Connect with us

Latest news

4 പേരെ കൊന്നു,4 പേുടെ ജീവൻ രക്ഷപെട്ടത് തലനാഴിയ്ക്ക്; ഒന്നരകൊമ്പന്റെ വിളയാട്ടത്തിൽ ഞെട്ടിവിറച്ച് ചിന്നാർ

Published

on

മറയൂർ;വിനോദ സഞ്ചാരി അക്ബർ അലിയുടെ ജീവനെടുത്ത ഒന്നരകൊമ്പൻ അത്യന്തം അപകടകാരിയെന്ന് നാട്ടുകാർ.ഇതിനകം ഈ കാട്ടുകൊമ്പൻ 4 പേരെ കൊലപ്പെടുത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊമ്പൻ 4 പേരെ ആക്രമിച്ചെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഇവരുടെ ജീവൻ രക്ഷപെട്ടതെന്നുമാണ് അറിയുന്നത്.

തമിഴ്‌നാട് പുതുക്കോട്ട സ്വദേശീയായ അക്ബർ അലി(52)2 സുഹൃത്തുക്കൊപ്പം മൂന്നാർ ഭാഗത്തേയ്ക്കുള്ള യാത്രയിക്കിടെയാണ് ആലംപെട്ട് ഭാഗത്തുവച്ച് കൊമ്പന്റെ മുന്നിൽപ്പെട്ടത്.ആന കൂട്ടംറോഡിലിറങ്ങിയതിനെത്തുടർന്ന വാഹനഗതാഗതം സ്തംഭിച്ചിരുന്നു.വാഹനത്തിൽ നിന്നിറങ്ങിയ അക്ബർ ആനയുടെ കൂടുതൽ അടുത്തെത്തി കാണുന്നതിന് നടത്തിയ നീക്കം ദുരന്തത്തിൽ കലാശിയ്ക്കുകയായിരുന്നു.

ഒരു കൊമ്പിന് നീളക്കുറവുള്ളതിനാൽ നാട്ടുകാർക്കിടയിൽ ഈ കൊലകൊമ്പനെ ഒന്നരകൊമ്പൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.ചിന്നാർ-മറയൂർ റോഡിൽ രാത്രി കാലങ്ങളിൽ ഒന്നരകൊമ്പൻ പതിവായി എത്തുന്നതായിട്ടാണ് സൂചന.

ജല്ലിമല ഭാഗത്ത് പാതയിൽ ഒരു കിലോമീറ്റർ ഭാഗത്ത് ഒരുവശം അഗാധ ഗർത്തവും എതിർവശം കൂറ്റൻ പാറക്കെട്ടുകളുമാണ്.ഇതുമൂലം ഇത്രയും ദൂരം റോഡൂലുടെയാണ്് ആനകൂട്ടം നീങ്ങുന്നത്.ഇതിനിടയിൽ മുന്നിൽപ്പെട്ടവരെയാണ് ഒന്നന്നരകൊമ്പൻ കൊന്നൊടുക്കിയത്.

അക്ബർ അലി കൊല്ലപ്പെടുന്നതിന് തലേന്ന് ബാബുനാഗർ സ്വദേശി സഞ്ചയ് (21)ക്ക് ആന ആക്രമണത്തിൽ പരിക്കേറ്റിരുന്നു.ബൈക്കിൽ യാത്ര ചെയ്യവെ റോഡിൽ നിന്നിരുന്ന ആനകൂട്ടത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു.

ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.ഈ ദിവസം തന്നെ പയസ്സ് നഗർ സ്വദേശി സഞ്ചരിച്ച കാറിന് നേരെയും ആനയുടെ ആക്രമണം ഉണ്ടായി. ഇവരുടെ വാഹനത്തെ കാട്ടാന പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു.തമിഴ്‌നാട് കല്ലാപുരം സ്വദേശികളായ ബൈക്ക് യാത്രക്കാരും ആനയുടെ മുന്നിൽപ്പെട്ടു,വീഴ്ചയിൽ പരിക്കേറ്റ ഇവരും ചികത്സയിലാണ്.

വലിയ വാഹനങ്ങൾക്ക് നേരെ ഒന്നരകൊമ്പൻ ആക്രമണം നടത്താറില്ലന്നും മുന്നിൽ അകപ്പെടുന്ന ബൈക്ക് യാത്രക്കാർ അടക്കമുള്ളവരെയാണ് കൊമ്പൻകൊന്നൊടുക്കിയിട്ടുള്ളതെന്നുമാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ചുറ്റിത്തിരിയുന്ന ഒറ്റയാൻ വനാതിർത്തിയിലെ താമസക്കാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു.മറയൂർ മതാളിപാറ തോട്ടത്തിന്റെ കാവൽക്കരൻ സബാസ്റ്റ്യൻ, ഇന്ദിരാഗാന്ധി പുനരധിവാസ കോളനിയിലെ രജനികുമാർ,വഴിയോര കച്ചവടക്കാരനായ ഹബീബുള്ള എന്നിവരെയാണ് മുമ്പ് ഒന്നരകൊമ്പൻ കൊന്നൊടുക്കിയത്.

ആനകൂട്ടത്തിന്റെ ശല്യം വ്യാപകമായതോടെ നിരീക്ഷിണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് വനം വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.ആനകൾക്ക് കടന്നുപോകുന്നതിനുള്ള ആനത്താരി ഒരുക്കുമെന്നും അക്ബർ അലിയുടെ കുടുംബത്തിന് നടപടികൾ പൂർത്തിയാക്കി സംസ്ഥാന സർക്കാർ ഉത്തരവിലൂടെ അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ താമസിയാതെ കൈമാറുമെന്നും അധികൃതർ അറയിച്ചു.

 

 

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Trending

error: