M4 Malayalam
Connect with us

Latest news

യത്ര ബസ്സില്‍ പൊട്ടിത്തെറി,കണ്ടക്ടര്‍ ബസിനുള്ളില്‍ ബോധം കെട്ടു വീണു;സംഭവം കോതമംഗലം കിഴക്കെ കുത്തികുഴിയ്ക്ക് സമീപം

Published

on

കോതമംഗലം;യത്ര ബസ്സില്‍ പൊട്ടിത്തെറി.ഇന്ന് രാവിലെ 10 മണിയോടടുത്ത് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിക്ക് സമീപം കൊച്ചി-ധനുഷ്‌കോടി പാതയിലൂടെ പോവുകയായിരുന്ന സിഎംഎസ് ബസിലാണ് സ്‌ഫോടനമുണ്ടായത്.

ബസിന്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന ബാറ്ററിയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പുക കണ്ടതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ പരിശോധിക്കുമ്പോഴാണ് ബാറ്ററി പൊട്ടിത്തെറിച്ചത്.

ഉടന്‍ കണ്ടക്ടര്‍ ബസിനുള്ളില്‍ ബോധം കെട്ടു വീണു. യത്രക്കാരെ ജീവനക്കാര്‍ ഉടന്‍ പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല.അല്‍പ്പ സമയം വിശ്രമിച്ചപ്പോള്‍ കണ്ടക്ടറുടെ ശാരീരിക അസ്വസ്തതകളും നീങ്ങി.

ബസ് യാത്രക്കാരും ഓടിക്കൂടിയവരും ചേര്‍ന്ന് ബസ് തള്ളി സ്റ്റാര്‍ട്ടാക്കി.പേടിക്കണ്ട, ധൈര്യമായി കയറിക്കോളു എന്നുള്ള ജീവനക്കാരുടെ വാക്കുകള്‍ കേട്ടപ്പോള്‍ യത്രക്കാര്‍ക്കും സമാധാനം. ഉടന്‍ എല്ലാവരും കയറി. താമസിയാതെ ബസ് പൈങ്ങോട്ടൂരിലേയ്ക്ക് പുറപ്പെട്ടു.

 

 

Latest news

ആത്മീയ ചൈതന്യത്തിൽ അലിഞ്ഞുചേരാം.ഒപ്പം വന സൗന്ദര്യവും നുകരാം;ഇരിങ്ങോൾ കാവിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം

Published

on

By

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ;കാടിന് നടുവിലെ ആത്മീയ ചൈതന്യം .എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൾ കാവിനെ ഒറ്റ വാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം.കാവ് സന്ദർശിയ്ക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്ത് വൻ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

നട്ടുച്ചവെയിലും കുളിർമ്മപകരുന്ന അന്തരീക്ഷവും സദാസമയവും ഉയരുന്ന കിളികളുടെ കളകളാരവും ഇടതൂർന്ന കാടുമെല്ലാം സന്ദർശകരിൽ നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ 55 ഏക്കർ വനഭൂമിക്ക് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വനമേഖലയായിമാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും ഇവിടം വന്യമൃങ്ങൾ താവാളമാക്കിയിട്ടല്ല എന്നാണ് ഇതുവരെയുള്ള നിരീക്ഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.

ഇതുകൊണ്ടുതന്നെ ഭയമില്ലാതെ ഈ വനമേഖലയുടെ സൗന്ദര്യം ആസ്വദിയ്ക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
കാവിനോടനുബന്ധിച്ചുള്ള വനത്തിൽ പലഭാഗത്തേയ്ക്കും കാൽനട പാതകൾ രൂപപ്പെടുത്തിയിട്ടുണ്ട്.

ഇതുമൂലം ആത്മീയചൈതന്യം തേടിയെത്തുന്നവർക്കൊപ്പം പരിസ്ഥിതി സ്നേഹികളും ഇവിടേയ്ക്കെത്തുന്നുണ്ട്.സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിതവനം ഇരിങ്ങോൾകാവിനോടനുബന്ധിച്ചുള്ളതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.

180-ൽപ്പരം ഔഷധസസ്യങ്ങളും 70- ഇനം പക്ഷികളും ഇവിടെയുണ്ടെന്ന് കേരളഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.അപൂർവ്വയിനത്തിൽപ്പെട്ട് ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ് ഈ വനമേഖല.

രാജ്യത്ത് പട്ടണനടുവിൽ ഇത്രയും വിസ്തൃമായ വനഭൂമിയിൽ സ്ഥിതി ചെയ്യുന്ന കാവ് ഒരു പക്ഷേ ഇതുമാത്രമായിരിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ദക്ഷിണകേരളത്തിലെ ഏറ്റവും വലിയകാവെന്ന ഖ്യാതിയും ഇരിങ്ങോൾ കാവിന് സ്വന്തം.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ളതാണ് നിത്യപൂജയുള്ള ഈ ക്ഷേത്രം.

കൃഷ്ണാവതാരവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രധാന ഐതീഹ്യം.വനദുർഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ.ഇവിടുത്തെ പൂജകാര്യങ്ങളിലും നിരവധി സവിശേഷതകളുണ്ട്.

പുജയ്ക്ക് ചന്ദനത്തിരിയും സുഗന്ധ പുഷിപങ്ങളും ഉപയോഗിക്കാറില്ല.ചെത്തി,തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾ മാത്രമാണ് ഇവിടെ പൂജയ്ക്കെടുക്കുന്നത്.സുഗന്ധ പുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നതിനും വിലക്കുണ്ട്.അഭിഷേകത്തിന് പച്ചവെള്ളം മാത്രമാണ് ഉപയോഗിയ്ക്കുക.

ആചാരാ-അനുഷ്ടാനങ്ങളിലും സവിശേഷതകളുണ്ട്.പിടിയാനയാണ് ഇവിടുത്തെ എഴുന്നള്ളിപ്പിനായി എത്തിയ്ക്കുന്നത്.ഇവിടെ ഉപദേവ പ്രതിഷ്ഠയില്ലന്നതാണ് മറ്റൊരുപ്രത്യേകത.നവരാത്രി ഉത്സവമാണ് പ്രധാന ആഘോഷം.

ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന സഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തും നടന്നുവരുന്നു.ക്ഷേത്രകലകൾക്കും മേളങ്ങൾക്കുമാണ് പ്രാധാന്യം.

Continue Reading

Latest news

ഡല്‍ഹിയിൽ ഇമെയില്‍ വഴി സന്ദേശമയച്ച് 2 ആശുപത്രികളില്‍ ബോംബ് ഭീഷണി

Published

on

By

ഡൽഹി ; ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

രാജ്യതലസ്ഥാനത്തെ പത്തോളം ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി വന്നതായി വിവരം ലഭിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടന്നു. പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ആദ്യം ബോംബ് ഭീഷണി സന്ദേശം എത്തിയത് ബുരാരി ആശുപത്രിയിലാണ്. പിന്നാലെ സഞ്ജയ് ഗാന്ധി സ്മാരക ആശുപത്രിയിലും ബോംബ് ഭീഷണി എത്തി. ഇവയ്‌ക്ക് രണ്ടിനും പുറമേ 10 ഓളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മേയ് ഒന്നിന് ദല്‍ഹിയിലെ 100 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു.

Continue Reading

Latest news

മഴ കനക്കുന്നു ; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം എത്തിയ ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം ആയത്.

പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി ലിറ്റർവരെ മഴ ലഭിക്കും. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും.

നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മറ്റെന്നാള്‍ പത്തനംതിട്ടയില്‍ യെല്ലോ അലർട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് കുറുകെയായാണ് ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലാണ് ചക്രവാതച്ചുഴി. ഇവയുടെ സ്വാധീനമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്.

അതേസമയം ഇക്കുറി കാലാവർഷം ജൂണ്‍ ആദ്യം തന്നെ കേരളത്തില്‍ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 18 ഓടെ കാലവർഷം ആൻഡമാൻ തീരത്ത് എത്തും. അതിനാല്‍ ഇക്കുറി കാലവർഷം വൈകില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം കാലവർഷം എട്ട് ദിവസം വൈകിയിരുന്നു.

Continue Reading

Latest news

തെരഞ്ഞെടുപ്പ് ചട്ടലംഘനം ; അല്ലു അര്‍ജുനെതിരെ കേസ്

Published

on

By

ഹൈദരാബാദ് ; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു.

വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് പരാതി.

സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നന്ദ്യാല്‍ പോലീസ് കേസെടുത്തത്. സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

Latest news

ചേർന്നിരിക്കാം അമ്മയോടൊപ്പം ; ഇന്ന് മാതൃദിനം

Published

on

By

മെയ്‌ മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഭൂമിയിലേക്ക് വന്നനാള്‍ മുതല്‍ കാണുന്ന അമ്മയെ ഓര്‍ക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നേക്കാം.

എന്നാല്‍ സ്വന്തം അമ്മയെ അതിക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി വർധിച്ചുവരികയാണ്. മാതൃദിനത്തിന്റെ ചരിത്രത്തെയും സവിശേഷതകളെയും കുറിച്ച്‌ വിശദമായി നോക്കാം.ലോകത്ത് മാതൃദിനം പല രീതിയിലാണ് ആഘോഷിക്കുന്നത്.

പല രാജ്യങ്ങളിലും ആളുകള്‍ അവരുടെ അമ്മമാർക്ക് കാർഡുകളോ സമ്മാനങ്ങളോ പൂക്കളോ സമ്മാനിക്കുന്നു. പല കുടുംബങ്ങളും പ്രത്യേക ഭക്ഷണമൊരുക്കി ഈ ദിവസം ഒത്തുകൂടുന്നു അല്ലെങ്കില്‍ അമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ ഒരു ദിവസം ആസൂത്രണം ചെയ്യുന്നു. ചില ആളുകള്‍ അവരുടെ അമ്മമാരുടെ ബഹുമാനാർത്ഥം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും അല്ലെങ്കില്‍ സഹായം ആവശ്യമുള്ള അമ്മമാരെ സഹായിക്കാൻ അവരോടൊപ്പം സമയം ചെലവഴിക്കാനും തിരഞ്ഞെടുക്കുന്നു.

സ്‌കൂളുകള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും അമ്മമാരെ ആദരിക്കുന്നതിനും മാതൃ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് മാതൃദിനം.

 

പലരാജ്യങ്ങളിലും പലദിവസമാണ് മാതൃദിനം ആഘോഷിക്കാറുള്ളത്.എല്ലാ രാജ്യത്തും ഈ ദിവസമല്ല. തായ്‌ലന്‍ഡില്‍ നിലവിലെ രാജ്ഞിയായ സിരികിറ്റിന്റെ ജന്മദിനമായ ഓഗസ്റ്റ് 12നാണ് മാതൃദിനം. അറബ് രാഷ്ട്രങ്ങളില്‍ മാര്‍ച്ച്‌ 21നാണ് മാതൃദിനം. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച്‌ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്.

സ്ത്രീകള്‍ യുദ്ധത്തില്‍ പങ്കെടുത്ത മേയ് 27 നാണ് ബൊളീവിയയില്‍ മാതൃദിനമാചരിക്കുന്നത്. ആദ്യ ഇൻഡൊനീഷ്യന്‍ വുമണ്‍ കോണ്‍ഗ്രസ് നടന്ന ഡിസംബര്‍ 22 നാണ് ഇൻഡൊനീഷ്യയില്‍ ഈ ദിനാചരണം.

 

Continue Reading

Trending

error: