M4 Malayalam
Connect with us

Latest news

കാല്‍മുട്ടുകൊണ്ട് തല തകര്‍ത്തു,വാരിയെല്ല് ഒടിഞ്ഞ നിലയിലും; കുട്ടിയുടെ മരണം ക്രൂരമായ ആക്രമണത്തിലെന്ന് പോലീസ്

Published

on

കൊച്ചി ;നെഞ്ചില്‍ മര്‍ദ്ദിച്ചു,പിന്നാലെ കാല്‍മുട്ടുകൊണ്ട് തല ഇടിച്ചുതകര്‍ത്തു.ജീവനുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദേഹത്ത് കടിച്ച്  പരിക്കേല്‍പ്പിക്കലും .

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രയാമായ കുട്ടിയുടെ മരണപ്പെട്ടത് അതിക്രൂരമായി ആക്രണത്തെത്തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലമെന്ന് പോലീസ്.

സംഭവത്തില്‍ ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍ (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെ ഇന്നലെ രാത്രിയ എളമക്കര പൊലീസ് അറസ്റ്റുചെയ്തു.

ഷാനിഫും അശ്വതിയും നാലു മാസമായി അടുപ്പത്തിലാണെന്നും കുഞ്ഞിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തതെന്നും പൊലീസ് പറയുന്നു.

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നതായും സംശയമുണ്ട്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ അശ്വതി പോലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഷാനിഫും അശ്വതിയും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഒന്നിച്ചുതാമസിച്ചിരുന്ന ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. താനുമായി പരിചയപ്പെടുമ്പോള്‍, മറ്റൊരു ബന്ധത്തില്‍ നിന്ന് അശ്വതി ഗര്‍ഭിണിയായിരുന്നുവെന്നാണ് ഷാനിഫ് പൊലീസിനോടു പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ കൊണ്ടുവന്നതാണെന്നുമാണ് ഇരുവരും ആശുപത്രി ജീവനക്കാരെ അറിയിച്ചത്.

കുഞ്ഞിന്റെ ശരീരത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രിയിലെ ഡോക്ടര്‍ പോലീസില്‍ വിവരം അറയിക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.

ഇതിനകം ആശുപത്രിയില്‍ നിന്നു കടന്ന ഇരുവരെയും പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയെന്നും ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

തലയ്‌ക്കേറ്റ പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.കുഞ്ഞ് കയ്യില്‍ നിന്നു വീണതാണെന്നും ഷാനിഫ് ഇടയ്ക്ക് പറഞ്ഞിരുന്നു.

കാല്‍മുട്ടുകൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി. കുഞ്ഞ് മരിച്ചു എന്നുറപ്പുവരുത്താന്‍ വീണ്ടും ഉപദ്രവിച്ചു നോക്കുക വരെ ചെയ്തുവെന്നാണ് മൊഴി.

കുഞ്ഞിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. മുന്‍പുണ്ടായ മര്‍ദനത്തിലാണിതെന്ന് കരുതുന്നു. സംഭവം നടന്നത് എളമക്കര സ്റ്റേഷന്‍ പരിധിയിലായതിനാലാണ്.അതിനാല്‍ കേസ് അവിടേക്കു കൈമാറുകയായിരുന്നു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സിറ്റി പൊലീസ് അസി. കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്.

 

 

Latest news

കൊടും ചൂട് ; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദ്ദേശം

Published

on

By

തിരുവനന്തപുരം ; ഉഷ്ണതരംഗ സാധ്യതയെത്തുടർന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം.ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്റേതാണ് നിർദേശം.

സ്കൂള്‍ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ മൂന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികള്‍, കർഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച്‌ ജോലിസമയം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Continue Reading

Latest news

കശ്മീരിലേയ്ക്ക് വിനോദയാത്ര പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു

Published

on

By

ന്യൂ ഡൽഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.

ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്‍ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവര്‍ ജിഎംസി അനന്ദ്‌നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Latest news

പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

Published

on

By

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ (72) അന്തരിച്ചു. ഇന്നലെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

1977ല്‍ ഭർത്താവ് രമണനൊപ്പം ആലപിച്ച ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ഇളയരാജയുടെ സംഗീതത്തില്‍ അദ്ദേഹത്തിനൊപ്പവും നിരവധി ഗാനങ്ങള്‍ ഉമ ആലപിച്ചിട്ടുണ്ട്. ‘പൂ മാനേ’, ‘ അന്തരാഗം കേള്‍ക്കും കാലം’, തുടങ്ങിയ ഗാനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഉമയ്‌ക്ക് സാധിച്ചു.

2005ല്‍ വിജയ് നായകനായി പുറത്തിറങ്ങിയ തിരുപ്പാച്ചി എന്ന സിനിമയിലെ ‘ കണ്ണും കണ്ണുംതാൻ കലന്താച്ച്‌” എന്ന ഗാനമാണ് ഉമ അവസാനമായി ആലപിച്ചത്. ധാരാളം തത്സമയ സംഗീത പരിപാടികളിലൂടെയും ജനങ്ങളുടെ മനസില്‍ ഇടം പിടിക്കാൻ ഉമയ്‌ക്ക് സാധിച്ചിരുന്നു.

Continue Reading

Latest news

കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി

Published

on

By

കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി

ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ  ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.

 

Continue Reading

Latest news

വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

Published

on

By

തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.

പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.

എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.

Continue Reading

Trending

error: