Connect with us

Latest news

കാട്ടാനക്കലിയിൽ വീണ്ടും മരണം;കൊല്ലപ്പെട്ടത് പിണവൂർകുടി നിവാസി സന്തോഷ്,മൃതദ്ദേഹം ചവിട്ടും കൂത്തും ഏറ്റനിലയിൽ

Published

on

കോതമംഗലം; കാട്ടാന ആക്രമണത്തിൽ കൂട്ടമ്പുഴയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.

കുട്ടമ്പുഴ പിണവൂർകുടി കോളനിവാസി സന്തോഷ്(48)ആണ് കൊല്ലപ്പെട്ടത്.വീടിനടുത്തെ തോടിന് സമീപത്ത് കുത്തും ചവിട്ടും ഏറ്റ നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയിട്ടുള്ളത്.

ഇന്നലെ രാത്രി വീട്ടിൽ നിന്നും കുളിയ്ക്കാനിറങ്ങിയതായിരുന്നു.ഇന്ന് പുലർച്ചെ കോളനിവാസികളാണ് മൃതദ്ദേഹം കണ്ടെത്തിയത്.കുട്ടംമ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ചുവരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കോളനിയിലും സമീപപ്രദേശങ്ങളിലും കാട്ടാനകളുടെ കടന്നുകയറ്റം വ്യാപകമായിരുന്നു.

2017 ഫെബ്രുവരിയിൽ കുട്ടമ്പുഴ പൂയംകുട്ടി സ്വദേശി ജോണി വെങ്ങുരാൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ഇതെത്തുടർന്ന് വനംവകുപ്പിനെതിരെ മേഖലയിൽ ജനരോക്ഷം ശക്തമായി.

ആന ആക്രമണം തടാൻ ആവശ്യമായ കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഈ അവസരത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പും നൽകിയിരുന്നു.എന്നാൽ മാസങ്ങൾ പിന്നിട്ടും ഇക്കാര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടായില്ല.

പിന്നീട് കുട്ടമ്പുഴ മേഖലയിൽ കാട്ടനാ ശല്യം രൂക്ഷമാവുകയും, പടിഞ്ഞാറെകര എൽദോസിന്റെ കിണറ്റിൽ കാട്ടാന അകപ്പെടുകയും ചെയ്തതോടെയാണ് ഈ പ്രശനം വീണ്ടും ചർച്ചയായത്.

മലയാറ്റൂർ ഡി എഫ് ഒ അടക്കമുള്ളവർ ട്രഞ്ച് താഴ്ത്തൽ ഉൾപ്പെടെ ആന ശല്യം ഒഴിവാക്കാൻ ഉടൻ നപടികൾ ആരംഭിയ്ക്കുമെന്ന് ഈ അവസരത്തിൽ നാട്ടുകാർ മുമ്പാകെ ഉറപ്പ് നൽകിയിരുന്നു.എന്നാൽ ഇതും നടപ്പിലായില്ല.

അംഗൻവാടി ടീച്ചർ അടക്കം ഇതിനകം കുട്ടമ്പുഴയിൽ നിരവധി പേരുടെ ജീവൻ കാട്ടാന ആക്രമണത്തിൽ നഷ്ടമായി.കാട്ടാന ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ പിണവൂർകുടിയിലെ സന്തോഷ്.

കൂട്ടമ്പുഴയ്ക്ക് പുറമെ മാങ്കുളവും കോട്ടപ്പടിയുമെല്ലാം വന്യമൃഗങ്ങളുടെ ആക്രണഭീഷിണിയിലാണ്.മാങ്കുളത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതായുള്ള വാർത്ത പുറത്തുവന്നിട്ട് ആഴ്ചകളായെങ്കിലും വനംവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിസംഗത തുടരുകയാണെന്നും നാട്ടുകാർ ആരോപിച്ചു.

 

 

Latest news

വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

Published

on

By

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.

നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.

പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് 5രൂപ കൂട്ടി.

ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.

 

Continue Reading

Latest news

ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

Published

on

By

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.

ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

Continue Reading

Latest news

ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published

on

By

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.

പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്‌സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.

ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്‌സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: