Latest news
വികസനം സാധ്യമയാത് എല്ലാവരുടെയും സഹകരണം മൂലമെന്ന് ഡീൻ കുര്യക്കോസ് എം പി
കോതമംഗലം; കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്നും എല്ലാവരുടെയും സഹകരണം മൂലമാണ് ഇത് സാദ്ധ്യമായതെന്നും ഡീൻ കുര്യക്കോസ് എം പി.
വികസനത്തിൽ കക്ഷി -രാഷ്ട്രീയമില്ല.ഇക്കാര്യത്തിൽ എല്ലാവരുമായി സഹകരിച്ചുപോകണം എന്ന നിലപാടാണുള്ളത്.ഇതുവരെ ഈ നയമാണ് സ്വീകരിച്ചത്.അദ്ദേഹം വിശദമാക്കി.
ഇന്നലെ കോതമംഗലത്ത് മാധ്യമ പ്രവർത്തകരകുമായുള്ള കൂടികാഴ്ചയിലാണ് അദ്ദേഹം ‘നയം’ വ്യക്തമാക്കിയത്.
കാർഷിക മേഖലയിലും മറ്റ് പൊതുവായ രംഗത്തും നിരവധി വികസന പ്രവർത്തനങ്ങളാണ് കൊണ്ടുവന്നത്.ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ജില്ലയുടെ കിഴക്കൻ മേഖലയിൽ ചരിത്രത്തിൽ ഉണ്ടാകാത്ത വികസന പദ്ധതികളാണ് ഇപ്പോൾ നടന്നുവരുന്നത്.
കേന്ദ്രഗവൺമെന്റിൽ പല തരത്തിൽ ചെലത്തിയ സമ്മർദ്ധത്തിന്റെ ഫലമാണ് കോതമംഗലം ,മൂവാറ്റുപുഴ ബൈപാസുകളും കൊച്ചി -ധനുകോടി പാതയുടെ വികസനവും ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ച് കിട്ടിയത്.
ദേശീയ പാത പൂർത്തിയാവുമ്പോൾ പത്ത് മീറ്റർ ടാറിംഗ് ഉണ്ടാവും.കാനകൾക്ക് മുകളിൽ കൂടി ടാറിംഗ് നടത്തുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്.ഇതിൽ ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.
കോതമംഗലം, കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീർ പനക്കൽ, ബാബു ഏലിയാസ് എന്നിവരും എംപി യോടൊപ്പം ഉണ്ടായിരുന്നു.
Latest news
കശ്മീരിലേയ്ക്ക് വിനോദയാത്ര പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ന്യൂ ഡൽഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന് (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവര്‍ ജിഎംസി അനന്ദ്നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Latest news
പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ (72) അന്തരിച്ചു. ഇന്നലെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
1977ല്‍ ഭർത്താവ് രമണനൊപ്പം ആലപിച്ച ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ഇളയരാജയുടെ സംഗീതത്തില്‍ അദ്ദേഹത്തിനൊപ്പവും നിരവധി ഗാനങ്ങള്‍ ഉമ ആലപിച്ചിട്ടുണ്ട്. ‘പൂ മാനേ’, ‘ അന്തരാഗം കേള്‍ക്കും കാലം’, തുടങ്ങിയ ഗാനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഉമയ്ക്ക് സാധിച്ചു.
2005ല്‍ വിജയ് നായകനായി പുറത്തിറങ്ങിയ തിരുപ്പാച്ചി എന്ന സിനിമയിലെ ‘ കണ്ണും കണ്ണുംതാൻ കലന്താച്ച്” എന്ന ഗാനമാണ് ഉമ അവസാനമായി ആലപിച്ചത്. ധാരാളം തത്സമയ സംഗീത പരിപാടികളിലൂടെയും ജനങ്ങളുടെ മനസില്‍ ഇടം പിടിക്കാൻ ഉമയ്ക്ക് സാധിച്ചിരുന്നു.
Latest news
കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി
കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി
ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.
ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.
Latest news
വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ
തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.
പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.
എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.
ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.
Latest news
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരീക്ഷണം ഇന്ന് മുതല്‍
തിരുവനന്തപുരം ; ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്.
പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതല്‍ ടെസ്റ്റ് നടത്തുക.റോഡ് ടെസ്റ്റിന് ശേഷമാകും ‘H’ ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതല്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുപ്പിക്കുക.
ടാർ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത്, വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്ബോട്ട് എടുക്കുന്ന വിധം എന്നിവ ഉറപ്പായും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്ബോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകള്‍. ഇന്ന് മുതല്‍ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Local News4 weeks ago
ബാറ്ററി മോഷണം, പ്രതി പിടിയിൽ