Connect with us

Latest news

പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് സമരക്കാർ,താൻ അറിഞ്ഞിട്ടില്ലന്ന് കെഎച്ച്ടിസി ഡയറക്ടർ; മൂന്നാറിലെ സിഐടിയു സമരത്തെചൊല്ലി വാദപ്രതിവാദം ശക്തം

Published

on

മൂന്നാർ;കേരള ഹൈഡൽ ടൂറിസം മൂന്നാർ സർക്യൂട്ടിന്റെ കീഴിലുള്ള പാർക്കിൽ സിഐടിയു ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു.സ്ഥലം മാറ്റിയവരെ തിരിച്ചടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.

ആവശ്യങ്ങൾ ഈ മാസം 20 നുള്ളിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ഹൈഡൽ ടൂറിസം ഡയറക്ടർ ഉറപ്പു നൽകിയതിതായിട്ടാണ് സിഐടിയു പ്രാദേശിക നേതാവ് കെ.കെ വിജയൻ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്.എന്നാൽ സമരക്കാരുമായി താൻ ചർച്ചനടത്തിയിട്ടില്ലന്നും ഒരു ഉറപ്പും നൽകിയിട്ടില്ലന്നുമാണ് ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരിയുടെ നിലപാട്.

ഇതോടെ സമരം വെറും പ്രഹസനം മാത്രമായിരുന്നെന്നും തൊഴിലാളികളെ വഞ്ചിച്ചെന്നും ആരോപിച്ച് കോൺഗ്രസ് അനുകൂല യൂണിയൻ നേതൃത്വം സംഭവം ചർച്ചയാക്കിയിരിക്കുകയാണ്.

സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ടൂറിസം ഡയറക്ടർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ചുവടെ

ഹൈഡൽ ടൂറിസം ജീവനക്കാരായ 53 പേരെ സ്ഥലം മാറ്റിയിരുന്നു.ഇതിൽ വയനാട് നിന്നും മൂന്നാറിലേക്ക് 10 പേർക്ക് സ്ഥലം മാറ്റം നൽകിയിരുന്നു.മൂന്നാറിൽ നിന്നും 10 പേരെ വയനാടിനും മാറ്റിയിരുന്നു.ഇത് സ്വാഭാവിക നടപടി മാത്രമാണ്.

അന്വേഷണത്തിൽ ക്രമേക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രത്തിൽ നിന്നും ഒരു ജീവനക്കാരനെ പുറത്താക്കാനും മറ്റുള്ളവരെ സ്ഥലം മാറ്റാനും വിജിലൻസ് ശുപാർശ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റം നൽകേണ്ടിവന്നത്.കൂടുതൽപേരെ ഉൾക്കൊള്ളാൻ സാധിക്കുന്നത് മൂന്നാർ ആണെന്ന് വ്യക്തമായതിനാലാണ് 10 പേരെ അവിടേയ്ക്ക് മാറ്റിയത്.

സ്ഥലം മാറ്റപ്പെട്ടവർക്ക് ആക്ഷേപം ബോധിപ്പിക്കാൻ 7 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.29 പേർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇവർ ഉന്നയിച്ച ആക്ഷേപങ്ങളുടെ നിജസ്ഥിതി പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണ്.അതുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.സിഐടിയു യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിക്കുന്നതായി കാണിച്ച് നോട്ടീസ് നൽകിയിരുന്നു.

യൂണിയന്റെ ആരോപണം വാസ്തവിരുദ്ധമാണെന്നും ഇത് തെളിയിക്കുന്ന രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ മാസം 16-ന് ഒരു മണിക്ക് മുമ്പായി തിരുവനന്തപുരം റീജിയണൽ മാനേജർക്ക് നൽകേണ്ടതാണെന്നും അറയിച്ചിരുന്നു.

ആക്ഷേപങ്ങൾ സംംബന്ധിച്ച് ഈ മാസം 20-ന് ചർച്ച നടത്താമെന്ന് നേരത്തെ ധാരണയായിരുന്നു.എന്നാൽ 20-ാം തീയതി വരെ സ്ഥലം മാറ്റം സംബന്ധിച്ച തീരുമാനം മരവിപ്പിക്കണമെന്നായിരുന്നു യൂണിയന്റെ ആവശ്യം.

ഇത് അംഗികരിക്കാൻ കഴിയില്ലന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ സമരം ആരംഭിച്ചെന്നും ഉച്ചകഴിഞ്ഞ് അവസാനിപ്പിച്ചെന്നും അറിഞ്ഞു.സമരം അവസാനിപ്പിക്കാൻ ആരുമായും ചർച്ച നടത്തിയിട്ടില്ല.ഒരു ഉറപ്പും നൽകിയിട്ടില്ല.ഈ ആവശ്യവുമായി ആരും തന്നെ സന്ദർശിച്ചിട്ടും ഇല്ല.ഡയറക്ടർ വിശദമാക്കി.

ഇപ്പോഴത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ വെല്ലൂരി ചുമതലയേറ്റതുമുതൽ കുത്തഴിഞ്ഞുകിടന്ന ഹൈഡൽ ടൂറിസം സെന്ററുകളിലെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

ഇത് ഇടത് യൂണിയൻ നേതൃത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നും ഇന്നലത്തെ സമരത്തിന് കാരണം ഇതുതന്നെ ആയിരിക്കാമെന്നുമാണ് കോൺഗ്രസ് അനുകൂല യൂണിയൻ നേതാക്കളുടെ ആരോപണം.

മൂന്നാറിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ് ഹൈഡൽ പാർക്ക്.ഇവിടെ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും പാർക്ക് സന്ദർശിക്കാതെ മടങ്ങാറില്ല.പഴയ മൂന്നാർ ഹൈഡൽ പാർക്ക് അടക്കമുള്ള ഹൈഡൽ ടൂറിസം സെന്ററുകളെ സമ്പൂർണ്ണമായി സ്തംഭിപ്പിച്ചും കോൺഗ്രസ് അനുകൂല സംഘടനകളിലെ ജീവനക്കാരെയടക്കം ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെയുമായിരുന്നു ഇന്നലെ രാവിലെ സമരം ആരംഭിച്ചത്.

ഹൈഡൽ ടൂറിസത്തിൽ മതിയായ യോഗ്യതയില്ലാത്തവരും അച്ചടക്ക നടപടി നേരിട്ട് ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഭരപക്ഷ യൂണിയനിലെ പ്രാദേശിക നേതാവ് അടക്കമുള്ളവർ ജോലിചെയ്യുന്നതായും വലിയ തോതിലുളള അഴിമതി നടക്കുന്നതായും കാണിച്ച് നിരവധി പരാതികൾ ഹൈഡൽ ടൂറിസം ഡയറക്ടർക്കും കെഎസ് ഇബി വിജിലൻസ് വിഭാഗത്തിനും നേരത്തെ ലഭിച്ചിരുന്നു.ഇതേ തുടർന്നുള്ള അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.

വയനാട്ടിൽ മൂന്നാറിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയവർ ഏത് സമയവും ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണ് എന്ന ഡയറക്ടറെ അറയിച്ചിട്ടുണ്ട്.എന്നാൽ മൂന്നാറിൽ നിന്നും വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചവർ ഇനിയും ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറയിച്ചിട്ടില്ലന്നാണ് ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

സംഭവം ഇടത് -വലത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിക്കഴിഞ്ഞു.കീറാമുട്ടിയായി മാറിയ ഈ വിഷയത്തിൽ വൈദ്യുതവകുപ്പ് മന്ത്രിയുൾപ്പെടെയുള്ള ഉന്നതരുടെ ഇടപെടലിന് സാധ്യതയുണ്ടെന്നാണ് സൂചന.

 

 

Latest news

കന്നി 20 പെരുന്നാൾ കൊടിയേറി; കോതമംഗലം ചെറിയ പള്ളിയിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം

Published

on

By

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ കൊടിയേറി.പള്ളിയിലും പരിസരത്തുമായി തിങ്ങിനിറഞ്ഞിരുന്ന വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയുയർത്തി.

പള്ളിയിൽ കബറടങ്ങിയിട്ടുള്ള യൽദോ മോർ ബസോലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.ഈ വർഷം 337 -ാമത് ഓർമ്മപ്പെരുന്നാളാണ് ആഷോഷിക്കുന്നത്.

ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരും വികാരിക്കൊപ്പം കൊടി ഉയർത്തൽ ചടങ്ങിൽ പങ്കാളികളായി.

എം എൽ എ മാാരായ ആന്റണി ജോൺ ,മാത്യു കുഴൽ നാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം. ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെസ്സി സാജു,ടി. കെ. ചന്ദ്ര ശേഖരൻ, ഷൈജെന്റ് ചാക്കോ, കൗൺസിലർ മാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ,ഭാനുമതി രാജു എന്നിവരും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സന്നിഹിതരായിരുന്നു.

ചടങ്ങിന്റെ സുഗമമായി നടത്തിപ്പിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായ -സഹകരങ്ങളുമായി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ, ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, പി. വി പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവരും എത്തിയിരുന്നു,

ആഷോഷ പരിപാടികൾ ഒക്ടോബർ 4-നാണ് സമാപിക്കുക.ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും സഭയിലെ മറ്റ് മെത്രപ്പോലീത്തമാരുടെ സഹ കാർമ്മികത്വത്തിലുമാണ് ആഷോഷ പരിപാടികൾ നടക്കുക.

മെത്രാപ്പോലീത്തമാരായ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് , അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് , ഏലിയാസ് മോർ യൂലിയോസ് അഭി.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് , മാത്യൂസ് മോർ ഈവാനിയോസ് ,മാത്യൂസ് മോർ അപ്രേം , മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നിവർ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.ഈ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിസ്വസി പ്രവാഹം വർദ്ധിയ്ക്കും.

കന്നി-19(ഒക്ടോബർ-2)ന് രാത്രി 10-ന് നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിൽ പള്ളിയിലെത്തുന്ന വിശ്വാസി സമൂഹം ഒന്നടങ്കം പങ്കാളികളാവും.പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണിവരും.പെരുന്നാൾ കൊടിയേറിയതോടെ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലായിക്കഴിഞ്ഞു.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.

പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്ന്് പള്ളി അധികൃതർ അറയിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Latest news

പ്രാർത്ഥന നിറവിൽ കോതമംഗലം;ചരിത്ര പ്രിസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ കോടിയേറും

Published

on

By

കോതമംഗലം;നാടും നഗരവും പ്രാർത്ഥന നിറവിൽ.മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ തുടക്കമാവും.

വൈകിട്ട് 5-ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റും.പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണസമതി ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷം.337- മത് ഓർമ്മപ്പെരുന്നാളാണ് ഈവർഷം ആഘോഷിക്കുന്നത്.

ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെ സഹ കാർമ്മികത്വത്തിലുമാണ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുക.സെപ്റ്റംബർ 14 ന് മെത്രാപോലിത്തയായി വാഴിക്കപ്പെട്ട മർക്കോസ് മാർ ക്രിസ്റ്റോഫോറസ് പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.2-ന് രാത്രി നഗരം ചുറ്റിനടക്കുന്ന പെരുന്നാൾ പ്രദക്ഷിണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവും.പ്രധാന പെരുന്നാൾ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിശ്വാസികൾ കൂട്ടത്തോടെ എത്തുകയും രാത്രി പ്രദക്ഷിണത്തിൽ പങ്കാളികളാവുകയും ചെയ്യുന്നുണ്ട്.

പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുമെന്നതാണ് കോവിഡ് മുമ്പണ്ടായിരുന്ന പെരുന്നാൾ ദിനങ്ങളിലെ അവസ്ഥ.പെരുന്നാൾ കൊടിയേറുന്നതുമുതൽ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലാവും.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.അതുകൊണ്ട് തന്നെ വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്നാണ് പള്ളി അധികൃതർ അറയിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

Continue Reading

Latest news

സ്ഥലം മാറ്റം ലഭിച്ച പോലീസ് ഉദ്യഗസ്ഥൻ വാളറയിലെ വീട്ടിൽ മരിച്ച നിലയിൽ; മരണപ്പെട്ടത് എസ്‌സിപിഒ രാജീവ്

Published

on

By

അടിമാലി;മുല്ലപ്പെരിയാറിലേയ്ക്ക് സ്ഥലം മാറ്റിയ പോലീസ് ഉദ്യഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുമ്പ് മറയൂർ സ്റ്റേഷനിൽ ജോലി ചെയ്ത് വന്നിരുന്നതും കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്ന എസ് സി പി ഒ വാളറ കോളനിപ്പാലം കാരക്കുടയിൽ രാജീവിനെ(44)യാണ് ഇന്ന് രാവിലെ 7.30 തോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

വായിൽ നിന്നും മൂക്കിൽ നിന്നും മറ്റും രക്തം രക്തം പ്രവഹിച്ച നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടിട്ടുള്ളത്.അടിമാലി പോലീസ് സ്ഥലത്തെത്തി മേൽനപടികൾ ആരംഭിച്ചിട്ടുണ്ട്.രാജീവ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചുവന്നിരുന്നത്.

കുടുബപ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ 3 വർഷത്തിലേറെയായി ഭാര്യ രാശ്രീയുമായി വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു.ഇരട്ട സഹോദരന്മാരായ രോഹനും രോഹിതുമാണ് മക്കൾ.13 വയസാണ് ഇവരുടെ പ്രായം.

ഇന്നലെ രാവിലെയും അയൽവാസികളിൽ ചിലർ രാജീവിനെ വീടിന് പുറത്ത് കണ്ടിരുന്നു.ഇന്ന് നേരം പുലർന്നിട്ടും വീട്ടിലെ ലൈറ്റ് കെടുത്താതിരുന്നതെ ശ്രദ്ധയിൽപ്പെട്ട അയൽവാസി സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടത്.തുടർന്ന അയൽവാസികൾ വിവരം പോലീസ,ിൽ അറയിക്കുകയായിരുന്നു.ഹാളിലാണ് മൃതദ്ദേഹം കിടന്നിരുന്നത്.്.

മറയൂർ സ്റ്റേഷനിലാണ് രാജീവ് ജോലി ചെയ്തുവന്നിരുന്നത് ഇക്കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് രാജിവിനെ സ്ഥലം മാറ്റി.എന്നാൽ ഇതുവരെ രാജീവ് ഇവിടെ ജോലിക്ക് ഹാജരായില്ലന്നാണ് അറിയുന്നത്.ഇതിന്റെ പിന്നിലെ കാരണം ഇനിയും പുറത്തുവന്നിട്ടില്ല.

വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമെ കൃത്യമായ മരണകാരണം വ്യക്തമാവു എന്നുമാണ് പോലീസ് നിലപാട്.

Continue Reading

Trending

error: