Connect with us

Latest news

ബിജി മോളുടെ ഫേസ്ബുക്ക് പോസ്റ്റ്;ചർച്ചകൾ സജീവം, പാർട്ടിയിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ജി പ്രസാദ്

Published

on

തിരുവനന്തപുരം; സിപി ഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നുമുള്ള മുൻ എംഎൽഎ ഇ.എസ്.ബിജിമോളുടെ നിലപാട് നേതൃതലത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് സൂചന.കൃഷി മന്ത്രി പി പ്രസദ് പര്യമായിതന്നെ ബിജി മോളുടെ നിലപാടിനെ തള്ളി രംഗത്തെത്തി.

മാധ്യമങ്ങളോടുള്ള പ്രതികരണത്തിലാണ് മന്ത്രി ബിജിമോളുടെ നിലപാടിനെ തള്ളിക്കളഞ്ഞത്.ഫേയ്‌സ്ബുക് പോസ്റ്റ് കണ്ടില്ലെന്നും സ്ത്രീപ്രാതിനിധ്യത്തിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ പ്രശ്‌നമേയില്ലന്നും ജില്ലാ കൗൺസിലുകൾ ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും നല്ല സ്ത്രീ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫെയ്‌സ്ബുക്കിലൂടെയാണ് സിപിഐയിൽ പുരുഷാധിപത്യമാണെന്ന ആരോപണം ബിജിമോൾ ഉയർത്തിയത്.സെക്രട്ടറിയായി തന്നെ അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധതയാണെന്നും ബിജിമോൾ ആരോപിച്ചിരുന്നു.

‘സ്ത്രീ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ല.ഞാൻ ജില്ലാ സെക്രട്ടറിയാവണമെന്ന് എൻഎഫ്‌ഐഡബ്ല്യു ശക്തമായ നിലപാെടടുത്തിരുന്നു. ഇതിനു പിന്നാലെ രൂക്ഷമായ ആക്രമണത്തിന് ഇരയാക്കപ്പെട്ടു.

സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ടു. ഇത് ഒരു ട്രോമ പോലെ തന്നെ വേട്ടയാടും” – അവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജിമോൾ പരാജയപ്പെട്ടിരുന്നു.

ഇ എസ് ബിജി മോളുടെ എഫ് ബി പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രീയപ്പെട്ട വനിതാരാഷ്ട്രീയ പ്രവർത്തകരെ,
ഏട്ടിലെ പശുക്കൾ പണ്ടു മുതലേ പുല്ലു തിന്നാറില്ല.പുല്ലു തിന്നണമെന്ന് നമ്മൾ ശഠിക്കാനും പാടില്ല. രാഷ്ട്രീയ രംഗത്തെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. സിമ്പോസിയങ്ങൾ സംഘടിപ്പിക്കും.

പാർലമെന്റിലും നിയമസഭകളിലും സ്ത്രീ സംവരണം നടപ്പിലാക്കുവാൻ വലിയ ചർച്ചകളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും( ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷത്തിനും സംഘാടകരിൽ ന്യൂനപക്ഷത്തിനും ഈ സമരത്തെക്കുറിച്ച് വലിയ ധാരണകൾ ഇല്ലെന്ന് എനിക്ക് പറയേണ്ടി വരുന്നത് രാഷ്ട്രീയ സംഘടനാ ബോധത്തിന്റെ കുറവ് കൊണ്ടല്ല മറിച്ച് വ്യക്തിഗതമായ രാഷ്ട്രീയഅനുഭവങ്ങളുടെ വിലയിരുത്തലിൽ നിന്നു തന്നെയാണ്.

എന്നാൽ പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നത് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഖേദപൂർവം പറയേണ്ടി വരും.

പുരോഗമന രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷ പുരുഷന്മാരും രാഷ്ട്രീയ സംഘടനാബോധത്തിൽ നിന്നും പുസ്തക പാരായണത്തിൽ നിന്നും കിട്ടിയ അറിവുകൾ കൊണ്ട് ജെൻഡർ ന്യൂട്രൽ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയും.

പക്ഷേ അവർ വ്യക്തിഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരിൽ നിന്ന് വ്യത്യസ്തരല്ല എന്നു തന്നെയാണ് എന്റെ അനുഭവം.

27 വർഷങ്ങൾക്ക് മുമ്പ് ത്രിതല പഞ്ചായത്തുകളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയതിനെ തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തന രംഗത്ത് എത്തിയ എന്നെപോലെയുള്ളവർക്ക് ഇത്തരം സ്ത്രീവിരുദ്ധ അനുഭവങ്ങൾ ധാരാളമായി പറയാനുണ്ടാവും.

സ്ത്രീകൾക്ക് എന്തു ചെയ്യാൻ സാധിക്കും ഇതൊക്കെ വൻ പരാജയങ്ങളായിരിക്കുമെന്ന യാഥാസ്ഥിക സങ്കല്പങ്ങളെ പൊളിച്ചെഴുതുവാൻ ഈ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം കൊണ്ട് സ്ത്രീകൾക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ തന്നെ പറയാം.

സാമൂഹിക സാംസ്‌കാരിക ഇടങ്ങളിൽ മാത്രമല്ല കുടുംബങ്ങളിലും സ്ത്രീകളുടെ അഭിപ്രായങ്ങൾ മാനിക്കപ്പെടുന്നതിന്റെ തോത് വർധിപ്പിക്കുവാൻ സ്ത്രീ സംവരണത്തിനും ഒരു പങ്കുണ്ട്.

നിയമപരമായ സംവരണങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കുവാൻ സാധിുക്കുവെന്നത് വാസ്തവമാണ്. അത് മനസിലാക്കിയാണ് സ്ത്രീ പങ്കാളിത്തം ഉയർത്തുവാൻ ഞാൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷട്രീയ പാർട്ടി 15 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയ നേതൃത്വനിരയിൽ ഉണ്ടാകണമെന്ന് നിർദേശം നൽകിയത്.

അതിന്റെ ഭാഗമായാണ് ഒരു വനിതയെയെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് എൻഎഫ്‌ഐഡബ്ലുവിന്റെ കേരള ഘടകം ശക്തമായ നിലപാട് സ്വീകരിച്ചത്.ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് എന്റെ പേരു നിർദേശിക്കുകയും ചെയ്തു.

പുരുഷ കേന്ദ്രീകൃതമായ ആ കൊക്കൂണിൽ തൊട്ടതെ എനിക്ക് നേരെയുണ്ടായ ഡിഗ്രേഡിംഗും മോറൽ അറ്റാക്കിംഗും വിവർണാതീതമാണ്.ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം സ്ത്രീവിരുദ്ധമായ ഡിഗ്രേഡിംഗിന് മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ( മാധ്യമങ്ങളുടെ സറ്റൈയറിൽ പൊതിഞ്ഞ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ) ഞാൻ ഇരയായിട്ടുണ്ട്.

അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉൾക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്.എന്നാൽ ഒരു സ്ത്രീയെന്ന നിലയിൽ വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാൽ എന്നെ അപമാനിക്കുവാൻ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറും

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരെ . കാരണം ഇത് ജനുസ് വേറെയാണ്..

 

 

 

 

Latest news

നഗരം പ്രാര്‍ത്ഥന നിറിവില്‍, കോതമംഗലം കന്നി 20 പെരുന്നാള്‍ നാളെ കൊടിയേറും; എക്‌സിബിഷ്ന്‍ ഉല്‍ഘാടനം വൈകിട്ട് 5,30 ന്

Published

on

By

കോതമംഗലം; മാര്‍ തോമ ചേറിയപള്ളിയലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നാളെ കൊടിയേറും.വൈകിട്ട് 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തും.ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ സിഐ ബേബി , ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കും.

പള്ളിയില്‍ കബര്‍ അടങ്ങിയിട്ടുള്ള പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാള്‍ ആഘോഷം.ഇത്തവണ 338-ാമത് ഓര്‍മ്മപ്പെരുന്നാളാണ് ആഘോഷിയ്ക്കുന്നത്.

ബാവ അല്‍ഭുതം പ്രവര്‍ത്തിച്ച കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പ്രദക്ഷിണം ചെറിയ പള്ളിയില്‍ എത്തും.പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കാളികളാവും.പ്രദക്ഷിണം പള്ളിയില്‍ പ്രവേശിച്ച ശേഷം കബറിങ്കല്‍ പ്രാര്‍ത്ഥന ആരംഭിയ്ക്കും.തുടര്‍ന്ന്് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടി ഉയര്‍ത്തും.ചടങ്ങ് വീക്ഷിയ്ക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നായി പള്ളിയിലേയ്ക്ക് വിശ്വാസികള്‍ ഒഴുകിയെത്തും.

നാളെ മുതല്‍ ഒക്ടോബര്‍ 5 വരെ കോതമംഗലവും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ഫെസ്റ്റിവല്‍ ഏരിയയായി പ്രകിയഭിച്ചിട്ടുണ്ട്.

പെരുന്നാള്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നാളെ ആരംഭിയ്ക്കും

കോതമംഗലം ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ എക്‌സിബിഷന്‍ നടക്കും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും എക്‌സിബിഷനില്‍ പങ്കെടുക്കും.പ്രവേശനം സൗജന്യം ആണ്.

പളളി വക സെന്റ് തോമസ് വലിയ ഓഡിറ്റോറിയത്തിലാണ് എക്‌സിബിഷന്‍ ഒഒരുക്കിയിട്ടുള്ളത്.പെരുന്നാള്‍ കൊടിയേറ്റ് കഴിഞ്ഞ്,5.30 തോടെ ഉല്‍ഘാടന ചടങ്ങുകള്‍ നടക്കും.വികാരി ഫാ. ജോസ് പരത്തുവയലില്‍ , ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണംഞ്ചേരി എന്നിവര്‍ക്ക് പുറമെ വൈദീക ശ്രേഷ്ഠരും എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും യുവജന സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും

English Description: Kothamangalam Mar Thoma Cheripalli’s Kanni 20th festival will be flagged off tomorrow.

 

Continue Reading

Film News

ആര്‍ഡിഎക്‌സ് ഇന്നുമുതല്‍ നെറ്റഫ്‌ലക്‌സിലും കാണാം; ഒടിടിയിലും തരംഗമാവുമെന്ന് സൂചന;ശുഭ പ്രതീക്ഷയുടെ നിറവില്‍ അണിയറ പ്രവര്‍ത്തകര്‍

Published

on

By

കൊച്ചി;യുവ താരങ്ങളെ അണിനിരത്തി സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍സ് നിര്‍മ്മിച്ച ആര്‍ ഡി എക്‌സ് ഇന്നു മുതല്‍ ഒ ടി ടി യിലും.

കൊച്ചി പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഓണം റിലീസ് ചിത്രം തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

ഷൈന്‍ നിഗം ,നീരജ് മാധവ് ,ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിട്ടുള്ളത്. നൂറുകോടിക്കടുത്ത് ചിത്രം ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്.

നെറ്റഫ്‌ലക്‌സിലൂടെയാണ് ഒ ടി ടി യില്‍ എത്തിയിട്ടുള്ളത.് ഒടിടി റിലീസിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

 

 

Continue Reading

Latest news

പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ചു,പരാതി നല്‍കിയിട്ടും നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ നടപടിയില്ല; യൂഡിഎഫ് പ്രതിഷേധം ശക്തം

Published

on

By

കോതമംഗലം;പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.

സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു.

യൂഡിഎഫ് പാര്‍ലമെന്ററി ലീഡര്‍ എം വി റെജി, മെമ്പര്‍മാരായ നാസര്‍ വട്ടേക്കാടന്‍, വൃന്ദ മനോജ്, ഷഹന ഷെരീഫ് എന്നിവര്‍ കഴിഞ്ഞ 3 ദിവസമായി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന കുത്തിയിപ്പ് സമരത്തില്‍ പങ്കാളികളായിരുന്നു.

ഇനിയും നടപടി സ്വീകരിയ്ക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലങ്കില്‍ പ്രതിഷേധ പരിപടികള്‍ ശക്തമാക്കുന്നതിന് യൂഡിഎഫ് നേതൃത്വം കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായിട്ടാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം.വീടിന് സമീപം അപകട ഭീഷിണി ഉയര്‍ത്തി നിന്നിരുന്ന മരം വെട്ടിമാറ്റാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിയ്ക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ സെക്രട്ടറി രോക്ഷകൂലനായി യൂഡിഎഫ് മെമ്പര്‍ എം.വി റെജിയെയും ഒപ്പമുണ്ടായിരുന്ന മെമ്പര്‍മാരെയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തതായിട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

സെക്രട്ടറി രോക്ഷകൂലനായ അസഭ്യം വിളിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.തുടര്‍ന്ന് യുഡിഎഫ് മെമ്പര്‍മാര്‍ പരാതി നല്‍കിയിട്ടും സെക്രട്ടറി ഒരു നിയമ നടപടിയും മേലധികാരികള്‍ സ്വീകരിച്ചിട്ടില്ലന്നും ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നുമാണ് യൂഡിഎഫ് നേതാക്കളുടെ ആരോപണം.

ഇംഗ്ലീഷ് വിവരണം-പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു.

 

 

Continue Reading

Latest news

സ്‌കൂട്ടര്‍ മിനി ബാര്‍,കറങ്ങി നടന്ന് മദ്യവില്‍പ്പനയും; കോതമംഗലം പുതുപ്പാടി സ്വദേശി അറസ്റ്റില്‍

Published

on

By

കോതമംഗലം;സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന്ന നടത്തിയിരുന്ന പുതുപ്പാടി സ്വദേശി അറസ്റ്റില്‍.

കോതമംഗലം പുതുപ്പാടി ചിറപ്പടി ഇളം മനയില്‍ വീട്ടില്‍ എല്‍ദോസാണ് അറസ്റ്റിലായത്.4.5ലിറ്റര്‍ മദ്യവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും 700 രൂപയും ഇയാളില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

കോതമംഗലം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ രെജു നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

പ്രിവന്റിവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് കെ.കെ, നവാസ് സി.എം, ബിജു ഐസക്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ എന്നിവരും തിരച്ചിലില്‍ പങ്കാളിയായിരുന്നു.

 

 

Continue Reading

Latest news

കോതമംഗലം ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Published

on

By

കോതമംഗലം;ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ഓടക്കാലി പുതുപ്പിലേടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.21 ന് രാത്രിയാണ് ഇയാള്‍ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത്.

അരവിന്ദ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
English Description – The accused was arrested in the case of breaking open the vault and stealing money in Ezhantharakav, Kothamangalam.

Continue Reading

Trending

error: