M4 Malayalam
Connect with us

News

വെള്ളത്തുവലിലെ അപകടം;വിട്ടുപോടാ..എന്ന് മണിയാശാൻ,പൂരപ്പാട്ടുമായി പാഞ്ഞടുത്ത ബൈക്കുകാരൻ ഓടെടാ..ഓട്ടം

Published

on

ഇടുക്കി:മന്ത്രിയായിരിക്കെ ടയറിന്റെ നട്ടുകൾ ഊരിപ്പോയ കാറിൽ യാത്ര ചെയ്ത് ഞെട്ടലുണ്ടാക്കിയ സംഭവം.യാത്രയ്ക്കിടെ പോലീസുകാരന്റെ കാർ ഇടിച്ചും അപകടം.ഇപ്പോൾ വെള്ളത്തൂവലിൽ വച്ച് കാറിൽ ബൈക്ക് ഇടിച്ചുകയറിയ നിലയിലും.മുൻ മന്ത്രി എം മണി തുടർച്ചയായ അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നുള്ള പ്രചാരണം ശക്തം.

ഈ മാസം 7 ന് ഉച്ചകഴിഞ്ഞ് 3 മണിയോടടുത്താണ് മണിയാശാൻ സഞ്ചരിച്ചിരുന്ന കാറിൽ യുവാവിന്റെ ബൈക്ക് ഇടിച്ചത്.അമിത വേഗത്തിലെത്തിയ ബൈക്ക് നേരെയെത്തി കാറിൽ ഇടിക്കുകയായിരുന്നെന്നാണ് സൂചന.

വെള്ളത്തൂവൽ പൈപ്പ്‌ലൈനിൽ താമസിയ്ക്കുന്ന രാജേഷ് ഓടിച്ചിരുന്ന ബൈക്കാണ് കാറിൽ ഇടിച്ചത്.അപകടം നടന്നയുടൻ ഇയാൾ ഇയാൾ കാർ ഡ്രൈവറോട് തട്ടിക്കയറിയെന്നും ഈ സമയം മണിയാശാൻ കറിൽ നിന്നിറങ്ങി വിട്ടുപോടാ.. എന്ന് പറഞ്ഞെന്നും ഇതോടെ ഇയാൾ ബൈക്കുമായി സ്ഥലം വിട്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.

അശ്രദ്ധമായ ഡ്രൈവിംഗിനും ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും ഇയാളുടെ പേരിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്തിട്ടുണ്ട്.അപകടം കരുതിക്കൂട്ടി സൃഷ്ടിക്കപ്പെട്ടതല്ലന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

അപയാപ്പെടുത്തുമെന്ന് കാണിച്ച് അടുത്തിടെ മണിയാശാന് നിരവധി കത്തുകൾ ലഭിച്ചിരുന്നു.എന്നാൽ ഇതൊന്നും അദ്ദേഹം മുഖവിലയ്‌ക്കെടുത്തിരുന്നില്ല.കഴിഞ്ഞ ദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഭീഷിണികത്തുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിയിട്ടുള്ളത്.

യാത്രകളിൽ മണിയാശാന് മതിയായ സുരക്ഷയൊരുക്കണമെന്നാണ് അദ്ദേഹത്തോട് അടുത്തുനിൽക്കുന്നവരുടെ ആവശ്യം.ഇക്കാര്യത്തിൽ പോലീസ് ജാഗരൂകരാകണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവച്ചിട്ടുണ്ട്.

അടുത്തിടെയാണ് അഞ്ചേരി ബേബി വധക്കേസിൽ മണിയെ കുറ്റവിമുക്തനാക്കിയത്. എം എം മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.

ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. മണിയെ കൂടാതെ ഒ ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. 2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്.

കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.

ജയിൽ മോചിതനായി പുറത്തു വന്ന ശേഷം മണി വിടുതൽ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.

 

 

 

1 / 1

Advertisement

Local News

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ

Published

on

By

ഡൽഹി: ദുബായിലേക്ക് പോകുന്ന വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ.

തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വരുന്ന അപാകതകൾ മൂലം സർവീസുകൾ റദ്ദാക്കുന്നതായും, തടസ്സങ്ങൾ മാറിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 21 വരെ എയർ ഇന്ത്യയിൽ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീഫണ്ടും റീ ഷെഡ്യൂളിംഗ് ഇളവുകളും നൽകും എന്നും കമ്പനി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം

1 / 1

Continue Reading

Local News

പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ: എത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി

Published

on

By

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ.ചാലക്കുടി പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.

തിരുവനന്തപുരത്തെ റോഡ് ഷോയിൽ ഭാഗമായ ശേഷം നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രേമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ മാർഗം എത്തുന്ന പ്രിയങ്ക റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തും എന്നാണ് കരുതുന്നത്.

2:30 ഓടെയാണ് പത്തനംതിട്ട നഗരസഭസ്റ്റേഡിയത്തിലാണ് പ്രിയങ്കയുടെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്

1 / 1

Continue Reading

Latest news

ജെപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ആശുപത്രയിൽ

Published

on

By

ഇടുക്കി: നെടുങ്കണ്ടത്ത് ജെപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീയുടെ ആത്മഹത്യാ ശ്രമം.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശിനി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കും പൊള്ളലേറ്റു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

 

1 / 1

Continue Reading

Latest news

മിസ് ടീൻ ഇന്റർനാഷനൽ പട്ടം ചൂടി മലയാളി സ്വാദേശിനി: സ്വന്തമാക്കിയത് കൗമാരക്കാരിലെ സൗന്ദര്യപട്ടം

Published

on

By

ജയ്പൂർ : രാജ്യത്തെ കൗമാരക്കാരിലെ സൗന്ദര്യപട്ടം ഇനി മാവേലിക്കര സ്വദേശിനിയും മലയാളിയുമായ കെസിയ മെജോയ്ക്ക് സ്വന്തം.ജയ്പുരിൽ നടന്ന ‘മിസ് ടീൻ ദിവ’ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷനൽ ഇന്ത്യപട്ടമാണ് അബുദാബിയിൽ താമസിക്കുന്ന കെസിയ സ്വന്തമാക്കിയത്.

മാവേലിക്കര കരിപ്പുഴ കിണറ്റുകര മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ അബുദാബി ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

വിവിധ നഗരങ്ങളിൽ നിന്നുള്ള 29 പേരെ പിന്നിലാക്കി കൊണ്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരത്തിൽ കെസിയ വിജയ കിരീടം ചൂടിയത്.മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൗന്ദര്യ രാജ്ഞികളെ പരിശീലിപ്പിക്കുന്ന ഗ്ലീംദിവ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരിക്കെ 2022ൽ മിസ് ഇന്ത്യ പ്ലാനെറ്റും കെസിയ സ്വന്തമാക്കിയിരുന്നു.

1 / 1

Continue Reading

Latest news

കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തുടര്‍ക്കഥയായി; നേര്യമംഗലത്ത് വനംവകുപ്പ് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമെന്ന് പരക്കെ ആക്ഷേപം

Published

on

By

കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വനമേഖലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കയ്യേറ്റവും മരം മുറിയ്ക്കലും നടക്കുന്നതായി വെളിപ്പെടുത്തല്‍.

ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി മതില്‍ കെട്ടിയെടുത്തായിട്ടാണ് പൂറത്തുവന്നിട്ടുള്ള വിവരം.ഈ മേഖലയില്‍ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇത്തരത്തില്‍ നിരവധി കൈയ്യേറ്റങ്ങള്‍ അടുത്തകാലത്ത് മേഖലയില്‍ നടന്നിട്ടുണ്ടെന്നാണ് പരക്കെ ഉയരുന്ന ആരോപണം.വന നിയമങ്ങള്‍ ലംഘിച്ചുള്ള റിസോര്‍ട്ട് മാഫിയയുടെ പ്രഹവര്‍ത്തനങ്ങള്‍ക്കുനേരെ ഉദ്യോഗസ്ഥര്‍ ചെറുവിരലനക്കാന്‍ തയ്യാറാവുന്നില്ല എന്നുള്ള ആക്ഷേപവും ശക്തമാണ്.

വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഇഞ്ചത്തൊട്ടിയില്‍ ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനി്ന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.

വന ഭൂമിയിലേയ്ക്ക് ഇറക്കികെട്ടിയ കയ്യാല പൊളിച്ചെന്നും സംഭവത്തില്‍ കേസെടുത്തെന്നുമാണ് ഇതെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ എം4മലയാളത്തോട് പ്രതികരിച്ചത്.വിഷുദിവസമാണ് കൈയ്യാല പൊളിച്ചതെന്നാണ് ഈ ഉദ്യോഗസ്ഥന്റെ അവകാശവാദം.

എന്നാല്‍ രണ്ട് ദിവസം മുമ്പുവരെ കയ്യേറ്റം പൊളിച്ച് മാറ്റന്‍ പ്രദേശത്ത് ആരും എത്തിയിട്ടില്ല എന്നാണ് പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.ഉള്‍വനങ്ങളില്‍ നിന്നും വിലപ്പെട്ട മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കലോ അന്വേഷണമോ നടന്നിട്ടില്ലന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.

ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

1 / 1

Continue Reading

Trending

error: