Connect with us

News

വേനൽമഴയിൽ കോതമംഗലത്ത് കനത്ത നഷ്ടം,നിരവധി കുടുംബങ്ങൾക്ക് വീട് നഷ്ടമായി;വൈദ്യുതിവിതരണവും തകരാറിൽ

Published

on

കോതമംഗലം; ഇന്നലെ വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും താലൂക്കിൽ വ്യാപക നാശനഷ്ടം.കാറ്റിൽ നിരവധി വീടുകളുടെ മേൽക്കുര പറന്നുപോയി. റോഡിന് കുറുകെ മരങ്ങൾ ഒടിഞ്ഞ് വീണ് പല സ്ഥലങ്ങളിലും റോഡ് ഗതാഗതം മുടങ്ങി.ലൈനുകളിലേയ്ക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത വിതരണവും തടസ്സപ്പെട്ടു.

കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതൽ വീടുകൾ നശിച്ചിട്ടുള്ളത്.പതിനാലാം വാർഡിൽ മരങ്ങൾ ഒടിഞ്ഞുവീണ് വ്യാപകമായി വീടുകൾ തകർന്നിട്ടുണ്ട്.പലവീടുകളുടെയും മേൽക്കുര അപ്പാടെയാണ് നഷ്ടപ്പെട്ടിരിയ്ക്കുന്നത്.മഴിയിൽ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും എന്നുവേണ്ട വീടിനുള്ളിലുണ്ടായിരുന്നതെല്ലാം നനഞ്ഞ് കുതിർന്നു.

തട്ടേക്കാട് കുട്ടമ്പുഴ റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണത് മൂലം താലൂക്കിന്റെ ഒട്ടുമിക്ക മേഖലകളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടിട്ടുണ്ട്. കോതമംഗലം ഫയർ ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ മരങ്ങൾ മുറിച്ചുമാറ്റിയാണ് പലയിടങ്ങളിലും ഗതാഗതം പുനസ്ഥാപിച്ചത്.

കുട്ടമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ തട്ടായത്ത് ഷെഫീക്കിന്റെ വീടിനു മുകളിലേക്ക് മരം വീണു വീട് പൂർണമായും തകർന്നു.കുറ്റിയാംചാൽ കൈപനാൽ മഹേഷ്, കുട്ടമ്പുഴ പാലക്കമണ്ണിൽ സുബൈദ ഹംസ എന്നിവരുടെ വീടുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

ഉരുളൻതണ്ണി മണാലി പാറുക്കുട്ടി നാരായണൻ , ഉരുളൻ തള്ളി ചാക്കും പൊട്ടിയിൽ ഷിബു , അട്ടിക്കളം പാലമല ലില്ലി, മണലിൽ പാറുക്കുട്ടി, ചക്കുംപൊട്ടയിൽ സി എ ഷിജു,സഹോദരൻ ഷിബു ,ചോലാട്ട് കുഞ്ഞുമോൻ,പേണാട്ട് സംഗീത്,വിശാലാക്ഷി എന്നിവരുടെ വീടുകൾക്കും കാറ്റിൽ നാശനഷ്ടമുണ്ടിയിട്ടുണ്ട്.

നെല്ലിക്കുഴി പഞ്ചായത്തിലെ 314 മേഖലയിൽ പീസ്വാലിയ്ക്ക് സമീപം ആനാംകുഴി രമണന്റെ വീട് ഏറെക്കുറെ പൂർണ്ണമായും നശിച്ചു.കാറ്റിൽ തർന്ന മേൽക്കൂരയുടെ ഭാഗങ്ങൾ വീടിന്റെ ഉള്ളിലേയ്ക്കാണ് വീണത്.ഭാഗ്യം കൊണ്ടാണ് മകൾ ആദിത്യ അപകടത്തിൽ നിന്നും രക്ഷപെട്ടത്.

രമണനും ഭാര്യ ഓമനയും ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നില്ല.കാ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ ആദിത്യ വീട്ടിലുണ്ടായിരുന്നു.അമ്മയും അച്ഛനും വീട്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ കുട്ടി അടുത്ത വീട്ടിലേയ്ക്ക് പോകുകയായിരുന്നു.

നാശനഷ്ടം നേരിട്ട പ്രദേശങ്ങൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കൈയ്യൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ.സിബി, ജോഷി പൊട്ടയ്ക്കൽ,മേരി പയ്യാല എന്നിവർ സന്ദർശിച്ചു.

 

Latest news

ഇടുക്കി പീരുമേട്ടിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ചു; ചായക്കട ജീവനക്കാരൻ അറസ്റ്റിൽ

Published

on

By

 

ഇടുക്കി :പീരുമേട്ടിൽ കടയിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ച കേസിൽ കടയിലെ ജീവനക്കാരൻ പിടിയിൽ.

അബലംകുന്ന് സ്വദേശി ചീരനെയാണ് പീരുമേട് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളുടെ പേരിൽ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

പീരുമേട് താലൂക്ക് ആശുപത്രിയിൽ പോയ മുത്തശ്ശിയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി ടൗണിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോളാണ് കടയിലെ ജീവനക്കാരായ ചീരൻ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.

കുട്ടി വിവരം പുറത്തു പറഞ്ഞതോടെ മാതാപിതാക്കൾ പീരുമേട് ‌സ്റ്റേഷനിൽ പരാതി നൽകി. പീരുമേട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പ്രതിയ കസ്‌റ്റഡിയിലെടുത്തു

ചീരൻ ഒന്നിലധികം തവണ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

 

Continue Reading

Latest news

അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം

Published

on

By

കണ്ണന്‍ എം

കൊച്ചി : 26-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ മേള നടക്കുക.

ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികളും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതുപ്രായത്തില്‍പ്പെട്ടവര്‍ക്കും അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറയിച്ചു.

ഓലയെഴുത്ത്, എഴുത്താണി എന്നിവയും ഇവിടെ പ്രദേശത്തിന് വച്ചിട്ടുണ്ട്.എഴുത്താണിയും ഓലയും പുതിയ തലമുറയ്ക്കും ഉപയോഗപ്രദമാകും എന്ന് വ്യക്തമാക്കുന്ന പ്രദര്‍ശനും മേള നഗരിയല്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ ടെക്‌നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്ത്, ഉപയോഗിക്കുന്ന ഓലകളും ഇവിടെ കാണാം.പുസ്തകോത്സവത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങള്‍, വിവിധതരം അച്ചാറുകള്‍, എന്നിവയും ലഭിക്കും.

പുസ്തക പ്രേമികള്‍ക്ക് ചായ കുടിക്കാന്‍ ടീസ്റ്റാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ മേളയിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

പുതുതലമുറയില്‍പ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണ് മേള നഗരിയില്‍ എത്തുന്നുള്ളു എന്നും ഇവരില്‍ ഭൂരി പക്ഷവും വായനയോട് വിമുഖത പ്രകടിപ്പിയ്ക്കുന്നവരായി മാറിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നും സ്റ്റാള്‍ ഉടമകള്‍ പറഞ്ഞു.

ഇന്നലെ മേള നഗരിയില്‍ നടന്ന ചടങ്ങില്‍ ധനികരില്‍ ധനികന്‍ എന്ന പുസ്തകം കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ പ്രകാശനം ചെയ്തു.സാമ്പത്തീക മേഖലയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി റിസര്‍വ്വ് ബാങ്കും മേളയില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

വായന സ്‌നേഹിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ ഒരു വിഭവസദ്യ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

Continue Reading

Latest news

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും

Published

on

By

ചെന്നൈ;മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും.ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും.

ഇന്ന് പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിലെത്തിയേക്കുമെന്നും താമസിയാതെ കരതൊടുമെന്നുമാണ് വിലയിരുത്തല്‍.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതത്തിനും നേരിയ ശമനം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിന്‍ സര്‍വീസുകള്‍ പലതും റദ്ദാക്കിയിരുന്നു. റണ്‍വേ വെള്ളക്കെട്ടില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ 9 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.

5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വന്‍ ജലാശയമായി മാറിയിരുന്നു. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി.

വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുള്‍പ്പെടെ ഇതുവരെ വെള്ളപ്പൊക്കകെടുതികളില്‍ 5 പേര്‍ മരിച്ചു.

ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചവരെ 34 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 33 സെന്റിമീറ്റര്‍ മഴപെയ്തപ്പോള്‍ 2015 ല്‍ നഗരത്തില്‍ പ്രളയത്തിന് സമാനമായ അവസ്ഥ രൂപപ്പെട്ടിരുന്നു.

 

Continue Reading

Latest news

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചനിലയില്‍, മരണകാരണം തലയിലെ പരിക്ക്;മാതാവും ആണ്‍സുഹൃത്തും പിടിയില്‍

Published

on

By

കൊച്ചി;ഒന്നരമാസം പ്രായമായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍.കൊലപാതകമെന്ന് സംശയം.മാതാവിനെയും ആണ്‍സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍
ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിയെയുമാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഈ മാസം 1 നാണ് ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയോടൊപ്പം എത്തി,ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ അനക്കമറ്റനിലയില്‍ കുഞ്ഞിനെ ഇവര്‍ എറണആകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇവിടുത്തെ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറയിച്ചു..

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോടും മറ്റും പറഞ്ഞത്.ഇത്തരത്തിലാണ് പാലീസ് വിവരങ്ങള്‍ തിരക്കിയപ്പോഴും ഇവര്‍ പ്രതികരിച്ചത്.

പിന്നാലെ നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.ഇതെത്തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവു എന്നും പോലീസ് പറഞ്ഞു.

 

Continue Reading

Latest news

ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ഡിസംബര്‍ എഴിന് ആരംഭിക്കും

Published

on

By

കോതമംഗലം;പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയിട്ടാണ് നടത്തുന്നതെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.ഡിസംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യ കാരുണ്യ ദിനം ആചരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം കത്തിഡ്രലില്‍ എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 മണി വരെയാണ് കണ്‍വെന്‍ഷന്‍. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മുഖ്യ ശുശ്രൂഷകള്‍.

കോതമംഗലം, ഊന്നുകല്‍, വെളിയേല്‍ച്ചാല്‍, കുറുപ്പംപടി എന്നീ ഫൊറോ നകളുടെയും പ്രാര്‍ത്ഥന കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പിതാവ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവ് സമാപന സന്ദേശം നല്‍കും.

ദിവ്യ കാരുണ്യ മിഷനറി സഭ (MOBS) വൈദികരാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ വിജയത്തിനായി 33 ദിവസത്തെ മാധ്യസ്ഥ പ്രാര്‍ത്ഥന നടന്നുവരുന്നു. കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി രൂപത വികാര് ജനറല്‍മാരായ മോണ്‍.

ഫ്രാന്‍സിസ് കീരമ്പാറ, മോണ്‍. പയസ് മലേകണ്ട എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളന്റീര്‍സ് ടീമും സജ്ജമായിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. തോമസ് ചെറുപറമ്പില്‍ കത്തീഡ്രല്‍ വികാരി, റവ. ഡോ. തോമസ് ജെ പറയിടം (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ), റവ. ഫാ. മാത്യു അത്തിക്കല്‍ (വികാരി ഊന്നുകല്‍ ഫൊറോന), റവ. ഫാ. ജേക്കബ് തലാപ്പിള്ളില്‍ (വികാരി കുറുപ്പംപടി ഫൊറോന ), ജിമ്മിച്ചന്‍ പുതിയാത്ത്, കെ കെ കര്യാക്കോസ്, ഷാജി ജോസ്, സനില്‍ ജോസഫ്, എം പി ജോസഫ്, ജോജി സ്മറിയ, രാജേഷ് പിട്ടാപ്പിള്ളില്‍ കത്തീഡ്രല്‍ കൈക്കാരന്മാരായ റോയ് സേവ്യര്‍ പുളിക്കല്‍, മേജോ മാത്യൂ വേങ്ങൂരാന്‍, ജോസഫ് ഉണിച്ചന്‍തറയില്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Continue Reading

Trending

error: