ന് മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാന വികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക്‌ നിർദേശം നല്‍കിയിരുന്നു.

Continue Reading

Trending

error: