Connect with us

Latest news

44 കുപ്പികളിൽ ബ്രൗൺഷുഗർ, പിടികൂടിയപ്പോൾ ഒന്നും അറയില്ലന്നും പറഞ്ഞ് നിലവിളിയും; ആസാം സ്വദേശി അറസ്റ്റിൽ

Published

on

കൊച്ചി;കോതമംഗലത്ത് ബ്രൗൺഷുഗർ വിൽക്കാൻ ശ്രമിക്കവെ ആസാം സ്വദേശി പിടിയിൽ.

നാഗൂൺ ജില്ലക്കാരനായ ബസിറി(27)നെയാണ് എക്‌സൈസ് സംഘം തങ്കളം മലയിൽകീഴ് ബൈപാസിൽ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.44 ചെറുകുപ്പികളിലായി സൂക്ഷിച്ചിരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും എക്‌സൈസ് സംഘം കണ്ടെടുത്തു.

സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ബ്രൗൺ ഷുഗർ കണ്ടെടുത്തത്.എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തതോടെ തനിയ്‌ക്കൊന്നും അറയില്ലന്നും പറഞ്ഞ് ബസിർ വാവിട്ട് ഉച്ചത്തിൽ നിലവിളിച്ച് കാഴ്ചക്കാരുടെ സഹതാപം നേടുന്നതിനും നീക്കം നടത്തി.

ആസം സ്വദേശികളിൽ നിന്നും തുടർച്ചയായി മയക്കുമരുന്നുകൾ കണ്ടെടുക്കുന്ന സാഹചര്യത്തിൽ ആസമിൽ നിന്നും കേരളത്തിലേയ്ക്ക് വരുന്ന ട്രെയിനുകളിൽ പരിശോധന കർശനമാക്കാൻ എക്‌സ്സൈസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.

കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപ് , നേതൃത്വത്തിൽ പ്രവന്റിവ് ഓഫീസർമാരായ നിയാസ് കെ എ , സിദ്ധിക്ക് എ ഇ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജു പി വി, നന്ദു എം എം, ബേസിൽ കേ തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവർ വാഹന പരിശോധനയിൽ പങ്കാളികളായി.

 

1 / 1

Latest news

മൂവാറ്റുപുഴ ആൾക്കൂട്ട കോലപാതകം: അശോക് ദാസിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ

Published

on

By

മൂവാറ്റുപുഴ: ആൾക്കൂട്ട കൊലപാതകത്തിനിരയായ അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ബന്ധുക്കൾ. നാട്ടിലെത്തിച്ച് സംസ്കാരിച്ചാൽ ഗ്രാമവാസികൾ കുടുംബത്തിന് എതിരാകുമെന്ന് ബന്ധുക്കൾ ഭയക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതര സംസ്ഥാനത്ത് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആഴ്ചകൾ കഴിഞ്ഞ് നാട്ടിൽ സംസ്കരിക്കുന്നതിനെതിരെ ഗ്രാമമുഖ്യൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കൃത്യം നടന്ന മൂവാറ്റുപുഴയിൽ  സംസ്ക്കരിക്കുനതിന് തടസ്സമില്ലെന്ന് അശോക് ദാസിൻ്റെ വീടിന് സമീപമുള്ള വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ പൊലീസ് സ്റ്റേഷനിൽ നിന്നും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് ലഭിച്ചു.

തുടർനടപടിക്കായി അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കലക്ടർക്ക് കത്ത് നൽകി. കഴിഞ്ഞ 4ന് കോല്ലപ്പെട്ട അശോകിൻ്റെ മൃതദേഹം 13 ദിവ സമായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

1 / 1

Continue Reading

Latest news

വരൻ മദ്യപിചെത്തി: രംഗം വഷളായതോടെ പിന്മാറി വധു, കേസെടുത്ത് പോലീസ്

Published

on

By

പത്തനംതിട്ട: കോഴഞ്ചേരി തടിയൂരിൽ വിവാഹത്തിന് മദ്യപിച്ചെത്തി വരൻ. സംഭവത്തിന് പിന്നാലെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങി.

പള്ളിമുറ്റത്തെത്തിയ വരൻ വളരെ പണിപ്പെട്ടാണ് പുറത്തിറങ്ങിയത്. ചടങ്ങുകൾ നിർവഹിക്കാൻ എത്തിയ വൈദികനോട് വരെ മോശമായി സംസാരിച്ചതോടെ വധുവും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരോടും വരൻ തട്ടിക്കയറിയതോടെ വരനെതിരെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി  കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു.

വിദേശത്ത് നിന്നും വിവാഹത്തിന് എത്തിയ വരൻ രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ ആരോപിച്ചു.വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാം എന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

1 / 1

Continue Reading

Latest news

മൈക്രോ പ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ഹൈഡ്രോജെൽ: പരിസ്ഥിതി സംരക്ഷണത്തിന് അവസരോചിത കണ്ടുപിടുത്തവുമായി ഐ.ഐ.എസ്സി

Published

on

By

ബെംഗളൂരു: വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി).സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്കുകൾ ജലത്തിൽ നിന്നും ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നും പഠനത്തിൽ കണ്ടെത്തി.

വെള്ളത്തിൻ്റെ വ്യത്യസ്ത പി.എച്ച് മൂല്യങ്ങൾക്കും താപനിലകൾക്കും അനുസരിച്ച് ഇത് ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐ.ഐ.എസ്.സി മെറ്റീരിയൽസ് എൻജിനീയറിങ് പ്രഫസർ സൂര്യസതി ബോസിൻ്റെ അഭിപ്രായം.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

പ്രകൃതിദത്ത പോളിമർ സംയുക്തങ്ങളായ റബ്ബർ, ഷെല്ലാക്ക്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിജന്യമോ കൃത്രിമമോ ആയ പോളിമർ സംയുക്തങ്ങളെയാണ് പൊതുവേ പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നത്. ചെറിയ മോണോമർ തന്മാത്രകൾ കൂട്ടി യോജിപ്പിച്ചാണ് പ്ലാസ്റ്റിക്കുകളുടെ നിർമ്മാണം.

വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങൾ മൂലവും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ കാരണവും ചെറിയ പ്ലാസ്റ്റിക് തരികളായി രൂപം കൊള്ളുന്നു. വലിപ്പം കുറവായതിനാൽ ഇത് ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.

മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യനെ ബാധിക്കുമോ ?

 

മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ ഇടയാക്കും.

ഒരു വർഷം ജീവിതശൈലി ഭക്ഷണം വെള്ളം എന്നിവയിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിൽ 39,000 മുതൽ 52,000 വരെ പ്ലാസ്റ്റിക് കണികകൾ എത്തുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മത്സ്യങ്ങൾ ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് മൂലവും മനുഷ്യനെയും ഭക്ഷ്യശൃംഖലയെയും ഇത് ഒരുപോലെ ബാധിക്കും.

2024ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ കാൽലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്താനാകും എന്ന് തെളിയിച്ചിരുന്നു.
ഇത് മൂലം പ്രധാന അവയവങ്ങളിലെ വ്യക്തിഗത കോശങ്ങളിലേക്കും ഞാനോ പ്ലാസ്റ്റിക്കുകൾക്ക് പ്രവേശിക്കാനാകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2004 മുതൽ തന്നെ മൈക്രോ പ്ലാസ്റ്റിക്കുകളെ കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മണ്ണ് ജലം വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ

 

1 / 1

Continue Reading

Latest news

ചീങ്കണ്ണി ആക്രമണം:കയ്യിലും കാലിലും ആഴത്തിൽ മുറിവേറ്റു, പ്ലസ് ടു വിദ്യാർത്ഥി ചികിത്സയിൽ

Published

on

By

തൃശ്ശൂർ: വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരിക്കേറ്റത്.

അതിരപ്പിള്ളി വാൽപ്പാറ മാണം പള്ളി എസ്റ്റേറ്റിനടുത്തുള്ള പുഴയിൽ പവർഹൗസിന് സമീപമായിരുന്നു
സംഭവം.കുളിക്കുമ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്ന് അജയ് പറഞ്ഞു.

കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർ ചികിത്സയ്ക്കായി കുട്ടിയെ പൊള്ളാച്ചി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

1 / 1

Continue Reading

Latest news

മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം:പരക്കെ ഭീതി

Published

on

By

മൂന്നാർ: മാട്ടുപ്പെട്ടി മേഖലയിൽ  ഇറങ്ങിയ കാട്ടാനക്കൂട്ടം  വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു.ഫാക്ടറിക്ക് സമീപം അൽപ്പം  മുമ്പാണ് നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്.

പ്രദേശത്ത് ഇപ്പോഴും കാട്ടാനക്കൂട്ടം തുടരുന്നത് പ്രദേശവാസികളിൽ വലിയ ഭീതി പരത്തി.ആക്രമണത്തിൽ 2 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറുകളുടെ ചില്ലുകളും മുകൾഭാഗവും പൂർണ്ണമായും തകർന്നു.

എങ്കിലും ഉള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.വിനോദസഞ്ചാരികൾ വിവരം അറിയിച്ചതിനെ തുടർന്ന്  ആർ ടി സംഘം സ്ഥലത്ത്  എത്തിയിട്ടുണ്ട്.കാട്ടാന കൂട്ടത്തെ വനത്തിലേക്ക് തുരത്താനാണ്  ഇപ്പോഴുള്ള തീരുമാനം.

അവധിക്കാലമായതിനാൽ വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് പരിസരത്തെ ആന ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

1 / 1

Continue Reading

Trending

error: