Connect with us

Latest news

പണയംവച്ച സ്വര്‍ണ്ണം ലഭിച്ചില്ല,യുവതിയും കൂട്ടരും കുത്തിയിപ്പ് നടത്തി;ബുധനൂരിലെ ബാങ്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍

Published

on

കോട്ടയം;പണയം വച്ച സ്വര്‍ണ്ണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് കൈകുഞ്ഞും കുടുംബാംഗങ്ങളുമായി എത്തി യുവതി പ്രതിഷേധിച്ചു.കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്.ബുധനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം.

ബുധനൂര്‍ വൈക്കത്ത് സുനിത രമേശ് ആണ് അച്ഛന്‍ നരേന്ദ്രകുമാര്‍,അമ്മ സതീദേവി എന്നിവരുമായി എത്തി ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

സുനിത വര്‍ഷങ്ങളായി ഈ ബാങ്കില്‍ സ്വര്‍ണ്ണം പണയപ്പെടുത്തിയിരുന്നു.11 തവണയായി പണപ്പെടുത്തിയ ആഭരണങ്ങള്‍ തിരച്ചെടുക്കാന്‍ 712586 രൂപ അടയ്ക്കാനാണ് ബാങ്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

പണവുമായി താന്‍ ബാങ്കില്‍ എത്തിയപ്പോള്‍ ആഭരണങ്ങള്‍ മറ്റൊരുബാങ്കില്‍ പണയപ്പെടുത്തിയിരിയ്ക്കുകയാണെന്ന് സെക്രട്ടറി അറിയിച്ചതായി സുനിത പറയുന്നു.കുറച്ചുസമയത്തിനകം 557000 രൂപ അടച്ചപ്പോള്‍ 10 രസീത് പ്രകാരമുള്ള സ്വര്‍ണ്ണം തിരികെ നല്‍കി.

ബാക്കിയുള്ള 14 ഗ്രാം സ്വര്‍ണ്ണം ഇന്നലെ നല്‍കാമെന്നായി ബാങ്ക് ജിവനക്കാര്‍ ഉറപ്പുനല്‍കിയിരുന്നത്.ഇതനുസരിച്ച് താന്‍ പണവുമായി ബാങ്കില്‍ എത്തിയെന്നും ഈ സമയം സ്വര്‍ണ്ണം ബാങ്കില്‍ ഇല്ലന്നെന്നും മറ്റൊരിടത്താണെന്നും തിങ്കളാഴ്ച എടുത്തുനല്‍കാമെന്നും സെക്രട്ടറി അറയിച്ചെന്നും തുടര്‍ന്നാണ് ബാങ്കിന് മുന്നില്‍ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി പ്രതിഷേധിച്ചതെന്നും സുനിത പറയുന്നു.

സുനിതയും കുടുംബാംഗങ്ങളും നടത്തിയ പ്രതിഷേധത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.മാന്നാര്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്റെ നേതൃത്വത്തില്‍ എത്തിയ നേതാക്കളും പ്രവര്‍ത്തകരും കുടുബത്തിനൊപ്പം ബാങ്കിനുമുന്നുല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

സുനിത സംഭവം സംബന്ധിച്ച് മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പണയ സ്വര്‍ണ്ണം തിരികെ ലഭിയ്ക്കുന്നില്ലന്നുള്ള പരാതിയുമായി കുന്നുപറമ്പില്‍ ഗീത,വൈക്കത്ത് പടിഞ്ഞറേതില്‍ ലീലാമ്മ എന്നിവരും പോലീസിനെ സമീപിച്ചിട്ടുണ്ട്.

കലാവധി കഴിഞ്ഞ 13.5 ലക്ഷം രൂപയുടെ നിക്ഷേപം തിരികെ ലഭിയ്ക്കുന്നില്ലന്ന് കാണിച്ച് ബുധനൂര്‍ നാറാത്ത്ുവള്ളില്‍ അനില്‍കുമാറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ ഇത്തരത്തില്‍പ്പെട്ട പരാതികളുമായി നിരവധി പേര്‍ പോലീസിനെ സമീപിക്കാന്‍ നീക്കം നടത്തുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ബാങ്കിന് സാമ്പത്തീക പ്രതിസന്ധിയുണ്ടായിരുന്നെന്നും അതിനാല്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാതിരുന്ന സ്വര്‍ണ്ണം കേരള ബാങ്കിന്റെ എണ്ണയ്ക്കാട് ശാഖയില്‍ പണയപ്പെടുത്തിയെന്നും നാലാം ശനിയാഴ്ച ഈ ബാങ്ക് അവധിയായതിനാലാണ് സര്‍ണ്ണം ഇന്നലെ നല്‍കാതിരുന്നതെന്നും തിങ്കളാഴ്ച എടുത്ത് നല്‍കുമെന്നുമാണ് ഇക്കാര്യത്തില്‍ ബാങ്ക് സെക്രട്ടറി അനീഷ മാധ്യമങ്ങളുമായി പങ്കിട്ട വിവരം.

 

1 / 3
2 / 3
3 / 3

Latest news

നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു

Published

on

By

കോതമംഗലം : പുല്ലരിയാൻ പോയ വയോധിക ആനയുടെ ആക്രമണത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30 തോടെ നേര്യമംഗലം കാഞ്ഞിരവേലിയിലാണ് സംഭവം. പ്രദേശവാസിയായ ഇന്ദിര  രാമകൃഷ്ണൻ (65) ആണ് മരണപെട്ടത്. പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

1 / 3
2 / 3
3 / 3

Continue Reading

Latest news

ആദ്യ ഭർത്താവിന്റെ കുഞ്ഞിനെ കൊലപ്പെടുത്തി ഒളിച്ചോടാൻ ശ്രമം; അമ്മയടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിൻ്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകൻ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാർ(46) ഉഷ(41) എന്നിവരുടെ അറസ്റ്റാണ് രേഖപെടുത്തിയത്. തിരൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. രമേശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കാമുകനും പിതാവും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ചു എന്നുമാണ് ഒന്നാം പ്രതി ശിപ്രിയ പൊലീസിന് നൽകിയിരുന്ന മൊഴി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശിപ്രിയക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായത്.

കൃത്യത്തിന് കൂട്ടുനിന്നന്നും കുഞ്ഞിന്റെ മൃതദേഹം തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ ബാഗിലാക്കി ഉപേക്ഷിച്ചത് ശിപ്രിയ ആണെന്നുമാണ് പോലീസ് പറയുന്നത്.2 മാസം മുൻപാണ് ശ്രീപ്രിയയും കാമുകനും അയാളുടെ പിതാവും ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

കേസിലെ 4-ാം പ്രതി ഉഷയുടെ സഹായത്തോടുകൂടിയാണ് കാമുകനും പിതാവും കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ കഴുത്തിൽ പിടിച്ച് ഉയർത്തിയതായും മർദനത്തിന് ഇരയാക്കിയതയുമാണ് പോലീസും നല്കുന്ന സൂചന.

കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിപ്രകരം വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയിൽവേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേർന്ന ഓടയിൽ നിന്നും ബാഗിൽ ഉപേക്ഷിച്ചനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

3 മാസം മുൻപ് ഭർത്താവീട്ടുകാരെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയതാണ് ശിപ്രിയ. സഹോദരീഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി തിരൂരിൽ കണ്ടതാണ് കുറ്റ കൃത്യം വെളിച്ചത്ത് കൊണ്ടുവന്നത്.

1 / 3
2 / 3
3 / 3

Continue Reading

Latest news

വിജയം ഉറപ്പെന്ന് മുന്നണിക്കും തനിക്കും പ്രതീക്ഷയുണ്ട്, നിലവിലുള്ളത് അനുകൂല സാഹചര്യം;അഡ്വ,ജോയിസ് ജോർജ്ജ്

Published

on

By

കോതമംഗലം; മണ്ഡലത്തിൽ നിലനിൽക്കുന്നത് അനുകൂല സാഹചര്യമെന്നും മുന്നണിയും താനും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ടെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജ്.

കോതമംഗലത്ത് എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ടൂറിസം രംഗത്ത് വലിയ വികസന സാദ്ധ്യതകളുണ്ട്.മൂവാറ്റുപുഴ ത്രിവേണി സംഗമം കൂടി ഉൾപ്പെടുത്തി ,കോതമംഗലത്തിനും സമീപപ്രദേശങ്ങൾക്കും ഗുണം ലഭിയ്ക്കുന്ന പദ്ധതികൾ ആസുത്രണം ചെയ്ത്,നടപ്പിലാക്കേണ്ടതുണ്ട്.അദ്ദേഹം വിശദമാക്കി.

രാവിലെ 8 മണിയോടെ കോതമംഗലം ബസ്റ്റാന്റ് പരിസരത്ത് ആന്റണി ജോൺ എം എൽ എയും എൽഡിഎഫ് ഘടക കക്ഷി നേതാക്കാളും പൗരപ്രമുഖരും ചേർന്ന് സ്ഥാനാർത്ഥിയെ ഷാളും പൊന്നാടയും അണിയിച്ച് സ്വീകരിച്ചു.

സി. പി. എം. സംസ്ഥാന സമിതി അംഗം എസ്. സതീഷ്, സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, സി. പി. ഐ. സംസ്ഥാന സമിതിയംഗം ഇ.കെ. ശിവൻ, സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, ജനതാദൾ (എസ് )ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോൺഗ്രസ് (എം.) നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ, എൻ.സി.പി ( ശരത് പവാർ ). നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്, കേരള കോൺഗ്രസ് ( സ്‌ക്കറിയ) നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര,കോൺഗ്രസ് (എസ്) നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ അമ്പാട്ട്, എന്നിവർ നേതൃത്വം നൽകി.അഡ്വ.ജോയ്‌സ് ജോർജ്ജിന് എൽഡിഎഫ് കോതമംഗലത്ത് സ്വീകരണം നൽകി -വീഡിയോകാണാം

 

1 / 3
2 / 3
3 / 3

Continue Reading

Latest news

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 4 പ്രതികൾ കൂടി പിടിയിൽ

Published

on

By

തൃശൂർ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് 4 പേർ കൂടി പിടിയിൽ. പത്തനം തിട്ട അടൂർ കൃഷണവിലാസം വീട്ടിൽ ജെ. അജയ്, കൊല്ലം പറവൂർ തെക്കുംഭാഗം ചെട്ടിയാം വിളക്ക് വീട്ടിൽ അൽത്താഫ് ,കൊല്ലം കിഴക്ക് ഭാഗം നാലുകെട്ട് വീട്ടിൽ കാശിനാഥൻ എന്നിവർ ഉൾപ്പെടെ പ്രധാന പ്രതിയായ ഷിൻജോ ജോണുമാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും അജെയും ബന്ധു വീട്ടിൽ നിന്ന് അൽത്താഫും പിടിയിലായി. കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഷിൻജോ ജോണിനെ പിടികൂടിയത്. മുൻ‌കൂർ ജാമ്യാപേക്ഷക്ക് ഷിൻജോ ജോൺ ശ്രമിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിൻജോ പിടിയിലാകുന്നത്. കിഴടങ്ങാനായി ഇവിടെ എത്തിയതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം കാശിനാഥൻ പോലീസിൽ കീഴടങ്ങുകയുമായിരുന്നു. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പിതാവിന്റെ ആരോപണം. മകനെ മർദിച്ചതിൽ പ്രധാനി ഷിൻജോ ജോൺ ആണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് തുടക്കം മുതൽ ഉന്നയിച്ചിരുന്നു.

കേസിൽ  18 പ്രതികൾ  മാത്രമേയുള്ളൂ എന്നാണ് പൊലീസ്  നൽകുന്ന സൂചന.

പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പരിശോധിച്ച ശേഷം കേസുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞു.

1 / 3
2 / 3
3 / 3

Continue Reading

Latest news

കെ.എസ്‌.യുവിന്റെ സെക്രട്ടറിയെറ്റ് മാർച്ചിനിടെ സംഘർഷം: പ്രതികളെ പോലീസും സർക്കാരും സംരക്ഷിക്കുന്നുവെന്ന് പ്രവർത്തകർ

Published

on

By

തിരുവനതപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ നേരിയ സംഘർഷം.

പ്രക്ഷോപകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് വനിതാ പ്രവർത്തകർ ഉൾപ്പെടെ പല ഭാഗത്തേക്ക് തെറിച്ചുവീണു.

വാഹനങ്ങളുടെ മുകളിലും റോഡിലും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തിൽ സെക്രട്ടറിയേറ്റ് പരിസരം നിശ്ചലമായി.

എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായെങ്കിലും പ്രധാനപ്പെട്ട പ്രതികൾ ഇപ്പോഴും പാർട്ടിയുടെയും പോലീസിന്റെയും സംരക്ഷണത്തിൽ ആണെന്നായിരുന്നു പാർട്ടിക്കാരുടെ ആരോപണം.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംഘടന നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ വനിതാ പ്രവർത്തകരെ പോലീസിൻറെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.

സംഘർഷത്തിൽ കെ.എസ്‌.യുവിന്റെ സംസ്ഥാന നേതാവ് നസിയക്ക് കൈക്ക് പരിക്കേറ്റു.

ബാരിക്കേഡ് മാറികിടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു പോലീസിന്റെ ജലപീരങ്കി പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചത്.

രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയർന്നു.

1 / 3
2 / 3
3 / 3

Continue Reading

Trending

error: